തിരുവല്ലഭേശാ ഭുവനത്രയീശാ
തിരുപാദമെന്നും കണികണ്ടിടാനായ്
അതിരാവിലേ ഞാനണയുന്നു ദേവ
ഇനിയെന്നുമെന്നും തുണയേകിടേണം
തിരുവുത്സവാര്‍ത്ഥം കൊടിയേറിയല്ലോ
ഇനിയുള്ള നാളില്‍ പൊടിപൂരമല്ലോ
മുറിയാതെയെന്നും തവഭക്തരെത്തും
ഇനിയെന്നുമെന്നും തുണയേകിടേണം
തുകലാസുരന്നേ ഒഴിവാക്കി നാടിൻ
പരിരക്ഷ ചെയ്തോരതിദിവ്യമൂര്‍ത്തേ
തിരുചക്രധാരീ! തിരുനാമമോതാം
ഇനിയെന്നുമെന്നും തുണയേകിടേണം
വൃത്തം : കോകരതം
രചന : വിജയകുമാർ മിത്രാക്കമഠം
7 comments:
കുറെ കാലമായി ഈ ബ്ലോഗില്‍ വന്നിട്ട് . ഇത്തരം നല്ല കവിതകള്‍ ഇനിയും ഉണ്ടാവട്ടെ!
വൃത്തത്തിന്റെ ചട്ടക്കൂട്ടുകളിലൊതുങ്ങാൻ പഠിക്കുകയായിരുന്നു.
ഇനിയുള്ള നാളുകള്‍പൊടിപൂരമാക്കണം
ആശംസകള്‍
സാർ ഇപ്പോഴും എന്നെ വായിക്കാതെ വിടില്ലെന്നറിഞ്ഞതിൽ സന്തോഷം
തിരയടങ്ങി വീണ്ടും രണ്ടാണ്ടിനു ശേഷം
തിരുമൊഴിയായി വീണ്ടും വരികൾ വന്നതിൽ
സന്തോഷം കേട്ടോ ഭായ്
സന്തോഷം, സന്തോഷം.
പൊടിപൊടിപൂരമായിരിക്കട്ടെ.
Post a Comment