Sunday, January 2, 2011

ഉടലും തലയും

ഉടലും തലയും


കണ്ടതു ഞാനിക്കവിതയിലൂടെ-
കുറിച്ചീടുന്നതുമെങ്ങനെയെന്നും
കുണ്ഠിതമേറെയെഴുന്നെന്മനമിതിൽ
കണ്ഠമകന്നോരുടലതുകാൺകെ

കണ്ടിട്ടുണ്ടിതുപലകുറിയെങ്കിലും
കാഴ്ചയെനിക്കൊരുകമ്പനമായി
ക്കരളില്പെരുകിപ്പെരുകീട്ടുലയിൽ
കല്ക്കരിപോൽനീറിക്കത്തീടുന്നു

ഓർമ്മയിലങ്ങനെതികട്ടീടുമ്പോൾ
ഓമകളുള്ളൊരുതണ്ടുകണക്കെ
ഒരുമയൊടെഴുന്നു നില്പൂ രോമം
ഓർമകൾതൻ രസമാടീടാനായ്

നല്ലൊരുമെയ്യഭ്യാസിയാമവനൊരു
നല്ലെണ്ണയുഴിഞ്ഞൊരുദേഹമ്പോലെ
നാലടിചാടിപുളഞ്ഞതിനാലൊരു
നാരീമണിയവളോടീപിറകെ

കയ്യിലുകരുതിയശീലയെടുത്തവൾ
കണ്ണുമടച്ചവന്തലമേലിട്ടതു
കണ്ടൂകാഴ്ചക്കാരതു ഞെട്ടി
കത്തിയെടുത്തവൾമുന്നോട്ടാഞ്ഞു

പുളയുന്നവനൊരുപ്രാണഭയത്താൽ,
പൂമിഴിയവളുടെകയ്യിൽ കത്തി
പലമൊരുനേരംകളയാതവനുടെ
പിടലിക്കിട്ടൊരുവെട്ടുകൊടുത്തു

കത്തിതിരിച്ചുപിടിച്ചതിനാലെ
കായമതൊന്നായ്തന്നെനിന്നു
കണ്ണുകൾ രണ്ടിലുമിരുളുപരന്നു
കടലിന്തിരപോലുടൽ പിടയുന്നു

കവിളിനുതാഴെക്കുത്തിയിറക്കിയ
കൈവിരലാലവനെ വലിച്ചൊരു
കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി

തലയതിനില്ലൊരനക്കവുമേതും
തലങ്ങനെകിടന്നുപിടക്കുന്നുടലും
തമ്മിൽതമ്മിൽനോക്കിയജനമവർ
തലകളുവെട്ടിച്ചകലെനോക്കി

ഉളുപ്പുകളില്ലാതവളാപിടയും
ഉടലതുചെറുചെറുകഷണമതാക്കി
ഉപ്പിൻപൊടിയതുവിതറീമീതെ
ഉണ്ണിക്കൂടയിലിട്ടുകൊടുത്തു.

തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.

തലയ്ക്കുണ്ടോവില ഉടലില്ലാതെ
തങ്ങളിലുടലിന്നുണ്ടൊരിറച്ചിവില
തലകളുവെറുമൊരലങ്കാരത്തിന്‌
തടിയുള്ളോനിനിതലമതിയല്ലോ.

- കലാവല്ലഭൻ
...........................................................

51 comments:

Kalavallabhan said...

ഡിസംബർ മാസത്തിലെ “തത്വമസി” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 600 ഹിറ്റുകൾ) കൂടാതെ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പുതുവത്സരാശംസകളോടെ...

ചെറുവാടി said...

:)
പുതുവര്‍ഷത്തെ ആദ്യം പോസ്റ്റിനു ആശംസകള്‍. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ.
ഒപ്പം നല്ലൊരു പുതുവര്‍ഷവും ആശംസിക്കുന്നു

nikukechery said...

എനിക്കു തല ഇല്ലാന്നാ
തോന്നണേ....

നിശാസുരഭി said...

ഇതിപ്പൊ, ഇത്തിരി സമയമെടുത്തു കവിത വായിക്കാന്‍!

ഇതെന്താ സംഭവം?
പഴയ സ്യൂട്ട്കേസ്???

ലീല എം ചന്ദ്രന്‍.. said...

വായനയ്ക്ക് കുറച്ച് നേരമെടുത്തു....അക്ഷരവിന്യാസത്തിലെ അപാകത ആയിരിക്കുമോ...ചില താള ഭ്രംശങ്ങള്‍...?
എന്റെ തോന്നലാകാം .വിട്ടേക്ക്...
ആദ്യാക്ഷരപ്രാസം ഒപ്പിക്കാന്‍ ശ്രമിച്ചു അല്ലേ?
ഒന്ന് കൂടി മനസ് വച്ചാല്‍ എല്ലാ അപാകതകളും ഒഴിവാക്കാം.

ആ മനസ്സിന്റെ കമ്പനം തിരിച്ചറിയാന്‍ സാധിച്ചു കേട്ടോ
ഞാന്‍ പഴയതിലേയ്ക്കും ഒന്ന് പോയി വരട്ടെ...ഇനിയും എഴുതുക ഒരുപാടാശംസകള്‍

Wash'llen ĴK | വഷളന്‍'ജേക്കെ said...

ഒടുവില്‍ അവള്‍ കബന്ധത്തെ നല്ലൊരു മീന്‍കറി വച്ചു????

ഒരു ഒറ്റക്കല്‍ കവിത പോലെയുണ്ട്. ഇടയ്ക്ക് കൂടുതല്‍ യതിയും ചിഹ്നനവും (,) കൊടുത്താല്‍ വായിക്കാന്‍ എളുപ്പമാവും.

വേണുഗോപാല്‍ ജീ said...

പുതുവല്‍സരാശംസകള്‍

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

തുള്ളൽ പാട്ടുപ്പോലെ ഈ ചൊൽക്കവിത പ്രാസങ്ങളുടെ അകമ്പടിയോടു കൂടി ബൂലോഗത്തിൽ വേറിട്ടുനിൽക്കുന്നൂ...
നമ്മുടെ ജേക്കെ സാബ് പറഞ്ഞപോലെ യതിയും,കോമയുമിട്ടാൽ വായനയും കുറച്ചുകൂടി സുഗമമാക്കാം കേട്ടൊ വല്ലഭൻജി.
പിന്നെ
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

പട്ടേപ്പാടം റാംജി said...

ഒന്ന് കഴിഞ്ഞു രണ്ടാമതൊന്നു വായിച്ചപ്പോള്‍ ഒരു രസത്ത്തോട് കൂടി വായിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ എനിക്കൊന്നും പറയാന്‍ അറിയില്ല.
പുതുവല്‍സരാശംസകള്‍.

Kalavallabhan said...

ചെറുവാടി :വളരെയധികം സന്തോഷമുണ്ട്. പുതുവത്സരാശംസകൾ.

നിക്കുകേച്ചേരി : എന്തുപറ്റി ? തടി കുറവായിരിക്കും, സാരമില്ല ഞാനുദ്ദേശിച്ചത് വേറെ പലതിനേയുമാണ്‌. പുതുവത്സരാശംസകൾ.

നിശാസുരഭി : ഒരു സംഭവമല്ലേ അപ്പോ ? അതേ കേസ് തന്നെ.

ലീല എം ചന്ദ്രൻ : നമ്പ്യാരുടെ സ്റ്റൈലിൽ (തുള്ളൽ) ഒന്നു വായിച്ചു നോക്കിയേ. പ്രാസം ഒപ്പിക്കാൻ പാടുപെട്ടത് അവസാനപാദത്തിൽ മാത്രമാണു, അതും അല്പം തിരക്കു കാരണം.

വഷളൻ ജേകേ : താങ്കൾ മീനിനെ കണ്ടപ്പോൾ ഞാൻ വിജയിച്ചു. അതേ എളുപ്പ വായാനക്കുള്ള വഴി കൂടി കാണിക്കേണ്ടതായിരുന്നു. അതിനെപ്പറ്റി ഓർത്തില്ല.

വേണുഗോപാൽ ജി : നന്മ നിറഞ്ഞ പുതുവത്സരാശംസകൾ.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം : അതേ പൂർണ്ണമായും യോജിക്കുന്നു. വായനാ സൌകര്യം ഒരുക്കേണ്ടതായിരുന്നു.
താങ്കൾക്കും കുടുംബത്തിനും ഒരിക്കൽ കൂടി പുതുവത്സരാശംസകൾ നേരുന്നു.

പട്ടേപ്പാടം റാംജി : വളരെ സന്തോഷം. പിന്നെ ഒരു കഥാ കൃത്തിന്‌ ഒന്നും പറയാനറിയില്ല എന്നു പറയുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
പുതുവത്സരാശംസകൾ.

മുകിൽ said...

എന്റ്മ്മോ!
തടിയുള്ളിടത്തു തലയ്ക്കെന്തു വില!

തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.

നന്നായിട്ടുണ്ട്.

ഹാപ്പി ബാച്ചിലേഴ്സ് said...

“കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി” ഭീകരത നിറഞ്ഞ കവിത!! ഒരു ആക്സിഡന്റ് നേരിൽ കണ്ടതു പോലുണ്ട് കലാവല്ലഭൻ‌ജി. ആദ്യത്തെ തവണ കുറച്ച് കഷ്ടപ്പെട്ടു വായിക്കാൻ. പിന്നെയും വായിച്ചപ്പോൾ നല്ല സുഖം. ആശംസകൾ.

ഇ.എ.സജിം തട്ടത്തുമല said...

കവിത നന്നായിരിക്കുന്നു. നല്ല ഒതുക്കമുള്ള കവിത.

ഈ വെളുത്ത അക്ഷരങ്ങൾക്ക് പകരം വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ ആണ് വായനയ്ക്ക് കൂടുതൽ സുഖം എന്ന് അഭിപ്രായമുണ്ട്.

(എന്ന് കണ്ണ് സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി)

ജയിംസ് സണ്ണി പാറ്റൂര്‍ said...

പുതുവര്‍ഷത്തില്‍ നമ്പ്യാരെയാണല്ലോ
കൂട്ടു പിടിച്ചിരിക്കുന്നത്.
കലാവല്ലഭനു തുള്ളലുമായുധം

ഹരിശ്രീ said...

നല്ല കവിത

ആശംസകള്‍

:)

മാഷ് said...

പ്രാസമൊപ്പിച്ചെഴുതുന്ന കവിതകള്‍ ഇപ്പോ അധികം കാണാറില്ല. കൂടുതലും ആശയത്തിന് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുക. അതാണ് പ്രധാനം.
ആശംസകള്‍

Kalavallabhan said...

മുകിൽ : എന്തേ മരത്തലയും കാണിച്ചിരിക്കുന്ന മുകിലിനൊരു പേടി ?
ഇന്ന് തലയുള്ളവനെ തഴയുകയും, തണ്ടും തടിയുമുള്ളവനെ തലോടുകയും അല്ലേ ചെയ്യുന്നത് ?

ഹാപ്പി ബാച്ചിലേഴ്സ് : “ഒരു ആക്സിഡ്ന്റ് നേരിൽ കണ്ടതു പോലുണ്ട്” ഇവിടെയും ഞാൻ വിജയിച്ചു. തുള്ളൽ രീതിയിൽ വായിച്ചിരുന്നെങ്കിൽ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.

ഇ.എ.സജിം തട്ടത്തുമല : വളരെ സന്തോഷം.
ക.സ.സ. സെക്രട്ടറിയുടെ നിർദേശം പരിഗണിക്കാൻ ശ്രമിക്കാം.

ജയിംസ് സണ്ണി പാറ്റൂർ : എഴുതാൻ തുടങ്ങിയപ്പോൾ അതാണു മനസ്സിൽ വന്നത്. അങ്ങനെ തന്നെ തുടർന്നു.

ഹരിശ്രീ : വളരെ സന്തോഷം

മാഷ് : മാഷിനു സ്വാഗതം. പ്രാസവും ആശയവും എല്ലാം ഒത്തുചേർന്നു പോവുമ്പോൾ കൂടുതൽ നന്നാവുമല്ലോ ഇല്ലേ ?
പുതുവത്സരാശംസകൾ.

Villagemaan said...

പുതുവത്സരാശംസകള്‍...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Vayady said...

മീനിനെ വെട്ടിനുറുക്കി കറി വെച്ചതും ഒരു കവിതയാക്കിയല്ലേ? കൊള്ളാം നന്നായിട്ടുണ്ട്. വ്യത്യസ്തമായ വിഷയം.

പി എ അനിഷ് said...

പുതുവത്സരാശംസകൾ

chithrangada said...

വ്യത്യസ്തമായ ഒരു കവിത !
അത് പ്രാസമൊപ്പിച്ച്,താളത്തില്
ചൊല്ലുവാന് ...............
പക്ഷെ ഒരു ഭയം തോന്നി വായന
കഴിഞ്ഞപ്പോള് ....
വളരെ നന്നായി !
പുതുവത്സരാശംസകള് 1

സുജിത് കയ്യൂര്‍ said...

kala vallabhaa kalakki

Gopakumar V S (ഗോപന്‍ ) said...

കലാവല്ലഭന്റെ ശൈലി കൊള്ളാം

ആശംസകള്‍

jayarajmurukkumpuzha said...

valare nannayi ezhuthi. hridayam niranja puthu valsara aashamsakal......

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

താങ്കളുടെ കവിതകളുടെ ഒരു ഫാനാണു ഞാൻ‌. തിരക്കിനൊഴിവ്കിട്ടുമ്പോൾ ഇവിടെ വന്ന് നോക്കാറുണ്ട്. ഇതും നിരാശപ്പെടുത്തിയില്ല. പക്ഷെ പ്രാസത്തിനു വേണ്ടി ഒരു അനാവശ്യകടും‌പിടുത്തം പിടിച്ചോ എന്നൊരു സംശയം. ഉണ്ടോ?

പ്രതികരണൻ said...

പ്രിയ കലാവല്ലഭൻ,
എന്റെ അഭിപ്രായം ഞാൻ സത്യസന്ധമായി പറഞ്ഞാൽ താങ്കൾക്കിഷ്ടപ്പെട്ടേക്കില്ല (മറ്റുള്ളവർക്കും). എങ്കിലും പരിശ്രമങ്ങൾക്ക് അഭിനന്ദനം.

ശില്പാ മേനോന്‍ said...

ദ്രുതഗമനപദാവലികൾക്കഭിനന്ദനം!!

Anonymous said...

really gud..........!

Kalavallabhan said...

വില്ലജ്മാൻ : താങ്കൾക്കും നല്ലൊരു പുതുവത്സരം ആശിക്കുന്നു.

പ്രദീപ് പേരശ്ശന്നൂർ : സന്തോഷം

വായാടി : കണ്ടത് അല്പം മസാലയൊക്കെ ചേർത്ത് ഒരു കവിതക്കറിയാക്കി. അല്പസ്വല്പം രുചിഭേദം വന്നിട്ടുണ്ടെങ്കിലും...

പി എ അനീഷ് : താങ്കൾക്കും പുതുവത്സരാശംസകൾ നേരുന്നു.

ചിത്രാംഗദ : നല്ല അഭിപ്രായത്തിന്നു നന്ദി. പുതുവത്സരാശംസകൾ.

സുജിത് കയ്യ​‍ൂർ : സന്തോഷം.

ഗോപകുമാർ വി എസ്സ് : ശൈലി ഒക്കെ രൂപപെട്ടോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും ഇഷ്ടപ്പെട്ടതിൽ സന്തോഷം.

ജയരജ് മുരുക്കുമ്പുഴ : വളരെ സന്തോഷം. പുതുവത്സരാശംസകൾ.

പ്രവീൺ വട്ടപ്പറമ്പത്ത് : ദൈവമേ ഞാനെന്താണീ കേൾക്കുന്നത്.
ഏയ്, അങ്ങനൊന്നുമില്ല. അവസാന നാലുവരിയിൽ അല്പം തിരക്കു കാണിച്ചു അത്ര മാത്രം.

Kalavallabhan said...

പ്രതികരണൻ :
താങ്കൾ ഇതിനു മുൻപും പ്രതികരിച്ചിട്ടുണ്ടല്ലോ ? എനിക്ക് ഇഷ്ടക്കേടൊന്നും തോന്നിയിട്ടില്ലല്ലോ ? പിന്നെന്തേ ഇപ്പോഴിങ്ങനെ തോന്നാൻ.
എന്നെ താങ്കൾക്കറിയില്ല എനിക്ക് താങ്കളെയും, പിന്നെ അഭിപ്രായം തുറന്നു പറയാൻ ബ്ലോഗിലിങ്ങനെ ഒരവസരം കൂടിയുള്ളപ്പോൾ പറയാവുന്നതേയുള്ളു.
വിമർശനം ഞാനിഷ്ടപ്പെടുന്നു. സത്യ സന്ധമായിരിക്കണമെന്നുമാത്രം.
ഇവിടെ എഴുതുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ ഇ മെയിലിൽ (kalavallabhan@gmail.com) അറിയിക്കുക.

Kalavallabhan said...

ശില്പാ മേനോൻ : വ്വാ, സസ്ന്തോഷം സ്വീകരിക്കുന്നു. പുതുവത്സരാശംസകൾ.

മീര പ്രസന്നൻ : വളരെ സന്തോഷം. പുതുവത്സരാശംസകൾ

വര്‍ഷിണി said...

നന്നായിരിയ്ക്കുന്നൂ...അഭിനന്ദനങ്ങള്‍.

നീലാംബരി said...

"കുടലിലവന്‍ തന്‍ ഉടല് കിടന്നൊരു
കുത്തലിനാലവള്‍ പിന്നിങ്ങനെ ഓതി
ഉടല്‍ വിറ്റീടാം കടം വീട്ടീടാം
മീന്‍ തല തിന്നൊരു സ്കൃതവുമടയാം."

ഭാവന വിടരും നേരം,
കലാവല്ലഭനെഴുതും നേരം
ഓര്‍മ്മകളുണരും നെഞ്ചില്‍,
ഏതൊരു ബ്ലോഗര്‍ മകനും.....

വീ കെ said...

:)

anoop said...

ഇവിടെ ഇന്ന് വന്നതേ ഉള്ളൂ. ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ഞാനെത്താന്‍ വൈകി. ഒരു മെസ്സേജ് അയച്ചാല്‍ നന്നായിരുന്നു.ഈ കവിത തുള്ളല്‍ ഈണത്തിലാണോ?
കൊള്ളാം

Joy Palakkal ജോയ്‌ പാലക്കല്‍ said...

അപ്പോ അതാണ്‌ കാര്യം.....
കുഴപ്പമില്ല...
രസികന്‍ അവതരണം...

എല്ലാ ഭാവുകങ്ങളും!!!

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

പ്രയാണ്‍ said...

:)

എന്‍.ബി.സുരേഷ് said...

താളം തുള്ളലിന്റേത്. രൂപം സംസ്കൃത വൃത്ത്ത്തിന്റേത്. ഉള്ളിൽ സറ്റയർ. ചില നല്ല ബിംബങ്ങൾ വരുന്നുണ്ട്. ഒരേ സമയം സ്വയം പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ രൂ‍പം കൂടി കവിത നിർമ്മിക്കുന്നുണ്ട്. വിഷയങ്ങൾ കുറച്ചു കൂടി ഗൌരവമാക്കി പരീക്ഷണങ്ങൾ നടത്തൂ. അല്ലെങ്കിൽ ചെമ്മനം പഞ്ചചാമരത്തിൽ മമ്മി എന്ന കവിതയൊക്കെ എഴുതുന്ന പോലെ ആ‍വും. കവിത്വം പുരോഗമിക്കട്ടെ

Kalavallabhan said...

വർഷിണി : വളരെ സന്തോഷം, ഇനിയും വരിക.

നീലാംബരി : കവിതയ്കും, കലാവല്ലഭനെപ്പറ്റി എഴുതിയതിനും വളരെ നന്ദി. ഇനിയും വരണം.

വി കെ : വന്നു വായിച്ചുവല്ലോ , സന്തോഷം.

കുസുമം ആർ പുന്നപ്ര : അറിയിക്കാം. എങ്കിലും മാസത്തിൽ ഒരു പ്രാവശ്യം ഇതുവഴി പോകൂ. അതേ.

ജോയ് പാലക്കൽ : സന്തോഷം. എന്തേ പേടിച്ചു പോയോ ?

ഹാക്കർ : സന്തോഷം. അങ്ങോട്ട് വരാൻ ശ്രമിച്ചു. എത്തിപ്പെട്ടു പക്ഷേ വായിക്കൻ സമ്മതിച്ചില്ല, എക്സിറ്റ് ആയിപ്പോയി.

പ്രയാൺ : വരവിനു നന്ദി

Kalavallabhan said...

എൻ.ബി. സുരേഷ് :
ഒരു കവിത വായിച്ച് നിഷ്പക്ഷമായ ഒരഭിപ്രായം താങ്കൽ പറയുന്നതിനാൽ, വളരെയധികം ആഗ്രഹിക്കുന്ന ഒരഭിപ്രായമണ്‌ താങ്കളുടേത്.
ഗൗരവം കൂടുമ്പോൾ കവിതയുടെ വായനാ സുഖം കുറയുകയും വായന ഉപേക്ഷിക്കുകയും ചെയ്യുമെന്നാണെന്റെ അഭിപ്രായം. എന്നു കരുതി കഴമ്പില്ലാതെഴുതുന്നതിനോടും അഭിപ്രായമില്ല.
ഓണക്കവിത വായിച്ചഭിപ്രായം പറഞ്ഞതിൽ പിന്നെ ഈ വഴിക്ക് വരാറില്ലായിരുന്നു എന്ന് തോന്നുന്നു.

Rare Rose said...

ഓട്ടന്‍ തുള്ളല്‍ മുന്നിലിങ്ങനെ വന്നാടുന്ന രീതിയില്‍ വായിച്ചു നോക്കിയപ്പോള്‍ നല്ല രസം..

ഗീത said...

ഹെന്റമ്മോ! പുതുവത്സരാരംഭത്തിൽ തന്നെ ഒരു ഭീകര കവിത ! ഉടലിനോട് ചേർന്നിരിക്കുമ്പോൾ ഏറ്റം വിലയുള്ള തലക്ക് വേർപെട്ടാൽ പിന്നെ എന്തു വില അല്ലേ?

പ്രയാണ്‍ said...

ആദ്യത്തെ വായനയില്‍ അറിഞ്ഞില്ല....... പിന്നിടുവന്നു അഭിപ്രായങ്ങള്‍ വായിച്ചപ്പോഴാണ്‌ ഉടലിനുമുകളില്‍ തലയുള്ള കാര്യം അറിഞ്ഞത്‌.നന്നായിട്ടുണ്ട് .

റാണിപ്രിയ said...

നന്നായി .....
ആശംസകള്‍ ...

Anonymous said...

തുള്ളല്‍ പാട്ടിന്‍റെ ശൈലി...നന്നായിട്ടുണ്ട്...

പ്രയാണ്‍ said...

ഓരോ തവണ പുതിയപ്പോസ്റ്റ് വന്നോയെന്നാന്വേഷിച്ച് ഈ ബ്ലോഗിലെത്തുമ്പോഴും ചെന്നു നില്‍ക്കുന്നത് എന്റെ ഈ കമന്റിലാണ്. എന്റെ തലയെപ്പറ്റിയാണ് ട്ടോ പറഞ്ഞത് ...:)
(പേടിക്കണ്ട.......ഞാനങ്ങിനെയാണ്)

സുനിൽ പണിക്കർ said...

ഹ ഹ ഹ രസകരം രസകരം..
ഭേഷായി ഇക്കവിത..

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

കാലമകന്നിടുന്തോറുമെന്‍ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു