Tuesday, February 1, 2011

ചിത്രപതംഗം

ചിത്രപതംഗം


പർണ്ണശാലയാംസമാധിക്കൂടാരത്തിൽ
കർണ്ണങ്ങൾപോലുമില്ലാതെയിരുന്ന നീ
വർണ്ണപ്പതംഗമായിപ്പാറിനടക്കുവാനിന്നീ
വർണ്ണച്ചിറകേകിയതാരാണുശലഭമേ

പുഴുവായിനീയെന്റെതൊടിയിലെ ഇലകളെ
മുഴുവനായ്തിന്നുനടന്നിരുന്നക്കാലത്ത്
എഴുതുവാനെനിക്കൊരുകവിതയുംതോന്നീല
മിഴിവാർന്നചിറകു നിനക്കേകിയതാരാണ്‌

ഇന്നലെക്കണ്ടനിൻ കൂടപ്പിറപ്പൊരു
കന്നൽ മിഴിയാമവളിലെവർണ്ണങ്ങൾ
നിന്നിലില്ലല്ലോയിതെന്തുമറിമായം
ഇന്നെനിക്കത്ഭുതം നിന്റെയീജീവിതം

ചിത്രങ്ങളിത്രയുമെഴുതുവാനറിയുന്ന
ചിത്രകാരനിന്നെവിടെനിന്നെത്തിയോ
എത്രചിന്തിച്ചിട്ടുമെന്മനതാരിൽ നൂലറ്റ
ചിത്രപതംഗമായിപാറുന്നുനിന്നെപ്പോൽ

കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ

ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.

- കലാവല്ലഭൻ
.....................................................

41 comments:

Kalavallabhan said...

പുതുവർഷത്തിലെ “ഉടലും തലയും” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) കൂടാതെ നിഷ്പക്ഷമായ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇരുവ്യക്തിയായൊരുജീവിതത്തില്‍ മരുവുന്നതെങ്ങിനെ?
പതംഗത്തിന് അതോരത്ഭുതം തന്നെ..
കവിത ഏറെയിഷ്ടപ്പെട്ടു..

ആളവന്‍താന്‍ said...

കൊള്ളാം.

സ്വപ്നസഖി said...

പ്രകൃതിയുടെ കലാവൈഭവം വര്‍ണ്ണിച്ചിരിക്കുന്ന കവിത. ആശംസകള്‍

മുകിൽ said...

വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.

നല്ല വരികൾ.. ആധിയാണ്..

ശ്രീനാഥന്‍ said...

വാൽമീകത്തിനകത്തിരുന്നു മരാമരം ചൊല്ലി വർണ്ണച്ചിറകു നേടി പുഴു പതംഗമായതാണോ? നന്നായിട്ടുണ്ട്!

Manickethaar said...

ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.....നന്നായിട്ടുണ്ട്‌...

ഭാനു കളരിക്കല്‍ said...

നല്ല വരികള്‍, നല്ല കല്പന

രമേശ്‌അരൂര്‍ said...

"a thing of beauty is a joy for ever--സുന്ദരമായ തെന്തും നിത്യാനന്ദം പകരുന്നു "ആംഗലേയ കാല്‍പനിക കവിയായ ജോണ്‍ കീറ്റ്സ് പാടിയത് ഓര്‍മവരുന്നു..
പുഴുവായ് ഇരുന്ന ഒന്ന് ഏഴഴക് വിടര്‍ത്തിയ ചിത്ര ശലഭമായ് മാറിയപ്പോള്‍ കവിയുടെ മനസ്സില്‍ ഉണ്ടായ സന്തോഷവും ആനന്ദവും ഈ കവിതയായ് മാറി ..സുന്ദരമായ കലയായി ..കല മനസിലെ ഇരുട്ട് മായ്ക്കും ..അവിടെ നന്മയുടെ വിശുദ്ധ വെളിച്ചം പരത്തും
('സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ' )
നല്ല കവിത ..കലാവല്ലഭന് അഭിമാനിക്കാം ...

പ്രയാണ്‍ said...

പലപ്പോഴും അത്ഭുതപ്പെടാറുള്ള കാര്യം .......നല്ല ഭാവന .

സുജിത് കയ്യൂര്‍ said...

varikal manoharam...

നന്ദു | naNdu | നന്ദു said...

ചിത്രശലഭങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നിയിട്ടുണ്ട്; അതിന്റെ രൂപാന്തരത്തിലെ ഈ അത്ഭുതം. അത് കലാവല്ലഭന്‍ വരികളില്‍ നന്നായി വരച്ചിട്ടിരിക്കുന്നു.

Kalavallabhan said...

എങ്ങനെ എല്ലാവരോടും നന്ദി പറയണമെന്നറിയില്ല.
കണാനും കാണുന്നത് എഴുതാനും സഹായിക്കുന്ന ദൈവത്തോട് നന്ദി പറയുന്നു
എങ്കിലും ..

ആറങ്ങോട്ടുകര മുഹമ്മദ് : ആദ്യം അഭിപ്രായമറിയിച്ച താങ്കൾക്ക് പ്രത്യേകമായി നന്ദി അറിയിക്കുന്നു.

Kalavallabhan said...

ആളവൻ താൻ : സന്തോഷം
സ്വപ്നസഖി : ഇഷ്ടപ്പെട്ടുവല്ലോ, സന്തോഷം

മുകിൽ : അതേ ആധിയാണ്‌, ഇവയൊക്കെയും പ്രകൃതിയിൽ കുറഞ്ഞു വരികയല്ലേ ? കീടനാശിനികൾ ആകാശത്തല്ലേ തളിക്കുന്നത്.

ശ്രീനാഥൻ : ആയിരിക്കാം, അല്ലേ ? വളരെ നന്ദി.

മാണിയ്ക്കെത്താർ : വളരെ നന്ദി, ഇനിയും വരണം.

ഭാനു കളരിക്കൽ : വളരെ സന്തോഷം.

Kalavallabhan said...

രമേശരൂർ : വിമർശനം നടത്തിയിരുന്ന താങ്കളുടെ മനസ്സിൽ ഇങ്ങനെ ഇടം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. എല്ലാവരുടെ മനസ്സിലും നന്മയുടെ വെളിച്ചം വീശട്ടെ..

പ്രയാൺ : വളരെ സന്തോഷം

സുജിത് കയ്യൂർ : സന്തോഷമുണ്ട്

നന്ദു : വന്ന് വായിച്ചഭിപ്രായം പറഞ്ഞതിൽ വളരെ യധികം സന്തോഷിക്കുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഭാവനയുടെ ചിറകുവിടർത്തി ഏഴഴകുള്ള ചിത്രശലഭത്തെപ്പോൽ ആദ്യവരികളിലൊക്കെയുള്ള രണ്ടും,മൂന്നും അക്ഷരങ്ങളുടെ പ്രാസഭംഗി കാത്ത് സൂക്ഷിച്ച് ,ദ്വിതിയാക്ഷരപ്രാസം അവസാനം വരെ അലതല്ലിയൊഴുകം വരികളോടൊപ്പം കാല്പനികതയും ഒത്തുചേർന്ന ഉഗ്രനൊരു കവിത...!

ബൂലോഗത്തിൽ അടുത്ത കാലത്തൊന്നും കാണാത്ത ഒരു യഥാർത്ഥ കവിതയുടെ മുഴുവൻ ശില്പഭംഗിയും ആവാഹിച്ച ഒരു കവിത...

അഭിനന്ദനങ്ങൾ കേട്ടൊ കവിതയുടെ വല്ലഭാ...!

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ചിത്രശലഭമായി പാറിനടന്ന കവിമനസ്സ് വളരെ ഇഷ്ടായി.

JITHU said...

ഒരു ചിത്രശലഭത്തിനിത്രെയും ഭംഗിയോ.....മനോഹരം

ജയരാജന്‍ said...

വരണമെന്നുമ്മറക്കോലായിലെന്നും നീ.
കവിത ഇഷ്ടപ്പെട്ടു.ആശംസകള്‍..
ജയരാജന്‍ വടക്കയില്‍

ജയിംസ് സണ്ണി പാറ്റൂര്‍ said...

ആരു വാരിയെറിഞ്ഞതാണീ
ചിറകു വിതിര്‍ത്ത പൂവുകള്‍
ഏതോ കലാവല്ലഭനുതിര്‍ത്ത-
താണു,പാറിനടക്കുമീ മലരുകള്‍

Kalavallabhan said...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം : ഇത്രയും നല്ലൊരഭിപ്രായം അറിയിച്ച താങ്കളോട് നന്ദി അറിയിക്കുന്നു. തുടക്കം മുതൽ താങ്കളെപോലെയുള്ളവരുടെ പ്രചോദനങ്ങളാണ്‌ എന്നെ വളരാൻ സഹായിക്കുന്നത്.
വളരെയധികം നന്ദി.

പട്ടേപ്പാടം റാംജി : വളരെ നന്ദി.

ജിത്തു : അതേ, വന്ന് വായിച്ചഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.

ജയിംസ് സണ്ണി പറ്റൂർ : വളരെയധികം സന്തോഷമുണ്ട് സാർ.

Sannuuu...! said...

സ്കൂളിലായിരുന്നപ്പോള്‍ ചൊല്ലി പഠിച്ചിരുന്ന കവിതകള്‍ ഓര്‍മ്മ വരുന്നൂ..അഭിനന്ദനങ്ങള്‍.

ഹാക്കര്‍ said...

വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

മനു കുന്നത്ത് said...

നന്നായിട്ടു.....!!
ദ്വിതീയാക്ഷരപ്രാസം നല്ല്ല രീതിയില്‍ തന്നെ ഉപയോഗിച്ചു.....!
അഭിനന്ദനങ്ങള്‍ .......!!

കമ്പർ said...

നല്ല കവിത,
ആശംസകൾ

ഒരില വെറുതെ said...

നന്നായി

Anonymous said...

കവിത കവിതയായിത്തന്നെ എഴുതിയിരിക്കുന്നു...ഇഷ്ടപെട്ടു...

Satheesh Haripad said...

ഇഴയടുക്കിയ വാക്കുകൾ, മനോഹരമായ കവിത.

satheeshharipad.blogspot.com

Kalavallabhan said...

സന്നൂ : നന്ദി. എന്റെ മനസ്സിലിന്നും കവിതക ഇങ്ങനെയാണ്‌

മനു കുന്നത്ത് : നന്ദി. കഴിയുന്നതും ദ്വിതീയാക്ഷര, ആദ്യാക്ഷര പ്രാസമൊപ്പിച്ചാണ്‌ കവിതയെഴുതുന്നത്.

കമ്പർ : സന്തോഷം

ഒരില വെറുതെ : ഇഷ്ടപ്പെട്ടല്ലോ , സന്തോഷമായി.

സതീഷ് ഹരിപ്പാട് : നല്ല അഭിപ്രായത്തിനു നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പൊതുവേ കലാവല്ലഭാന്റെ കവിതയ്ക്ക് പ്രാസവും താളവും ഉണ്ട്. അതിനാല്‍ തന്നെ കവിതയുടെ ഭംഗി വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്.
ഈ കവിതയിലെ ചില വാക്കുകള്‍ എനിക്ക് വ്യക്തതയില്ലെങ്കിലും നല്ല സന്ദേശം വിളിച്ചോതുന്നു.
ആശംസകള്‍

nikukechery said...

പ്രാസമുള്ള കവിത,
നല്ല കവിത.

വിമൽ said...

വല്ലഭ്ജി....
കവിതയുടെ ..തെളിനീരുറവ....
അസ്സലായിരിക്കുന്നു...പ്രത്യേകിച്ച്...
കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ...

ആശംസകളോടെ..
വിമൽ

ബെഞ്ചാലി said...

നല്ല കവിത.
ആശംസകളോടെ..

gopan nemom said...

എത്രയോ പൂവിന്‍ ഹൃദയമറിഞ്ഞൊരു ...
ചിത്രപതന്ഗ കൌതുകം തീര്‍ക്കുന്ന ....
ചിത്രശലഭ വരികള്‍ മനോഹരം ....!!!!

ബഹുമാനം ശ്രി കലാവല്ലഭന്‍ .
..

jayarajmurukkumpuzha said...

valare nannayittundu........ bhavukangal........

siya said...

ഇവിടെ ഇന്ന് പെരും മഴ ,ഒരു കവിത വായിക്കാം എന്ന് കരുതി ഇത് വഴി വന്നു .
''കവിത നന്നായി'' എന്ന് മാത്രം പറഞ്ഞു പോകുന്നതില്‍ വിഷമം ഉണ്ട് ..
നല്ല വരികള്‍ ഒന്ന് കൂടി വായിക്കാന്‍ തോന്നുന്നത് തന്നെ.!!

pournami said...

nananyitundu

സുനിൽ പണിക്കർ said...

നല്ല കവിത വല്ലഭാ..
താളനിബദ്ധമായ വരികൾ...
ആശംസകൾ..

Areekkodan | അരീക്കോടന്‍ said...

ഏതോ കുഞ്ഞുക്ലാസ്സില്‍ പഠിച്ച “ചിത്രപതംഗമേ നിന്നെ കണ്ടെന്‍...ചിത്തം തുടിച്ചുയരുന്നു...”എന്ന കവിത ഓര്‍ത്തുപോയി.

ചെമ്മരന്‍ said...

നല്ല ഗവിത

http://www.chemmaran.blogspot.com/