Wednesday, September 1, 2010

പുണ്യമാസം

പുണ്യമാസം


കരിമേഘകൂട്ടമാമ്പിശാശുക്കൾതൻ
നരകവാതിലുകളങ്ങടച്ചിടുമ്പോൾ
പിറയറിയിക്കുമാവിശുദ്ധമാസത്തിൻ
സ്വർഗ്ഗവാതില്പക്ഷിപറന്നുയർന്നിടുന്നു

ഇന്ദുകലകൺചിമ്മിയുണർന്നരാവിൽ
മന്ദമാരുതനാൽ വിളിച്ചറിയിച്ചിടുന്നു
നന്മകാംക്ഷിക്കുന്നവർമുന്നേറുമെന്നും
തിന്മയാണെങ്കിലോമോചനമില്ലപാരിൽ

നാലായവേദപ്പിറവിയെഴുമ്പുണ്യമാസേ
മാലായതൊക്കെയുമിനിയകറ്റിടുവാൻ
മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

- കലാവല്ലഭൻ

51 comments:

Kalavallabhan said...

ആഗസ്റ്റ് മാസത്തിലെ “ഓണക്കാല ചിന്തകൾ” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 500 ലേറെ ഹിറ്റുകൾ) എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൂടാതെ അഭിപ്രായങ്ങളും ഓണാശംസകളും അറിയിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. പുതിയ കവിത വായിച്ച് അഭിപ്രായമറിയിക്കുന്നതിനോടൊപ്പം കഴിഞ്ഞ കവിതയ്ക്കിട്ട അഭിപ്രായത്തിനുള്ള മറുപടി കൂടി നോക്കുവാൻ താത്പര്യപ്പെടുന്നു.

A.FAISAL said...

മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം..!

Jishad Cronic said...

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം...

പട്ടേപ്പാടം റാംജി said...

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

റമദാന്‍ ആശംസകള്‍.

ശ്രീനാഥന്‍ said...

കവിതയിലൂടെ ഓണമാഘോഷിച്ചതിനു ശേഷം താങ്കൾ റമദാനും (ഏതാ ശരി, അറിയാവുന്നവർ പറഞ്ഞു തരൂ, റ്മ്സാനോ, റമദാനോ, റമളാനോ-ഇത് മലബാറിലെ ഭാര്യ വീട്ടിൽ പോയപ്പോൾ പോസ്റ്ററിൽ കണ്ടതാണ്) അങ്ങനെ തന്നെ ആഘോഷിച്ചു, മതേതരത്വം പുലരട്ടേ! കവിത നന്നായി, ആശംസകൾ!

അലി said...

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

നല്ല കവിത, നല്ല വരികൾ
ഭാവുകങ്ങൾ.

ശ്രീനാഥൻ മാഷെ,
റമദാൻ എന്നതും റമളാൻ എന്നതും റംസാനും ശരിയല്ല. മലയാളത്തിൽ പകരം ഉച്ഛാരണമില്ലാത്ത അറബി (‌ض) അക്ഷരമാ‍ണത്. എങ്കിലും റമദാൻ എന്നതിനോടാണ് കൂടുതൽ യോജിക്കുക.

ശ്രീനാഥന്‍ said...

അലിക്ക് വളരെ നന്ദി.

ജയിംസ് സണ്ണി പാറ്റൂര്‍ said...

വ്രതശുദ്ധിയുള്ള കവിത
താങ്കള്‍ കാലവല്ലഭനാണ്.
ദൈവം കൊടുത്ത ജീവന്‍ മനുഷ്യന്
എടുക്കാനവകാശമില്ലെന്ന് വേദഗ്രന്ഥത്തില്‍
വ്യക്തമാക്കിയിട്ടുണ്ട്.

ഗീത said...

നല്ല സന്ദേശമുള്ള കവിത. ആ അത്തറിന്‍ സുഗന്ധം ആവോളമാസ്വദിക്കുന്നു.

മുകിൽ said...

നല്ല കവിത.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആത്മബന്ധങ്ങളിലത്തറുപുരട്ടി പരിമളം പരത്തി,ദ്വിതിയാക്ഷരപ്രാസങ്ങളിൽ ഊഞ്ഞാലാടിടുന്ന വരികളാൽ സുന്ദരമായിട്ടുണ്ട് ഈ സന്ദേശമുൾക്കൊള്ളുന്ന ഈ പെരുന്നാൾ കവിത ..കേട്ടൊ

Typist | എഴുത്തുകാരി said...

നല്ല വരികൾ. നല്ല സന്ദേശവും ആശയവുമുൾക്കൊള്ളുന്ന കവിത.

sm sadique said...

റമദാൻ പോലെ ശാന്തമായ കവിത.
ദൈവാനുഗ്രഹം നേരുന്നു……….

കുസുമം ആര്‍ പുന്നപ്ര said...

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

ശരിയാണ് കലാവല്ലഭന്‍
നന്നായിരിക്കുന്നു.

Abdulkader kodungallur said...

പുണ്ണ്യ മാസത്തിന്‍ മഹത് ഗുണങ്ങ -
ളെണ്ണിപ്പറഞ്ഞൂ കവിതയില്‍ വല്ലഭന്‍
നേരുന്നാ പുണ്ണ്യങ്ങളൊക്കെയുമക
താരില്‍ നിന്നായിര മാശംസകള്‍

Amrutha Vahini said...

Kalavallabanu
Thanx for reading my poem. I have added my blog
to malayalam.blogkut and I want to take back my blog from that group. How can I do that.Greatful if you could help me to do that.
Amruthavahini

താന്തോന്നി/Thanthonni said...

ആത്മവിൻസൗരഭ്യമുതിർത്തിടുവാൻ
ആത്മബന്ധങ്ങളിലത്തറുപുരട്ടിടേണം
അന്ധമാമ്മതഭ്രാന്തുള്ളവരീ വേദത്തിൻ
ഗന്ധമിതാവോളം നുകർന്നിടേണം

റമദാന്‍ ആശംസകള്‍

ഡോ.വാസുദേവന്‍ നമ്പൂതിരി said...

പുണ്യമാസത്തിലേക്ക്
വാതായനം തുറക്കുന്ന കവിത.

വരയും വരിയും : സിബു നൂറനാട് said...

വായിച്ചപ്പോള്‍ ഒരു സന്തോഷം തരുന്ന കവിത :-)

വിമൽ said...

വല്ലഭൻ…
വരികൾ പരിശുദ്ധ റമദാന്റെ പരിമളം പൊഴിക്കുന്നു..
നന്മകൾ നേരുന്നു
ഏവർക്കും റമദാൻ ആശംസകൾ..

Vayady said...

ഈ കവിതയില്‍ നന്മ നിറഞ്ഞ സന്ദേശമുണ്ട്.
എല്ലാവര്‍ക്കും എന്റെ റമദാനാശംസകള്‍.

വഷളന്‍ ജേക്കെ ★ Wash Allen JK said...

വല്ലഭനു എല്ലാം കവിതമയം.
നല്ല താളമുണ്ട്, ആശയമുണ്ട് സന്ദേശമുണ്ട്..
റമദാന്‍ ആശംസകള്‍

Hari | (Maths) said...

ദ്വീതീയാക്ഷരപ്രാസം കവിതയിലെങ്ങും മണിമുഴക്കം സൃഷ്ടിക്കുന്നു. വ്രതാനന്തരാഘോഷാശംസയും ഗംഭീരമായി. പഴമയുടെ ഗരിമ കവിതയിലുണ്ട്. പ്രത്യേകിച്ചും ഇടയ്ക്കുപയോഗിച്ച തമിഴ് പദങ്ങള്‍! അവസാന വരിയുടെ ആശയം കലുഷിതമായ മനസ്സുകളിലേക്ക് ഒരു ശാശ്വതസത്യമായി നിലകൊണ്ടെങ്കില്‍!

പ്രജ്ഞാപഥം said...

ഊനമറ്റെഴും ഈ ചരിതം
ഊഴിയില്‍ ചെറിയവര്‍ അകമേ സ്വീകരിക്കുന്നു....
പ്രജ്ഞാപ്ഥത്തിലേക്കു കടന്നുവന്നതിനു നന്ദി....

ഒറ്റ പക്ഷി said...

punyamasam ennu thanne thonni. it is also really musical.aashamsakal

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

വീ കെ said...

കലാവല്ലഭ,
കവിത വളരെ നന്നായിരിക്കുന്നു....
ഇത് ഏതെങ്കിലും വൃത്തത്തിൽ എഴുതിയതാണൊ...?
അതിന്റെ ഒരു മണം...!

ആശംസകൾ...

കുമാരന്‍ | kumaran said...

:)

jayarajmurukkumpuzha said...

aashamsakal.....

രമേശ്‌അരൂര്‍ said...

good keep it up

മാനവധ്വനി said...

നല്ല കവിത..നല്ല സന്ദേശവും അടങ്ങിയിരിക്കുന്നു ആശംസകൾ നേരുന്നു...

ലതി said...

നല്ല കവിത.
ഹരിനാമ കീർത്തനം വായിക്കുന്നതു പോലെ വായിക്കുമ്പോൾ ഒരു പ്രത്യേക രസം തോന്നുന്നു.ഞാൻ കഴിഞ്ഞ വർഷം റംസാൻ നോമ്പ് കഴിഞ്ഞ് ഒരു ചെറിയ കവിത(ഗദ്യം) പോസ്റ്റ് ചെയ്തതിന്റ് ലിങ്ക് ഇതാ.http://entesrishty.blogspot.com/2009/09/blog-post_18.html

ഡോ.ആര്‍ .കെ.തിരൂര്‍ said...

നന്നായിട്ടുണ്ട്. കവിത കവിതയായി തന്നെ എഴുതിയിരിക്കുന്നു. പിന്നെ "കാപ്പാതിട്" മലയാള കവിതയില്‍ വേണോ?

Akbar said...

"ഇന്ദുകലകൺചിമ്മിയുണർന്നരാവിൽ
മന്ദമാരുതനാൽ വിളിച്ചറിയിച്ചിടുന്നു
നന്മകാംക്ഷിക്കുന്നവർമുന്നേറുമെന്നും
തിന്മയാണെങ്കിലോമോചനമില്ലപാരിൽ"

നല്ല വരികള്‍. നല്ല ചിന്തകള്‍. ആശംസകള്‍

ഹംസ said...

നാലായവേദപ്പിറവിയെഴുമ്പുണ്യമാസേ
മാലായതൊക്കെയുമിനിയകറ്റിടുവാൻ
മുപ്പത്തുദിനങ്ങളതിവിശുദ്ധിയോടെ
കാപ്പാത്തിടുന്നതിനുകനിവേകിടേണം


നല്ല കവിത.
പുണ്യമാസ പവിത്രത കൊണ്ട് എല്ലാവരിലും നന്മയുണ്ടാവട്ടെ എന്നാശംസിക്കുന്നു.

keraladasanunni said...

ഇവിടെ വരാന്‍ അല്‍പ്പം വൈകി.

വ്രത നിഷ്ഠയോടെ വിശുദ്ധിയുടെ പുണ്യ മാസം കടന്നു പോയി. ദൈവാനുഗ്രഹത്തോടെ അടുത്ത പുണ്യ മാസത്തിന്നായി കത്തിരിക്കാം.

ഉത്കൃഷ്ടമായ ചിന്തയും വരികളും. ആശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഞാനും വൈകി :(

പുണ്യമാസം കടന്ന് പോയി..ആർജ്ജിച്ച വിശുദ്ധി കളഞ്ഞ്കുളിക്കാതെ അടുത്ത റമദാനിനെ വരവേല്കാനാവട്ടെ

നല്ല കവിത.

‌അലി ഭായ് പറഞ്ഞതാണ് ശരി ‘റമദാൻ’ എന്നതാണ് കൂടുതൽ ആ അക്ഷരത്തോട് അടുത്ത് നിൽക്കുന്നത്

ഇ.എ.സജിം തട്ടത്തുമല said...

നല്ലകവിത; ആശംസകൾ!

Diya Kannan said...

very nice..:)

പ്രജ്ഞാപഥം said...

നന്ദി..പഠനങ്ങള്‍ എന്നു തിരുത്തി

ചെറുവാടി said...

:)
ആശംസകള്‍

പാലക്കുഴി said...

നല്ലവരികള്‍... ആശംസകള്‍

ജീവി കരിവെള്ളൂര്‍ said...

ഒരുപാടു വൈകി .ഒരു വ്രതമാസം കഴിഞ്ഞ് അടുത്തത് തുടങ്ങാനുള്ള ഒരുക്കങ്ങളാകുന്നു .നല്ല വരികള്‍ ഒടുവില്‍ നല്ലൊരു സന്ദേശവും .

പ്രതികരണൻ said...

വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ!

ശില്പാ മേനോന്‍ said...

ആത്മബന്ധങ്ങളിലത്തർപുരട്ടിടേണം..!

Kalavallabhan said...

ഈ കവിതയ്ക്ക് അഭിപ്രായമെഴുതിയ

1)എ ഫൈസൽ:- ആദ്യകമന്റിനു നന്ദി.
2)ജിഷാദ് ക്രോണിക്ക് : നന്ദി
3) പട്ടേപ്പാടം റാംജി :- നന്ദി
4) ശ്രീനാഥൻ :- സന്തോഷം
5) അലി :- അറിവുപകർന്നതിനു നന്ദി
6) ജയിംസ് സണ്ണി പറ്റൂർ :- നന്ദിയുണ്ട് സാർ
7) ഗീത :- സന്തോഷം
8) മുകിൽ :- സന്തോഷം

9) മുരളീമുകുന്ദൻ ബിലാത്തിപട്ടണം :- ഒരു സാധാരണ വായനക്കാരനല്ല എന്നെനിക്കറിയാം. വളരെ നന്ദി.

Kalavallabhan said...

10) ടൈപ്പിസ്റ്റ് എഴുത്തുകാരി :- വളരെ സന്തോഷം.
11) എസ്സ് എം സാദിക്ക് :- നന്ദി
12) കുസുമം ആർ പുന്നപ്ര :- സന്തോഷം
13) അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ :- കവിതയിലൂടെ ആശംസകളർപ്പിച്ചതിനു നന്ദി.
14) അമൃതവാഹിനി :- മറുപടി ബ്ലോഗിലിട്ടിട്ടുണ്ടായിരുന്നു.
15) താന്തോന്നി :- നന്ദി
16) ഡോ. വാസുദേവൻ നമ്പൂതിരി : സന്തോഷം
17) വരയും വരിയും :- സാബു നൂറനാട് : ഇതറിയുന്നത് എനിക്കും സന്തോഷം.
18) വിമൽ :- നന്ദി
19) വായാടി :- നന്ദി
20) വഷളൻ ജേകെ :- വളരെയധികം നന്ദിയുണ്ട്

Kalavallabhan said...

21) ഹരി(മത് സ്) :- എന്റെ കവിതയെ ഗൌരവത്തോടെ വായിച്ച് ഒരു നല്ല വിലയിരുത്തൽ നടത്തിയതിൽ വളരെ സന്തോഷമുണ്ട്. നന്ദി.

22) പ്രജ്ഞാപഥം :- ഒരു മഹാവിദ്യാലത്തിന്റെ (എൻ എസ്സ് എസ്സ് കോളേജ് ചങ്ങനാശ്ശേരി) മലയാളം വിഭാഗത്തിന്റെ ബ്ലോഗിലെ ശബ്ദത്തിൽ നിന്നും ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
വളരെ നന്ദി.

23) ഒറ്റ പക്ഷി :- നന്ദി
24) ഉമേഷ് പിലിക്കൊട് : നന്ദി

25) വീകെ : വൃത്തമനുസരിച്ചല്ല എഴുതിയത്. നോക്കിയിട്ടുമില്ല. അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം.

Kalavallabhan said...

26) കുമാരൻ :- വന്നതിൽ സന്തോഷം
27) ജയരാജ് മുരിക്കുമ്പുഴ :- നന്ദി
28) രമേശ് അരൂർ :- നന്ദി
29) മാനവധ്വനി :- വളരെ നന്ദി
30) ലതി :- സന്തോഷം . വായിച്ചു ഇഷ്ടമായി.

31) ഡോ. ആർ കെ തിരൂർ :- കവിത കവിതയായി എന്ന് പ്രയോഗം എനിക്കിഷ്ടമായി. പ്രാസമൊപ്പിച്ച് അർത്ഥം ചോരാതെ എഴുതാനാണു ആ വാക്കുപയോഗിച്ചത്. വളരെ നന്ദി.

32 അക്ബർ :- നന്ദി.
33) ഹംസ :- വളരെ നന്ദി
34) കേരളദാസനുണ്ണി :- സാരമില്ല, വന്നല്ലോ, നന്ദി
35) ബഷീർ പി ബി വെള്ളറക്കാട് :- അങ്ങനെയാവട്ടെ. നന്ദി
36) എ എ സജിം തട്ടത്തുമല :- നന്ദി.
37 : ദിയ കണ്ണൻ :- നന്ദി.
38 : ചെറുവാടി :- നന്ദി
39 : പാലക്കുഴി :- നന്ദി
40) ജീവി കരിവെള്ളൂർ :- സാരമില്ല, നന്ദി.
41 ) പ്രതികരണൻ :- വിശദമായ ഒരഭിപ്രായം പ്രതീക്ഷിക്കുന്നു, നന്ദി.
42)ശില്പാ മേനോൻ :- അതേ.

Hight Lovers said...

എന്തൊക്കെയോ എഴുതിപ്പിടിപ്പിക്കുന്നു. അത്‌ വായിച്ച്‌ ഗംഭീരം, മനോഹരം എന്ന്‌ കമന്റിടാന്‍ കുറെ പരിഷകളും. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ. കണ്ണട്ടയിട്ടാണ്‌ പോലും മദ്യം വാറ്റുന്നത്‌. എന്താണീ കണ്ണട്ട, തേരട്ട എന്ന്‌ കേട്ടിട്ടുണ്ട്‌. കണ്ണട്ട ആദ്യമായി കേള്‍ക്കുന്നതാണ്‌. കലാവല്ലഭന്‌ മദ്യം വാറ്റുന്നതിനെക്കുറിച്ച്‌ കേട്ടറിവുപോലും ഇല്ലെന്ന്‌ തോന്നുന്നു. അറിഞ്ഞുകൂടെങ്കില്‍ പറഞ്ഞുതരാം. നെല്ല്‌, കശുമാങ്ങ, ശര്‍ക്കര തുടങ്ങിയവ ഉപയോഗിച്ചാണ്‌ മദ്യം വാറ്റുന്നത്‌. വീര്യം കൂട്ടാന്‍ ചിലര്‍ അല്‍പം നവസാരവും ചേര്‍ത്തേക്കും. ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ എഴുതിയ മദ്യത്തിന്റെ ചില ഗുണങ്ങള്‍ എന്ന പോസ്‌റ്റ്‌ വായിച്ച്‌ കമന്റിടുകയും താന്‍ എഴുതിയ കവിത വായിക്കണമെന്ന്‌ അഭ്യര്‍ഥിച്ചതിന്റെയും അടിസ്ഥാനത്തിലാണ്‌ ഇവിടെ എത്തിയത്‌. ഒരു ബോറന്‍ കവിത വായിച്ച്‌ എന്റെ സമയം നഷ്‌ടപ്പെടുത്തിയത്‌ കലാവല്ലഭന്‌ തീര്‍ത്താല്‍ തീരാത്ത നന്ദി, നന്ദി, നന്ദി

മുക്കുവന്‍ said...

Hight,

wow.. you have got all the ingredients for the Arak.. for your info, you can add any crap to the malt.

the process is simple, the yeast eat the sugar and pis the alcohol. so ingredient does not matter.. two basic ingredient is a must, yeast and sugar!

vallabha.. keep writing. there are some guys like your good writing.