Monday, August 2, 2010

ഓണക്കാല ചിന്തകൾ

ഓണക്കാല ചിന്തകൾ
--------------------------------------------------------------------------

മഴമേഘമൂടലുകൾ വകഞ്ഞുമാറ്റി
ഉദയാർക്കകിരണങ്ങൾനീളെനീട്ടി
തളിരിലത്തുമ്പിൽ രത്നപ്രഭവിടർത്തി
ശ്രാവണപുലരി ഉണർന്നിടുന്നു

ഓണക്കിളികൾപ്പാറിപ്പറന്നുവന്ന്
ഓണത്തിന്നീണങ്ങളീണത്തില്പാടി
ഓമന മേനിമിനുക്കിടുവാൻ
ഓലത്തുംമ്പത്തൊന്നമർന്നിരുന്നു

പുഴകൾകരകളെതഴുകിടുമ്പോൾ
പുതുവെള്ളം കളകളമ്പാടിടുന്നു
കുഞ്ഞോളങ്ങളെമേയ്ച്ചുവരുന്നൊരാ
കുളിർകാറ്റിനുംവഞ്ചിപാട്ടുമൂളൽ

ഓണമീകൈരളീമുറ്റത്തണഞ്ഞിട്ടും
മാലോകർക്കങ്ങൊരുണർവ്വുമില്ല
കിമൃണന്മാരവുമ്മണ്ണിന്റെമക്കൾക്ക്
കാണംവിറ്റോണവുമുണ്ടിടേണ്ടേ

പട്ടിനും പവനുമാപട്ടണത്തിൽ
കട്ടമുതൽ പോലെകിഴിവേകിടുന്നു
അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല

അച്ഛനെന്നുരയ്ക്കുവാനാ പൈതലിന്ന്-
ഇച്ഛയില്ലാതാക്കിതീർത്തൊരച്ഛൻ
ഓണത്തിന്നൂണിനില്ലെന്നാകിലും
ഓണംകൊണ്ടാടുന്നുമദ്യത്തിനാൽ

പ്രകൃതിതൻഹിതങ്ങളറിയാത്തവരീ-
പ്രകൃതിതൻസമ്പത്തവഗണിക്കും
പൈതൃകമായതുമുപേക്ഷിക്കുകിൽ-
പെരുമയെഴുന്നീനാട് അനാഥമാവും.

- കലാവല്ലഭൻ

57 comments:

Kalavallabhan said...

ജൂലൈ മാസത്തിലെ “ഇടവപ്പാതി” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൂടാതെ കവിതയെപ്പറ്റിയും എന്റെ എഴുത്തിന്റെ ശൈലിയെപ്പറ്റിയും തെറ്റുകളെപ്പറ്റിയും വിലയേറിയ അഭിപ്രായങ്ങളറിയിച്ച താഴെപ്പറയുന്നവരോടും എന്റെ നന്ദി അറിയിക്കുന്നു :

1) കുസുമം ആർ പുന്നപ്ര
2) വരയും വരിയും:സിബു നൂറനാട്
3) ജനാർദ്ദനൻ.സി.എം.
4) മധു ഹരിതം
5) ബിലാത്തിപട്ടണം
6) വായാടി
7) ഗീത
8) എൻ.ബി.സുരേഷ്
9) മുകിൽ
10) ജയരാജ് മുരുക്കുമ്പുഴ
11) ജേക്കെ
12) ഹരിതം
13) ചിത്രാംഗദ
14) ജീവി കരിവെള്ളൂർ
15) യൂസുഫ്പ
16) കുമാരൻ
17) ഹരി (മാത് സ്)
18) വിമൽ
19) അബ്ദുൾകാദർ കൊടുങ്ങല്ലൂർ
20) വിൽസൺ ചേനപ്പാടി
21) ശാന്ത കാവുമ്പായി
22) ശ്രീജിത്ത്
23) ഉമേഷ് പിലിക്കൊട്
24) അഞ്ജു/5യു
25) ഡോ. വാസുദേവൻ നമ്പൂതിരി
26) ഷാഹിന വടകര
27) പട്ടേപ്പാടം റാംജി
28) കെ വി മധു
29) പി എ അനീഷ്, എളനാട്
30) ഭാനു കളരിക്കൽ

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

വരയും വരിയും : സിബു നൂറനാട് said...

ഓണം വന്നോണം വന്നേ....
പൊന്നോണം വന്നോണം വന്നേ...

Venugopal G said...

ആർപ്പോ..... ഇറ് റൊ ഇറ് റൊ ഇറ് റൊ ... നന്നായിരുന്നൂ

ശ്രീനാഥന്‍ said...

ഈ വര്‍ഷം വായിക്കുന്ന ആദ്യത്തെ ഓണക്കവിത. ശ്രാവണപുലരികള്‍ ആര്‍ത്തുണരട്ടെ, പൂവിളികള്‍ ഉയരട്ടേ! അങ്ങയുടെ ആഗ്രഹം പോലെ, ഈ നാട് അനാഥമാകാതിരിക്കാന്‍ പ്രകൃതിഹിതങ്ങളറിഞ്ഞു ജീവിക്കട്ടെ മലയാളികള്‍!

എന്‍.ബി.സുരേഷ് said...

പൂവുപോയ് പൂക്കാലം പോയ്
പക്ഷി പോയ് പറവ പോയ്
ബാക്കി വല്ലതുമുണ്ടോ?
(എൻ.വി)
ഓണത്തിന്റെ പരമ്പരാഗത കാഴ്ചകൾ ഇവിടെയുണ്ട്. ഓണം എങ്ങനെ നമ്മുടെ രക്തത്തിലും വികാരത്തിലും വന്നോ ആ സംസ്കാരം അകലേക്കകലേയ്ക്ക് പോവുന്നതും ഓണം ഒരു കച്ചവട സീസൺ ആവുന്നതും കലാവല്ലഭാ കവിതയിൽ വരാത്തതെന്തേ? ഗൃഹാതുരത്വം മാത്രം പോരല്ലോ കാലത്തെയും ആവാഹിക്കണ്ടേ?

പട്ടേപ്പാടം റാംജി said...

ഇത്തവണത്തെ ആദ്യ ഓണക്കവിത ഇഷ്ടപ്പെട്ടു.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

‘പുഴകൾകരകളെതഴുകിടുമ്പോൾ
പുതുവെള്ളം കളകളമ്പാടിടുന്നു
കുഞ്ഞോളങ്ങളെമേയ്ച്ചുവരുന്നൊരാ
കുളിർകാറ്റിനുംവഞ്ചിപാട്ടുമൂളൽ..... ‘ ഹായ്...കളകളമൊഴുകിയിങ്ങനെ തെന്നലിലോളം പോലെ നല്ലൊരോണപ്പാട്ടുമായി കലയുടെ വല്ലഭനിതായെത്തിയൊരു പ്രഥമയോണക്കവിതയുമായി...!

സ്മിത മീനാക്ഷി said...

എവിടെയാണിപ്പോള്‍ ഓണം അല്ലെ?

Kalavallabhan said...

- നൂറോണാശംസകളീ"വരികളിലൂടെ
നൂറനാട്ടുകാരന്നു"നേർന്നിടുന്നു
- ആഹ്ളാദത്തിൻ ആരവമിട്ടൊരു
"വേണു"മാഷുവിന്നുമോണാശംസകൾ
- ആശംസകളീവിധമർപ്പിക്കുന്നൊരു
"ശ്രീനാധിന്നും" ഓണാശംകൾ
- എൻ. ബി. സുരേഷ് :
ഗൃഹാതുരത്വങ്ങളൊരുമൂന്നുപാദങ്ങളിൽ
നാലുതൊട്ടുള്ളൊരുനാലുപാദങ്ങളിൽ
തുറന്നുകാട്ടുന്നൊരാകച്ചവടത്തിങ്കാപട്യം
കട്ടമുതൽ പോലെയെന്ന പ്രയോഗത്തിലും
സദ്യയാക്കുന്നൊരീമദ്യോണാഘോഷവും
മാവേലിനാടിന്റെചിത്രമല്ലോയിന്ന്?
ഇഷ്ടമാമീയങ്ങിന്റെവിമർശനമ്മെപ്പോഴും
ഇന്നുഞ്ഞാന്നേരട്ടെന്നൂറോണാശംകൾ
- ഇഷ്ടമായുള്ളൊരീകവിതവായിച്ചൊരാ
"പട്ടേപ്പാടത്തിനും" നേരുന്നുനല്ലൊരോണാം
- ബിലാത്തിപ്പട്ടണം :
ലണ്ടനിലാന്നെങ്കിലും
പണ്ടത്തെയോണമ്പോൽ
കള്ളൊഴുകാത്തൊരോണത്തിന്ന്
പള്ളനിറച്ചുമോണാശംസകൾ

- സ്മിത മീനാക്ഷി :
മാവേലിനാട്ടിലലണയുവാനാവില്ലയെങ്കിലും
സൂര്യനഗരിയിൽ മാവേലിയെത്തിടുമ്പോൾ
വരവേറ്റുഞ്ഞാനോണമാഘോഷിച്ചിടുമ്പോൾ
ആയിരമോണ"സ്മിത"ങ്ങളവിടേയ്ക്കുമ്മുണ്ട്

Jishad Cronic™ said...

നന്നായിട്ടുണ്ട് വരികള്‍ ....
ഞാനും എഴുതിയിട്ടുണ്ട് ഒരു ഓണകവിത.. ഉടന്‍ പോസ്റ്റും...

വിജയലക്ഷ്മി said...

ona kavitha nannaayittundu...

കുമാരന്‍ | kumaran said...

:)

വിമൽ said...

വല്ലഭാ…കവിത പൊടിപൊടിച്ചു…..
ഇതിലെ രസമെന്താണെന്നാൽ..ഞാൻ മനസ്സിൽ സൂക്ഷിച്ച വിത്ത് മുളച്ചത്
വല്ലഭന്റെ പാടത്താണെന്ന് മാത്രം….അഭിനന്ദനങ്ങൾ..
ഹൃദയം നിറഞ്ഞ പൊന്നോണാശംകൾ

Vayady said...

എന്റെ ഓണാശംസകള്‍. ഞങ്ങള്‍ക്കിവിടെ പ്ലാസ്റ്റിക്ക് പ്ലെയ്റ്റിലാണ്‌ ഓണസദ്യ! പിന്നെ ഇത്തവണ ഓണത്തിന്‌ ചിത്രചേച്ചിയുടെ ഗാനമേളയുണ്ട്. ആദ്യത്തെ ഓണ കവിതയ്ക്ക് നന്ദി.

chithrangada said...

ഓണനിലാവിന്റെ പ്രഭയുള്ള,ആഹ്ലാദാരവങ്ങള് നിറഞ്ഞ
ഓണക്കവിതക്ക് ഏറെ നന്ദി !

Kalavallabhan said...

- ജിഷാദ് ക്രോണിക്ക് :
ഓണക്കവിതക്കാശതരുന്നൊരു
ക്രോണിക്കായവനോണാശസ

- വിജയലക്ഷി :
എത്തുന്നതാദ്യമായിട്ടാണെന്നിരുന്നാലും
ഏമ്പക്കംവിടുവോളമോണാശംകൾ

- കുമാരൻ :
ഓണമല്ലേകുമാര നിശബ്ദതവെടിഞ്ഞങ്ങ്-
ഓടിത്തിമിർക്കുവാനൊരോണാശംസകൾ

- വിമൽ :
മനസ്സിൽസൂക്ഷിച്ചത് മാനത്ത്കണ്ടപ്പോൾ
മടികൂടാതെഴുതിഞ്ഞാനൊരോണക്കവിത
ശ്രീവല്ലഭങ്കൈയ്യൈലമർന്നിരിക്കുന്നൊരു
വിമലിന്നും നേരുന്നൊരോണാശംസകൾ

- വായാടി :
പത്രമ്പ്ളാസ്റ്റിക്കാണെന്നാലും
ചിത്രതന്മേളയൊരുക്കിടുമ്പോൾ
മാവേലിമന്നനുമ്മതിമറന്ന്
മറുനാട്ടിലേക്കുപറന്നിടുമോ?
വായാടിക്കും എന്റെ ഓണാശംസകൾ.

- ചിത്രാംഗദ :
ഓണനിലാവിൻപ്രഭകണ്ടൊരാ
ചിത്രാംഗദക്കുമോണാശംസകൾ

jayarajmurukkumpuzha said...

manusharellarum onnu pole .... aa nalla nalukale varavelkkaam......

വഷളന്‍ ജേക്കെ ★ Wash Allen JK said...

വല്ലഭാ, ഓണാശംസകള്‍.
യാന്ത്രികതയുടെ പ്രവാസി ലോകത്ത് നിന്നെന്നെ വിളിച്ചുണര്‍ത്തി അത്തപ്പൂക്കളം കാണിച്ചതിന് നന്ദി.

Kalavallabhan said...

- ജയരാജ് മുരുക്കുമ്പുഴ :
നല്ലൊരു നാളിനിസ്വപ്നമാവുമ്പോഴും
മുരുക്കുമ്പുഴക്കുമുണ്ടോണാശംസകൾ
- ജേ ക്കെ :
വഷളത്തരങ്ങളൊക്കെയുംവാഷ്ചെയ്യുന്നൊരാ
പ്രവാസിയാംജേക്കേക്കുമോണാശംസകൾ

കുസുമം ആര്‍ പുന്നപ്ര said...

അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല
ഇപ്പോള്‍‍ സൌജന്യ റേഷനൊക്കെ ഉള്ളതുകൊണ്ട് പട്ടിണി
വരുകയില്ല.

ജയിംസ് സണ്ണി പാറ്റൂര്‍ said...

വളരെ നന്നായിരിക്കുന്നു

Kalavallabhan said...

കുസുമം ആർ പുന്നപ്ര :
കൗണ്ടറൊന്നൊരുജില്ലക്കുണ്ടെങ്കിലും
അടുത്തമാവേലിവരവിന്നുപോലും
കിട്ടീടുമോസർക്കാരിങ്ക്യൂവിൽനില്പവന്ന്-
ആശങ്കയോടെനേരുന്നൊരോണാശംസകൾ

ജയിംസ് സണ്ണി പറ്റൂർ :
സന്തോഷമോടെനേരുന്നൊരോണാശംസകൾ

Thommy said...

വളരെ നന്നായിരിക്കുന്നു

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു.ഓണാശംസകള്‍...:)

Kalavallabhan said...

തൊമ്മിയ്ക്കും
ഗോപീകൃഷ്ണനും
എന്റെ പൊന്നോണാശംസകൾ

siya said...

ഈ വര്‍ഷത്തെ ആദ്യത്തെ ഓണക്കവിത.

ഇവിടെയും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണം കാര്യമായി നടക്കുന്നു .എന്‍റെ കുട്ടികള്‍ക്കും അതൊക്കെ കാണാന്‍ കഴിയുന്നു .സദ്യ ഇലയില്‍ തന്നെ .,എന്നാലും രുചി മാത്രം നമ്മുടെ നാടിന്‍റെ അല്ല എന്ന് മാത്രം .ഒന്നുമില്ലാതെ ഇരിക്കുന്നതിലും നല്ലത് രുചിയോടെ അത് കഴിച്ച് തീര്‍ക്കുന്നത് തന്നെ .ഈ വര്‍ഷവും ഓണ സദ്യയും പരിപാടികളും കാത്തിരിക്കുന്നു ...

കലാ വല്ലഭന് എന്‍റെ ആദ്യ ഓണാശംസകള്‍ നേരുന്നു .

Kalavallabhan said...

കാത്തിരിപ്പിൻ കയ്പ്പേറെയറിഞ്ഞെനിക്ക്
മധുരിക്കുമീക്കമന്റതമൃതാണതെങ്കിലും
വന്നെനിക്കൊരോണാശംസനേർന്നൊരാ
സിയക്കുമിന്നുരുചിയുള്ളൊരോണാശംസ

Abdulkader kodungallur said...

വല്ലഭന്നെന്തിന്നായുധം കലകയ്യിലുള്ളപ്പോള്‍
പുല്ലുപോലല്ലോ കുരുത്തതോണക്കവിതകള്‍
ചില്ലുപോലല്ലോ തിളക്കം വരികളോണ-
വില്ലുപോല്‍ മനോഹരം കലാ വല്ലാഭാ ...
ചൊല്ലുവാനില്ല മറിച്ചൊന്നുമേ കവിതയില്‍
നല്ല പാല്‍പ്പായസത്തിന്‍ രുചി നുകര്‍ന്നു ഞാന്‍

ഒരു കൊച്ചു തിരുത്ത് രണ്ടാം പാദത്തില്‍

ഓണക്കിളികള്‍ പാറിപ്പറന്നുവ-
ന്നോണത്തിന്നീണങ്ങളീലലിഞ്ഞു പാടി
ഓമന മേനിമിനുക്കിടുവാ-
നോലത്തുംമ്പത്തൊന്നമര്‍ന്നിരുന്നു

ഭാവുകങ്ങള്‍ ..ഓണാശംസകള്‍

Kalavallabhan said...

കീർത്തിയേറും കൊടുങ്ങല്ലൂർവിളങ്ങും
കാദറാമ്മഹാനുഭാവനെന്നിൽ
ലോഭമില്ലാതെചൊരുഞ്ഞിടുന്നാ-
ലാപനങ്ങൾക്കൊക്കെയും യോഗ്യനെന്ന്
അറിയില്ലയെന്നൊരുവാക്കുഞ്ഞാനോതി
അറിയിച്ചിടുന്നൊരോണാശംസകളും

മുകിൽ said...

പട്ടിനും പവനുമാപട്ടണത്തിൽ
കട്ടമുതൽ പോലെകിഴിവേകിടുന്നു
അന്നന്നത്തേക്കുവകയില്ലാത്തോനു
അന്നത്തിന്നില്ലൊരുകിഴിവുമില്ല“
നല്ല വരികൾ.

എന്‍.ബി.സുരേഷ് said...

ഓണത്തിന്റെ പോസ്റ്റ് നേരത്തെ ഇട്ട് ജോലി തീർത്ത് വെറുതെയിരിക്കുകയാണല്ലേ. മാസത്തിൽ ഒരു പോസ്റ്റ് എന്ന വാശി കളയാം വേണമെങ്കിൽ.

ലീല എം ചന്ദ്രന്‍.. said...

അന്നത്തിന്നില്ലൊരുകിഴിവുമില്ല.....aaru paranju ettavum kizhiv annathinu thanne.

Kalavallabhan said...

ശ്രീ എൻ ബി സുരേഷ് എന്ന “നിരൂപകൻ” ഓണക്കവിത പോസ്റ്റ് നേരത്തെയിട്ട് ഞാൻ ചുമ്മതിരിക്കയാണെന്ന് പരാതി പറഞ്ഞതിനു മറുപടിയായി അദ്ദേഹത്തിന്നായി ഒരു മറുപടി കവിത. (പുതിയ പോസ്റ്റാക്കുന്നില്ല)

ഓണപ്പാച്ചിൽ
----------
ഉത്രാടത്തിന്നെന്നച്ചിയുടെ
ഉച്ചുയിലുലയാട്ടിടുവാനായ്
ഉമ്മറമൊക്കെവെടിപ്പാക്കി
ഉണ്ണാനുള്ളതൊരുക്കേണ്ടേ

നിമിഷംകൊണ്ടുചമച്ചീടുംഞ്ഞാൻ
നാലുവരീലൊരുമറുപടിപോലെ
നാലുമ്പിന്നൊരുപന്ത്രണ്ടുംവരി
നാലാഴ്ച്ചയിലേചമയ്ക്കാനാവൂ

ഉള്ളുരുകിക്കൊണ്ടെഴുതിയകവിത
ഉള്ളതുപറഞ്ഞാല്പ്പേടിച്ചാണെൻ
ഉത്തമായൊരുബ്ലോഗിൻപടിയിൽ
ഊഞ്ഞാലായ്ഞ്ഞാനാട്ടീടുന്നത്

ഉലകാമ്പുസ്തകലോകത്തുള്ളൊരു
ഉറവകളിൽനിന്നറിവുകൾനേടി
ഉറഞ്ഞുതുള്ളിദ്ദോഷമകറ്റാൻ
ഉള്ളൊരുപുറപ്പാടെന്നതുമറിയാം.

..............

ഭാനു കളരിക്കല്‍ said...

ഓണാശംസകള്‍

Kalavallabhan said...

ഉള്ളൊരുകിഴിവന്നത്തിനുതന്നെ
കിഴിച്ചെടുത്തതുകഴിച്ചുബാക്കി
പഴിച്ചിടൊല്ലാനല്കിടുമല്ലോ
കഴിച്ചിടാമോപുഴുത്തതാണോ

ലീലാ എം ചന്ദ്രനും ഓണാശംസകൾ

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗുകളിൽ പരതി നടന്നാൽ നല്ല കവിതകൾ തൊട്ടുനോക്കാം എന്ന് ഇപ്പോൾ വീണ്ടും എനിക്കു മനസിലായി. വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നെങ്കിൽ കണ്ണിന് ആയാസമില്ലാതെ വായിക്കമായിരുന്നു. നല്ല കവിത. നല്ല ആശംസകൾ!

Amrutha Vahini said...

സാഗരങ്ങളെ
കൈയിലേറ്റിയൊഴുകുന്ന
ഭൂമിയുടെ ഓണം..
കവിതയിലൊഴുകുന്ന പൂക്കാലം ...
ഇന്നെത്രയോ മാറ്റങ്ങൾ
സത്യമൊഴുകുന്ന വരികൾ

സോണ ജി said...

സ്നേഹം നിറഞ്ഞ ഓണംശസകള്‍ !!

jyo said...

നന്നായി.ഓണാശംസകള്‍

ÐIV▲RΣTT▲∩ said...

ദിവാരേട്ടന്റെ ഓര്‍മ്മകളില്‍ അധികവും മുംബയിലെ ഓണം ആണ്. നല്ല കവിത. കമന്റുകള്‍ക്ക് കവിതയിലൂടെ ഉള്ള മറുപടി അതിലും ഗംഭീരം.
!! ഓണാശംസകള്‍ !!

thanalvazhikal.blogspot.com said...

onnasamsakal..........

the man to walk with said...

ഓണക്കവിത ഇഷ്ടപ്പെട്ടു..ഓണാശംസകള്‍

Kalavallabhan said...

ആയാസപ്പെട്ടുവായിച്ചുതട്ടിച്ചുനോക്കി
പായസമെന്നുറപ്പിച്ച തട്ടത്തുമലയ്ക്കും

ഒഴുക്കുന്നസത്യത്തിൻസാഗരങ്ങളിൽ
മാറ്റത്തെക്കണ്ടറിഞ്ഞമൃതവാഹിനിക്കും

ഓണത്തിന്നാശംസകൾനേർന്നിടുന്നൊരീ
സോണിക്കും ജ്യോയ്ക്കും തണൽ വഴിക്കും

ഇഷ്ടപ്പെടുന്നതിനാലൊപ്പം
നടക്കുന്നവന്നും

ഓർമ്മകളിന്നും മുമ്പയിലാകെ
ഊഞ്ഞാലടുവതിന്നുമ്മുൻപിൽ
ഓർത്തുരസിച്ചുംകൊണ്ടൊരു
ഓണശംസകൾനേർന്നീടുന്നൊരു
ദിവാരേട്ടന്നും
എന്റെ
പ്രിയപ്പെട്ട വയനക്കാർക്കും
ഓണാശംസകൾ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പെരുമയെഴുന്നീനാട് അനാഥമാവും.....സത്യം.ഉള്ളിളെ രോഷവും സങ്കടവും എല്ലാം വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഓണാശംസകള്‍ ..........

ഒഴാക്കന്‍. said...

ഹൃദയംഗമമായ ഓണാശംസകള്‍.

മാനവധ്വനി said...

..പൂവെവിടെ മക്കളെ, പുഴയെവിടെ മക്കളെ, കാടെവിടെ മക്കളെ, കുരുവിയെവിടെ മക്കളെ..നെല്ലെവിടെ മക്കളെ, നെറിയെവിടെ മക്കളെ... ഓണമെവിടെ മക്കളെ... കാണമെവിടെ മക്കളേ!..റിയലെസ്റ്റേറ്റുകാരുടെ ഓഫീസെവിടെ മക്കളെ!

അഭിനന്ദനങ്ങൾ!ഓണാശം സകൾ!

sandeep said...

മലയാളത്തനിമയുള്ള വരികള്‍.

sandeep said...

ചില്ലക്ഷരങ്ങള്‍ എന്താണ് കൃത്യമായ് വരാത്തത്? അതുകൊണ്ട് വായിക്കാനൊരു ബുദ്ധിമുട്ട്.

anoop said...

വന്നോണം
തിന്നോണം
പൊക്കോണം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

smitha adharsh said...

ഓണക്കവിത നന്നായി..ലളിതം,സുന്ദരം..

സുനിൽ പണിക്കർ said...

സുന്ദരം.. സുഭഗം..!!

S.V.Ramanunni said...

ഓണക്കവ്വിത അസ്സലായിട്ടുണ്ട്

Kalavallabhan said...

തണൽ വഴികൾ :- വന്നതിനും ആശംസകൾക്കും നന്ദി.
ദി മാൻ റ്റു വാക്ക് വിത്ത് :- സന്തോഷം
ഉഷശ്രീ(കിലുക്കാം പെട്ടി) :- ഇതൊക്കെയും എഴുതാനൊരിടം കിട്ടുന്നു എന്നതാണെന്റെ സന്തോഷം.
ഒഴാക്കൻ :- സന്തോഷം, കുറെയായി കണ്ടിട്ട്.
മാനവധ്വനി:- ഇങ്ങനെയാവരുതേ എന്നാണെന്റെ പ്രാർത്ഥന.
സാന്ദീപ് :- നന്ദി. കമ്പ്യൂട്ടറിൽ ചില്ലറ മാറ്റങ്ങൾ വരുത്തി നോക്കൂ.
അനൂപ് :- കൊള്ളാം.
പ്രദീപ് പേരശ്ശന്നൂർ :- വരവുവെച്ചു.
സ്മിത ആദർശ് :- സന്തോഷം
സുനിൽ പണിക്കർ :- താങ്കളുടെ വരവിനും അഭിപ്രായത്തിനും നന്ദി.
എസ്. വി. രാമനുണ്ണി :- താങ്കളുടെയും വരവിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

Amrutha Vahini said...

Kalavallabanu
Thanx for your remarks on my poem. I have added my blog to malayalam. blogkut and I want to take back my blog from that group. How can I do that.Greatful if you could help me to do that.
Amruthavahini

പി എ അനിഷ്, എളനാട് said...

Manoharam

Sabu M H said...

വരാൻ താമസിച്ചു..
നല്ല ചിന്തകൾ

ആദ്യത്തെ നാലു വരികൾ..
ഒരു ചെങ്ങമ്പുഴ കവിതയുടെ സുഗന്ധം!

ഇപ്പോഴാണ്‌ ശ്രദ്ധിച്ചത്,
മാസത്തിൽ ഒരു പോസ്റ്റ് മാത്രമേ ഇടുകയുള്ളൂ എന്നാരോടെങ്കിലും സത്യം ചെയ്തിട്ടുണ്ടോ?..

ബൂലോഗ ഭീഷ്മർ?...