Friday, October 7, 2011

ബന്ധങ്ങൾ ബന്ധനങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ

ഒന്നായി ചേർന്നൊരാ നാളെനിക്ക്
ഓണമായ് തോന്നിയിരുന്നുവല്ലോ

രണ്ടാമതൊന്നും ചിന്തിച്ചിടാതെ
കൊണ്ടാടുവാനുണ്ടായിച്ഛ ശേഷകാലം

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

നാലമതോ പരിചരണത്തിനായി
വേലകളറിയുന്നൊരമ്മായിയെത്തി

അഞ്ചുനിമിഷമൊന്നൊപ്പമിരുന്ന്
പിഞ്ചിന്നനക്കമൊന്നറിയാതെയായ്

ആറുകടത്തിയെൻ സ്വകാര്യതയെ
അറുപതിലെത്തിയാ കിഴവിയാലെ

ഏഴിൽ ശനിയായി നിന്നവരെന്റെ
ആഴമേറും ബന്ധമകറ്റിടുന്നു

എട്ടുപോൽ വളരും തലയുമുടലും
വട്ടുപിടിച്ചപോലെയാക്കിയെന്നെ

ഒമ്പതു മാസക്കാലം കടന്നുപോയി
കൊമ്പനൊരെണ്ണം ഭൂജാതനായി

പത്തോണം പലതും കടന്നുപോയെങ്കിലും
പത്തനം വിട്ടവരക്കരെ തന്നെ നിന്നു

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

- കലാവല്ലഭൻ
...........................................
ഇനി ഇതൊന്ന് കേട്ടുനോക്കാം :35 comments:

Kalavallabhan said...

ഓണക്കവിത വായിച്ചും കേട്ടും അഭിപ്രായങ്ങളറിയിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഓണക്കവിത “ബിലാത്തി മലയാളി”യിൽ http://www.bilathi.info/ പ്രസിദ്ധീകരിക്കുക കൂടി ചെയ്തിട്ടുണ്ട്
മറ്റൊരു വിശേഷമെന്തെന്നാൽ എന്റെ ഒരു കവിത “എത്ര ചിത്രം” ആറന്മുള പള്ളിയോട സേവ സംഘത്തിന്റെ സ്മരണികയായ “പാഞ്ചജന്യ”ത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈ മാസത്തെ കവിതയും എല്ലാവരും വായിച്ചും കേട്ടും അഭിപ്രായം അറിയിക്കണം.

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
രസകരമായി പാടി പോകുന്ന കവിത ! മനോഹരമായ കവിത !
സസ്നേഹം,
അനു

Typist | എഴുത്തുകാരി said...

രസകരമായ കവിത.

സങ്കല്‍പ്പങ്ങള്‍ said...

nannayi...ആശംസകള്‍.

T.U.ASOKAN said...

ALL THE BEST.......!

ajith said...

നന്നായിട്ടുണ്ടല്ലോ

ശ്രീനാഥന്‍ said...

ഇമ്മട്ടിലമ്മമാർ സ്നേഹിച്ചിടുകിൽ
അമ്മമാരാവും മക്കളെന്തു ചെയ് വൂ? ശരി തന്നെ. പിന്നെ, നല്ല സ്വരം!

മുകിൽ said...

അതെ നല്ല സ്വരം. നല്ല ആലാപനം.

സീത* said...

നല്ല കവിത ട്ടോ...പറയാനൊന്നും പറ്റണില്യാ... നന്നായി..

Pradeep paima said...

നന്നായിട്ടുണ്ട്. മനോഹരമായ കവിത

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശരിക്കും വിമ്മിഷ്ട്ടമുണ്ടാക്കുന്ന ചോദ്യ ശർമെയ്റ്ത് വീഴ്ത്തി കളഞ്ഞല്ലോ... അല്ലേ
ഒപ്പമുള്ള നല്ല ആലാപനവും ഒത്തിരി ആഹ്ലാദമേകി കേട്ടൊ ഭായ്

Mohammedkutty irimbiliyam said...

നന്നായി.ആശംസകള്‍ !

മുല്ല said...

ആശംസകള്‍....

Lipi Ranju said...

കവിത ഇഷ്ടായി...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

കൊള്ളാം!!!! :-)

കുസുമം ആര്‍ പുന്നപ്ര said...

മൂന്നുമാസക്കാലമുൽസവമായി
മൂന്നാമതൊരാൾതൻ വരവറിഞ്ഞു

ഹാ..ഹാ..ഭാനു ഇപ്പോഴുള്ള പിള്ളാരൊന്നും അല്ല അല്ലേ..
കൊള്ളാം കവിത

കുസുമം ആര്‍ പുന്നപ്ര said...

sorry പേരിലല്‍പ്പം പിശകു പറ്റി മാഷേ ക്ഷമിക്കുക.

mottamanoj said...

ഇത് കൊള്ളം

Sandeep.A.K said...

നന്നായി.. ആശംസകള്‍

ആസാദ്‌ said...

വായനയും കേള്‍വിയും ഒരു പോലെ ഇഷ്ടമായി.. :)
അഭിനന്ദനങ്ങള്‍
ശുഭാശംസകള്‍

Pradeep Kumar said...

ഇഷ്ടപ്പെട്ടു. ആശംസകള്‍

നാമൂസ് said...

നല്ലൊരു കവിത.

സ്വന്തം സുഹൃത്ത് said...

നന്നായി മാഷേ .. കേള്‍വിയിലും സുഖം !

jayarajmurukkumpuzha said...

manoharamayi, kavithayum, paattum...........

വേണുഗോപാല്‍ said...

ഇവിടെയെത്താന്‍ വൈകി .... സത്യത്തില്‍ താങ്കള്‍ എന്റെ ബ്ലോഗ്ഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ എത്തില്ല . വളരെ നല്ല കവിതകള്‍ ... കേള്‍ക്കാനും നല്ല ഇമ്പം .. പുതിയ കവിത പോസ്റ്റുമ്പോള്‍ ഒരു വിവരം തരണം ടോ ... വീണ്ടും വരാം ... സന്തോഷായി ,, ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിരിക്കുന്നു. ശേഷകാലം
ചേര്‍ച്ചയാകുന്നോ എന്നു സംശയം

Akbar said...

അമ്മയെന്തച്ഛനെ അകറ്റിടാത്തൂ
വിമ്മിഷ്ടമുണ്ടാക്കിടും ചോദ്യശരം

വളരെ വളരെ നന്നായിരിക്കുന്നു. ഒരു കവിതയില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ഒതുക്കിപ്പറയാമല്ലേ. നല്ല വരികള്‍ക്ക്, ഭാവനക്ക് അഭിനന്ദനങ്ങള്‍. .

പൊട്ടന്‍ said...

ബ്ലോഗില്‍ കവിത കവിതയായ്‌ എഴുതുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍

ഞാന്‍ പുണ്യവാളന്‍ said...
This comment has been removed by the author.
ഞാന്‍ പുണ്യവാളന്‍ said...

താങ്കളുടെ നൂറാം ഫോളോവര്‍ ഞാന്‍ ആണ് ...

നല്ല കവിത വീണ്ടും കാണാം , സ്നേഹാശംസകളോടെ
@ ഞാന്‍ പുണ്യവാളന്‍

payyans said...

ORU THULLAL KANUNNA SUKHAM ATHIL KOODUTHALONNUM KANDILLA .SWANTHAMAYI KURACHU AKSHARA THETTUKALENKILUM KANDAL KOLLAM

Shakunthala Gopinath said...

കവിത വായിച്ചു കൊള്ളാം...ഗോപിനത്ഷകുന്തള

വില്‍സണ്‍ ചേനപ്പാടി said...

കിടിലന്‍
ആലാപനം കിടുകിടിലന്‍

Kalavallabhan said...

ആദ്യ അഭിപ്രായം അറിയിച്ച അനുപമയ്ക്കും, ടൈപ്പിസ്റ്റ്/എഴുത്തുകാരിക്കും, സങ്കല്പ്പങ്ങൾ, റ്റി യു അശോകൻ, അജിത് എന്നിവർക്കും അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദി അറിയിക്കുന്നു.
വായിച്ചും കേട്ടും അഭിപ്രായം അറിയിച്ച ശ്രീനാഥൻ സാറിനും, മുകിൽ, സീത, പ്രദീപ് പൈമ മുരളീമുകുന്ദൻ എന്നിവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
മുഹമ്മദുകുട്ടി ഇരിമ്പിലിയം, മുല്ല, ലിപി രഞ്ചു, സ്വപ്നജാലകം തുറന്നിട്ട് ഷാബു, കുസുമം ആർ പുന്നപ്ര, മൊട്ട മനോജ്, സാന്ദീപ് ഏകെ, ആസാദ് പ്രദീപ് കുമാർ, നാമൂസ്, സ്വന്തം സുഹൃത്ത്, ജയരാജ് മുരുക്കുമ്പുഴ, വേണുഗോപാൽ, ജയിസ് സണ്ണി പാറ്റൂർ, അക്ബർ, പൊട്ടൻ, ഞാൻ പുണ്യവാളൻ, പയ്യൻസ്, ശകുന്തള ഗോപിനാഥ്, വിൽസൺ ചേനപ്പാടി എന്നിവർക്കും എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.

ഭവ്യപവിഴം said...

നല്ല രസമുണ്ട്ട്ടോ...ചൊല്ലികെല്‍ക്കുംപോള്‍ ബഹുരസം.........