Sunday, May 1, 2011

പിറന്നാൾ

പിറന്നാൾ


പിറക്കുന്ന നാൾ മുതൽ
മരിച്ചിടുന്നോരോദിനം
തിരിച്ചെത്തിടാത്തൊരു
ഓർമ്മയായീടുന്നു

കാലമാം പുഴയിലായ്
മേലോട്ട് ഉയർന്നിടും
പാലമായീദിനങ്ങൾ
കോലങ്ങളാടുന്നു

ആട്ടങ്ങളാടുമ്പോൾ
കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ്
ചാടിടുന്നാധിയിൽ

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം

മരിച്ചിടുന്നതെങ്കിലും
തിരിച്ചെത്തില്ലെങ്കിലും
തിരി തെളിച്ചു മുറിച്ച്
രുചിച്ചിടുന്നൊരു മധുരം.

- കലാവല്ലഭൻ
...............................

33 comments:

Kalavallabhan said...

ഏപ്രിൽ മാസത്തിലെ “മത്സരപ്പരീക്ഷ” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 200 ലേറെ ഹിറ്റുകൾ) അഭിപ്രായങ്ങൾ അറിയിച്ചവരോടും എന്റെ നന്ദി അറിയിക്കുന്നു.

ചെറുവാടി said...

:)

ഒരില വെറുതെ said...

ചിന്താമധുരം.ഗഹനം.
അഭിനന്ദനങ്ങള്‍

സീത* said...

ആഹാ പിറന്നാൾ മധുരം കഴിച്ച സന്തോഷം...തലേൽ വരയുടെ ബലത്തിൽ പിറക്കുന്ന നാൾ മുതൽ തിരിച്ചെത്തിടാത്ത ഓർമ്മകളായ് ദിനങ്ങൾ കൊഴിയുമ്പോൾ ഓർമ്മകളുടെ ബാല്യവുമായെത്തുന്ന പിറന്നാൾ പ്രധാനം തന്നെ നമുക്ക്...ഒരൽ‌പ്പം മധുരത്തിൽ പൊതിഞ്ഞാ ദിനമെത്തുമ്പോൾ സന്തോഷവും...ആശംസകൾ...

രഘുനാഥന്‍ said...

കൊള്ളാം....അഭിനന്ദനങ്ങള്‍ ആശംസകള്‍

ഭാനു കളരിക്കല്‍ said...

ഓരോ ദിനം മരിക്കുന്നതുപോലെ നമ്മളും ഇഞ്ചു ഇന്ജായി മരിക്കുന്നുണ്ട് അല്ലേ...
കവിത ഇഷ്ടമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം..
കലാവല്ലഭന്‍റെ മാത്രം വരികള്‍ ..
പിറന്നാള്‍ ആശംസകള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആട്ടങ്ങളാടുമ്പോൾ കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ് ചാടിടുന്നാധിയിൽ

പിറന്നാൾ മധുരം പോലും നമുക്കീകാലഘട്ടത്തിൽ ആസ്വദിക്കുവാൻ പറ്റുന്നില്ലല്ലോ എന്ന സന്ദേഹം കൂടി ഇത് വായിക്കുമ്പോൾ തോന്നുന്നുണ്ട്..കേട്ടൊ ഭായ്

Anonymous said...

നന്നായി.. പിറന്നാള്‍ കവിത...

jayarajmurukkumpuzha said...

hridayam niranja pirannaal aashamsakal..... kavitha manoharamayi.....

ajith said...

Happy Birthday

ശ്രീനാഥന്‍ said...

അതെ, എന്താകിലും പിറന്നാൾ മധുരിക്ക തന്നെ വേണം, ആശംസകൾ!

ആസാദ്‌ said...

കൊള്ളാം, നല്ലൊരു പിറന്നാള്‍ കവിത

ശ്രദ്ധേയന്‍ | shradheyan said...

പിറന്നാള്‍ മധുരം!

മുകിൽ said...

nalla pirannal kavitha.

അനുരാഗ് said...

കൊള്ളാം ആശംസകള്‍

ഹാപ്പി ബാച്ചിലേഴ്സ് said...

കലാവല്ലഭൻ ജി,
ആട്ടങ്ങളാടുമ്പോൾ
കോട്ടംവരാതെന്നും
ചാട്ടങ്ങളോരോന്നായ്
ചാടിടുന്നാധിയിൽ

ഈ ഖണ്ഡിക ഇല്ലെങ്കിൽ കവിത കിടിലമായേനെ എന്നൊരെളിയ അഭിപ്രായമുണ്ടേ. ബാക്കി വരികൾ മനോഹരം. ശരിക്കും ആസ്വദിച്ചു.

നികു കേച്ചേരി said...

പിറന്നാൾദിനത്തിലെ ഈ പിൻചിന്ത നന്നായി.

Kalavallabhan said...

@ ഹാപ്പി ബാച്ചിലേഴ്സ്,
ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരോ ദിവസങ്ങളും കഴിച്ചു കൂട്ടുന്നതിനെപ്പറ്റി, ബാച്ചിലർഷിപ് മാറിവരുമ്പോൾ മനസ്സിലാവും, ആ വരികളുടെ പൊരുൾ.

കുറെ നാളായല്ലോ കണ്ടിട്ട്, ശബരിമല പോയി വന്നതിൽ പിന്നെ കാണാറില്ലായിരുന്നു.

anoj said...

good...

വീ കെ said...

ആശംസകൾ...

JITHU said...

" പിറക്കുന്നനാള്‍ മുതല്‍ മരിച്ചിടുന്നോരോ ദിനം"
എനിക്കിഷ്ടപ്പെട്ടു.....

പട്ടേപ്പാടം റാംജി said...

മനോഹരമായി നിരത്തിയ നല്ല വരികള്‍.

മാനവധ്വനി said...

.ജനിച്ചിട്ടും ഇല്ല മരിച്ചിട്ടും ഇല്ല എന്ന പോലെയാണു ഞാൻ കഴിഞ്ഞു പോന്നത്‌ .. കാരണം പിറന്നാൾ വന്നതും പോകുന്നതും ഞാൻ പോലും അറിയാറില്ല... ഈയ്യിടെ ഓർക്കൂട്ടും മറ്റുമാണ്‌ പറഞ്ഞു തന്നത്‌."... എടാ ചെക്കാ നിന്റെ പിറന്നാളാണെന്ന്..! .. അതു കണ്ടപ്പോൾ വയസ്സറിയിച്ചൂന്ന പോലെ മറ്റു ചെക്കന്മാര്‌ കോറെ കമന്റും!.. ഞാൻ പാവായിട്ടും അവർക്കെന്നോട്‌ ഇത്രെയൊക്കെ മഹാപാപം ചെയ്യാൻ എന്താ തോന്ന്യതെന്ന് ഓർത്തപ്പം ഓർക്കൂട്ടിന്റെ കുസൃതി!...

ആശംസകൾ...

ജയിംസ് സണ്ണി പാറ്റൂര്‍ said...

ചിന്തോദ്ദീപകമാണു കലാവല്ലഭന്റെകവിത
കളെന്നു ഈ കവിതയും അടിവരയിടുന്നു

Satheesh Haripad said...

"പിറക്കുന്ന നാൾ മുതൽ
മരിച്ചിടുന്നോരോദിനം
തിരിച്ചെത്തിടാത്തൊരു
ഓർമ്മയായീടുന്നു"

ഒരു പാട് ചിന്തകളുണർത്തി ഈ വരികൾ.
എല്ലാ ഭാവുകങ്ങളും നേരുന്നു.
satheeshharipad.blogspot.com

siya said...

വൈകി വന്ന പിറന്നാള്‍ ആശംസകള്‍ ..എന്റെ പ്രിയ ചങ്ങാതിയുടെ പിറന്നാള്‍ ഇതേ ദിവസം ആണ്( എന്റെയും മെയ്‌മാസത്തില്‍ തന്നെ )അപ്പോള്‍ മെയ്‌ മാസത്തില്‍ പിറന്ന അടുത്ത ഒരു ബ്ലോഗര്‍ കൂടി ,എല്ലാ വിധ ആശംസകളും ട്ടോ .
കവിതയും നന്നായി ..

അനശ്വര said...

നല്ല കവിത..കൊള്ളാം..

കുസുമം ആര്‍ പുന്നപ്ര said...

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം
നല്ല കവിത

കുസുമം ആര്‍ പുന്നപ്ര said...

വരകൾതൻ ബലത്തിൽ
ഓരോദിനം കഴിച്ചെന്റെ
പിറന്ന നാളെത്തുമ്പോൾ
ഓർമ്മകൾക്കും ബാല്യം
nalla kavitha

jayarajmurukkumpuzha said...

puthiya postukal kanunnilla......

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
വൈകിയ പിറന്നാള്‍ ആശംസകള്‍!!എല്ലാ വിധ ഐശ്വര്യങ്ങളും ആശംസിക്കുന്നു!
പ്രിയപ്പെട്ടവരുടെ പിറന്നാളും ഈ മാസം തന്നെയാണ്!
നന്നായി,എഴുത്ത്...രസകരമായി!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

Kalavallabhan said...

വളരെയധികം സന്തോഷം.