Monday, May 3, 2010

പെൻഷൻ

പെൻഷൻ

----------------------

പതിനെട്ട് തികയുന്നതിൻ മുൻപെന്മനസ്സിലു
പതിയനെയുണർന്നോരുദ്യോഗവാഞ്ച
എതിരു പറഞ്ഞില്ലാരുമെന്നല്ല പട്ടാളം
മതിയെന്നുറപ്പിച്ചതിന്നൂ പെൻഷനില്ലേ

ജമ്മൂലെ മഞ്ഞിലുറഞ്ഞൊരെൻ സ്വപ്നങ്ങൾ
ഹമ്മോ ജസല്മീരിലെ ചൂടിലുരുകുമ്പൊഴും
അറിഞ്ഞു ഞാനെൻതലേവര എങ്കിലും
അറുപതിൻ ശേഷം പെൻഷനില്ലേ

പെണ്ണുകാണലിൽ എണ്ണുന്നുദല്ലാളെൻ
ഗുണഗണങ്ങൾക്കങ്ങൊടുവിലായി
പറയുന്നു സർക്കാരുദ്യോഗമല്ലോ പിന്നെ
വിരമിച്ചാലുമൊരു പെൻഷനില്ലേ

അളിയനാ ഗൾഫിൽനിന്നെത്തിടുമ്പോൾ
കളിയായിട്ടെങ്കിലും എന്നെയെൻപ്രിയതമ
തരംതാഴ്ത്തിടുമ്പോൾ, പറഞ്ഞിരുന്നൂ ഞാനും
പിരിയുമ്പോളെനിക്കൊരു പെൻഷനില്ലേ

ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ

പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും

പൊതുദർശനത്തിനു വച്ചൊരാവീര-
പുത്രനാമെന്നെ പുതപ്പിച്ചൊരു
ത്രിവർണ്ണപതാക കണ്ടാശ്വസിച്ചൂ ജനം
ചത്താലുമെന്താ കുടുംബ പെൻഷനില്ലേ

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ
...............................................................................

42 comments:

Kalavallabhan said...

എന്റെ കുട്ടനാട് എന്ന കവിത ഏകദേശം 300 പേരിൽ കൂടുതൽ വായിച്ചിരുന്നു. ഇതിൽ നിന്നും 13 പേർ അഭിപ്രായങ്ങളും അറിയിച്ചിരുന്നു.
കവിത വായിച്ച എല്ല നല്ല വായനക്കാർക്കും ഞാൻ നന്ദി അറിയിക്കുന്നു.
കൂടാതെ എന്നെ അഭിപ്രായം അറിയിച്ച
ശ്രീ ഗോപലുണ്ണിക്രുഷ്ണ
ശ്രീ ഹംസ
ശ്രീ എസ്സ്. എം. സാദിക്ക്
തൂലിക
വായാടി
ശ്രീ കൊട്ടോട്ടിക്കാരൻ
ശ്രീ എൻ. ബി. സുരേഷ്
ബിലാത്തിപട്ടണം
ഒഴാക്കൻ
ശ്രീ ഉമേഷ് പിലിക്കൊട്
മിസ്. നീന ശബരീഷ്
ശ്രീ ജീവി കരിവെള്ളൂർ
ശ്രീ പേരൂരാൻ

എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകമായി രേഖപ്പെടുത്തുന്നു.

Rejeesh Sanathanan said...

“എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ“

അതും ഒരു ആശ്വാസം തന്നെയല്ലേ..........

നിരക്ഷരൻ said...

ഗദ്യത്തിന്റെ വരികള്‍ മുറിച്ചെഴുതുന്ന കവിതകളാണ് ഇന്ന് ബൂലോകത്തും ഭൂലോകത്തും നിറഞ്ഞുനില്‍ക്കുന്നത്. അതില്‍പ്പലതും മനസ്സിലാക്കാന്‍ പറ്റാറുമില്ല. അതിനൊരപവാദമാണ് ഈ കവിത.

ഇനിയും എഴുതൂ ഇതുപോലെ.

Junaiths said...

നല്ല കവിത..

Vayady said...

വ്യത്യസ്തമായൊരു പ്രമേയം. വായിച്ചു തീര്‍ന്നിട്ടും മനസ്സിലൊരു നൊമ്പരം ബാക്കി നില്‍ക്കുന്നു.

പുതിയ കവിത വായിക്കാനായി ഇടയ്‌ക്കിടെ വന്നു നോക്കിപ്പോകാറുണ്ടായിരുന്നു. ഇനിയും ധാരാളം കവിതകള്‍ എഴുതൂ..

ഒഴാക്കന്‍. said...

പെന്‍ഷന്‍ അതൊരു സസ്പെന്‍ഷന്‍

ജീവി കരിവെള്ളൂർ said...

ചത്താലുമെന്താ കുടുംബ പെൻഷനില്ലേ .അതേ ഈ ഒരു വിശ്വാസത്തില്‍ മാത്രം എത്രയോ പേര്‍ .നന്നായി കവിത .

Anonymous said...

പരലോകത്തും പട്ടാളക്കാര്‍ക്ക് പെന്‍ഷന്‍ വേണം!. കവിത നന്നായി.

unni ji said...

സരസരുചിരമായ കവിത. മനസ്സിൽ ഒരു സമാധാനത്തിന്റെ കാറ്റു വീശി. പട്ടാളക്കാരന്റെ ആത്മാവിനു സ്വസ്ഥത ഉണ്ടല്ലൊ. ആശംസകൾ!

പട്ടേപ്പാടം റാംജി said...

അവസാനമാത്മാവായലയുന്നൊരീ ഞാനും
അവസരോചിതമായി ആശ്വസിപ്പൂ - എന്റെ
കരമൊരു താങ്ങായിനില്ലയെങ്കിലും
പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ

പച്ചയായ സത്യങ്ങളുടെ പച്ചയായ കാഴ്ച്ച പതിരില്ലാതെ ശരിക്കും വരച്ച നല്ലൊരു കവിത, വ്യത്യസ്തമായി.

Appu Adyakshari said...

ജീവിതയാഥാർത്ഥ്യങ്ങളെ നന്നായി പറഞ്ഞുവച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നിരക്ഷരന്റെ കമന്റിനു ഒരു കയ്യൊപ്പ്‌..
മിക്ക കവിതകളും മിക്കവര്‍ക്കും ഒന്നും മനസ്സിലാവില്ല. എന്നാലും തന്റെ ബുദ്ധി പ്രകടിപ്പിക്കാനായി അവിടെയും ഇവിടെയും തൊടാത്ത കമന്റുകള്‍ ഇടാന്‍ എല്ലാരും ശ്രദ്ധിക്കാറുണ്ട്. അത് കമന്റുകളില്‍ തെളിഞ്ഞു കാണാം . കുഞ്ചന്‍നമ്പ്യാരുടെ കവിതകള്‍ പോലെ ലളിതവും സുന്ദരവും ആയ കവിതകള്‍ ഇന്ന് സ്വപ്നം മാത്രം. ഇന്ന് എഴുതുന്ന ആള്‍ക്ക് മാത്രം മനസ്സിലാകുന്ന വരി മുറിച്ചിട്ട ഗദ്യം അതാണ്‌ കവിത . അതിനൊരപവാദം തന്നെ യാണ് ഈ കവിത. ഭാവുകങ്ങള്‍ !

വരയും വരിയും : സിബു നൂറനാട് said...

കവിത കവിതയായിട്ടു വായിക്കാന്‍ തന്നതിന് അഭിനന്ദങ്ങള്‍.
ഇവിടെ സ്ഥിരമായിട്ട് വരാന്‍ തീരുമാനിച്ചു :-)

Wash'Allan JK | വഷളന്‍ ജേക്കെ said...

പെന്‍ഷന്‍ പ്രതീക്ഷ!
ഇനിയും വരാം. ഫോളോ ചെയ്യാന്‍ തീരുമാനിച്ചു.

എന്‍.ബി.സുരേഷ് said...

എനിക്കു മാത്രം ഞാന്‍ മരിച്ചുകഴിഞിരിക്കുന്നു. ജീവിതത്തിന്റെ പെന്‍ഷന്‍ അതൊ പെന്‍ഷന്‍ ജീവിതമോ?

ജീവിതമല്ല ജീവിതത്തിന്റെ ബാക്കിപത്രമോ പ്രധാനം.
ഈ വിഷയം ഗദ്യത്തില്‍ കുറച്ചു കൂടി ശക്തമാകുമായിരുന്നു. നല്ല ഒരു ഇമേജ് കണ്ടു. ജീവന്റെ പുകചുരുള്‍.

ഒരു ചെമ്മനം ചാക്കൊ റ്റച്ചുണ്ടോ?

Neena Sabarish said...

കരമൊരു താങ്ങായിനില്ലയെങ്കിലും....കരമൊരു താങ്ങിനായില്ലെങ്കിലും എന്നു ചെറിയൊരുതിരുത്ത്...വേറിട്ടൊരു വിഷയം...ജീവിതത്തിന്റെ ഒരുതുണ്ട്...നന്നായിരിക്കുന്നു.

സ്മിത മീനാക്ഷി said...

""പിരിയുമ്പോഴെൻപ്രിയയ്ക്കൊരു പെൻഷനില്ലേ""

ബാക്കിപത്രങ്ങള്‍ക്കു ജീവിതത്തേക്കാള്‍ വിലയുണ്ട്.
നന്നായിരിക്കുന്നു.

മഴത്തുള്ളികള്‍ said...

really touching. pension, athoru nalla prameyam anu. marichal polum kittunna shambalam.
kavitha nannayittundu..thudarnnum ezhuthoo ithupole.

ഗീത said...

കവിത വളരെ നല്ലതു തന്നെ. ഒരു ജീവിതചിത്രം. പക്ഷേ ഇങ്ങനെ കരയിക്കല്ലേ കലാവല്ലഭാ.

Umesh Pilicode said...

നന്നായിരിക്കുന്നു. ...

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu.... aashamsakal...................

mjithin said...

നന്നായിരിക്കുന്നു.... :)

കെട്ടുങ്ങല്‍ said...

വായിക്കാന്‍‍ സുഖമുള്ള, മനസ്സു നനയ്ക്കുന്ന കവിത..

TPShukooR said...

നന്നായിട്ടുണ്ട്.

വല്യമ്മായി said...

പൈസയ്ക്ക് വേണ്ടി മാത്രം ജീവിച്ച് മരിക്കുന്ന നമ്മള്‍ :)

നല്ല വരികള്‍.

എന്‍.ബി.സുരേഷ് said...

മാസത്തില്‍ ഒരു കവിത എന്ന വ്രതം എടുത്തിട്ടുണ്ടോ വല്ലഭാ

lijeesh k said...

കലാവല്ലഭന്‍..,
നന്നായിരിക്കുന്നു..
പെന്‍ഷന്‍ കവിത...!!

ഒരു യാത്രികന്‍ said...

വീട്ടില്‍ ഒത്തിരി പട്ടാളക്കാറുള്ള എനിക്ക് ഈ കവിത ഇഷ്ടമായി.....സസ്നേഹം

Madhu said...

കവിതയുടെ ശൈലി പോരാ..വരയ്ക്കുന്ന ചിത്രങ്ങള്‍ നല്ലതാകണമെങ്കില്‍ നിറങ്ങളും നന്നകെണ്ടേ...

പല പദങ്ങളും കവിതയില്‍ കല്ല്‌ കടിക്കുന്നു

'പൊടുന്നനെ കാർഗ്ഗിലിൽ ശത്രുവാലുതിർത്തോരു
വെടിയുണ്ട പാഞ്ഞൊരെൻ നെഞ്ചിലൂടെ
ആത്മാവകന്നൂ പുകച്ചുരുൾപോലെ
അതുപോലെയായൊരെൻ സ്വപ്നമാം പെൻഷനും'

പലയിടത്തും വായനക്ക് താളമില്ല ...

എങ്കിലും വീക്ഷണ രീതി നന്നായിട്ടുണ്ട്...?

(ഒരു സംശയം മരിച്ച പട്ടാളക്കാരന്റെ വീട്ടുകാര്‍ക്ക് പെന്‍ഷനോ ആനുകൂല്യങ്ങളോ ഇല്ലേ ? )

രഘുനാഥന്‍ said...

സുഹൃത്തെ...

"ട്രങ്കിലും ട്രെഞ്ചിലും ട്രൈനിലുമായെന്റെ
പങ്കപ്പടൊക്കെ ഞാൻ തീർത്തൊരുനാൾ
പച്ച പുതചൊരെൻ നാട്ടിലണയുമ്പോൾ
പച്ചപിടിക്കുവനൊരു പെൻഷനില്ലേ"

കവിത നന്നായിട്ടുണ്ട്..സത്യം പറഞ്ഞാല്‍ ഏതു പട്ടാളക്കാരനും "പെന്‍ഷന്‍" അതെത്ര ചെറിയ തുകയായാലും ഒരാശ്വാസം തന്നെയാണ്. ഒന്നാം തീയതി രാവിലെ എ ടി എമ്മുകളുടെ മുന്‍പിലും ബാങ്കുകളിലും ട്രഷറികളിലും കാണുന്ന നീണ്ട ക്യൂ അതിന്റെ തെളിവാണ്.

ഒന്ന് ചോദിച്ചോട്ടെ...താങ്കള്‍ ഒരു പട്ടാളക്കാരനാണോ..?

വീണ്ടും എഴുതുക...ആശംസകള്‍..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ബ്ലോഗിലെ കവിതകൾ വളരെ അപൂർവ്വമായേ വായിക്കാറുള്ളൂ..അത്തരം ഫീകര കവിതകൾ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിവികാസം എനിക്കില്ലാത്തത് കൊണ്ടു മാത്രം.

വളരെ സന്തോഷം തോന്നി. എന്നെപ്പോലൊരു സാധാരണക്കാരനു മനസ്സിലാകുന്ന തരത്തിലുള്ള കവിത കണ്ടപ്പോൾ.. കവിത വളരെ നന്നായിട്ടുണ്ട്.. എല്ലാവിധ ആശംസകളും. ഇനിയുള്ള കവിതകൾ വായിക്കാൻ ഞാനും ഉണ്ടാവും. ഫോളോ ചെയ്യുന്നു.

ഉപാസന || Upasana said...

നൊമ്പരത്തോടെയാണ് വായിച്ചത്
നന്നായി

വില്‍സണ്‍ ചേനപ്പാടി said...

പെന്‍ഷന്‍-അങ്ങകലെക്കാണുന്ന ഒരത്താണിതന്നെ.
ബാങ്ക് ലോണുകള്‍ക്കും കടംതീര്‍ക്കലുകള്‍ക്കുമിടയ്ക്ക്
കുടുങ്ങിപോകുന്ന ഉദ്യോഗജീവിതത്തിന്‍റെ സായാഹ്നത്തില്‍
പ്രതീക്ഷിക്കാനൊരു പെന്‍ഷനുണ്ടായിരിക്കുക-
ജീവിതസമരത്തില്‍ പൊലിഞ്ഞുപോയാലും
പ്രിയപ്പെട്ടവര്‍ക്ക് അതുലഭിക്കുക...
വ്യത്യസ്തതയുണ്ട് കൊള്ളാം.

Unknown said...

it is really, really very touching.... a different theme and unique perspective. Mansil oru kulirmazha pole. Nandi, veendum, veendum ezhuthuka, Bhavugangal.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രമേയത്തിലും,കാഴ്ച്ചപ്പാടിലും പുതുമയുണ്ട് കേട്ടൊ

Abdulkader kodungallur said...

പൊന്നു നിറച്ചാലും പെന്‍ഷന്‍ കൊടുത്താലും
പ്രിയ പെണ്ണിന്നു റ്റെന്‍ഷന്‍കുറയുമോ സോദരാ....?

Mohamed Salahudheen said...

പ്രവാസിപെന്ഷനെപ്പറ്റി ചിന്തിച്ചുതുടങ്ങി,

കവിത രണ്ടാവര്ത്തി വായിച്ചു. നന്ദി

വീകെ said...

കവിത നന്നായിരിക്കുന്നു....
ഇതു പോലെ വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ എഴുതിയാൽ, അതു കവിത ആയിട്ടും തോന്നും,വായിക്കാനും ധാരാളം ആളുകൾ ഉണ്ടാകും...

ആശംസകൾ....

(ഈ word verification എടുത്തു കളഞ്ഞാൽ വളരെ നന്നായിരുന്നു.അതിനായി വെറുതെ കുറച്ചു സമയം കളയണം.എന്നാൽ ഗുണമൊന്നുമില്ല താനും)

Aarsha Abhilash said...

manoharamaayi paranjirikkunnu.. nannaayi

ഭാനു കളരിക്കല്‍ said...

ഹൃദയത്തില്‍ തട്ടി ഈ കവിത. മനോഹരം

Kalavallabhan said...

ഇപ്പോഴും കമന്റുകൾ വന്നുകൊണ്ടേയിരിക്കുന്നൂ എന്നറിയുന്നതിൽ സന്തോഷം.
പുതുതായി വന്നവരോടും എന്റെ നന്ദി അറിയിക്കുന്നു.

RAGHU MENON said...

ഒരു മുന്‍ സൈനികനാണ് എന്നറിഞ്ഞതില്‍ സന്തോഷം
എന്തെന്നാല്‍ ഞാനും, ആ ഇനത്തില്‍ പെട്ടതാണ്
കവിത ഇഷ്ടപ്പെട്ടൂ - ഞാന്‍ എന്റെ പിള്ളേരോടും
പറയാറുള്ളതാണ് ഇത് !!
എന്റെ ചില സൈനികാനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള
എന്റെ ബ്ലോഗ്ഗിലേക്ക്‌ ക്ഷണിക്കുന്നു - kaanaam