Wednesday, February 10, 2010

മനുഷ്യൻ

മനുഷ്യൻ


മനുഷ്യൻ ഞാൻ മനുഷ്യൻ
മനമുള്ളവൻ ഞാൻ മനുഷ്യൻ
മൃഗതൃഷ്ണയില്ലാത്തൊരു മനുഷ്യൻ
മനനം ചെയ്തിടും മനുഷ്യൻ


മോഹങ്ങളില്ലതെ കാട്ടിലെന്നും
മോദമായോടി കഴിഞ്ഞോരെനിക്കിന്ന്
മാർക്സിസമാടി തിമർത്തിടുന്നോർ
മോഹന വാഗ്ദാനമേറെയേകി


ആരാന്റെമണ്ണിൽ കുടിൽകെട്ടിച്ചെന്നെ
ആട്ടിൻപ്പറ്റമ്പോൽ മേയ്ച്ചിടുന്നു
അധികാരി വർഗ്ഗങ്ങളെത്തിടുമ്പോൾ
ആട്ടിപ്പുറത്താക്കുമീ മണ്ണിന്റെ മക്കളെ


ആദിവാസിയാം മണ്ണിന്മകന്ന്
ആറടി മണ്ണൊരു സ്വപ്നമെന്നാകിലും
ആരാന്റെമണ്ണിലെ കുടിലിനെക്കാളും
ആരാമമായൊരീ കാടാണെനിക്കിഷ്ടം

3 comments:

Kalavallabhan said...

കവിതയണോയെന്നറിയില്ല, എന്നാലും മനസ്സിൽ തോന്നിച്ചത്‌ എഴുതി. നിങ്ങൾ പറയൂ എങ്ങനെയുണ്ടെന്ന്.

kambarRm said...

ആരാന്റെമണ്ണിൽ കുടിൽകെട്ടിച്ചെന്നെ
ആട്ടിൻപ്പറ്റമ്പോൽ മേയ്ച്ചിടുന്നു
അധികാരി വർഗ്ഗങ്ങളെത്തിടുമ്പോൾ
ആട്ടിപ്പുറത്താക്കുമീ മണ്ണിന്റെ മക്കളെ..
ഇതെനിക്കു പെരുത്തിഷ്ടായി...

ഇനിയെങ്കിലും ആ പാവങ്ങളെ വെറുതെ വിടാൻ നമ്മുടെ ഞനടങ്ങുന്ന സമൂഹം തയ്യാറാകുന്നില്ലല്ലോ....ഹെന്റെ ദൈവമേ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹും..............