Monday, November 1, 2010

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

- കലാവല്ലഭൻ

57 comments:

Kalavallabhan said...

ഒക്ടോബർ മാസത്തിലെ “മദ്യത്തിൻ വീര്യം” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) കൂടാതെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

പട്ടേപ്പാടം റാംജി said...

അയ്യോ നല്ല കട്ടിയാ...

Unknown said...

സുഖായങ്ങട്ട് വായിച്ചിറങ്ങി :)

വേണുഗോപാല്‍ ജീ said...

nannaayee

Muralee Mukundan , ബിലാത്തിപട്ടണം said...

‘വെക്കെന്നെടുത്തൊരു പൊട്ടുകുത്തി
അർക്കന്നുദിച്ചപോൽ ശ്രീ പരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നത ശൃംഗാര വസ്തു !‘

ഉള്ളൂരും,ആശനുമൊക്കെ പാടിയ ശ്ലോകങ്ങൾ കണക്കെ കടുകട്ടിയാൽ രചനാവൈഭവം കാണിക്ക വെച്ചിരിക്കുകയാണോ...

വരയും വരിയും : സിബു നൂറനാട് said...

സ്കൂളില്‍ പഠിക്കാനുള്ള കവിത, ആദ്യത്തെ തവണ വായിക്കുന്നത് പോലെ ഇരുന്നു..

പൊട്ട് സിന്ദൂരം കൊണ്ടായാല്‍ ഭംഗിയൊന്നു വേറെ തന്നെ..

Wash'Allan JK | വഷളന്‍ ജേക്കെ said...

കലാ, ഒരു വള്ളത്തോള്‍ ടച്ച് ഉണ്ടല്ലോ...
ചന്ദ്രമുഖി സിന്ദൂരബിന്ദുവില്‍ സുന്ദരിയായിട്ടുണ്ട്,
കവിതപ്പെണ്ണിനും അതേ അഴക്‌!

Vayady said...

കലാവല്ലഭാ, കവിത വായിച്ചു. ഇഷ്ടമായി എന്നതില്‍ കൂടുതല്‍ ഒന്നും പറയാല്‍ അറിയില്ല.

jayanEvoor said...

“പൊട്ടിയും പൊട്ടു കുത്തിയാൽ വിളങ്ങിടും” എന്നല്ലേ കവി പാടിയിട്ടുള്ളത്!

സ്വപ്നസഖി said...

ചുരുക്കിപറഞ്ഞാല്‍ അണിഞ്ഞൊരുങ്ങല്‍ പൂര്‍ണ്ണമാകണമെങ്കില്‍ പൊട്ട് കൂടിയേ തീരൂ അല്ലേ? പൊന്നുംകുടത്തിനെന്തിനാ പൊട്ട്??

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു പൊട്ടിന് ഇത്രയും വിലയോ?
നല്ല കവിത
ആശംസകള്‍

വില്‍സണ്‍ ചേനപ്പാടി said...

പൊട്ട് നന്നായിരിക്കുന്നു

chithrangada said...

ഒരു കുങ്കുമപൊട്ടിന്റെ
ചാരുതയാര്ന്ന കവിത
ഏറെ മനോഹരം .....
പൊട്ടു കുത്താത്ത
മുഖത്തിനു ഒരു അപൂര്ണ്ണത
ഉണ്ടെന്നു പലപ്പോഴും
തോന്നാറുണ്ട് .......

ആളവന്‍താന്‍ said...

നല്ലത് !!

Kalavallabhan said...

ചെറുവാടി : സന്തോഷം.
പട്ടേപ്പാടം റാംജി : അതെ അതെ നല്ല കുട്ടി തന്നെ.
നിശാ സുരഭി : ഇറക്കുവാൻ പാകത്തിലല്ലേ തന്നത്.
വേണുഗോപാൽ : എന്തേ തിരക്കാണെന്നു തോന്നുന്നു.
മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം :
അങ്ങനെയൊന്നുമല്ലേ, മനസ്സിൽ തോന്നിയതങ്ങെഴുതി അത്ര മാത്രം.
വരയു വരിയും സിബു നൂറനാട് :
പഴയരീതിയുള്ള കവിതകളാണു നമ്മളൊക്കെ സ്കൂളിൽ പഠിച്ചിരുന്നത്. ഇപ്പോൾ കൂടുതലെഴുത്തുകാരും ഗദ്യമാണിഷ്ടപ്പെടുന്നത്.ഒരു പൊട്ടാണെന്നെക്കൊണ്ടിത്രയുമെഴുതിച്ചത്
വഷളൻ :
ദാ വീണ്ടും, വള്ളത്തോളും ഉള്ളൂരും ആശാനുമൊക്കെ നില്ക്കുന്നിടം ഞാനെത്ര മേലോട്ടുനോക്കിയാലും കാണാൻ കഴിയില്ല. പിന്നെ ഇഷ്ടം പഴയ രീതിയോടാണു അത്രമാത്രം.
വായാടി :
“ഇഷ്ടമായി എന്നല്ലാതെ ഒന്നും പറയാൻ അറിയില്ല” വെറുതെയാണേ..
ജയൻ ഏവൂർ : അതേ, അതാണല്ലൊ എനിക്കും ഇതെഴുതാൻ തോന്നിച്ചത്.
സ്വപ്നസഖി :
അതേ, പൊട്ടുകുത്തിയും അല്ലാതെയും കണ്ണാടിയുടെ മുൻപിലൊന്നു നിന്നു നോക്കൂ.
ഇസ്മായിൽ കുറുമ്മടി(തണൽ) : അതേ. സന്തോഷം.
വിൽസൺ ചേനപ്പാടി :സന്തോഷം
ചിത്രാംഗദ :
വളരെയധികം സന്തോഷമുണ്ട്.
ആളവന്താൻ : സന്തോഷം.

Anees Hassan said...

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?


ആലോചിച്ചു കൊണ്ടിരിക്കുന്നു ഞാന്‍

വിരല്‍ത്തുമ്പ് said...

കവിത നന്നായിട്ടുണ്ട്‌............
വിരല്‍ത്തുമ്പ്

http://viralthumbu.blogspot.com/

ശ്രീനാഥന്‍ said...

പൊന്നിൻ കുടത്തിനും പൊട്ടു വേണമെന്നാണോ? പൊട്ടിനൊരു സ്തുതിഗീതകം നന്നായി,

T.R.GEORGE said...

ഈ കവിതയുടെ വ്ര്യത്തം ഏതാണ്?

രമേശ്‌ അരൂര്‍ said...

കലാവല്ലഭാ,,കവിത ..ഒരുക്കം ..നന്നായി ..പഴയ ശൈലിയില്‍ നിന്ന് പറിഞ്ഞു മാറാതെ നില്‍ക്കുന്നു ...തോന്നിയത് ഒന്നു പറഞ്ഞോട്ടെ ...മുഖത്തെ വിശേഷിപ്പിക്കാന്‍ അടുപ്പിച്ചടുപ്പിച്ച് ഒരേ വാക്കുകള്‍ എഴുതിയപ്പോള്‍ അല്പം ആവര്‍ത്തന വിരസ മായില്ലേ എന്ന് ശങ്ക .ഉദാ :
മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ
മുഖാംബുജം ,
വദനാംബുജം
വീണ്ടും മുഖാംബുജം
എല്ലാം താമര പോലെയുള്ള മുഖം എന്ന് സാരം ..മൂന്നാമത്തെ തവണ പനിമതി പോലുള്ള (ചന്ദ്രനെ പോലുള്ള ) മുഖാംബുജം എന്നെഴുതിയത് മുഖത്തെ ഒരേ സമയം താമരയെന്നും ..ചന്ദ്രനെന്നും പറയുന്നതിന് തുല്യമായി ..ഇത്
ഇത് വിലക്ഷണോപമയായേ മാറു ...ഒന്നും വിചാരിക്കരുതേ ..തെറ്റി എന്ന് തോന്നിയത് തിരുത്തി നന്നാക്കണ മെന്നു പറയുകയായിരുന്നു ..ആശംസകള്‍ ...

Kalavallabhan said...

വിരൽത്തുമ്പ് : ആദ്യമായിട്ടാണല്ലേ ഇങ്ങോട്ടുള്ള് വരവ്. സന്തോഷമായി.

ശ്രീനാഥൻ : അതേ, സന്തോഷമുണ്ട്.

ടി.ആർ. ജോർജ്ജ് :
വൃത്തത്തിനകത്ത് നില്കുമ്പോൾ സ്വാതന്ത്ര്യം കുറയുന്നതിനാൽ വൃത്തം നോക്കിയല്ല ഇതെഴുതിയത്.

രാവണഹിതമേറും ജാനകീചോരരാരും
ബൂലോഗതലേനഹി എന്തിനുപിന്നെവൃത്തം

ദാ ഈ ഇരടിയിൽ വൃത്തമുണ്ട് കണ്ടുപിടിക്കുക, തെറ്റുണ്ടെങ്കിൽ (പെട്ടെന്നെഴുതിയതാണു) പറഞ്ഞുതരിക.

രമേശ് അരൂർ :
ഇങ്ങനെ ചിന്തിക്കാതിരുന്നത് എന്റെ തെറ്റുതന്നെ. അടുത്ത കവിതകളിൽ ഇത്തരം തെറ്റു വരാതെ സൂക്ഷിക്കാം. വളരെയധികം നന്ദിയുണ്ട്.

ഹാപ്പി ബാച്ചിലേഴ്സ് said...

വല്ലഭന്‍ ജി,
വായാടി പറഞ്ഞ അതെ അഭിപ്രായം പറയുന്നു.
പ്രത്യേകിച്ച് പറയാന്‍ അറിയില്ലല്ലോ.
ശ്രീമാഷിന്റെ കവിത അറിയാതെ പോകുന്ന ക്യാമ്പസ്‌ എന്ന ലേഖനത്തിന് ഞങ്ങള്‍ എഴുതിയ കമന്റ്‌ പോലെ താങ്കളുടെ കവിതകള്‍ വായിക്കുമ്പോ പണ്ട് സ്കൂളില്‍ പഠിച്ച മഹാകവികളുടെ കവിതകള്‍ പോലെ ഒരു ലാളിത്യ ഭംഗി കിട്ടുന്നുണ്ട്. അതാണ്‌ താങ്കളെ വ്യത്യസ്തനാക്കുന്നതും. മനോഹരം. ആശംസകള്‍.

വിമൽ said...

വല്ലഭ്ജി...
പൊട്ടിന്നൊരു പാട്ട്..
പെട്ടെന്നൊരു പാട്ട്...
കൊള്ളാം...ചെറിയൊരു..സംശയം
“മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി..“
ഇതു മറ്റു വരികൾക്കിടയിൽ ഒരു ചേരായ്കപോലെ...

കുറിഞ്ഞി said...

നല്ല കവിത.. ആശംസകള്‍...

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu... abhinandanangal...

Kalavallabhan said...

ഹാപ്പി ബാച്ചിലേഴ്സ് :
“പറയാൻ അറിയില്ലല്ലോ ” എന്നു പറഞ്ഞിട്ട് പറഞ്ഞുവെച്ചത് എനിക്കേറെയിഷ്ടമായി. വളരെയധികം നന്ദി.

വിമൽ :
മനസ്സിലായില്ല. “മൊഞ്ചുള്ള” എന്നതാണോ ? എനിക്കേറ്റവും വേണ്ടപ്പെട്ട ഒരാൾ ഇതു മാറ്റണമെന്ന് എന്നോട് ആവശ്യപ്പെട്ടതാണു.(ആദ്യത്തെ വായനയ്ക്ക് കൊടുത്തപ്പോൾ).

കുറിഞ്ഞി :
സന്തോഷം. വല്ലപ്പോഴുമേ ഈ വഴി വരാറുള്ളു, അല്ലേ ?

ജയരാജ് മുരിക്കുമ്പുഴ : സന്തോഷം.

വിമൽ said...

വല്ലഭ്ജി..
അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്...അത് ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നും കൂടി നന്നായേനെ...

Sabu Hariharan said...

പൊട്ടു കുത്തിയ കവിത വായിച്ചാസ്വദിച്ചു.
ശരിയാണ്‌. പൊട്ട് തന്നെ വേണം പൂർണ്ണതയ്ക്ക്.
പൊട്ടിനെ വെറുമൊരു ശൃഗാരവസ്തു എന്നു പറഞ്ഞതിൽ വിഷമവും, പ്രതിഷേധവും അറിയിക്കുന്നു :)

ചില കാര്യങ്ങൾ പറഞ്ഞോട്ടേ,
‘മൊഞ്ച്’ എന്ന വാക്ക് മലബാറിൽ സാധാരണമാണെങ്കിലും, അതു ഒപ്പന പാട്ടിലും, മാപ്പിള്ള പാട്ടിലും കൂടുതൽ കേട്ടതു കൊണ്ട് എന്തോ ഒരു ചേർച്ചക്കുറവ് തോന്നി..

പനിമതിയും മുഖാബുജവും.. ഞാനും കുറച്ച് നേരം കുഴങ്ങി പോയി..

‘വെക്കം’ എന്ന നാട്ടു മൊഴി ഉപയോഗിച്ചു കണ്ടതിൽ സന്തോഷമുണ്ട്.

Kalavallabhan said...

വിമൽ :
മനസ്സിലായി. എഴുതുമ്പോൾ താനേ വരുന്ന വാക്കുകൾ പിന്നീട് തിരുത്തുവാൻ ഒരു വേദന. ഇനിയും ശ്രദ്ധിക്കാം.

സാബു എം എച്ച് :
വിശദമായ ഒരു അഭിപ്രായം അറിയിച്ചതിൽ സന്തോഷം. പ്രതിഷേധവും അറിയുന്നു. കുറവുകൾ പറഞ്ഞു തന്നത് എനിക്കു വളരെയധികം പ്രയോജനപ്പെടും. വളരെയധികം നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

കലാ വല്ലഭ..ഇപ്പോള്‍ പെണ്ണുങ്ങള്‍ പൊട്ടുകുത്തുന്നതിന്‍െര രഹസ്യം പിടികിട്ടിയോ???????? നല്ല കവിത
പുതിയതിടുമ്പോളറിയിക്കുക

Kalavallabhan said...

കുസുമം ആർ പുന്നപ്ര :
പിടികിട്ടി, പിടികിട്ടി.
താങ്കളുടെ ബ്ലോഗിൽ കുറേ നാളായി എത്തിപ്പെടാൻ പറ്റുന്നില്ല. പലവട്ടം ശ്രമിച്ചുനോക്കി. പരാജയപ്പെട്ടു. കാരണമെന്തെന്നറിയില്ല.

Anaswayanadan said...

കലാ വല്ലഭ കവിത നന്നായി ആശംസകള്‍ .........

Manoraj said...

വല്ലഭാ ഇതാണല്ലേ പുല്ലും ആയുധം എന്ന് പറയുന്നത് :)

Kalavallabhan said...

സ്നേ ഹപൂർവ്വം അനസ് : സന്തോഷം

മനോരാജ് :
താങ്കളും വന്നു വായിച്ചുവെന്നറിയുന്നതിൽ സന്തോഷം

ഹംസ said...

കവിത വായിച്ചു .
നല്ല കവിത
ആശംസകള്‍

MOIDEEN ANGADIMUGAR said...

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി.

നന്നായി കവിത.

jyo.mds said...

ഭാരതത്തിന്റെ ഐകാത്മ്യമായ സിന്ദൂരപ്പൊട്ട്-
വളരെ നന്നായി.

Abdulkader kodungallur said...

വല്ലഭാ ..സത്യം പറയട്ടെ . കവിത വായിച്ച് എന്താണോ എന്‍റെ മനസ്സില്‍ തോന്നിയത് അതു വളരേ കൃത്യമായി ശ്രീ . രമേശ്‌ അരൂര്‍ പറഞ്ഞിരിക്കുന്നു . ആ അഭിപ്രായം താങ്കള്‍ക്ക് ഗുണകരമാണ് .
ആദ്യ വരിയില്‍ ചേല 'ഞൊറിഞ്ഞുടുത്തു' എന്ന് തിരുത്തുക

Kalavallabhan said...

ഹംസ : നന്ദി

മൊയ്ദീൻ അങ്ങാടിമുഗർ : നന്ദി

ജ്യൊ : വളരെ സന്തോഷം

അബ്ദുൾകാദർ കൊടുങ്ങല്ലൂർ : തീച്ചയായും. നല്ല അഭിപ്രായങ്ങൾ എനിക്കു വളമാവുന്നുണ്ട്. വളരെ നന്ദി.

ജയിംസ് സണ്ണി പാറ്റൂർ said...

കുളിപ്പിന്നല്‍ കെട്ടി തുളസിദളം ചൂടിയ
ശലീന മലയാളി മങ്ക ഈ കവിത

SUJITH KAYYUR said...

puthiya mattil oru kavitha pareekshichu koode,kalavallabha...

Kalavallabhan said...

ജയിംസ് സണ്ണി പാറ്റൂര്‍: വളരെ നന്ദി.
സുജിത് കയ്യൂര്‍ : എന്തോ പുതിയ രീതിയിൽ പരീക്ഷിക്കാൻ ഇതുവരെയായിട്ടും കഴിയുന്നില്ല. പഴയ രീതിയിൽ തന്നെ വരികളോരോന്നും മനസ്സിലെത്തുന്നു.

sreee said...

കവിതയ്ക്ക് പട്ടിന്റെ തിളക്കവും പൊട്ടിന്റെ ചന്തവും .

Villagemaan/വില്ലേജ്മാന്‍ said...

ഈ പൊട്ടു മനോഹരം കേട്ടോ !

ശ്രദ്ധേയന്‍ | shradheyan said...

വൃത്തമില്ലെങ്കിലും വൃത്തിയുള്ള ഭാഷയും പ്രാസവും കവിതയുടെ മൊഞ്ച് വര്‍ധിപ്പിക്കുന്നു. ആശംസകള്‍.

മാണിക്യം said...

"ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?"
പൊട്ടിനും പൂവിനും ദാസ്യം നില്ക്കും ലക്ഷം വിലയുള്ള സ്വര്‍ണാഭരണങ്ങള്‍!
:)

vidya said...

കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ്‌ കണ്ടു, ഇഷ്ടപ്പെട്ടു, പൊട്ട് സ്ത്രീകള്‍ക്ക് ഐശര്യം മാത്രമല്ല, മറിച്ചു അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നു, ആത്മീയത ഉണര്‍ത്തുന്നു. നന്നായി. നിസ്സാരമെന്നു തോന്നാവുന്ന പൊട്ടിന് ഇത്രയൊക്കെ ഭംഗി ഉണ്ടെന്നു, ഈ കവിത വായിച്ചപ്പോള്‍ തോന്നി. നന്ദി.. ഭാവുകങ്ങള്‍

forMalayalam poems

vidya said...

കലാവല്ലഭന്‍ എന്ന ഈ ബ്ലോഗ്‌ കണ്ടു, ഇഷ്ടപ്പെട്ടു, പൊട്ട് സ്ത്രീകള്‍ക്ക് ഐശര്യം മാത്രമല്ല, മറിച്ചു അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നു, ആത്മീയത ഉണര്‍ത്തുന്നു. നന്നായി. നിസ്സാരമെന്നു തോന്നാവുന്ന പൊട്ടിന് ഇത്രയൊക്കെ ഭംഗി ഉണ്ടെന്നു, ഈ കവിത വായിച്ചപ്പോള്‍ തോന്നി. നന്ദി.. ഭാവുകങ്ങള്‍


forMalayalam poems

Kalavallabhan said...

@ ശ്രീ : വളരെ സന്തോഷം.
@ വില്ലേജ്മാൻ : സന്തോഷം.
@ ശ്രദ്ധേയൻ : പ്രാസമുള്ള ഭാഷയിൽ കവിതയിലെ പ്രാസത്തെയും ഭാഷയെയും പ്രകീർത്തിച്ചതിനു നന്ദി. ഇനിയും വരിക.
@ മാണിക്യം : അതെ അതേ. വന്നതിലും വായിച്ചതിലും വളരെ നന്ദി.
@ വിദ്യ : വളരെയധികം നന്ദിയുണ്ട്.
മലയാള കവിതകൾക്കു കൂടി വേണ്ടി തയ്യാറാക്കിയ താങ്കളുടെ “മലയാളം പോയെം” എന്ന് സൈറ്റ് വളരെ നല്ലതായി തോന്നി.
ആശംസകൾ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?നല്ല കവിത.ഒരു പൊട്ടുകുത്തിയ പോലെ മനോഹാരം. നല്ല റ്റ്യൂണ്‍ ഇട്ടു ചൊല്ലീയാല്‍ നാന്നായിരിക്കും. അന്‍പതാമത്തെ പൊട്ട് എന്റെ വക!!!!

Navaneeth said...

നന്നായിട്ടുണ്ടേ................

Anonymous said...
This comment has been removed by the author.
Anonymous said...

കവിത മനസ്സിലായി, അര്‍ത്ഥവും. രമേശ് ഐരൂര്‍ പറഞ്ഞ തിരുത്തലുകള്‍ വരുത്തിക്കൂടെ? എങ്കില്‍ ഇത്തിരി കൂടി നന്നാവും. അടുത്തതില്‍ ഈ വരികളാവില്ലല്ലോ. പിന്നെ പൊട്ട് എന്ന വാക്ക് എന്നെ കുറച്ചു വര്‍ഷം പിറകോട്ടു കൊണ്ടുപോയി. ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു സമരകാലത്ത് ' പട്ടുടുത്തു നടന്നാല്‍ പോരാ, പൊട്ടു കുത്തി നടന്നാല്‍ പോരാ' എന്ന് മുദ്രാവാക്യം വിളിച്ചു. അവരുടെ ഒബ്‌സര്‍വേഷനു ഞാന്‍ സ്തുതി പറഞ്ഞു, കാരണം അതു രണ്ടും എന്റെ വീക്‌നെസ്സായിരുന്നു അന്ന്!

lekshmi. lachu said...

ആശംസകള്‍

V P Gangadharan, Sydney said...

എത്തിയത്‌ വൈകി എന്ന്‌ തോന്നുന്നു.

രമേശ്‌ അരൂര്‍ കൃത്യമായി പറഞ്ഞു. കലാവല്ലഭന്‍ അത്‌ ശിരസാ വഹിക്കുകയും ചെയ്തു. ഈ വൈശിഷ്ട്യമാണ്‌ കവിയുടെ തിളക്കം. ഭാഷയുടെ മുറകള്‍ തെറ്റാതെ എഴുതപ്പെടുന്ന ദുര്‍ല്ലഭം കവിതകളിലൊന്നായി ഈ കവിതയെ കണ്ടതില്‍ സന്തോഷം.
കവിയുടെ സിന്ദൂരച്ചെപ്പ്‌ ഇനിയും തുറക്കട്ടെ.

Sudheer Das said...

വാക്കുകളെകൊണ്ടു അമ്മാനമാടാനുള്ള കഴിവ് അപാരം തന്നെ. ആശംസകള്‍.