Wednesday, March 24, 2010

കുട്ടനാട്‌

കുട്ടനാട്‌

.......................

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു

     ...................................

18 comments:

Kalavallabhan said...

കവിത വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..

unni ji said...

"നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി"

ആക്കിയെടുത്ത കവിത! കൊള്ളാം

ഹംസ said...

കവിത കൊള്ളാം

ആശംസകള്‍

sm sadique said...

കൊള്ളാം ...........

തൂലിക said...

കവിത നന്നായിട്ടുണ്ട് ..................പക്ഷെ എല്ലാം ഇപ്പോള്‍ കവിതയിലും കവിയുടെ ഹൃദയത്തിലും മാത്രമാണ്..............................കുട്ടനാട്ടില്‍ മിഷിനിറങ്ങി കൊയ്ത്തു തുടങ്ങി...................

Vayady said...

"പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും"


ഈ വരികള്‍ ഇഷ്ടപ്പെട്ടു. കവിത നന്നായിട്ടുണ്ട്.

Sabu Kottotty said...

ഒരുപാടു ചിന്തിപ്പിയ്ക്കുന്ന കവിത...

എന്‍.ബി.സുരേഷ് said...

കലാവല്ലവാ നിങ്ങലുടെ കവിതയില്‍
great visual images ഉണ്ട്. സ്ഥലമുണ്ട്.
പക്ഷെ പുതിയ കാലമില്ല.
കവിതയില്‍ നൊസ്റ്റാള്‍ജിയ പൊലെ പ്രധാനമാണ് സമകാലികതയും.
ഗര്‍ട്രുഡ് സ്റ്റീല്‍ പറഞ്ഞു. കവിക്കു രണ്ടു നാടുണ്ട്. ഒന്ന് അയാള്‍ ജീവിക്കുന്ന നാട്.
രണ്ട്, അയാള്‍ ജീവിക്കനാഗ്രഹിക്കുന്ന നാട്. ജീവിക്കുന്ന കാലവും സ്ഥലവും കവിതയില്‍ പ്രധാനവും.
പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങ്‌ ചായ്ഞ്ഞ്‌ നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും
ഈ വരികള്‍ കവിതയുടെ മൊത്തം ഫൊര്‍മാറ്റിനു വെളിയിലാണ്.പിന്നെ തൂലിക പരഞ്ഞ പൊലെ കുട്ടനാട് മാറിയില്ലേ.

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ കവിത്രയങ്ങളുടെ വരികളിലൂടെ സഞ്ചരിക്കുന്ന പോലെ


‘നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും...‘

ഒഴാക്കന്‍. said...

കവിത മോശം ഇല്ല കേട്ടോ

Umesh Pilicode said...

ആശാനെ കൊള്ളാം

Neena Sabarish said...

ഈര്‍ക്കിലിത്തുമ്പിലെ സ്വര്‍ണ്ണമണികള്‍ സുന്ദരം......

ജീവി കരിവെള്ളൂർ said...

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും - ഉപമ കൊള്ളാം

കവിത കൊള്ളാം

perooran said...

super poem

റഷീദ് കോട്ടപ്പാടം said...

ഇനിയും എഴുതുക.

മാനവധ്വനി said...

താങ്കളുടെ കവിത മനോഹരമായിട്ടുണ്ട്‌..അഭിനന്ദനങ്ങൾ

Sathyanarayanan kurungot said...

kavithakal nannayittuntu. kathakalum pratheekshikkunnu.

sasneham

Sathyanarayanan.K

payyans said...

KAALAM MARIPPOYANNA PAKSHE ANGU IPPOZHUM 16 NOOTTANDILANALLO