Tuesday, March 1, 2011

വേവലാതി

വേവലാതി


കൊഞ്ചലോടെന്നുമെൻ മുന്നിലെത്തി
കുറുമ്പുകാട്ടുന്നൊരു പൊന്മകളെ

കാലമകന്നിടുന്തോറുമെൻ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു

കൗമാരം ചിറകായ് മുളച്ചിടുമ്പോൾ
കൂടുവിട്ടലയുവാൻ ആഞ്ഞിടുന്നു

കാറ്റത്തങ്ങാഞ്ചലമൂയലാടുമ്പോൾ
കത്തുന്നുകനലായെന്മനവുമപ്പോൾ

കീടങ്ങളൊക്കെയുമലക്ഷ്യമായി
കാറ്റത്തൊരിരയെ തിരഞ്ഞിടുന്നു

കുത്തൊന്നതേറ്റുകഴിഞ്ഞാലവിടങ്ങൾ
കത്തിയപോൽ കരിതേച്ചിടുന്നു

കണ്ണുകളാലൊന്നുംകാണാനാവില്ലിത്
കാണേണമ്മനക്കണ്ണാൽ വേണം

കൈരളിവാണൊരുമാവേലിചൊല്ലി
കാണേണമേവരേമൊന്നുപോലെ

കാണുന്നിതോയമ്മ പെങ്ങളെയും
കാമംതിളയ്ക്കുന്ന കണ്ണാലാണോ?

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ.

- കലാവല്ലഭൻ
...........................................................

42 comments:

Kalavallabhan said...

ഫെബ്രുവരി മാസത്തിലെ “ചിത്രപതംഗം” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) അഭിപ്രായങ്ങൾ അറിയിച്ചവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ajith said...

പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് എങ്ങിനെയാണ് വേവലാധി ഉണ്ടാകാതിരിക്കുക?

പട്ടേപ്പാടം റാംജി said...

കാറ്റത്തങ്ങാഞ്ചലമൂയലാടുമ്പോൾ
കത്തുന്നുകനലായെന്മനവുമപ്പോൾ

പൊള്ളിക്കുന്ന കാഴ്ചകള്‍ വേദന മാത്രം നല്‍കുന്നു.

ചെറുവാടി said...

നല്ല വരികള്‍.
ആശംസകള്‍

വര്‍ഷിണി said...

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ...

സത്യത്തില്‍ ഇന്നത്തെ മാതാപിതാക്കളുടെ മനസ്സില്‍ ഈ പ്രാര്‍ത്ഥനകള്‍ മാത്രമല്ലേ ഉള്ളൂ....നന്നായിരിയ്ക്കുന്നൂ ട്ടോ..ആശംസകള്‍..

Villagemaan said...

എങ്ങനെ വെവലാതിപ്പെടാതിരിക്കും...കാലം അതല്ലേ...

JITHU said...

"കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ."

ഒരച്ഛന്റെ, ഒരു സഹോദരന്റെ വേവലാതി...........
എനിക്കേറെ ഇഷ്ടമായി.....വിഷയവും വരികളും .........

Madhu said...

good...relevant in the context of Soumya incident...

mad|മാഡ് said...

എനിക്കെന്തോ തങ്ങളുടെ കവിതകള്‍ ഇഷ്ടമാണ്..വ്യത്യസ്തത...i loved it..

രമേശ്‌അരൂര്‍ said...

പെണ്മക്കളും മാതാപിതാക്കളും ...നോവുന്നൂ ...

ശ്രീനാഥന്‍ said...

മകളെക്കൂറിച്ചുള്ള ആശങ്കകൾ ഇക്കാലത്ത് വളരെയേറെയാണ്, കവിത അത് നന്നായി പകരുന്നുണ്ട്!

Kalavallabhan said...

ആദ്യ ദിവസം തന്നെ അഭിപ്രായങ്ങളറിയിച്ച
അജിത്, പട്ടേപ്പാടം റാംജി, ചെറുവാടി, വർഷിണി, വില്ലേജ്മാൻ, ജിത്തു, മധു, മാഡ്, രമേശ് അരൂർ, ശ്രീനാഥൻ
എന്നിവരോട് നന്ദി അറിയിക്കുന്നു.

വായനക്കാർ നൂറുകവിഞ്ഞെങ്കിലും അഭിപ്രായം അറിയിച്ചവർ വളരെ കുറവാണ്‌. വായനക്കാർ അഭിപ്രായം കൂടി അറിയിക്കുമെങ്കിൽ വളരെ നന്നായിരുന്നു.

ഉമേഷ്‌ പിലിക്കൊട് said...

നന്നായിട്ടുണ്ട് മാഷേ.

zephyr zia said...

ഓരോ അമ്മയുടെയും അച്ഛന്റെയും പ്രാര്‍ത്ഥന!

ഒരില വെറുതെ said...

ഒച്ച പുറത്തു കേള്‍ക്കാത്ത ഒരു വിങ്ങല്‍.

nikukechery said...

മാഷേ, വായിച്ചു പോകുന്നു

Anonymous said...

ഞാനെന്ന അമ്മയും ഇതുതന്നെ പ്രാര്‍ഥിക്കുന്നു...നന്നായി എഴുതി..

ramanika said...

ഓരോ മാതാപിതാക്കളും ഇത് തന്നെ പ്രാര്‍ത്ഥിക്കുന്നു
നന്നായി എന്നല്ല മനോഹരമായി
മനസ്സില്‍ തട്ടി

ധനലക്ഷ്മി said...

കാഴ്ചയുള്ള അന്ധന്മാര്‍ ...നല്ല പ്രയോഗം..

ഈ വേവലാതി ഇല്ലാത്ത അമ്മ മനസ്സുകള്‍ കാണില്ല..അച്ഛന്മാരെയും

കുസുമം ആര്‍ പുന്നപ്ര said...

കലാ വല്ലഭാ..ക കവിത കൊള്ളാം.നല്ല പ്രാസമൊക്കെയുണ്ടല്ലോ.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മറ്റു കവികളില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ് താന്കള്‍.
ലളിത വരികളിലൂടെ പ്രാസഭംഗിയിലൂടെ എത്ര വലിയ സന്ദേശമാണ് പകര്‍ന്നു നല്‍കിയത്!
എനിക്ക് ഇതേപോലെ എഴുതാനാവുന്നില്ലല്ലോ...
പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് മെയില്‍ അയച്ചാല്‍ നല്ലത്.
ആശംസകള്‍

സുജിത് കയ്യൂര്‍ said...

nannaayirikkunnu

Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു...

പ്രയാണ്‍ said...

ശരിക്കു പറഞ്ഞാല്‍ എല്ലാ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും ഇതുപോലൊരു മനസ്സുണ്ടെങ്കില്‍ ഇങ്ങിനെയുള്ള സംഭവങ്ങളൊന്നും നടക്കില്ല.......... അപ്പോള്‍ മാത്രമെ മറ്റേതൊരു പെണ്‍കുട്ടിയും ഇതുപോലൊരച്ഛന്റെയോ സഹോദരന്റെയോ കണ്ണിലെ കൃഷ്ണമണിയാണെന്നതോര്‍മ്മ വരുള്ളു.നന്നായി പ്രതിഫലിപ്പിച്ചു.

Kalavallabhan said...

ഉമേഷ് പിലിക്കോട് : സന്തോഷം, ഇനിയും വരണം.
സിയ : അതേ.
ഒരില വെറുതെ : അതല്ലെ പറ്റൂ, അല്ലെങ്കിൽ വാദിയെ പ്രതി ആക്കുന്ന കാലമല്ലേ ?
നികുകേചേരി : ഇനിയും വരിക.
മഞ്ഞുതുള്ളി : അമ്മമാരുടെയും അച്ഛന്മാരുടെയും സഹോദരന്മാരുടെയും പ്രാർത്ഥന. പലപ്പോഴു പലരും ഇതൊക്കെയാണെന്ന് മറക്കുന്നു.
രമണിക : അതേ, സന്തോഷം
ധനലക്ഷ്മി : വളരെ സന്തോഷം വന്നതിലും വായിച്ച് അഭിപ്രായം പറഞ്ഞതിലും.
കുസുമം ആർ പുന്നപ്ര : ഉവ്വ് ഉവ്വ്.
ഇസ്മയിൽ കുറുമ്പടി (തണൽ) : ദൈവത്തോട് നന്ദി പറയുന്നു.
തിർച്ചയായും മെയിലയയ്ക്കാം.
സുജിത് കയ്യൂർ : സന്തോഷം
അരീക്കോടൻ : സന്തോഷം.
പ്രയാൺ : താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.

വീ കെ said...

വളരെ നന്നായിരിക്കുന്നു കവിത....
പെട്ടെന്നു മനസ്സിലാകും....
ആശംസകൾ....

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ഉള്ള ഓരോ മാതാപിതാക്കളുടെയും വേവലാതി വളരെ മനോഹരമായി എഴുതിയിരിക്കുന്നു...വളരെ ഹൃദ്യം!പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഉറക്കം വരാതെ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു!

ഇനിയും എഴുതുക...ഇത് വേറിട്ട എഴുത്താണ്!:)അഭിനന്ദനങ്ങള്‍!

ഒരു സുന്ദര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ഗീത said...

പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ മനസ്സിലെ തീ !
നന്നായി വരച്ചു കാണിച്ചിരിക്കുന്നു.
ഈ അവസ്ഥക്ക് ഒരു മാറ്റം വരേണമേ എന്ന പ്രാർത്ഥനയോടേ...

lekshmi. lachu said...

nalla kavitha..puthiya post edumbol oru link mail ayachaal nannaayirunnu..

മുല്ല said...

നന്നായിട്ടുണ്ട്. പെണ്മക്കളുള്ള രക്ഷിതാക്കളുടെ വേവലാതി മനസ്സിലാകും.തെല്ലും കുറവല്ല ആണ്മക്കളുടെ രക്ഷിതാക്കള്‍ക്കും. ചുറ്റും കഴുകന്‍ കണ്ണുകളാണു.

Kalavallabhan said...

വീ കെ : വളരെ സന്തോഷം
അനുപമ : ഇവിടെ വന്ന് നല്ല ഒരഭിപ്രായപ്രകടനം നടത്തിൽ വളരെ നന്ദി.
ഗീത : അതെ, ഈ സുന്ദരമായ നാട്ടിലിതിന്‌ മാറ്റം ഉണ്ടാവണം.
ലക്ഷ്മി ലച്ചു : തിർച്ചയായും അറിയിക്കാം
മുല്ല : ഉവ്വോ ? ഈ നാടിന്റെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല.

Vayady said...

"കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ"

ഈ വരികള്‍ ഇഷ്ടമായി. കവിതയില്‍ പറഞ്ഞ ആകുലത ഇപ്പോഴും എന്റെ അച്ഛനമ്മമാര്‍ അനുഭവിക്കുന്നുണ്ടെന്ന് ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ എനിക്കു മനസ്സിലായി.

Kalavallabhan said...

അതിരുകള്‍/മുസ്തഫ പുളിക്കൽ said...
കാലമകന്നിടുന്തോറുമെന്‍ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു

March 11, 2011 9:45 PM

ശാന്ത കാവുമ്പായി said...

മനസ്സിൽ തറയ്ക്കുന്ന ആധി.’കാണേണമ്മനക്കണ്ണാൽ വേണം.’
കാണേണം=കാണ വേണം,അതുകൊണ്ട് ഒടുവിലത്തെ വേണം ഒഴിവക്കിയാൽ കുറച്ചുകൂടി സുഖമുണ്ടാവില്ലേ?

ഭാനു കളരിക്കല്‍ said...

ഈ ആകുലത പടരട്ടെ ...
ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഏവരുടേയും ആകുലത പകര്‍ത്തി വെച്ചിരിക്കുന്നു
ഈ കവിതയില്‍

Anonymous said...

എതിര്‍ക്കാന്‍ പ്രായമെത്താത്ത മക്കള്‍ , അത് ആണായാലും പെണ്ണായാലും, അച്ഛനമ്മമാര്‍ക്ക് വേവലാതി ഉണ്ടാക്കുന്ന കാലമല്ലേ ഇത്. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ്‌ കിഡ്നാപ് ചെയ്യപ്പെടുന്നത് എന്ന്‌ തോന്നുന്നു. പെണ്‍കുട്ടികളെ ആണ് പ്രശ്നം ഗുരുതരമായി ബാധിക്കുക എന്ന്‌ മാത്രം.
കവിത അതിന്റെ ആശയം ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കുന്നു. അഭിനന്ദനങ്ങള്‍. ആശംസകള്‍..

Sukanya said...

ഗംഭീരം. വിഷയവും അവതരണവും വളരെ നന്നായിരിക്കുന്നു. പ്രാസവും ഇഷ്ടമായി.
വേവലാതി എന്ന് പറയുമ്പോള്‍ എന്‍റെ അച്ഛനെയും അമ്മയെയും ഓര്‍ത്തു. നാല് പെണ്മക്കളെ
നോക്കി വളര്‍ത്തിയവര്‍. എന്‍റെ കണ്മുന്‍പില്‍ വളരുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു എനിക്കും വേവലാതി.

muBOos..! said...

അഭിനന്തനങ്ങള്.....

അനു സി. നായർ said...

മനോഹരം.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പുതുമാസത്തിൽ പുത്തൻ കവിതനോക്കാൻ വന്നപ്പോഴാണ് എന്റെയഭിപ്രായം മിസ്സ് ചെയ്തതായി കണ്ടത്...
പെണ്മകളുടെ പിതാവാണെങ്കിലും നാട്ടിലല്ലാത്തത് കൊണ്ടാകാം ഇത്തരം വേവലാതികളൊന്നും എന്നെ അലട്ടാതിരിക്കുന്നതിപ്പോൾ..
പക്ഷെ എന്റെ രണ്ടുസഹോദരിമാർ വളർന്നുവലുതായിട്ട്പോലും ഇത്തരം ആതികൾ വേണ്ടുവോളം അനുഭവിച്ച മാതാപിതക്കളൂടെ പുത്രൻ തന്നെയാണ് ഞാനും...
പ്രാസത്തേക്കാൾ പെൺസന്താനങ്ങളുടെ മാതപിതാക്കളൂടെ പ്രയാസങ്ങൾ പ്രതിപാദിക്കുന്ന കവിത...!

അനുപമ said...

നല്ല കവിത..