Wednesday, December 1, 2010

തത്വമസി

തത്വമസി


സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും

മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽനിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ

കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽദേവനായത്യാഗമൂർത്തിനിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

പുണ്യപാപച്ചുമടുമായിനാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.

- കലാവല്ലഭൻ
........................

64 comments:

Kalavallabhan said...

നവംബർ മാസത്തിലെ “പൊട്ട്” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) കൂടാതെ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പദസ്വനം said...

ഭക്തി സാന്ദ്രമായ വരികള്‍.....
സത്യത്തില്‍ തത്വമസി എന്നാ വാക്കിന്റെ അര്‍ഥം എന്താണ്?? (അറിവില്ലായ്മ ക്ഷമിക്കുമല്ലോ!! )

Abdulkader kodungallur said...

കല്ലും മുള്ളും ചവിട്ടിയിരുമുടിക്കെട്ടുമായി -
തെല്ലുമിടവിടാതെശ്ശരണം വിളിച്ചെത്തും
കലാവല്ലഭന്നനുഗ്രഹമേകുമയപ്പസ്വാമി
യല്ലയോ ശരണം ഞങ്ങള്‍ക്കുമയ്യനേ...

നല്ല രചന . നല്ല വരികള്‍ . വല്ലഭനു പുല്ലും ആയുധം

ശ്രീനാഥന്‍ said...

സ്വാമിയേ, ശരണമയ്യപ്പാ! ഭക്തിസാന്ദ്രമായി വരികൾ!

niswaasam said...

swami saranam!!

Ranjith chemmad said...

നാട്ടിലെത്തിയിട്ടുവേണം അടുത്ത മലസീസണിൽ ഇതൊന്നു ഉടുക്കു കൊട്ടിപ്പാടാൻ...

Venugopal G said...

സ്വാമിയെ ശരണം അയ്യപ്പാ.....

അബ്ദുള്‍ ജിഷാദ് said...

വരികള്‍ നന്നായിട്ടുണ്ട്...

രമേശ്‌അരൂര്‍ said...

അതെ മാഷെ ..സമയോചിതമായ കവിത ..കുറെനാള്‍ എവിടെയായിരുന്നു .....? നന്നായി ..

പട്ടേപ്പാടം റാംജി said...

പുന്യപാപച്ചുമാടുമായി....
ഭക്തിസാന്ദ്രമായ വരികള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആദ്യാക്ഷരപ്രാസങ്ങളാൽ അമ്മാനമാടിയ വരികളാൽ ഹരിഹരസുധന്റെ പര്യായങ്ങളൊട്ടുമിക്കതുമുരുവിട്ട് ... കലാവല്ലഭൻ കവിതയിലെ വല്ലഭൻ തന്നെയെന്ന് വീണ്ടും ബൂലോഗരുടെ മുമ്പിൽ ഈ അയ്യപ്പസ്വമി ഗീതങ്ങളുമായി , ഇരുമുടികെട്ടുമായി വന്നുനിന്നപ്പോൾ ; സാക്ഷാൽ ഒരു ഗുരുസ്വാമിയെ നേരിട്ടു കണ്ട അനുഭൂതിയാണെനിക്കുണ്ടായത് ...കേട്ടൊ വല്ലഭാ

സുജിത് കയ്യൂര്‍ said...

" param porul...parama punyam... "

ഷിമി said...

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..


സ്വാമിയേ...ശരണമയ്യപ്പാ...

Vayady said...
This comment has been removed by the author.
Vayady said...

വല്ലഭാ, കവിത അസ്സലായിട്ടുണ്ട്. ആശംസകള്‍.

Vayady said...

@പദസ്വനം-
തത്ത്വമസി എന്നാല്‍ "അത് നീ തന്നെയാണ്" എന്നാണ്‌ അര്‍ത്ഥം.
തത്‌ എന്നു പറഞ്ഞാല്‍ 'അത്', ത്വം എന്നു പറഞ്ഞാല്‍ 'നീ', അസി എന്നു പറഞ്ഞാല്‍ 'ആണ്'. അത് നീ തന്നെയാണ്‌. ‌ നമ്മള്‍ ഓരോരുത്തരിലും ദൈവം ഉണ്ടെന്നാണ്‌ ഇതിനര്‍‌ത്ഥം.

Kalavallabhan said...

പദസ്വനം :
കന്നി കമന്റിനു നന്ദി.
തത്വമസിയുടെ അർത്ഥം വായാടി താഴെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. പിന്നെ ആദ്യ പാദത്തിലെ മൂന്നും നാലും വരികൾ വായിക്കുമ്പോൾ അതു മനസ്സിലാവേണ്ടതാതായിരുന്നു.

അബ്ദുൾകദെർ കൊടുങ്ങല്ലൂർ :
ചരണങ്ങളിൽ ശരണം തേടുന്നവനെ കൈവെടിയില്ല അയ്യപ്പൻ.
വളരെയധികം സന്തോഷം.
നന്ദി.

ശ്രീനാഥൻ :
സ്വാമിയുടെ അനുഗ്രഹം ഒന്നുമാത്രം.

നിസ്വനം :
അയ്യപ്പ ശരണം

രഞ്ജിത്ത് ചെമ്മാട് :
ഈ സീസണിൽ ഇനിയും ഒന്നര മാസം കൂടിയുണ്ടല്ലോ ? എന്നെയും അറിയിക്കണം. ഈ ശനിയാഴ്ച ഇവിടെ അയ്യപ്പന്റെ അമ്പലത്തിൽ ഇതു പാടാൻ ഞാനും ശ്രമിക്കും.

Kalavallabhan said...

വേണുഗോപാൽ :
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

അബ്ദുൽ ജിഷാദ് :
വളരെയധികം നന്ദി.

രമേശ് അരൂർ :
ഞാനീ ബ്ലോഗിലിങ്ങനെ കറങ്ങി നടപ്പുണ്ട്. പിന്നെ മാസത്തിലൊരു കവിതയെ പോസ്റ്റ് ചെയ്യാറുള്ളു. മറ്റുള്ളവരുടെ വായിക്കാനും അവർക്ക് നമ്മുടെ പോസ്റ്റ് വായിക്കാനും സമയം വേണ്ടേ ? ഇങ്ങനെ ബ്ലോഗിലൊരു അലിഖിത നിയമം ഉണ്ടാവട്ടെ.

ഒരു വിമർശനമോ നിരൂപണമോ പ്രതീക്ഷിച്ചു.

പട്ടേപ്പാടം രാംജി :
സ്വാമിയേ ശരണമയ്യപ്പ.

മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം :
സ്വാമിയേ ശരണം.
ഒരോ കവിതയിലെ കമന്റിലും എനീ വളരെയധികം താങ്കൾ പുകഴ്ത്തുന്നുണ്ട്. ഇതിനുള്ള യോഗ്യത എനിക്കുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
എല്ലാം സ്വാമിയുടെ അനുഗ്രഹം ഒന്നു മാത്രം.

സുജിത് കയ്യൂർ :
എന്നെ അയ്യപ്പനാക്കുന്ന ദൈവം.

ഷിമി :
സ്വാമി ശരണം.

വായാടി :
വളരെയധികം നന്ദിയുണ്ട്.
“പദസ്വന” ത്തിനു അർത്ഥം വിവരിച്ചു കൊടുത്തതിനും നന്ദി.

സ്മിത മീനാക്ഷി said...

ഇതും ഒരു പുണ്യം.

ആളവന്‍താന്‍ said...

സ്വാമി ശരണം...

ചെറുവാടി said...

:)
ആശംസകള്‍.

ജോഷി പുലിക്കൂട്ടില്‍ . said...

swaami sharanam . nice song

മോഹനം said...

സ്വാനിശരണം, ഇത് പാടുന്‍പോള്‍ റെക്കോര്‍ഡ് ചെയ്ത് അതും കൂടി ഇവിടെ പോസ്റ്റണേ

ഒപ്പം എന്റെ ഒരു പോസ്റ്റും കൂടി നോക്കുമല്ലോ..:-)

അരുണ്‍ കായംകുളം said...

സ്വാമിയേ.... ശരണമയ്യപ്പാ!!!

Anonymous said...

പ്രിയപ്പെട്ട സുഹൃത്തേ,

സുപ്രഭാതം!സ്വാമി ശരണം!

ശബരിമലയ്ക്കു പോകാന്‍ മാലയിട്ട സ്വാമിയും ഭഗവാന്‍ അയ്യപ്പനും ഒന്ന് തന്നെയാണ് എന്ന സത്യം പറയുന്നു മന്ത്രമാണ്,തത്വമസി!എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും ഈ വിശുദ്ധ വാക് എഴുതി വെച്ചിരിക്കും!

എന്റെ അമ്മ തത്വമസിയെക്കുറിച്ച് വിശദമായി ഒരു ലേഖനം അമ്മയുടെ ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിതയില്‍ നിന്നും എല്ലാം മനസ്സിലാക്കണം എന്നില്ല സുഹൃത്തേ........വായനക്കാരുടെ സംശയം തീര്‍ത്തു കൊടുക്കാന്‍ എഴുത്തുകാരന്‍ ബാധ്യസ്ഥനാണ്.

വളരെ നന്നായി താങ്കള്‍ അയ്യപ്പ ഗീതം രചിച്ചിരിക്കുന്നു.ഇനിയും എഴുതുക.കലിയുഗ വരദന്‍ അനുഗ്രഹിക്കട്ടെ!ഇന്ന്,ഇവിടെ അയ്യപ്പ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങുന്നു.

ഒരു മനോഹര ദിവസം ആശസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ശ്രീ said...

നന്നായി മാഷേ...

ശ്വാമി ശരണം

Anonymous said...

കൊള്ളാല്ലോ പ്രാസം ഒപ്പിച്ചുള്ള ഈ സ്വാമി സ്തുതി. നല്ല വണ്ണം മനസ്സിലായി കേട്ടോ. പുതുകവിതകള്‍ പലതും എനിക്ക് മനസ്സിലാവാറില്ല, വാക്കുകള്‍ക്ക അര്‍ത്ഥമറിയും പക്ഷേ ഒന്നായി ഉദ്ദേശിച്ച ആശയം എന്തെന്നു വ്യക്തമാകാറില്ല, പലപ്പോഴും. അറിയാത്തതു മനസ്സിലായതായി ഭാവിച്ച് എഴുതാന്‍ തോന്നാറുമില്ല, അതുകൊണ്ട് ചിലപ്പോള്‍ വായിച്ച് കമാന്നു മിണ്ടാതെ പോരും!

Anonymous said...

കൊള്ളാല്ലോ പ്രാസം ഒപ്പിച്ചുള്ള ഈ സ്വാമി സ്തുതി. നല്ല വണ്ണം മനസ്സിലായി കേട്ടോ. പുതുകവിതകള്‍ പലതും എനിക്ക് മനസ്സിലാവാറില്ല, വാക്കുകള്‍ക്ക അര്‍ത്ഥമറിയും പക്ഷേ ഒന്നായി ഉദ്ദേശിച്ച ആശയം എന്തെന്നു വ്യക്തമാകാറില്ല, പലപ്പോഴും. അറിയാത്തതു മനസ്സിലായതായി ഭാവിച്ച് എഴുതാന്‍ തോന്നാറുമില്ല, അതുകൊണ്ട് ചിലപ്പോള്‍ വായിച്ച് കമാന്നു മിണ്ടാതെ പോരും!

jyo said...

കലിയുഗവരദനെ കുറിച്ചുള്ള സ്തുതിഗീതം വളരെ നന്നായി.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പരംപൊരുളൊന്നെ രണ്ടില്ല

ജീവി കരിവെള്ളൂര്‍ said...

അങ്ങനെ പാപമുക്തനാകട്ടെ കലാവല്ലഭനും :)
തത്വമസി !

moideen angadimugar said...

ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..

K.B.Vasanthakumar said...

തത്വമസ്സി ഹൃദ്യമാണ് ..,ആത്മ പ്രകാശം സ്ഫുരിക്കുന്ന പദങ്ങള്‍..! അഭിനന്ദനങ്ങള്‍ ..!

jayarajmurukkumpuzha said...

valare hridhyam thanneyanu...... eela nanmakalum nerunnu.....

ഭൂതത്താന്‍ said...

ഭക്തി സാന്ദ്രം

Typist | എഴുത്തുകാരി said...

സ്വാ‍മിയേ ശരണമയ്യപ്പാ. മലക്കു പോയി വന്നോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വൈകി..ഞാനൊരുപാട് വൈകി.. :(

ഭക്തിസാന്ദ്രമായ, സുന്ദരമായ വരികൾ... ഇതാരെക്കൊണ്ടെങ്കിലും ഒന്നു പാടിക്കേട്ടിരുന്നെങ്കിൽ....

നിശാസുരഭി said...

സ്വാമിയേ ശരണമയ്യപ്പാ!
കലാവല്ലഭാ, മലയ്ക്ക് പോവുന്നുണ്ടോ? അതോ പോയ് വന്നൊ?

ഈ വായു ഒരു സംഭവംന്നെ!!

അയ്യൊ എന്തൊരു ആകസ്മികത, വയലാറിന്റെ ആ വരികള്‍ മൂളുന്നു എന്റെ സിസ്റ്റത്തില്‍, ശബരിമലയില്‍ തങ്ക സൂര്യോദയം..!!

ആശംസകള്‍.

Kalavallabhan said...

സ്മിത മീനാക്ഷി :
സ്വാമിയേ ശരണമയ്യപ്പ
കുറെനാളായി ഈ വഴി കാണാനില്ലായിരുന്നു.

ആളവന്താൻ :
അയ്യപ്പ ശരണം
ചെറുവാടി : നന്ദി.
ജോഷി പുലിക്കൂട്ടിൽ :
നന്ദി.
അരുൺ കായംകുളം :
സ്വാമി ശരണം. ഇവിടെ വന്നതിനും വായിച്ചതിനും നന്ദി. “കലിയുഗ വരദൻ” നന്നായി ഓടുന്നുണ്ടല്ലോ.

മൈത്രേയി :
സാധാരണ ഭാഷയിലെഴുതാനേ അറിയൂ, അതാണു കാരണം. പിന്നെ ഇത് ആദ്യാക്ഷര പ്രാസത്തിലായിരുന്നു, പഴയ പല കവിതകളിലും ദ്വിതീയാക്ഷര പ്രാസം കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

Kalavallabhan said...

ജ്യോ : നന്ദിയുണ്ട്.
സുനിൽ പെരുമ്പാവൂർ : അതെ. സ്വാമി ശരണം.

ജീവി കരിവെള്ളൂർ :
നന്ദി. കുടജാദ്രി യാത്ര വിവരണവും വളരെയിഷ്ടമായി.

മൊയ്ദീൻ അങ്ങാടിമുഗർ :
സ്വാമിയേ ശരണം.

കെ. ബി. വസന്തകുമാർ :
സ്വാമി ശരണം. ഇവിടെ വരികയും ഇത് വായിക്കുകയും ചെയ്തതിൽ സന്തോഷം.

ജയരാജ് മുരുക്കുമ്പുഴ :
സ്വാമിയേ ശരണം.

ഭൂതത്താൻ : സ്വാമി ശരണം

ടൈപ്പിസ്റ്റ്/എഴുത്തുകാരി :
ഇപ്രാവശ്യം മലയ്ക്കു പോകുന്നില്ല. കഴിഞ്ഞ പ്രാവശ്യം (മണ്ഡലത്തിനല്ല) മണിക്കൂറുകളോളം നടയിൽ തൊഴുതു നില്കാൻ ഭാഗ്യം കിട്ടിയിരുന്നു. പടിപൂജ മുതൽ ഹരിവരാസാനം വരയും കണ്ടു തൊഴുതു.

നിശാസുരഭി :
സ്വാമി ശരണം.
ദാ മറുപടി എഴുത്തുകാരിക്കു കൊടുത്തതു നോക്കൂ.
അതെ, ഈ “വായു” ഒരു സംഭവം തന്നെയാണു. എല്ലായിടവും കാണാം.
സ്വാമിയേ ശരണം.

Sabu M H said...

നന്നായിരിക്കുന്നു.
ശരണമാണ്‌ നിയോഗം..
അതാണ്‌ തിരിച്ചറിവ്..

Kalavallabhan said...

പ്രവീൺ വട്ടപ്പറമ്പത്ത് :
സ്വാമി ശരണം.
ഇത് ഞാൻ തന്നെ ഒരു റ്റ്യൂണിട്ട് പാടിയിട്ടുണ്ട്. ബ്ലോഗിലിടാനുള്ള ബുദ്ധിമുട്ടു കാരണം ഒഴിവാക്കുന്നു.

സാബു എം എച്ച് :
അതെ, സ്വാമി ശരണം.

കുസുമം ആര്‍ പുന്നപ്ര said...

സ്വാമിയേ ശരണമയ്യപ്പ.നല്ല ഒരു അയ്യപ്പ ഗാനം..എന്‍റ ബ്ലോഗ് access ചെയ്യാന്‍ പറ്റുന്നില്ലെന്നു പറഞ്ഞതു കൊണ്ട് ലിങ്കു
തരുന്നു.
http://pkkusumakumari.blogspot.com/2010/12/blog-post.html

nikukechery said...

സ്വാമിയേ ശരണമയ്യപ്പ.
കല്ലും മുള്ളും കാലുക്കു മെത്തൈ!!!!!

കാഡ് ഉപയോക്താവ് said...

വന്നു , കണ്ടു.. നന്ദി.


ഇവിടെ പിടിപ്പതു പണിയുണ്ട്. വീണ്ടും വരാം.

siya said...

ഇത്ര കട്ടി കൂടിയത് എനിക്ക് വായിക്കാന്‍ തോന്നാറില്ല ..വായിച്ചാലും മനസിലാവാന്‍ സമയം എടുക്കും ..തത്വമസി

ആദ്യ വായനയില്‍ തന്നെ ,ഇഷ്ട്ടത്തോടെ വായിച്ചു തീര്‍ത്തു ..നല്ല വരികള്‍ ,പ്രാര്‍ത്ഥന ആണെന്ന് തോന്നുന്നു അല്ലേ ?

elayoden said...

അയ്യപ്പ സ്വാമിയോട് ശരണം തേടികൊണ്ടുള്ള ഭക്തി നിര്‍ഭരമായ കവിത..
ഭാവുകങ്ങളോടെ.. ഇനിയും കാണാട്ടോ..

Villagemaan said...

മണ്ഡല മാസം പുണ്യ മാസം..
സ്വാമി ശരണം

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വാമി ശരണം.
ബ്ലോഗില്‍ ഉണ്ടായിരുന്നില്ല, വന്നപ്പോ തിരക്കും ആയി.
മാലയിട്ടിരുന്ന സമയം ബ്ലോഗിങ് ഉപേക്ഷിച്ചിരുന്നു.
എങ്കിലും ഇതിന്റെ ലിങ്ക് അയച്ചിരുന്നേല്‍ വായിക്കാമായിരുന്നു.
വളരെ വളരെ നല്ല വരികള്‍ വല്ലഭന്‍ ജി.
വായടിക്കും നന്ദി, പ്രവീണ്‍ പറഞ്ഞത് പോലെ ആരെങ്കിലുമൊന്നു ചൊല്ലി കേള്‍ക്കാന്‍ ഒരാശ.

തികച്ചും വ്യത്യസ്തനായി പ്രാസവും, കവിതയിലെ റെക്നിക്കാലിറ്റി ഒക്കെ ഉപയോഗിച്ച് കവിത മനോഹരമാക്കുന്ന കലവല്ലഭനു സ്പെഷ്യല്‍ നമസ്ക്കാരം.

AMBUJAKSHAN NAIR said...

സ്വാമി ശരണം

Bijli said...

ഭക്തിസാന്ദ്രമായ വരികള്‍..നല്ല ഈണത്തില്‍ ചൊലാന്‍ സാധിക്കുന്നു..ആശംസകള്‍..

ജയിംസ് സണ്ണി പാറ്റൂര്‍ said...

ദൈവവും ഞാനും ഏഴാം നാളുകരാ
കച്ചവട പ്രധാനവും ചലച്ചിത്ര ഗാനത്തിന്റെ
പ്രാകൃതനുകരണങ്ങളുമായ ഭക്തി ഗാനങ്ങളുടെയും
കവിതകളുടെയും ഇടയില്‍ താങ്കളുടെ കവിത
ഭക്തിയുടെ മകരജ്യോതിസ്സു തന്നെ.എന്റെ കൂട്ടു
കാരന്റെ ആവശ്യപ്രകാരം ഞാന്‍ 1988- ലെഴുതിയ
ഒരു കവിതാ ശീലു കുറിയ്ക്കട്ടെ ചെറിയ മാറ്റത്തോടെ

ശൈവ നന്ദനാ ശരണം ശരണം
മോഹിനീ സുതനെ ശരണം ശരണം
മനസ്സില്‍ ഭക്തിപുഷ്പ താലവുമേന്തി
ബൂലേകവല്ലഭന്‍ കലാവല്ലഭന്‍
തൃപ്പാദം വണങ്ങാന്‍ കയറി വരുന്നു
പൊന്മലയിതു കയറി വരുന്നു....
ത്രൈലോക സംരക്ഷകാത്മ പ്രകാശമേ
ശരണം, ശരണം,നിന്‍ ചരണം ശരണം
സംഹാര സര്‍വ്വേശ്വര ശക്തി പ്രവാഹമേ
ശരണം, ശരണം, നിന്‍ ചരണം ശരണം.

Kalavallabhan said...

കുസുമം ആർ പുന്നപ്ര :
സ്വാമിയേ ശരണം
അവിടെ വരാൻ കഴിയുന്നുണ്ട്, പക്ഷേ പോസ്റ്റ് തുറക്കുമ്പോഴേക്കും കട്ടായിപ്പോകും. ഇപ്പോഴും പറ്റിയില്ല.

നികുകേച്ചേരി :
സ്വാമിയേ അയ്യപ്പോ...

കാഡ് ഉപയോക്താവ് :
സന്തോഷം, ഇനിയും വരിക.

സിയ :
അതേ,
പുതിയ താവളം ഇണങ്ങിതുടങ്ങിക്കാണുമല്ലോ ?

എളയോടൻ :
സ്വാമിയേ ശരണം, ശരി, വരിക.
വില്ലജ് മാൻ :
സ്വാമിയേ ശരണം

ഹാപ്പി ബാച്ചിലേഴ്സ് :
സ്വാമി ശരണം.
എഴുതുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം. പാടിയത് കേൾക്കുവാനുള്ള സൗകര്യം ഒരുക്കുവാൻ ശ്രമിക്കാം.

അംബുജാക്ഷൻ നായർ :
സ്വാമി ശരണം. ഇനിയും വരിക.

ബിജലി :
അറിഞ്ഞതിൽ സന്തോഷം.
സ്വാമിയേ ശരണം.

ജയിംസ് സണ്ണി പാറ്റൂർ :
സർ, വളരെ നന്ദി.
സാറിന്റെ മാറ്റിക്കുറിച്ച കവിത വായിച്ചു.
എല്ലാം സ്വാമിയുടെ അനുഗ്രഹം ഒന്നുമാത്രം.

B Shihab said...

വളരെ നന്നായിരിക്കുന്നു

V P Gangadharan, Sydney said...

ഇവിടെ വീണ്ടും സന്ദര്‍ശിക്കാന്‍ കുറേ വൈകി. പൊറുക്കുക.
ഈ വര്‍ഷം ഏപ്രില്‍ 10ന്‌ പ്രിയപത്നിയുടെ അഭീഷ്ടം നിറവേറ്റിക്കൊണ്ട്‌ പാദരക്ഷകളില്ലാതെ കെട്ടുമായി മലകയറി, ആത്മനിര്‍വൃതിയുടെ ശംഖ്‌ നാദം കേട്ട്‌ തിരിച്ചപ്പോള്‍, ദുര്‍ഘടമായ വഴിനീളെ ഭൂമിയില്‍ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ കൈക്കൊണ്ട്‌ തൊട്ടുരുമ്മി നീങ്ങിയ ഞങ്ങളുടെ നിഴലുകള്‍ പോലും വിയര്‍പ്പില്‍ മുങ്ങിയിരുന്നു! തളര്‍ന്നു കിതച്ച ശരീരങ്ങളില്‍ ആത്മീയതയുടെ ദ്യുതിപകര്‍ന്ന്‌ ഞങ്ങളെ ആവേശിപ്പിച്ച അയ്യപ്പസ്വാമിയെ കീര്‍ത്തിച്ചുള്ള ഈ കവിത ആരുടെ മനം കുളിര്‍പ്പിക്കാതിരിക്കും?
നമോവാകം!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വൈകിയൊ ഞാന്‍. യേയ് ഇല്ല അല്ലേ?മകരം ഒന്നു വരെ സമയം ഉണ്ടല്ലോ.നല്ല വരികള്‍. സംഗീതം ചെയ്തു പാടിച്ചാല്‍ നന്നായിരുന്നു.
ആസംസകള്‍

Kalavallabhan said...

ബി ഷിഹാബ് :
വളരെ സന്തോഷം, വീണ്ടും വരിക.

വി പി ഗംഗാധരൻ :
സ്വാമിയേ ശരണം.
വിഷുവിനു സ്വാമിയേ തൊഴുതുവല്ലേ ?
എന്റെ കഴിഞ്ഞ സ്വാമി ദർശനം (സെപ്റ്റ്,09 ഇൽ ആയിരുന്നു, പടിപൂജയും കൂടാതെ ഹരിവരാസനം നടയ്ക്കു മുൻപിൽ നിന്ന് ചൊല്ലാനും സാധിച്ചു.

ഉഷശ്രീ (കിലുക്കാമ്പെട്ടി) :
ഇവിടെ വൈകുക എന്നൊന്നില്ലല്ലോ, ഒരു മാസം ഒരു പോസ്റ്റ് എന്ന രീതി ആയതിനാൽ ഒരു മാസം മുഴുവനും ഒരു പോലെയാണ്‌. ഇത്രയുമായിട്ടും എല്ലാവർക്കും വരാനോ എനിയ്ക്കെല്ലാബ്ലോഗിലും എത്തിച്ചേരാനോ സാധിക്കുന്നില്ല.

Akbar said...

അല്‍പം കട്ടിയാണ്. എങ്കിലും നന്നായി ചിട്ടപ്പെടുത്തിയ വരികളിലെ കാവ്യാംശം പല കുറി ചൊല്ലി നോക്കാന്‍ പ്രേരിപ്പിച്ചു. നന്നായിരിക്കുന്നു.

Lumu said...

പാവന പമ്പ പോലെ താങ്കളുടെ സ്മൃതി മണ്ഡലത്തില്‍ സ്വാമി ഒഴുക്കിയ ഈ സര്‍ഗ്ഗ നദിയെ ഞാന്‍ എന്‍റെ എളിയ നാലു വരിയാല്‍ നമസ്ക്കരിക്കുന്നു...

ഏകനായ് മലയില്‍ വാഴും സ്വാമീ നിന്‍ കരുണയാല്‍
അനേകര്‍ മുക്തിയെ പ്രാപിച്ചീടുന്നു . . .
വ്രതശക്തി ബലമാക്കി ഏകചിന്ത സ്വരൂപിചൂ
മലചവിട്ടും ജനങള്‍ക്കെല്ലാം ശരണമയ്യന്‍ . . . സ്വാമി..
ശരണമന്ത്രം ജനങള്‍ക്കെമ്ന്നും അമൃത മന്ത്രം. . .

സ്വാമിയേ ശരണമയ്യപ്പാ . . . .


ലുമു മുല്ലശ്ശേരി.

ശ്രദ്ധേയന്‍ | shradheyan said...

എനിക്കാവില്ല, അറിയില്ല ഇങ്ങനെയെഴുതാന്‍. അഭിനന്ദനങ്ങള്‍.

Gopakumar V S (ഗോപന്‍ ) said...

സ്വാമി ശരണം....

Kalavallabhan said...

അക്ബർ :
അത്ര കട്ടിയാണോ?
വളരെയധികം സന്തോഷമുണ്ട്.

ലുമു :
നമസ്കാരം.
സ്വാമിയേ ശരണമയ്യപ്പ

ശ്രദ്ധേയൻ :
ഇതിലും കൂടുതൽ എന്താണ്‌ ഞാൻ പ്രതീക്ഷിക്കേണ്ടത്. വളരെ സന്തോഷം. എല്ലാം സ്വാമിയുടെ അനുഗ്രഹം.

ഗോപകുമാർ വി എസ്സ് (ഗോപൻ) :
സ്വാമിയേ ശരണമയ്യപ്പാ

അംജിത് said...

വായിച്ചു... കവിത കൊള്ളാം.. ഭക്തി മയം.
http://www.chintha.com/keralam/sabarimala-history-myth.html
ഇത് കൂടി ഒന്ന് വായിച്ചു നോക്കൂ..

നിഷ........ said...

കവിത വായിച്ചു ഇഷ്ടപ്പെട്ടു ....