Tuesday, April 5, 2011

മത്സരപ്പരീക്ഷ

മത്സരപ്പരീക്ഷ


തുമ്പികൾമണ്മറയുന്നൊരീനാട്ടിൽ
തുമ്പികളെകല്ലെടുപ്പിക്കുമ്പോലെ
ഒമ്പതുമത്സരപ്പരീക്ഷകളെങ്കിലും
അമ്പതുദിനങ്ങൾക്കകമെഴുതിച്ചിടുന്നു

അന്നെനിക്കില്ലിത്രപഠിക്കുവാനെന്നമ്മ
വന്നെത്തുമ്മുൻപേപറഞ്ഞിടുന്നെങ്കിലും
അന്നന്നുപഠിക്കുവാനുള്ളതുതീർക്കുമ്പോൾ
വന്നെത്തുമമ്മയെൻബുദ്ധിപരീക്ഷിപ്പാൻ

പരീക്ഷിച്ചൊരെൻബുദ്ധികൂടിവന്നീടുമ്പോൾ
പെരുകിടുന്നമ്മതൻസ്വപ്നങ്ങളൊക്കെയും
കരിഞ്ഞിടുമെൻബാല്യസ്വപ്നങ്ങളൊക്കെയും
തിരിഞ്ഞൊന്നുനോക്കിടാനില്ലൊരാളും

ആഴ്ച്ചയിലുള്ളൊരവധിദിനത്തിലും
വീഴ്ച്ചപറ്റുന്നപോലുണർന്നിടേണം
കാഴ്ചകൾകാട്ടുന്നാറ്റീവിയുമുറങ്ങീടും
ആഴ്ച്ചയിലൊക്കെയുമ്മത്സരങ്ങൾ

പാഠ്യേതരങ്ങളില്പിറകിലാണെങ്കിലും
പഠനത്തിൽ ഞാനെന്നുമ്മുമ്പനല്ലോ
കഠിനമാംചോദ്യങ്ങളുള്ളൊരീമത്സരം
പഠനത്തിലെന്നെപിന്നിലാക്കീടുമോ?

മാറ്റിലേചോദ്യങ്ങളോരോന്നായങ്ങനെ
സാറ്റുകളിച്ചിടുന്നെന്റെമുൻപിൽ
കാറ്റത്തൊരപ്പൂപ്പന്താടിപറന്നപോൽ
മാറ്റിക്കറപ്പിക്കുമോരോരോവൃത്തങ്ങൾ

കണ്ണാടീലക്ഷരം കാണുവതെങ്ങനെ?
ഉണ്ണികളൊക്കെയുംകണ്മിഴിച്ചിരുന്നു
കണ്ണാടിപോലുള്ള കൺകളിലൊക്കെയും
മൺതരിവീണപോലുള്ളൊരീർച്ചയിപ്പോൾ

എണ്ണിച്ചുനക്ഷത്രമേറെയാമത്സരം
കണ്ണാടീൽ കാണ്മതിന്നമ്മതന്മറുപടി
“കണ്ണാടിയിലക്ഷരംതിരിഞ്ഞുകണ്ടാലും
ഉണ്ണീനിൻ,തലേവരനേരെയായീടട്ടെ”

- കലാവല്ലഭൻ


26 comments:

Kalavallabhan said...

മാർച്ച് മാസത്തിലെ “വേവലാതി” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 400 ലേറെ ഹിറ്റുകൾ) അഭിപ്രായങ്ങൾ അറിയിച്ചവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

മുകിൽ said...

“കണ്ണാടിയിലക്ഷരംതിരിഞ്ഞുകണ്ടാലും
ഉണ്ണീനിൻ,തലേവരനേരെയായീടട്ടെ”

Paavam amma! paavam Unni!

മാറുന്ന മലയാളി said...

പരീക്ഷ കഴിഞ്ഞാലും ഉണ്ണികള്‍ക്ക് രക്ഷയില്ല........

ajith said...

വല്ലാത്തൊരു പരീക്ഷ തന്നെ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉണ്ണികൾക്കെന്നും പരീക്ഷണമിപ്പരീക്ഷകൾ
കണ്ണില്ല കാണൂവാനാർക്കുമൊട്ടുമീദുരന്തം...!


നാന്നായിട്ടുണ്ട് കേട്ടൊ വല്ലഭൻജി നമ്മുടെയൊക്കെ കുഞ്ഞൂങ്ങളെ തുമ്പികളേപ്പോൽ കല്ലിടിപ്പിക്കുന്ന ഈ പരീക്ഷാപരീക്ഷണങ്ങൾ കാഴ്ച്ചവെക്കുന്ന രീതികൾ...

പട്ടേപ്പാടം റാംജി said...

അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കുട്ടികളുടെ മനസ്സ്‌ പെട്ടെന്നു വയസ്സന്മാരുടെത് പോലെ ആയിത്തീരുമോ എന്നാണു പേടി.

വര്‍ഷിണി said...

തുമ്പികള്‍ കല്ലെടുക്കുന്നൂ എന്നത് സത്യം...ഇന്നത് അനിവാര്യമായിരിയ്ക്കുന്നു, നാളത്തെ സ്ഥിതി എന്തെന്ന് ആര്‍ക്കറിയാം..
ഓര്‍മ്മകളിലെ പരീക്ഷക്കാലവും, ഇന്നത്തെ മത്സര പരീക്ഷകളും ഒരു പോലെ മിന്നി മാഞ്ഞു...നന്നായിരിയ്ക്കുന്നൂ ട്ടൊ.

ഒരില വെറുതെ said...

നന്നായി

Lipi Ranju said...

"പരീക്ഷിച്ചൊരെന്‍ ബുദ്ധികൂടിവന്നീടുമ്പോള്‍
പെരുകിടുന്നമ്മതന്‍ സ്വപ്നങ്ങളൊക്കെയും"
ഒരുപാടിഷ്ടമായി ഈ കവിത...

ശ്രീനാഥന്‍ said...

ഈ ഏപ്രിലാണല്ലോ മത്സരപ്പരീക്ഷകളുടെ സീസൺ. വളരെ ഉചിതമായി കവിത.

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ്, കുഞ്ഞുങ്ങള്‍ മത്സര പരീക്ഷ കൊണ്ട് ഈ മാസം പൊറുതിമുട്ടും.

jayarajmurukkumpuzha said...

ellam pareeksha thanne......

സീത* said...

ഈ പരിഭവമോതുന്ന മുഖം എനിക്ക് പരിചിതം....മനസ്സിലെവിടെയോ മാറാല പിടിച്ച് കിടപ്പുണ്ട്...നന്ദി ഒന്നു പുറകിലേക്ക് നടത്തിയതിന്

nikukechery said...

പരീക്ഷണമാകുന്ന പരീക്ഷകൾ...
പറയാനുള്ളത് നന്നായി പറഞ്ഞു

Vayady said...

പരീക്ഷക്കാലമാകുമ്പോള്‍ അകത്തും പുറത്തും ചൂടാണ്‌. അദ്ധ്യപകരുടെ വഴക്കും, അച്ഛനമ്മമാരുടെ അടിയും, എല്ലാം ഇന്നലെ എന്ന പോലെ ഓര്‍‌ത്തു പോയി.

"ഇന്‍ഡ്യയിലെ കുട്ടികള്‍ എത്ര മിടുക്കന്മാരാണ്‌. നിങ്ങള്‍ ഇങ്ങിനെ ഉഴപ്പി നടക്കാതെ അവരെ കണ്ട് പഠിക്കൂ" എന്നാണ്‌ പരസ്യമായി ഒബാമ പറഞ്ഞു നടക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ നല്ല അഭിമാനം തോന്നാറുണ്ട്.

രമേശ്‌ അരൂര്‍ said...

പത്താം ക്ലാസ് പരീക്ഷ എഴുതിയ മകനോട്‌ ദിവസവും പരീക്ഷാ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നു ..അവനു ഒരു കുലുക്കവും ഇല്ല ..ഒന്നുകില്‍ എല്ലാം അറിയാം ..അല്ലെങ്കില്‍ ഒന്നും അറിയില്ല ..എന്തായാലും കുലുക്കമില്ല ..പരീക്ഷാ പ്പനി പിടിച്ചു കിടപ്പിലായി പോയ കുട്ടികളെയും കണ്ടിട്ടുണ്ട് ..എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ ശക്തി കിട്ടുമെങ്കില്‍ അത് തന്നെയാവും നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസം ..:)

Kalavallabhan said...

സമയക്കുറവുകാരണം ഈ മാസത്തെ പോസ്റ്റിടാൻ തന്നെ വൈകി.
കവിതയുടെ വിഷയം എല്ലാവരുടെയും മനസ്സിൽ തട്ടുന്നതായിരിക്കും എന്നെനിക്കറിയാമായിരുന്നു.
അഭിപ്രായമറിയിച്ച
മുകിൽ, മറുന്ന മലയാളി
അജിത് , മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം
പട്ടേപ്പാടം റാംജി, വർഷിണി
ഒരില വെറുതെ , ലിപി രഞ്ചു
ശ്രീനാഥൻ , കുസുമം ആർ പുന്നപ്ര
ജയരാജ് മുരുക്കുമ്പുഴ
സീത , നിക്കു കേചേരി , വായാടി
രമേശ് അരൂർ,
എല്ലാവർക്കും നന്ദി അറിയിക്കുന്നു

അനുപമ said...

നല്ല കവിത ,ഇഷ്ടമായി..

സാപ്പി said...

ഹിറ്റെണ്ണാൻ നമുക്കിനിയും മാങ്ങാത്തൊലി പാചകക്കുറിപ്പിറക്കാം....

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

ഒരു മനോഹര സുപ്രഭാതം!

പരീക്ഷകളെ നേരിടാന്‍ ജീവിതം പരീക്ഷ്ണമാക്കുന്ന ഉണ്ണികള്‍...എത്ര ദയനീയം ഈ കാഴ്ച...കണ്ണടക്കാതെ വയ്യ..

ഈ നേര്‍കാഴ്ച വരികളിലേക്ക് പകര്‍ത്തി,മനുഷ മനസ്സുകളെ ഉണരതാനുള്ള താങ്കളുടെ ശ്രമം മഹനീയം തന്നെ..

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,a

ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

സസ്നേഹം,

അനു

Kalavallabhan said...

അനുപമ : സന്തോഷം
സാപ്പി : എന്തുപറ്റി കമന്റ് മാറിപ്പോയല്ലോ ? ഈ കമന്റ് ആർക്കായിരിക്കാമെന്ന് അഗ്രിഗേറ്റർ നോക്കി മനസ്സിലാക്കി. ഇങ്ങനെ എനിക്കും ചിലപ്പോൾ പറ്റിയിട്ടുണ്ട്.
anupama : താങ്കളുടെ കമന്റുകൾ വായിക്കുമ്പോൾ ഒരു കത്തു വായിക്കുന്നതിന്റെ സംതൃപ്തിയാണുണ്ടാവുന്നത്.
വളരെ സന്തോഷം.

കുസുമം ആര്‍ പുന്നപ്ര said...

ഇപ്പോള്‍ പരീക്ഷ കാലമാണല്ലോ. ഇനിയും തീര്‍ന്നിട്ടില്ല. കേരളാ നടന്നോണ്ടേ ഇരിക്കുന്നു. ഇനിയും വേണം അവര്‍ക്കൊന്നു വിശ്രമിക്കാന്‍. പ്ലേ സ്ക്കൂളു തൊട്ടു തുടങ്ങിയ യജ്ഞമാണേ.. കൊള്ളാം കവിത.സമയത്തിനനുയോജ്യം.

Typist | എഴുത്തുകാരി said...

മത്സരപ്പരീക്ഷകളുടെ സമയമാണല്ലോ ഇപ്പോൾ. പലതും കഴിഞ്ഞു. ചിലതു കഴിയാനിരിക്കുന്നു.

B Shihab said...

kollam

ശ്രീ said...

നന്നായി

വിമൽ said...

വല്ലഭ്ജി...
നന്നായിരിക്കുന്നു..പ്രത്യേകിച്ച് അവസാന വരികൾ