Thursday, March 2, 2017

ഇനിയെന്നുമെന്നും തുണയേകിടേണം




തിരുവല്ലഭേശാ ഭുവനത്രയീശാ
തിരുപാദമെന്നും കണികണ്ടിടാനായ്‌
അതിരാവിലേ ഞാനണയുന്നു ദേവ
ഇനിയെന്നുമെന്നും തുണയേകിടേണം

തിരുവുത്സവാര്‍ത്ഥം കൊടിയേറിയല്ലോ
ഇനിയുള്ള നാളില്‍ പൊടിപൂരമല്ലോ
മുറിയാതെയെന്നും തവഭക്തരെത്തും
ഇനിയെന്നുമെന്നും തുണയേകിടേണം

തുകലാസുരന്നേ ഒഴിവാക്കി നാടിൻ
പരിരക്ഷ ചെയ്തോരതിദിവ്യമൂര്‍ത്തേ
തിരുചക്രധാരീ! തിരുനാമമോതാം
ഇനിയെന്നുമെന്നും തുണയേകിടേണം

വൃത്തം : കോകരതം
രചന : വിജയകുമാർ മിത്രാക്കമഠം

7 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറെ കാലമായി ഈ ബ്ലോഗില്‍ വന്നിട്ട് . ഇത്തരം നല്ല കവിതകള്‍ ഇനിയും ഉണ്ടാവട്ടെ!

Kalavallabhan said...

വൃത്തത്തിന്റെ ചട്ടക്കൂട്ടുകളിലൊതുങ്ങാൻ പഠിക്കുകയായിരുന്നു.

Cv Thankappan said...

ഇനിയുള്ള നാളുകള്‍പൊടിപൂരമാക്കണം
ആശംസകള്‍

Kalavallabhan said...

സാർ ഇപ്പോഴും എന്നെ വായിക്കാതെ വിടില്ലെന്നറിഞ്ഞതിൽ സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

തിരയടങ്ങി വീണ്ടും രണ്ടാണ്ടിനു ശേഷം
തിരുമൊഴിയായി വീണ്ടും വരികൾ വന്നതിൽ
സന്തോഷം കേട്ടോ ഭായ്

Kalavallabhan said...

സന്തോഷം, സന്തോഷം.

സുധി അറയ്ക്കൽ said...

പൊടിപൊടിപൂരമായിരിക്കട്ടെ.