Thursday, November 1, 2012

സ്വർണ്ണമലരിസ്വർണ്ണമലരി

-  കലാവല്ലഭൻ

എന്നങ്കണത്തിലെ സ്വർണ്ണമലരിയിൽ
പൊൻതാരകങ്ങൾ കൂടുകൂട്ടിടുമ്പോൾ
മന്മനോമുകുരത്തിന്നുൾത്തടത്തിങ്കലും
ആനന്ദപ്പൂത്തിരി ചിന്നിച്ചിതറിടുന്നു

എട്ടുദിക്കും പൊൻപ്രഭ തൂകിടുമ്പോൾ
കൂട്ടമായണയുന്ന കിളികുലജാലങ്ങൾ
ആട്ടവും പാട്ടുമായി സദിരു തുടങ്ങുമ്പോൾ
കേട്ടവർ കേട്ടവർ ആനന്ദത്തിലാടിടുന്നു

പുളകിത ഗാത്രിയായിത്തീരുമാപ്പൂമരം
ഇളകിയാടി തലോടുന്നു മമതയാലെ
കളകളാരവങ്ങൾ മുഴക്കും കിളികൾക്ക്‌
ഇളംതേൻ ചുരത്തി,യമ്മപോൽ നിന്നിടുന്നു

കാലമാം കാറ്റുവീശി അകന്നിടുമ്പോൾ
കോലങ്ങളിൽ കരിനിഴൽ വീണിടുന്നു
കാലം പേമാരിയായി പൊഴിഞ്ഞിടുമ്പോൾ
മലരിതൻ ചിരിയലകളുമകന്നിടുന്നു

പൂത്തുനിന്നപ്പോൾ എത്തിയ കൂട്ടമൊക്കെ
പുതുമകൾ തേടി അകന്നു പോയിടുന്നു
ഭൂതകാലത്തിൻ നിറക്കൂട്ടുമായുള്ളിൽ
ചേതോഹരമാം ചിത്രമെഴുതിക്കഴിയാം

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

     ...................................................

27 comments:

Kalavallabhan said...

മഷി പുരണ്ട (സാഹിതീയം) ഒരു കവിത കൂടി പോസ്റ്റ്‌ ചെയ്യുന്നു.

കഴിഞ്ഞ മാസത്തെ കവിത വായിച്ചും കേട്ടും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ല നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു

പട്ടേപ്പാടം റാംജി said...

പൂത്തുനിന്നപ്പോൾ എത്തിയ കൂട്ടമൊക്കെ
പുതുമകൾ തേടി അകന്നു പോയിടുന്നു

പ്രതീഷിക്കാം...
വിരിയാതിരിക്കില്ല.

Kalavallabhan said...

ആദ്യ അഭിപ്രായം അറിയിച്ച താങ്കൾക്കു നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത.അവസാനത്തെ നാലുവരികള്‍ വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍

Manoj Kumar M said...

എനിക്കും ഇഷ്ടപ്പെട്ടു.. :)

RAGHU MENON said...

''ഉള്ളതൊന്നും ഉള്ളതല്ല
ഇല്ലാത്തതൊന്നും ഉള്ളതല്ല
ഉള്ളതിനെല്ലാം നാശമുണ്ട്‌
നാശമില്ലാത്തതൊന്നും ഇല്ല'

ജീവന്റെ നൈമിഷികതയെ
നന്നായി വരച്ചിരിക്കുന്നു

Rajeev Elanthoor said...

ഭൂതകാലം ഒരു പൂക്കാലമാമായ് മറിയിരിക്കുന്നു.
ഓര്‍മ്മകള്‍ ഒരോ പുഷ്പങ്ങളും..
കാലത്തിന്റെ കാറ്റ് വീശുമ്പോള്‍ പൂക്കള്‍
പൊഴിയുന്നു..
നന്നായിരിക്കുന്നു കവിത ആശംസകള്‍..

Gireesh KS said...

പ്രിയ സുഹൃത്തെ,
സ്വർണ്ണമലരികളേ പോലെ മനോഹമായ വരികളാല്‍ വരച്ചുവച്ചത് പച്ചയായ സത്യം. വളരെ നന്നായി ഈ കവിത. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്‌

ajith said...

വിരിയുന്നുണ്ടോര്‍മ്മതന്‍ പൂക്കളങ്ങള്‍

മനോഹരകവിത

ഇലഞ്ഞിപൂക്കള്‍ said...

നല്ല കവിത...

രമേഷ്സുകുമാരന്‍ said...

നമ്മുടെ പൂക്കാലവും പൂക്കളവുമൊക്കെ നാം തന്നെയാണ്തീർക്കുന്നത്.അവസാനത്തെ വരികളിൽ കവിത പൂത്തിറങ്ങിയിട്ടുണ്ട്.അഭിനന്ദനങ്ങൾ.

Kalavallabhan said...

@ ആറങ്ങോട്ടുകര മുഹമ്മദ്‌ :
പച്ചയായ സത്യങ്ങളിലേക്കിറങ്ങി വരുമ്പോൾ കവിത്‌ ഇഷ്ടപ്പെടുന്നതാകുന്നു.
അഭിപ്രായത്തിനു വളരെ നന്ദി.


@ മനോജ്‌ കുമാർ എം.

താങ്കൾക്കും ഈ കവിത ഇഷ്ടപ്പെട്ടെന്നറിയിച്ചതിൽ സന്തോഷം.

Kalavallabhan said...

രഘു മേനോൻ :

കവിതയുടെ ഉള്ളറിഞ്ഞറിഞ്ഞ്‌ അഭിപ്രായം അറിയിച്ച താങ്കളോടും എന്റെ നന്ദി അറിയിക്കുന്നു.

രജീവ്‌ ഇലന്തൂർ :

അതെ നല്ല നല്ല ഓർമ്മകൽ ഏക്കാളവും അവരും അയവിറക്കിക്കൊണ്ടേയിരിക്കും.

അഭിപ്രായത്തിനും ആശാംസകൾക്കും നന്ദി.

Kalavallabhan said...

@ ഗിരീഷ്‌ കെ.എസ്‌. :

ഈ കവിതയിൽ കാണുന്ന സ്വർണ്ണമലരി ഇന്നും എന്റെ അങ്കണത്തിൽ പൂവിട്ടുനിൽക്കുന്നുണ്ട്‌. ഫോട്ടോ ഉൾപ്പെടുത്തണമെന്നു കരുത്തിയതാണ്‌.

താങ്കളുടേ വിലയേറിയ അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.

@ അജിത്‌ :

വിരിയുന്നുണ്ടല്ലേ ?
സന്തോഷം.

Kalavallabhan said...

@ ഇലഞ്ഞിപൂക്കൾ :

ഇഷ്ടപ്പെട്ടു അല്ലേ ? സന്തോഷം.


@ രമേഷ്‌ സുകുമാരൻ :

അതെ, ചെയ്തു പോകുന്ന ഒരോ കാര്യങ്ങളും ഓർമ്മയായി മാറിക്കൊണ്ടേയിരിക്കും. ചെയ്ത നല്ല കാര്യങ്ങൾ പിന്നീട്‌ പൂക്കളങ്ങൾ വിരിയിക്കും.

അവസാന വരികളിൽ കവിത പൂത്തിറങ്ങി എന്നറിയിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു.

വിമർശനങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്നുള്ള ചിന്തയോടെ തന്നെ അഭിപ്രായങ്ങളിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.

ചന്തു നായർ said...

ആശംസകൾ

Kalavallabhan said...

ആശംസകൾ സസന്തോഷം സ്വീകരിക്കുന്നു. ആധികാരികമായി അഭിപ്രായം അറിയിക്കാനാവുന്നവർ അതു ചെയ്യാതെ പോകരുതെന്ന് അപേക്ഷ.

കുസുമം ആര്‍ പുന്നപ്ര said...

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ
നല്ല വരികള്‍!!

വീ കെ said...

നന്നായിരിക്കുന്നു...
ആശംസകൾ...

Mohammed kutty Irimbiliyam said...

നല്ല കവിതക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍.. വരികളില്‍ വായിച്ചെടുക്കുന്ന കുളിര്‍ മലരിലും ഇളംതേന്‍ ചുരത്തുന്ന അമ്മക്കിളിയും,പ്രത്യാശയുടെ ഓര്‍മ്മപ്പൂക്കള്‍ വിരിയിക്കുന്ന പോയകാലത്തിന്‍ നിറക്കൂടുകളും ചേതോഹരം.

Kalavallabhan said...

@ കുസുമം ആർ പുന്നപ്ര :

അവസാന നാലു വരികളാണെല്ലാവരും ഇഷ്ടപ്പെടുന്നത്‌. താങ്കൾക്കും അങ്ങനെതന്നെയെന്നറിഞ്ഞതിൽ സന്തോഷം.
ടിവിയിൽ മുഖം കാണിച്ചതറിഞ്ഞു, കാണാൻ പറ്റിയില്ല.


@ വി.കെ. :

താങ്കളുടെ വരവിനും വായനയ്ക്കും ആശംസകൾക്കും നന്ദി.


@ മുഹമ്മദ്കുട്ടി ഇരിമ്പിലിയം :

ഇളംതേൻ ചുരത്തുന്ന അമ്മ "പൂക്കൾ"
ഗൗരവമേറിയ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

ബിലാത്തിപട്ടണം Muralee Mukundan said...

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

Asha said...

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

വരികള്‍ ഇഷ്ടായിട്ടോ...ആശംസകള്‍...

ആനന്ദ്‌ ജെ,മണിപ്പുഴ said...

നല്ല കവിത ,ഞാനീവഴി ആദ്യമായാണു വരുന്നത്‌ !എഫ്‌ ബി വിട്ടെങ്ങും പോയിട്ടില്ല !

ആനന്ദ്‌ ജെ,മണിപ്പുഴ said...

കണ്ണശന്മാരുക്കു ശേഷം നിരണത്തിനു ആശ്വസിക്കാനും വകയുണ്ടല്ലൊ ? കണ്ണാടിയിലു മുഖം കാണുന്ന ആനന്ദത്തോടെ കവിത രസിച്ചു .

സിറാജ് ( മഹി) said...

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ


thakarppan !!

ഡോ. പി. മാലങ്കോട് said...

സ്വര്‍ണ്ണമലരിയില്‍ സ്വര്‍ണ്ണത്തിന്റെ തിളക്കം കണ്ണഞ്ചിപ്പിക്കുന്നു! ഇതുപോലുള്ള സുവര്‍ണ്ണകാവ്യ ഹാരങ്ങള്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com