“എന്റെ കഥ” യുടെ കഥ
ഓട്ടത്തിലഗ്രഗണ്യനാമശ്വത്തിൻ
ചാട്ടമ്പിഴച്ചു വൈകല്യമായീടുമ്പോൾ
കൂട്ടത്തിൽ നിന്നുമകറ്റീടുമൊരുനാൾ
വെടിയൊച്ചയാലെത്തുമനന്തതയിൽ
ഇണക്കങ്ങളില്ലാത്തൊരക്കങ്ങളോടുള്ള
പിണക്കങ്ങൾക്കൊക്കെയും മൂർശ്ചയേറി
ഗണിതങ്ങളൊറ്റയിൽ അവസാനമായപ്പോൾ
കണക്കിന്നു കിട്ടിയൊരു ജീവപര്യന്തം
വിടരാൻ കൊതിക്കുന്ന താമരമൊട്ടിനെ
കടയ്ക്കലെ വെട്ടിയൊരുക്കിനിർത്തി
കടലാസിനൊക്കെയും വിലയിടുന്നാ
പടുകിഴവനാം പൂക്കാരനേകിയല്ലോ
കപിയറിഞ്ഞീടുന്നോ ഹാരവിശേഷം
ഉപചാരത്തോടേകി ഗജരാജന്നന്ന്
കൂപമണ്ഡൂക,ത്തിന്നുലകിന്നറിവോ
വാപി തന്നീക്കാണായ
ലോകമല്ലോ ?
സായഹ്നത്തിന്നിരുൾ പരത്തിയെത്തി
കായത്തിൻഭംഗി നുകർന്നിടുവാൻ
ഭയപ്പെടുത്തിക്കരിതേച്ചൂവദനത്തിൽ
കയത്തിലകപ്പെട്ടപോൽ കൈകാലടിച്ചു
ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.
- കലാവല്ലഭൻ
....................................
22 comments:
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ല നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു
കഥയുടെ കഥ
കാമ്പുള്ള കഥ
കഥയുള്ള കവിത
കഥയുടെ കഥ വായിച്ചു . കൊള്ളാം.
പ്രിയസുഹൃത്തെ, വളരെ നന്നായി. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
കഥയുടെ കഥ നന്നായി ..വല്ലഭാ..
വന്നു പോയ് വല്ലഭാ ഞാനുമീ വേദിയിൽ
തന്നിടുന്നെന്റെയും ഭാവുകങ്ങൾ
"എന്റെ കഥാ" കാരിയെപ്പറ്റി വായിച്ചറിഞ്ഞ കഥയാണിത്.
"എന്റെ കഥാ" കാരിയെപ്പറ്റി വായിച്ചറിഞ്ഞ കഥയാണിത്.
അജിത് : ആദ്യ അഭിപ്രായത്തിനു നന്ദി.
ആറങ്ങോട്ടുകര മുഹമ്മദ് : അഭിപ്രായത്തിനു നന്ദി.
കുസുമം ആർ പുന്നപ്ര : വളരെ നന്ദി.
നന്നായിരിക്കുന്നു "എന്‍റെ കഥ"യുടെ കഥ.
ആശംസകളോടെ
ചാട്ടം പിഴച്ചാല്‍ കൂട്ടത്തില്‍ നിന്നും അകത്തും അല്ലെ.....?
കഥയുടെ കഥ ഒന്ന് ചിന്തിപ്പിച്ചു കേട്ടോ...നല്ല കവിത. ആശംസകള്‍.
കഥയുടെ കഥ അസ്സലായി........
കൊള്ളാം..
ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.
ചാട്ടം പിഴയ്ക്കുന്ന വൈഭവങ്ങള്‍ ...കഥയിലെ കഥ നന്നായി പറഞ്ഞു..ആശംസകള്‍
കണക്കിനു കിട്ടിയ ജീവപര്യന്തം ജീവിച്ചു തീര്‍ക്കാം അല്ലേ?
എന്റെ പ്രിയ വായനക്കാരയ സുഹൃത്തുക്കളായ
ഗിരീഷ് കെ എസ്
പട്ടേപ്പടം റാംജി
രഘുനാഥൻ
ഷാജി നായരമ്പലം
സി വി തങ്കപ്പൻ
അമ്പിളി
ജയരാജ് മുരുക്കുംപുഴ
മുകിൽ
ബിലാത്തി പട്ടണം മുരളീ മുകുന്ദൻ
സീത
ജീവി കരിവെള്ളൂർ
എല്ലാവർക്കും ഇവിടെ വന്നു വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനുൻ നന്ദി.
നല്ല കവിത, നല്ല വായനാ സുഖം!
Dwitheeyakshara praasam nannaayi use cheythittundu. Pakshe chila varikalude ardham enikku sharikku manassilaayilla..
ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ
- Shakthamaaya varikal. Best wishes.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
Post a Comment