അൽഷിമറുടെ നിദ്ര
ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...
അറിയുന്നെന്നിലെ കരുത്തുചോരുന്നതും
കറവയെത്തുന്നൊരു മാടായി മാറുന്നതും
മറവികളോർമ്മയിൽ തിമിരമായീടുന്നതും
കരിമ്പടമ്പോൽ വാർദ്ധക്യമണയുന്നതും
മുങ്ങുന്നുബോധമൊരു മറവിക്കയത്തിൽ
മങ്ങിതെളിഞ്ഞിടും പഴമതൻ കാഴ്ച്ചകൾ
പൊങ്ങീയകന്നിടും കുമിളകൾപോലെ
എങ്ങോപറന്നിടുന്നീ മതിഭ്രമനിദ്രയിൽ
പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും
പിടിച്ചടക്കാനാവാത്തൊരാഗ്രഹമ്പോലും
അടക്കിവാഴുന്നൊരാ മായാലോകത്തിൽ
ഇടയ്ക്കുവെച്ചൊരാ കാൽ വഴുതിവീണ്ടുമാ
പിടികിട്ടാത്തൊരത്യഗാധത പൂകിടുന്നു
ദിനചര്യയിൽ പെട്ടകെട്ടുകളൊക്കെയും
കനമില്ലാത്തൊരാ ലോകത്തലഞ്ഞ്
ഇനംതിരിച്ചഴിച്ച് അടുക്കിവച്ചിടുമ്പോൾ
മനമറിയാതെ ഇഹലോകമണഞ്ഞിടുന്നു
ഓർത്തെടുക്കുവാനാവാത്തൊരീച്ചതിക്കുഴി-
തീർത്തിടുന്നതെങ്ങനെന്നറിഞ്ഞിടാനായി
കരുതി ഞാനിരുന്ന നേരമെല്ലാമെന്നെ
പരിഹസിച്ചുകൊണ്ടെത്തിടുമാ നിദ്രവീണ്ടും.
- കലാവല്ലഭൻ
.................................................................
എന്റെ ഒരു മഷി പുരണ്ട കവിത |
അറിയുന്നെന്നിലെ കരുത്തുചോരുന്നതും
കറവയെത്തുന്നൊരു മാടായി മാറുന്നതും
മറവികളോർമ്മയിൽ തിമിരമായീടുന്നതും
കരിമ്പടമ്പോൽ വാർദ്ധക്യമണയുന്നതും
മുങ്ങുന്നുബോധമൊരു മറവിക്കയത്തിൽ
മങ്ങിതെളിഞ്ഞിടും പഴമതൻ കാഴ്ച്ചകൾ
പൊങ്ങീയകന്നിടും കുമിളകൾപോലെ
എങ്ങോപറന്നിടുന്നീ മതിഭ്രമനിദ്രയിൽ
പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും
പിടിച്ചടക്കാനാവാത്തൊരാഗ്രഹമ്പോലും
അടക്കിവാഴുന്നൊരാ മായാലോകത്തിൽ
ഇടയ്ക്കുവെച്ചൊരാ കാൽ വഴുതിവീണ്ടുമാ
പിടികിട്ടാത്തൊരത്യഗാധത പൂകിടുന്നു
ദിനചര്യയിൽ പെട്ടകെട്ടുകളൊക്കെയും
കനമില്ലാത്തൊരാ ലോകത്തലഞ്ഞ്
ഇനംതിരിച്ചഴിച്ച് അടുക്കിവച്ചിടുമ്പോൾ
മനമറിയാതെ ഇഹലോകമണഞ്ഞിടുന്നു
ഓർത്തെടുക്കുവാനാവാത്തൊരീച്ചതിക്കുഴി-
തീർത്തിടുന്നതെങ്ങനെന്നറിഞ്ഞിടാനായി
കരുതി ഞാനിരുന്ന നേരമെല്ലാമെന്നെ
പരിഹസിച്ചുകൊണ്ടെത്തിടുമാ നിദ്രവീണ്ടും.
- കലാവല്ലഭൻ
.................................................................
27 comments:
ഒരു കവിത കൂടി അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ അറിയിക്കുന്നതി പിശുക്ക് കാട്ടരുത്. വിമർശനങ്ങളും ആവാം, വിമർശിക്കേണ്ടി വരും എന്നതിനാൽ വേണ്ട എന്ന് കരുതരുത്.
കഴിഞ്ഞ മാസത്തെ കവിത വായിച്ചും കേട്ടും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും വളരെ യധികം നന്ദി രേഖപ്പെടുത്തുന്നു.
nannayitund ...thettonnum njan kandilla ..:)
എന്നിലൊരു വിങ്ങലായി നിറഞ്ഞൂ ഈ
കവിത.കാരണം ഞാനും ഈ ഘട്ടം
തരണം ചെയ്യുകയാണല്ലോ!
നന്നായിരിക്കുന്നു വരികളും,ആലാപനവും.
ആശംസകള്‍
പക്വതയില്ലാത്ത കാലത്തെ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്ത് മുന്നേറുന്ന പ്രായം..
വരികളും വാക്കുകളും ആലാപനവും കൂടി ഉഷാറായി.
ആലാപനം സ്വയം ആണോ?
വളരെ ഇഷ്ടമായി ഈ കവിത
സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!
സുപ്രഭാതം..
സുന്ദരമായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍...!
പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും
ഈ കവിത കേട്ടപ്പോളുള്ളിലൊരു നീറ്റലായി. വയസ്സായ അമ്മയ്ക്കൊക്കെ ഓര്മ്മക്കുറവു കാണുമ്പോള്‍.....
ചിലപ്പോൾ അൽഷിമേഴ്സ് എന്ന ഈ മറവി ഒരനുഗ്രഹമാണെന്നു തോന്നിപ്പോകും ഓർമ്മകൾ കൊത്തിവലിക്കുന്ന മനസ്സുമായി ജീവിക്കുന്നവർക്ക്..
നല്ല കവിത..നന്നായിരിക്കുന്നു...അച്ചടിമഷി പുരണ്ടതിനു അനുമോദനങ്ങൾ...
പതിവ് പോലെ തന്നെ പുണ്യവാളനിഷ്ടമായി ,
@ റെയ്ഹാന : ആദ്യത്തെ അഭിപ്രായം അറിയിച്ച താങ്കൾക്ക് വളരെയധികം നന്ദി.
@ സി.വി. തങ്കപ്പൻ : എനിക്ക് നേരിട്ടറിയാവുന്നതാണ് ഈ വിഷയം. അനുഭവിക്കുന്നവർ സ്വപ്നത്തിലാവും പക്ഷേ കൂടെയുള്ളവരുടെ ഉള്ളിൽ തീയായിരിക്കും. ആരൊക്കെ ഈ ചതിക്കുഴിയിൽ ചാടുമെന്നറിയില്ലല്ലോ ?
വന്ന് അഭിപ്രായം അറിയിച്ചതിനു നന്ദി.
@ പട്ടേപ്പടം റാംജി : അതെ, അങ്ങനെയുമാവാം. ഞാനുദ്ദേശിച്ചത് മറവിക്കയത്തിൽ മുങ്ങിയുള്ള പാച്ചിലായിരുന്നു.
ആലാപനം സ്വയമാണ്.
അഭിപ്രായം അറിയിച്ചതിനു നന്ദി.
@ അജിത് : താങ്കൾക്ക് ഇഷ്ടമായി എന്നുണ്ടെങ്കിൽ ഈ കവിത നല്ലതായിരിക്കും.
വളരെ സന്തോഷം
@ വർഷിണി* വിനോദിനി : കവിതയും സംഗീതവും ആസ്വദിക്കുന്നവർ ഇത് സുന്ദരമായിരിക്കുന്നു എന്നു പറയുമ്പോൾ എന്നിൽ സന്തോഷമുളവാക്കുന്നു. നന്ദി.
@ കുസുമം ആർ പുന്നപ്ര : വയസ്സായ അമ്മയുടെ ഓർമ്മക്കുറവും കാണുമ്പോൾ വേദനിക്കുന്നുവല്ലേ ? ഞാൻ അനുഭവിച്ചു കഴിഞ്ഞതാണീ നോവ്.
അഭിപ്രായങ്ങൾക്കു നന്ദി.
@ സീത : അതെ, ചിലപ്പോൾ അങ്ങനെയും തോന്നാറുണ്ട്. പക്ഷേ സുബോധത്തിലെത്തുമ്പോൾ കബളിപ്പിക്കപ്പെട്ട പ്രതീതിയായിരിക്കും.
അനുമോദനങ്ങൾക്കു നന്ദി.
ഇവിടെ ആദ്യമാണ്. ഈ കവിത ഒരു നൊമ്പരമായി...
വീണ്ടും വരാം.
നല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാം
'പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും'
ഈ വരികളുടെ ആലാപനത്തിനിടയിൽ എന്നെയാണ് ഞാൻ കാണുന്നതപ്പോൾ ...!
പിന്നെ ഏത് മാധ്യമതാളുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടെതെന്നു കൂടി പറയാമായിരുന്നൂ..
ബിലാത്തി മലയാളിയിലും ഇത്തവണ ചിലപ്പോൾ ഈ വരികൾ ഞങ്ങൾ ആവാഹിക്കും കേട്ടൊ ഭായ്
congrats..
"ഈ വരികളുടെ ആലാപനത്തിനിടയിൽ എന്നെയാണ് ഞാൻ കാണുന്നതപ്പോൾ"
ഈ വരികളിൽ എഴുത്തുകാരൻ വിജയിച്ചു. ഒരാൾ ഒരു കവിതയുടെ നാലുവരികളിൽ, തന്നെ തന്നെ കാണുന്നു എന്നു പറയുമ്പോൾ ആ വരികൾക്കെത്രമാത്രം വ്യക്തത ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. വലിയ വലിയ കവികളുടെ പല ഈരടികളും ഇന്നും നമ്മുടെ നാവുകളിൽ തത്തിക്കളിക്കുന്നുണ്ടല്ലോ ?
ഈ കവിത താങ്കളുടെ നാട്ടിലെ ഒരു പ്രസിദ്ധീകരണമായ "ഖനനം" ത്തിലാണു വന്നത്.
ബിലാത്തി മലയാളിയിലും ആവാഹിക്കും എന്നറിയുന്നതിലും സന്തോഷമേയുള്ളു.
വളരെയധികം നന്ദി.
മുബി : ആദ്യവരവിൽ നൊമ്പരമുണ്ടാക്കിയതിനു ക്ഷമ.
മാസത്തിൽ ഒരുവട്ടം വരിക.
സന്തോഷം
സുമേഷ് വാസു : വരണം. നന്ദി.
കുമാരൻ : നന്ദി.
arthavathaya varikal..... bhavukangal.... blogil puthiya cinema post undu...... vaayikkane............
നല്ല വരികള്‍... ഇനിയുമെഴുതുക... ഇനിയും വരാം
ഒരു സാധാരണ വായനയ്ക്കു് പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള എഴുത്ത്. നല്ല രസമായി വായിക്കാൻ. ആശംസകൾ.
നല്ല കവിത..അതിഭാവുകത്വം ഇല്ലാതെ സാധാരണക്കാരനും മനസ്സിലാകുന്ന കവിത...ഭാവുകങ്ങള്‍....ഇനിയും എഴുതുക.
blogil puthiya post....... PRIYAPPETTA ANJALI MENONU...... vaayikkane......
വൃദ്ധനായി തന്നെ ജനിച്ചീടുകില്
മര്‍ത്യന്നു പറയാന്‍ ഈ വിധം വ്യഥകള്‍ ഉണ്ടാകുമായിരുന്നോ ?
ഇനിയുള്ള തലമുറകള്‍ക്ക് പറയാനും അനുഭവിക്കാനും വാര്‍ദ്ധക്യം ഉണ്ടാകും എന്ന് തോന്നുന്നില്ല. തലമുറകള്‍ ചിന്താഗതികള്‍ കൊണ്ടും ജീവിത ശൈലി കൊണ്ടും അല്‍പ്പായുസ്സായി കൊണ്ടിരിക്കുന്നു.
കവിത ഇഷ്ടമായി ട്ടോ. ആദ്യമായാണ് എവിടെ..ഇനിയും വരാം..
ആശംസകള്‍.
നന്നായിട്ടുണ്ട്, മാഷേ...
ജയരാജ് മുരുക്കുമ്പുഴ : വായിക്കാം.
തക്ഷയ : വളരെ സന്തോഷം , നന്ദി.
മണ്ടൂസൻ : നന്ദി. എന്റെ സാധാരണയുള്ള കവിതകളിൽ നിന്നും അൽപം വ്യത്യസ്തമായിരുന്നു ഇത്.
യുധിഷ്ഠിരൻ : വളരെ സന്തോഷം എഴുതാം , ഇനിയും വരണം.
പ്രവീൺ ശേഖർ : നല്ല ചോദ്യമാണല്ലോ ? അതെ ജീവിത ശൈലി നമ്മെ അൽപായുസ്സുകളാക്കുന്നു.
നന്ദി. ഇനിയും വരണം.
ശ്രീ : വളരെ സന്തോഷം.
nin puro bhagathataaa dheera tejassam naale...
ഇന്ന് ഞാന്‍ , നാളെ നീ
മാഷ്യര് ഇടക്കിടെ ഇതോര്‍ക്കുന്നത് കൊള്ളാം
ഒര്മിപ്പിച്ച്ചതിനു നന്ദി
Post a Comment