Monday, April 2, 2012

ദിവ്യപ്രകാശം

ദിവ്യപ്രകാശം



(ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...)


മുന്താണി മുന്നിൽ വിരിച്ചു കാട്ടിത്തലേ
അന്തിക്കു ചുറ്റിയ പട്ടു ചേലയാലേ
എന്തൊരു ഭംഗിയാണീ വരവാലെന്റെ
ചെന്താമരപ്പൂവിൻ ദിവ്യപ്രകാശം

നീലച്ചേല പൊതിഞ്ഞ കുട നിവർത്തി
പല്ലവാങ്കുരങ്ങൾക്കൊക്കെയുമായ്‌
നല്ലോരിളം ചൂടു പകർന്നു നൽകീടുന്ന
പല്ലക്കിലേറി,യകലും ദിവ്യപ്രകാശം

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം

ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത്‌ ഉയർന്നു താഴ്‌ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം

ഈ മണ്ണിലിത്രയും കരുത്തുകാട്ടുന്നൊരു
ദ്യുമണിയൊരിക്കലും അണഞ്ഞിടില്ല
വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം

- കലാവല്ലഭൻ
……………………

20 comments:

Kalavallabhan said...

ഒരു പുതിയ കവിത കൂടി അവതരിപ്പിക്കുന്നു. കേൾക്കുകയുമാവാം. എല്ലാവരും വായിച്ച്‌ അഭിപ്രായം അറിയിക്കണം.
സ്നേഹത്തോടെ
കലാവല്ലഭൻ

ഞാന്‍ പുണ്യവാളന്‍ said...

വല്ലഭ ജി , കവിതയ്ക്ക് പ്രഭാതത്തിന്റെ ഒരു നവോന്മേഷം ..... സുന്ദരം !!

Kalavallabhan said...

ആദ്യ അഭിപ്രായം അറിയിച്ച പുണ്യവാളനു നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം

:)

പട്ടേപ്പാടം റാംജി said...

കവിത കേള്‍ക്കാന്‍ പറ്റിയില്ല. സൈന്‍ അപ് ചെയ്ത് കുറെ നേരം നോക്കി. ഓപ്പന്‍ ആയിക്കിട്ടിയില്ല.

ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത്‌ ഉയർന്നു താഴ്‌ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം

നന്നായിരിക്കുന്നു.

Cv Thankappan said...

ആ "ദിവ്യപ്രകാശം" എന്നെന്നും
ദിവ്യപ്രഭ ചൊരിയട്ടെ!
അര്‍ത്ഥവത്തായ വരികള്‍
ആശംസകള്‍

ബിലാത്തിപട്ടണം said...

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം


എന്നും പ്രഭചൊരിഞ്ഞുകൊണ്ടിരിക്കട്ടേയീ ദിവ്യ പ്രകാശം...!

കുസുമം ആര്‍ പുന്നപ്ര said...

അനുയോജ്യമായ പടം. കവിതയും കൊള്ളാം.

Typist | എഴുത്തുകാരി said...

ആ ദിവ്യപ്രകാശം എന്നും ചൊരിഞ്ഞുകൊണ്ടിരിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം


എന്നും പ്രഭചൊരിഞ്ഞുകൊണ്ടിരിക്കട്ടേയീ ദിവ്യ പ്രകാശം...!

Unknown said...

ഇങ്ങനെ പ്രാസമൊപ്പിച്ച് നല്ല വരികളോടെ കവിതയെഴുത്ത് എന്‍‌റ്റെയൊരാഗ്രഹമാണു...... നടക്കില്ലാന്ന് മാത്രം.... ഇത് കഴിവ്...

ajith said...

വായിച്ചു, വളരെ പ്രസാദാത്മകമായ കവിത. ഇപ്പോള്‍ ഇങ്ങിനത്തെ കവിതകളൊക്കെ കുറവാണല്ലോ ബ്ലോഗില്‍. (കേള്‍ക്കുന്നില്ല പക്ഷെ. എന്താ പ്രശ്നം???)

MINI.M.B said...

നല്ല കവിത. നന്നായി. ചിട്ടയോപ്പിച്ച വരികള്‍, അഴക്‌ തന്നെ.

प्रिन्स|പ്രിന്‍സ് said...

ആ ദിവ്യപ്രകാശം ചൊരിയുമാറാകട്ടെ.അതിന്റെ പ്രഭയിൽ നന്മയ്ക്കുമീതേ
ആധിപത്യം സ്ഥപിക്കാൻ ശ്രമിക്കുന്ന തിന്മപോലും ശുദ്ധീകരിക്കപ്പെടട്ടെ.
വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ.
അർത്ഥവത്തായ വരികൾ. അനുഗ്രഹീതമായ ശൈലി.
ആശംസകൾ

കൊച്ചുമുതലാളി said...

കവിത നന്നായിട്ടുണ്ട്..
ഇഷ്ടമായി!

മണ്ടൂസന്‍ said...

നല്ല വരികൾ. ആശംസകൾ.

Unknown said...

നല്ല കവിത
ആലാപനത്തിലൂടെ കേള്‍ക്കുമ്പോള്‍ ഹൃദ്യവും!

മാനവധ്വനി said...

കൊള്ളാം നല്ല കവിത.. ആശംസകൾ

മാനവധ്വനി said...
This comment has been removed by the author.
വീകെ said...

ദിവ്യപ്രകാശം വളരെ നന്നായിരിക്കുന്നു..
ആ പ്രകാശമില്ലായിരുന്നെങ്കിൽ ഈ ലോകം..?
ശരിക്കും ദിവ്യപ്രകാശം തന്നെ..!!
ആശംസകൾ...