Tuesday, May 29, 2012

കൊല്ലാമിന്നാരെയും...


കൊല്ലാമിന്നാരെയും...


ദൈവത്തിൻ നാടല്ലോ കേരളമെങ്കിലും
ദൈന്യത തെല്ലുമില്ലാത്തയിടം
കാട്ടുന്ന ക്രൂരത കണ്ടാൽ ഇവിടമോ
കാട്ടാളർ വാഴുന്നിടം നിനയ്ക്കാം
കൈയ്യുകൾ വെട്ടുവാൻ മാത്രമൊരു കൂട്ടർ
മെയ്യിനോടങ്ങോരു പഥ്യമില്ല
തലയറുത്തീടുന്നോർ നാട്ടിൻ തലയ്ക്കൽ
തലങ്ങു വിലങ്ങുമങ്ങോടിടുന്നു
മുഖമാകെ വെട്ടുന്ന പുതുമയല്ലോ ഇന്നു
മുഖം മറച്ചെത്തി നടത്തിടുന്നോർ
കൈകാലുകൾ തല്ലി,യൊടിക്കുന്നോരാകട്ടെ
കാലന്റെ കൂട്ടത്തിലുള്ളോരല്ല
കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ
കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ
മാനുഷരൊന്നെന്നു കണ്ടൊരു രാജനെ
മൂന്നടിയാലകറ്റുന്നൊരു പൈതൃകം
ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

- കലാവല്ലഭൻ
………………………..

24 comments:

Kalavallabhan said...

ജൂൺ മാസ കവിത മെയ്‌ മാസം തന്നെ പ്രസിദ്ധപ്പെടുത്തട്ടെ.
അഭിപ്രായങ്ങളേറെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
മെയ്‌ മാസ കവിതയായ "അൽഷിമറുടെ നിദ്ര" വയിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു.

"കണിക്കൊന്ന"യെ കണ്ടെഴുതിയ എന്റെ ഒരു കവിതയും കൂടി ഉൾപ്പെട്ട ഒരു പുസ്തകം "ദേശത്തുടി - പത്തനംത്തിട്ട കവിതകൾ" (ലെൻസ്‌ ബൂക്സ്‌,അടൂർ) ശ്രീ പി കെ ഗോപി മെയ്‌ 4നു പ്രകാശനം ചെയ്ത വിവരം കൂടി എല്ലാവരെയും അറിയിക്കുന്നു.

റിയ Raihana said...

ദൈവത്തിന്റെ നാട് 'ഇനി ആ പേര് ചേരുമോ കേരളത്തിന്‌ ...അതൊക്കെ പോയില്ലേ അങ്ങനെത്തെ കാര്യങ്ങളല്ലേ നടക്കുന്നത് ...ആശംസകള്‍ നന്നായി എഴുതി

മണ്ടൂസന്‍ said...

ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം.

നന്നായിട്ടുണ്ട്, ഭയങ്കരമായ അർത്ഥതലങ്ങളിലേക്കൊന്നും പോകാതെയുള്ള ഒരു സാധാരണ എഴുത്ത്. നന്നായിരിക്കുന്നു. ആശംസകൾ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കലാവല്ലഭന്‍ ജീ പാവം കാട്ടാളരെ നാറ്റിക്കാതെ
അവര്‍ വയറ്റുപിഴപ്പിനു -- വിശപ്പടക്കുവാന്‍ ഉള്ള ആഹാരത്തിനു വേണ്ടിയല്ലെ കൊല്ലുന്നുള്ളു

ഇവരോ ? ഇവരെ വിളിക്കാന്‍ ഭാഷയില്‍ വേറെ പേരുകള്‍ വരണം ഇപ്പോല്‍ ഉള്ളവ പോരാ :(

Kalavallabhan said...

@ രഹാന : കവിത മുഴുവൻ വായിച്ചില്ലേ ?
ആദ്യ അഭിപ്രായം അറിയിച്ചതിനു നന്ദി.

@ മണ്ടൂസൻ : അർത്ഥതലങ്ങളൊന്നുമില്ലാത്ത തലയില്ലാ പ്രവർത്തികളല്ലേ ഇത്‌. ഒരു പ്രതിഷേധം മാത്രം.
അഭിപ്രായം അറിയിച്ചതി സന്തോഷം.

@ ഇൻഡ്യാഹെറിറ്റേജ്‌ : ക്ഷമിക്കണം , ഞാനവരോട്‌ ക്ഷമ ചോദിക്കുന്നു. കവിതയിൽ ഒരു ലെവലിനപ്പുറം ഭാഷ ഉപയോഗിക്കാനാവില്ലല്ലോ ?
വന്നു വായിച്ചഭിപ്രായം അറിയിച്ചതിൽ സന്തോഷം.

കല്യാണിക്കുട്ടി said...

ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

kollaaam...nannayirikkunnu.............

പട്ടേപ്പാടം റാംജി said...

കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ

എന്ത് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് തോന്നിപ്പോകുന്നു.

Cv Thankappan said...

ഇന്ന് സമൂഹത്തില്‍ നടമാടുന്ന തിന്മകളിലും,ക്രൂരതകളിലും മനംനൊന്ത്
ഉള്ളുരുകിയൊഴുകുന്ന ശാപവചനങ്ങള്‍
പാപികളില്‍ അഗ്നിഗോളങ്ങളായി
പതിക്കട്ടെ!!!
പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം
അറിയിച്ചതിന് നന്ദി!
എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്,

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ

ന്മൂഹവും കക്ഷിരാഷ്ട്രീയവും വല്ലാതെ അധഃപതിച്ചിരിയ്ക്കുന്നു....

ചിന്തയ്ക്ക് നന്ദി....

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം..
ഭയമാകുന്നു...
ദൈവത്തിന്‍റെ നാട്...കാലന്റ്റെ നാട്.....ഇതിന്നപ്പുറത്തേയ്ക്കൊരു നാടിനെ വരവേല്‍ക്കാനിരിയ്കുമെങ്കിലോ..?
ആശംസകള്‍ ട്ടൊ...സത്യം നിറഞ്ഞ വരികള്‍...!

കുസുമം ആര്‍ പുന്നപ്ര said...

കൊലവെറി നാട്
നല്ല കവിത.
ശരിക്കും ഭയന്നേ ഇവിടെ ജീവിക്കുവാന്‍ പറ്റു.

ajith said...

GODS' OWN COUNTRY...

DEVIL'S OWN PEOPLE

ശ്രീനാഥന്‍ said...

ശരിതന്നെ,കാട്ടാളരുടെ നാട്

കൊച്ചുമുതലാളി said...

കവിത കേള്‍ക്കാനുള്ള സംവിധാനമില്ലേ ഇപ്രാവശ്യം?
നന്നായിട്ടുണ്ട്..!

വസുധ said...

കാലോചിതമായ കവിത. ഗംഭീരം

Fayas said...

കലാവല്ലഭവന്‍റെ കലാവികൃതികള്‍ .. ങ്ങട് ഇഷ്ടപ്പെട്ടു.

Admin said...

കൊലവെറി.. കൊലവെറി... കൊലവെറി...
ലോകമുള്ളേടത്തോളം കാലം ഇതു നിലനില്‍ക്കുംന്നല്ലേ നാട്ടുഭാഷയുടെ വഴക്കത്തില്‍ നമ്മുടെ നേതാവ് പറഞ്ഞത്..?

Kalavallabhan said...

കല്യാണിക്കുട്ടി : വളർ നന്ദി , ഇനിയും വരണം.

പട്ടേപ്പാടം റാംജി : ഔട്ട്സോഴ്സിങ്ങിന്റെ കാലമല്ലേ ?

സി വി തങ്കപ്പൻ : അതെ, നന്ദി.

രഞ്ജിത്ത്‌ കണ്ണൻകാട്ടിൽ : ഇവിടെ വന്ന് താങ്കളുടെ അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം.

വർഷിണി* വിനോദിനി : ഇതു ഞാൻ കാണുന്നതും കേൾക്കുന്നതുമായ നാട്‌, എങ്കിലും എന്റെ മനസ്സിൽ ഒരു നല്ല നാടിന്റെ ചിത്രങ്ങൾ ഇന്നും മായാതെ നിൽക്കുന്നു.

കുസുമം ആർ പുന്നപ്ര : അതെ, അഭിപ്രായത്തിനു നന്ദി.

അജിത്‌ : അതെ അതെ ഡെവിൽസ്‌ ഓൺ പീപ്പിൾ

ശ്രീനാഥൻ : സാറിനെ കുറെ നാളായി കാണാനില്ലായി‍ൂന്നു. എങ്കിലും ഇവിടെ വീണ്ടും വന്ന് അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം.

കൊച്ചുമുതലാളി : അൽപം തിരക്കിലായിരുന്നു, അതിനാലല്ലേ ജൂൺ മാസ കവിത ഏപ്രിൽ അവസാനം തന്നെ പോസ്റ്റ്‌ ചെയ്തത്‌.

വസുധ : വളരെ നന്ദി, ആദ്യമായാണിവിടെ അല്ലേ ?

ഫയാസ്‌ : വികൃതിയാണെങ്കിലും നേർചിത്രം കണ്ടപ്പോൾ നിന്നുപോയല്ലേ ? ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍....രാഷ്ട്രീയ മൂല്യങ്ങള്‍..നേതൃത്വമൂല്യങ്ങള്‍..
എല്ലാം കൂട്ടിവായിയ്ക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ കവി 'ടി.എസ്‌.എലിയെറ്റ്‌' വിവരിച്ച 'തരിശ്ശു നിലങ്ങള്‍' ഇവിടെ അന്വര്‍ത്ഥ മാകുകയാണ്‌..
അനിവാര്യമായ ശാപത്തിന്റെ 'തരിശ്ശുനിലങ്ങള്‍!!"

എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!

Prabhan Krishnan said...

ബല്യ മേലാളന്മാരുടെ പിന്നില്‍ നിന്ന് മുഷ്ടിചുരുട്ടി മേല്‍പ്പോട്ടെറിഞ്ഞ് ആവേശം കാട്ടുന്ന പാവം അനുഭാവികള്‍ ഇനിയെങ്കിലും മനസ്സിലാക്കൂ.. നഷ്ടങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കാണ്..നിങ്ങള്‍ക്കു മാത്രം.അവര്‍ പലതും നേടും, നേടുകതന്നെചെയ്യും..!!

എഴുത്തിന് ആശംസകള്‍..
സസ്നേഹം..പുലരി

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........

സ്മിത മീനാക്ഷി said...

വായിച്ചു. നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ദൈവത്തിന്റെ നാട് കാലൻ പിടിച്ചെടുത്തു..!

RAGHU MENON said...

മനുഷ്യന്റെ സാമൂഹ്യ പുരോഗതി
ദിശ തെറ്റി, പുറകോട്ടു കറങ്ങുന്നത് പോലെ !!