പൊട്ട്
കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു
മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി
കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം
മാത്രം
പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ
പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല
മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി
മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു
ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ
വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു
കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു
ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?
- കലാവല്ലഭൻ
…………………………..
13 comments:
കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഒരു പഴയ കവിത വീണ്ടും അവതരിപ്പിക്കുന്നു.
സുന്ദരി(?)മാർക്കൊന്നും ഇപ്പൊ പൊട്ടിനോടത്ര പഥ്യം പോര.
എങ്കിലും പൊട്ടുതൊട്ട മുഖശ്രീ ഒന്ന് വേറെ തന്നെ ;)
കവിത........ഷ്ടപെട്ട് :)
പട്ടു പുടവയും,പൊന്നും ചാർത്തിയാൽ പെണ്ണിനഴക്
പറ്റില്ലയെന്നാലും ഒരു ചെറു പൊട്ടിനോളമാ ഭംഗി
@ ചെറുത്* : വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@ ബിലാത്തി പട്ടണം Muralee Mukundan : തിരക്കൊക്കെ കഴിഞ്ഞു എന്നു തോന്നുന്നു. അഭിപ്രായത്തിനു നന്ദി.
പൊന്നിന്റെ മിന്ന് പോട്ടിനും കീഴെ.
കവിത നന്നായിരിക്കുന്നു.
ആശംസകൾ...
@ പട്ടേപ്പാടം റംജി :
അതെ അതെ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@ വീകെ : വളരെ നന്ദി.
സിന്ദൂര പ്പൊട്ടു തൊട്ട് ....
പൊന്നിന്‍കുടത്തിന്റെ പൊട്ട്
ഇപ്പോള്‍ പൊട്ടിനൊരു പഞ്ഞവും ഇല്ലല്ലൊ.ഇങ്ങോട്ടു വന്നിട്ടു കുറേ നാളായി.
ക്ഷമിക്കുക
നന്നായിരിക്കുന്നു കവിത
ആശംസകള്‍
Post a Comment