മാവേലി മന്നനെഴുന്നെള്ളുമോ ?
മാനമിരുണ്ടോണ വെയിലുമങ്ങി
മലരും കിളികളും പോയ്മറഞ്ഞു
മാവേലി മന്നനെഴുന്നെള്ളുമോ
മലവെള്ളം നിറയുന്നീ നാടാകെയും
മഞ്ഞപ്പട്ടാട വഴിയോരത്തെത്തി
മൂടിപ്പുതച്ചങ്ങുറക്കം തുടങ്ങി
മലകയറി,ക്കറിക്കായ്കളെത്തിടുമോ
മലവെള്ളം നിറയുന്നീ നാടാകെയും
മദ്യക്കടകളടഞ്ഞു തുടങ്ങുമ്പോൾ
മാത്സര്യമേറുന്നു നേതാ,ക്കളിലും
മാവേലി വഴിതെറ്റി പോയീടുമോ
മലവെള്ളം നിറയുന്നീ നാടാകെയും
മങ്കമാർക്കിന്നില്ലൊരുത്രാടവും
മക്കൾക്കുമില്ല കളികളെങ്ങും
മാലോകർക്കോണമകന്നിടുന്നോ
മലവെള്ളം നിറയുന്നീ നാടാകെയും
-
കലാവല്ലഭൻ
7 comments:
എല്ലാവർക്കും
ഓണാശംസകൾ
നേർന്നുകൊണ്ട്
പുതിയ കവിത അവതരിപ്പിക്കുന്നു.
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
ഏതു നിലക്ക് നോക്കിയാലും ഓണമെല്ലാം അകന്നു പോകുന്നത് പോലെ തന്നെയാണ് ഓരോ കാഴ്ചയും കാണിച്ചു തരുന്നത്.
ഓണക്കവിത നന്നായിരിക്കുന്നു.
ഓണാശംസകള്‍
ഓണമുണ്ടേ വാടാമല്ലികളിൽ
പാറി പറക്കുന്ന തുമ്പികൾക്ക്
മനുഷ്യർക്കില്ല
ആശംസകൾ സാർ..
കവിത ഇഷ്ടമായി
ആശംസകള്‍
നല്ല കവിത, പതിവ് തെറ്റിക്കാതെ!
ഓണാശംസകൾ...
നന്നായിരിക്കുന്നു വരികള്‍
ആശം
‘ മങ്കമാർക്കിന്നില്ലൊരുത്രാടവും
മക്കൾക്കുമില്ല കളികളെങ്ങും
മാലോകർക്കോണമകന്നിടുന്നോ
മലവെള്ളം നിറയുന്നീ നാടാകെയും‘
മഴയോണമാണ് ഇത്തവണ കൊണ്ടാടിയത്...!
Post a Comment