Wednesday, October 15, 2014

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

കലാവല്ലഭൻ


…………………………..

13 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഒരു പഴയ കവിത വീണ്ടും അവതരിപ്പിക്കുന്നു.

ചെറുത്* said...


സുന്ദരി(?)മാർക്കൊന്നും ഇപ്പൊ പൊട്ടിനോടത്ര പഥ്യം പോര.
എങ്കിലും പൊട്ടുതൊട്ട മുഖശ്രീ ഒന്ന് വേറെ തന്നെ ;)

കവിത........ഷ്ടപെട്ട് :)

ചെറുത്* said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടു പുടവയും,പൊന്നും ചാർത്തിയാൽ പെണ്ണിനഴക്
പറ്റില്ലയെന്നാലും ഒരു ചെറു പൊട്ടിനോളമാ ഭംഗി

Kalavallabhan said...

@ ചെറുത്* : വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ബിലാത്തി പട്ടണം Muralee Mukundan : തിരക്കൊക്കെ കഴിഞ്ഞു എന്നു തോന്നുന്നു. അഭിപ്രായത്തിനു നന്ദി.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

പൊന്നിന്റെ മിന്ന് പോട്ടിനും കീഴെ.

വീകെ said...

കവിത നന്നായിരിക്കുന്നു.
ആശംസകൾ...

Kalavallabhan said...

@ പട്ടേപ്പാടം റംജി :

അതെ അതെ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ വീകെ : വളരെ നന്ദി.

Bipin said...

സിന്ദൂര പ്പൊട്ടു തൊട്ട് ....

ajith said...

പൊന്നിന്‍കുടത്തിന്റെ പൊട്ട്

കുസുമം ആര്‍ പുന്നപ്ര said...

ഇപ്പോള്‍ പൊട്ടിനൊരു പഞ്ഞവും ഇല്ലല്ലൊ.ഇങ്ങോട്ടു വന്നിട്ടു കുറേ നാളായി.
ക്ഷമിക്കുക

Cv Thankappan said...

നന്നായിരിക്കുന്നു കവിത
ആശംസകള്‍