Saturday, January 11, 2014

കളവേണു


കളവേണു

രാധയായ് ഞാനിന്നു മാറിടൂമ്പോഴെൻ
മധുരമാം പ്രേമത്തിൽ നായകൻ നീ
വനമുല്ലയായ്   നിന്നില്പടർന്നിടുമ്പോൾ
എന്നിൽ മണമുള്ള പുഷ്പമായി മാറിടുന്നു

ഞാനൊരു വേണുവായ്  മാറിടുമ്പോൾ
എന്നെനിൻ ചുണ്ടോടു ചേർത്തിടുന്നു
കളവേണുവൂതുന്ന മാത്രയിൽ ഞാനൊരു
പുളകിത ഗാത്രിയായ് തീർന്നിടുന്നു

അധരത്തിൽ നീയേകും ചുംബനങ്ങൾ
മധുവായെൻ സിരകളില്പടർന്നിടുന്നു
കൊതിയേറും നിമിഷങ്ങളേകുന്നു നീ,
മതിവരാ ഞാനിറുകി പുണർന്നിടുന്നു

അരുണോദയങ്ങളുള്ളോരു കാലത്തോളം
വരണമെന്നകതാരിലിതുപോലെ നീ
ഞാനെന്നും രാധയായ്   മാറിടാം നിന്നെ-
യെന്മനതാരിലെന്നെന്നും കുടിയിരുത്താം

കലാവല്ലഭൻ 

.......................................

16 comments:

Kalavallabhan said...

പുതുവത്സരാശംസകൾ

എല്ലാ മാന്യ വായനക്കാർക്കും അഭിപ്രായം അറിയിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

വൈകി എങ്കിലും ഈ മാസത്തെ കവിതയും പോസ്റ്റ് ചെയ്യുന്നു.

വീകെ said...

നല്ലൊരു ഭക്തിഗാനം.
ആശംസകൾ...

സൗഗന്ധികം said...

രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്....

നല്ലൊരു കവിത

ശുഭാശംസകൾ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പട്ടിണിയും പരാധീനകളുമില്ലാത്ത പ്രണയം..

ajith said...

മനോഹരഗാനം

പട്ടേപ്പാടം റാംജി said...

ഞാനെന്നും രാധയായ് മാറിടാം നിന്നെ-
യെന്മനതാരിലെന്നെന്നും കുടിയിരുത്താം

വരികളിലലിഞ്ഞ്....

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍

drpmalankot said...

കളവേണുവൂതുന്ന മാത്രയിൽ ഞാനൊരു
പുളകിത ഗാത്രിയായ് തീർന്നിടുന്നു....

നല്ല വരികള്‍

Pradeep Kumar said...

ഗാനാമൃതം

Kalavallabhan said...

എല്ലാവർക്കും നന്ദി.
നല്ല തിരക്കിലാണ്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനൊരു മുരളിയായ് മാറിടുമ്പോൾ
എന്നെനിൻ ചുണ്ടോടു ചേർത്തിടുന്നു


ഹാ..ഹാ‍ാ

കളമുരളിയൂതുന്ന മാത്രയിൽ ഞാനൊരു
പുളകിത ഗാത്രിയായ് തീർന്നിടുന്നു...

ഹൊ..ഹോ..

ബൈജു മണിയങ്കാല said...

ഭക്തിയുടെ കാല്പനിക ഭാവം

മുബാറക്ക് വാഴക്കാട് said...

നല്ല താളം...

മാനവധ്വനി said...

നല്ല കവിത....ആശംസകൾ..

ഓര്‍മ്മകള്‍ said...

നല്ല വരികള്‍ ..., ആശംസകള്‍ ...

മിനി പി സി said...

രാധാമാധവം നന്നായിരിക്കുന്നു.