ഗുരുവായൂരിലെ നീർക്കാക്ക
ശ്യാമവർണ്ണ സമൃദ്ധിയേറുമൊരി
കോമളാഗിതൻ വാസമിന്നൊരീ
ശ്യാമവർണ്ണന്നരികിലെന്നത്
മാമകത്തിലസൂയയേറ്റിയോ ?
മാറിയനവധി കാലമെങ്കിലും
നേരമൊത്തില്ലെത്തിടാനായ്
കാറൊളിവർണ്ണൻ സവിധേ,
നീർകാക്കയാം നീ ഭാഗ്യവതിയോ
മോദമോടെ സകുടുംബമിങ്ങനെ
വേദിയേതെ,ന്നറിഞ്ഞിടാതെ
പാദമിന്നു നീയൂന്നിടുന്ന,തെവിടെ
ഈ ദേവിതന്നുടെ ശിരസ്സതിങ്കലോ
പേടിയില്ലേ നിനക്കും,മിങ്ങനെ
വാടിയിൽക്കഴിയുന്നപോലെ
മോടിയോടെ വളർന്നുനില്പൊരീ
വടവൃക്ഷമാമാപ്ലാവശോകത്തിലും
മന ശുദ്ധിപോലെ ശരീരശുദ്ധി
നിനക്കില്ലയെന്നങ്ങറിഞ്ഞിടൂ നീ
മീനുകൾ നൈവേദ്യമാക്കാൻ
നാണമില്ലേ കാളീ,ഘട്ടിതല്ല.
ചിത്തമുരുകി,പ്പാടുന്ന ഗായകന്ന-
യിത്തമാരോപിച്ച കോവിലിൽ
വൃത്തിയാവാനൊന്നു മുങ്ങി നീ
എത്തിടുന്നോ മതിൽക്കകത്ത്
ചാരെയുള്ളൊരീ വാപിതന്നിലായി
നീരാടിയീറന്മാറി ജപമൊടെ
നേരമെത്രയതു കാത്തുനടയിൽ
ഒരുനോക്കു കാണാനെന്റെ കണ്ണനെ?
കണ്ണനെയൊന്നു കാണുവാനായ്
എണ്ണപ്പെട്ടവർ പോലുമിങ്ങനെ
ദണ്ണപ്പെട്ടതു കാണുമ്പോൾ നിൻ
ഉണ്ണികൾക്ക് ചിരിയൂറിടുമോ ?
.................
15 comments:
എന്റെ കവിത (അമൃതകുംഭം) ഉൾപ്പെടുന്ന മൂന്നാമത് കവിതാ സമാഹാരം“ചിരുകകൾ ചിലയ്ക്കുമ്പോൾ” (സി.എൽ.എസ്സ് ബൂക്സ്, തളിപ്പറമ്പ്) കവി ശ്രീ കുഴൂർ വിൽസൺ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ 19.1.2014 ഇൽ പ്രകാശനം ചെയ്തു, അത് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കു തന്നെ സിദ്ധിച്ചു.
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച ഏവർക്കും എന്റെ നന്ദി അറിയിക്കുന്നു.
ശ്രീ.ഡോ.കെ.ജെ .യേശുദാസ് എന്ന ഗായകന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനാനുമതി നൽകാത്തത് വളരെ വിചിത്രം തന്നെ!!!!അദ്ദേഹം കയറിയാൽ എന്തു പരിശുദ്ധിയാണാവോ അവിടെ നിന്നും അലിഞ്ഞില്ലാതാവുന്നത്?!!!! കയറാതിരുന്നാൽ ഏത് പരിപാവനതയാണാവോ അവിടെ പൊട്ടിമുളയ്ക്കുന്നത്?!!!
ശ്രീമൻ, ഹേ! വാതഗേഹേശ്വര,
"ശ്രീമാൻ നീയെന്നു,മെല്ലാമറിവതുമവിടു-
ന്നങ്ങു നിസ്സംഗനല്ലോ"!!
വളരെ നല്ലൊരു കവിത.
പുസ്തകപ്രകാശന ഭാഗ്യം സിദ്ധിച്ചതിനു അഭിനന്ദനങ്ങൾ...
ശുഭാശംസകൾ......
കൊള്ളാം
ആശംസകള്‍
മനോഹരമായിരിക്കുന്നു കവിത
പുസ്തകപ്രകാശനച്ചടങ്ങില്‍ വെച്ച് കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കേണ്ടതുകൊണ്ട് പരിപാടി അവസാനിക്കുന്നതിനുമുമ്പുതന്നെ പോരേണ്ടി വന്നു.സിഎല്എസില് നിന്ന് പുസ്തകങ്ങളെല്ലാം വാങ്ങിക്കുകയും,വായിക്കുകയും ചെയ്തു.രചനകളെല്ലാം നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്.എനിക്ക് ഇഷ്ടപ്പെട്ടു.
അമൃതകുംഭം വായിക്കുകയും ഫോട്ടോ കാണുകയും ചെയ്തപ്പോള്‍ എനിക്കൊരു സംശയമുണ്ടായിരുന്നു.കലാവല്ലഭന്‍ എന്നപേരിലാണല്ലോ അറിഞ്ഞിരുന്നത്.ഇപ്പോള്‍ വ്യക്തമായി.കവിത നന്നായിരിക്കുന്നു.
വീണ്ടും കാണാം....
ആശംസകള്‍
കണ്ണനെയൊന്നു കാണുവാനായ്
എണ്ണപ്പെട്ടവർ പോലുമിങ്ങനെ
ദണ്ണപ്പെട്ടതു കാണുമ്പോൾ നിൻ
ഉണ്ണികൾക്ക് ചിരിയൂറിടുമോ ?
ചിലതൊക്കെ കാണുമ്പോള്‍
ഇഷ്ടപ്പെട്ടു.
ഒരുപാടു പരതി ഞാനിവിടെയൊരുയീരടി-
ക്കവിതകാണാൻ! കണ്ണു പിന്തിരിക്കേ,
പറയാതെ വയ്യെന്റെ വല്ലഭാ! പണിയിതിൽ
പടുതയെന്തേ വന്നു തീണ്ടിയില്ല?
നിയതമൊരു താളം തൊടുത്തിടേണം പദ്യ
കവനകരകൌശലമറിഞ്ഞിടേണം
പകരമൊരു നാലുവരി വെറുതേ വരഞ്ഞിടിൽ
പഴി പഴമ,പൈതൃകക്കാർക്കു തന്നെ...
ആശംസകൾ കണ്ണാ........
നന്നായിര്‍ക്കുന്നു.., ആശംസകള്‍ ...
@ ഷാജി നായരമ്പലം
പുതുമയൊന്നുമില്ല, എനിക്കു മുൻപേ വന്നവരും ഇതൊക്കെ കേട്ടു തന്നെ വളർന്നു വന്നു, പിന്നീട് പാട്ട് എന്നൊക്കെ വിളിച്ചു തലയിലേറ്റി.
കണ്ണട വേണം
വായനക്കണ്ണാടി തിരുകിയാലെങ്ങനെ
വാതായനത്തിനപ്പുറം കാഴ്ചയേകും
കണേണ്ട കഴ്ചകൾ കാട്ടുന്നൊരാ കണ്ണാടി
മാറ്റിയൊരു പുതിയതു വാങ്ങിടേണം
വായിക്കുവാനും അഭിപ്രായം അറിയിക്കുവാനും കാണിച്ച സന്മനസ്സിനു നന്ദി.
മനോഹരമായിരിക്കുന്നു.
Nannaayirikkunnu.
Aashamsakal.
ഇലത്താളം കേട്ടുണരൂ കണ്ണാ കുളിച്ചു വരൂ നിന്നെ ശുദ്ധനാക്കി വയ്ക്കുന്നവരുടെ മനസ്സിലെ അശുദ്ധി എന്ന് മാറും കണ്ണാ
കണ്ണനെയൊന്നു കാണുവാനായ്
എണ്ണപ്പെട്ടവർ പോലുമിങ്ങനെ
ദണ്ണപ്പെട്ടതു കാണുമ്പോൾ നിൻ
ഉണ്ണികൾക്ക് ചിരിയൂറിടുമോ ?
ചിരിച്ചിട്ടെന്ത് കാര്യം...കണ്ണൻ വെറു വെണ്ണയെ കട്ടുള്ളൂ ,ഇന്നിവിടെ ഇക്കണ്ണനെ പരിപാലിക്കുന്നവർ കക്കുന്നതും മറ്റും കാണിമ്പോൽ മൂപ്പർ പൊട്ടി ചിരിക്കുന്നുണ്ടാകും
കണ്ണൻ ജനിച്ചു വീണ കൽതുറുങ്കിൽ തന്നെ ബ്രാഹ്മണ്യം കണ്ണനെ പൂട്ടിയിട്ടിരിക്കുന്നു. പക്ഷേ കണ്ണൻ അവിടെയില്ലെന്ന് അവർ അറിയുന്നില്ല. അവൻ ഇടയ ചെറുക്കന്മാരുമൊത്ത് കാലിയെമേച്ചു നടക്കുകയാണ്.
നല്ല കവിതക്കെന്റെ നമസ്കാരം...
Post a Comment