Wednesday, January 2, 2013

വണ്ടിക്കാളകൾ




വണ്ടിക്കാളകൾ

കണ്ടിരുന്നു പണ്ടു വണ്ടി,ക്കാരെയേറെ
വണ്ടിക്കാളകളേക്കാ,ളേറെ സൗമ്യർ
ഉണ്ടായിരുന്നൊരു റാന്തലിൻ വെളിച്ചം
താണ്ടുവാനുള്ളിലെ ഇരുളിൻ മറുപുറം

വണ്ടികൾമാറി കടകട ശബ്ദങ്ങളും
മണ്ടുന്നു നാഴിക മിഴിചിമ്മിടുമ്പോൾ നവ-
വണ്ടിക്കാരു ചെയ്യും വേലകളൊക്കെയും
കണ്ടീടുമ്പോളംഗുലി നാസികാഗ്രത്തിലും

പരക്കുന്നോരിരുളിലെ പാപങ്ങളൊക്കെയും
പിരിക്കുന്നു പാലിൽ തൈരെന്നപോലെ
മെരുക്കുന്നിവർ തൻ അൽപബുദ്ധിയെയും
പിറന്നൊരു കുലത്തിന്നു ശാപമായി

കറുപ്പേറെ പടരുന്നാ മാനസത്തിൽ
ഉറപ്പിക്കുന്നോരു കൃത്യങ്ങളെല്ലാമേ
വെറുപ്പിക്കുമാത്മാവിലിറ്റു കനിവുമായി
പിറന്നോരു മാനുഷ കുലത്തിനെയും

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.

- കലാവല്ലഭൻ
...................................................

28 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു.

സൗഗന്ധികം said...

കാളകളെന്നു വിളിച്ചാൽ പോരാ....
ചുടലപ്പറമ്പുകളിലും മണം പിടിച്ചെത്തുന്ന
ശവം തീനിപ്പട്ടികൾ.....!!

നീതി പീഠങ്ങളുണരട്ടെ....

ശക്തമായ രചന...

ശുഭാശംസകൾ.....

പട്ടേപ്പാടം റാംജി said...

പ്രതിഷേധത്തിന്റെ മൂര്‍ച്ചയുള്ള വരികള്‍

Kalavallabhan said...

@ സൗഗന്ധികം : ആദ്യ പ്രതികരണം ഗംഭീരം.

@ പട്ടേപ്പടം റാംജി : അതെ. എന്റെ പ്രതിഷേധം ഇങ്ങനെയായി.

Unknown said...

പ്രിയപ്പെട്ട സുഹൃത്തെ,
പ്രതിഷേധത്തിന്റെ വരികള്‍ വളരെ വളരെ നന്നായി.
മനുഷ്യന്റെ മനസ്സാക്ഷി ഇല്ലാത്ത ചെയ്തികള്‍ കണ്ട്
ഇന്ന് മനസ്സ് മരവിച്ചു പോകുന്നു.
സ്നേഹത്തോടെ,
ഗിരീഷ്‌

സീത* said...

വിവേകം നശിച്ച മനുഷ്യന്‍ മൃഗതുല്യന്‍...ഞരമ്പുകളുണരുമ്പോള്‍ പേടി തോന്നിക്കുന്ന ശിക്ഷയുടെ പാഠം അവനെ പഠിപ്പിക്കേണ്ടതു തന്നെ.നീതിപീഠങ്ങള്‍ കണ്ണടച്ചാല്‍ ക്ഷമ നശിക്കുന്ന മനുഷ്യമനസ്സാക്ഷികള്‍ നിയമം കൈയ്യിലെടുക്കുന്ന സ്ഥിതിവിശേഷം വന്നു ചേര്‍ന്നേക്കും...സംസ്കാരസമ്പന്നമെന്ന് കേള്‍വികേട്ട ഭാരതം ലജ്ജിക്കേണ്ട അവസ്ഥ ഇനി സംജാതമാകാതിരിക്കട്ടെ..വെര്‍തേയെങ്കിലും പ്രതീക്ഷിക്കാം...പ്രതികരണത്തിന്‍റെ മൂര്‍ച്ചയുള്ള വരികള്‍ ആസ്വാദ്യം..ആശംസകള്‍..

Kalavallabhan said...

@ ഗിരീഷ്‌ കെ എസ്സ്‌ :
അതെ, മൃഗങ്ങൾ പോലും അറയ്ക്കുന്ന പ്രവർത്തി.

പ്രതികരണത്തിനു നന്ദി.

Cv Thankappan said...

പ്രതിഷേധത്തിന്‍റെ ശക്തമായ വരികള്‍!<!

ധനാര്‍ത്തിയാല്‍ വെറളിപിടിച്ച് ധര്‍മ്മം വെടിഞ്ഞ് ഏതുക്രൂരകര്‍മ്മവും ചെയ്ത് ധനംകൂട്ടുന്നവര്‍.
കുടുംബബന്ധങ്ങളും,ബാധ്യതകളും മറന്ന് തന്‍റെമാത്രം സുഖഭോഗങ്ങളില്‍ ആഴുന്നവര്‍
മനുഷ്യബന്ധങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാത്തവര്‍
ഈ ബാധ കയറിയവരുടെ വാര്‍ത്തകളാണ് നിത്യവും.......
ഈ പോക്ക് എങ്ങോട്ടാണ്‌?!!
ആശങ്ക..!!!
മുളയിലേയിത് നുള്ളിക്കളഞ്ഞില്ലെങ്കില്‍
ഇത് ഭീകരമായി വളര്‍ന്ന് മുച്ചൂടും നശിപ്പിക്കും!!!
ആശംസകളോടെ

Mohammed Kutty.N said...

ഈദൃശ മനുഷ്യനെ മൃഗമെന്നു വിളിക്കുന്നത്‌ മൃഗങ്ങളെപ്പോലും നാണിപ്പിക്കും.പിശാചുക്കള്‍ എന്നതാണ് ഉചിതം...

ajith said...

കവിത നന്ന്

പക്ഷെ കാളകള്‍ പ്രതിഷേധിച്ചേക്കാം അവരോടുപമിക്കുന്നതില്‍

മനോജ് ഹരിഗീതപുരം said...

ഇപ്പോൾ ഉള്ളത് മുഴുവൻ വിത്ത്കാളകളാ......

മനോജ് ഹരിഗീതപുരം said...

ഇപ്പോൾ ഉള്ളത് മുഴുവൻ വിത്ത്കാളകളാ......

rameshkamyakam said...

പ്രതികരണം നന്നായി.

Asha Chandran said...

കവിത മനോഹരം.. പ്രതികരണം കൊള്ളം.പക്ഷേ..
മൃഗങ്ങള്‍ക്ക് മനുഷ്യരെക്കള്‍ വിവരം ഉണ്ട് ..

ഫൈസല്‍ ബാബു said...

വരികളില്‍ ഒതുങ്ങാത്ത പ്രതിഷേധം ,നന്നായിരിക്കുന്നു .

കുസുമം ആര്‍ പുന്നപ്ര said...

നല്ല പ്രതികരണം. ആശംസകള്‍ ഈ നല്ല കവിതയ്ക്ക്.

Muralee Mukundan , ബിലാത്തിപട്ടണം said...

വണ്ടികൾ വലിച്ചോരു കാളകളാം
മിണ്ടാപ്രാണികൾ പോലുമീയുലകിൽ
കണ്ടാലറയ്ക്കും ചെയ്തികളൊക്കെയും
മിണ്ടാവതല്ലീ മാനുഷന്നു ചേരാക്രിയ

Unknown said...

Kollaaam nannnayirikkunnu

Kalavallabhan said...

@ സീത :
അതെ, കടുത്ത ശിക്ഷ തന്നെ വേണം. വളർന്നു വരുന്ന സമൂഹം അറിയണം. പ്രതികരണത്തിനു നന്ദി.

@ സി വി തങ്കപ്പൻ :
അതെ ഇതു മുളയിലെ നുള്ളിക്കളയണം. പ്രതികരണത്തിനു നന്ദി.

@ മുഹമ്മദ്‌ കുട്ടി ഇരിമ്പിലിയം :
അതെ, "മിണ്ടാപ്രാണികൾ പോലും കണ്ടാലറയ്ക്കും".

Unknown said...

ഭയങ്കര ചൂടിലാണല്ലോ?
വരിയുടച്ചു തന്നെ തീർക്കണം അത്തരം പ്രശ്നങ്ങൾ! 

B Shihab said...

good

ചെറുത്* said...

ഈ അജിത്തേട്ടനെപ്പഴും ഇങനാ, ചെറുത് മനസ്സില്‍ കരുതീത് ചാടിക്കേറി പറേം ;)
ന്നാ പിന്നെ അതിന്‍‍റെ കീഴെ ഒരൊപ്പായിക്കോട്ടെ.

തലകുത്തി നിന്ന് പ്രതിഷേധിച്ചിട്ടും, ആക്രോശിച്ചിട്ടൊന്നും ഒരു കാര്യോം ഇല്യാന്ന് ഇതുവരേം മനസ്സിലായില്ലെ വല്ലഭാ! നമ്മ മലയാളികള്‍ക്ക് മുമ്പൊരു അവസരം കിട്ടീതല്ലെ ഇതിനൊക്കെ, ന്നിട്ടിപ്പം ന്തായി?

ഈശ്വരോ രക്ഷതു!

ശ്രീ said...

ഇവരെ വണ്ടിക്കാളകളോടുപമിയ്ക്കുമ്പോള്‍ അവറ്റയെ ശരിയ്ക്കും അപമാനിയ്ക്കുകയാകും ഇല്ലേ മാഷേ?

നല്ല കവിത. പുതുവത്സരാശംസകള്‍!

മുകിൽ said...

mrugangal ennu parayaan enthaayaalum vayya. mrugangal inaye keezhppeduthumaayirikkum. pakshe aakramikkilaa..

വീകെ said...

'ഉടയ്ക്കണം വരികളീ നവ കാളകൾതൻ
കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി
പിടയ്ക്കണം നാഴികനേര,മൊന്നെങ്കിലും
മടിക്കണം ഞരമ്പുകളുണർന്നിടുമ്പോൾ.'

ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയാല്ലോ ല്ലേ ....
നല്ല മൂര്‍ച്ചയുള്ള കവിത

ഇനി ഞാനും ഉണ്ട് ബ്ലോഗില്‍ കൂട്ടുകാരനായി

മിനി.പിസി said...

നന്നായിരിക്കുന്നു ,എല്ലാ ആശംസകളും !

drpmalankot said...

ഉടയ്ക്കണം വരികളീ നവ കാളകൾതൻ

കിടത്തണം കൈകാലുകൾ വരിഞ്ഞുകെട്ടി......

ആശയായ ഗംഭീരം! ഭാവുകങ്ങള്‍.