Friday, February 1, 2013

പൂർണ്ണേന്ദുമുഖി
പൂർണ്ണേന്ദുമുഖി
(ഇവിടെ എനിക്കാവും വിധത്തിൽ ഒന്നു ചൊല്ലി നോക്കിയിട്ടുണ്ട്‌, കേൾക്കുക...)


എന്നുമൊളിമങ്ങാതെന്റെ മുന്നിൽ

വന്നു നിൽക്കുന്ന പൂർണ്ണേന്ദുമുഖി

ഊണിലുറക്കത്തിലേപ്പൊഴുമെൻ

മാനസത്തിൽ കുടികൊള്ളുവോളെഅന്നുതൊട്ടിന്നോളമെന്നെ ഭ്രമിപ്പിക്കും

പൊൻവെളിച്ചം തൂകി നിൽപ്പാണു നീ

മിന്നും നക്ഷത്രങ്ങളേറെ തെളിഞ്ഞിട്ടും

വെണ്മതി നീ മാത്രമെൻചാരെയെത്തികൺകളാലെന്നിലാനാളം പകർന്ന്

മന്മനോ മുകുരത്തിന്നുൾത്തടത്തിൽ

കണ്മണിയെന്നിൽ കെടാവിളക്കായി

എണ്ണ പകർന്നു നിൽപ്പാണു ഞാനുംഎന്നും തളിരിട്ടു നിൽക്കുന്ന നിന്നെയീ

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ

വെണ്ണപോലുരുകേണമെന്നിട്ടുമൂറി -

യെൻ മേനിയിലാകെ പടർന്നിടേണംകണ്ണിലും കരളിലും നീ നിറഞ്ഞാൽ

എണ്ണമില്ലാതുള്ളൊരോർമകൾ തൻ

മൺവീണകൾ മീട്ടി ഞാനിരിക്കാം

കണ്മണി നാദമായി നീയലിയൂ


കലാവല്ലഭൻ

…………………………..

31 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത (വണ്ടിക്കാളകൾ) വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു.

Gireesh KS said...

പ്രിയപ്പെട്ട സുഹൃത്ത,
വളരെ നന്നായി മാഷെ,
ചൊല്ലി കേള്‍ക്കാന്‍ കഴിഞ്ഞില്ലാലോ. അതും കൂടി ഇടു വീണ്ടും വരാം.
സ്നേഹത്തോടെ,
ഗിരീഷ്‌

Kalavallabhan said...

പ്രിയപ്പെട്ട ഗിരീഷ്‌ : ആദ്യ അഭിപ്രായത്തിനു നന്ദി.
ശ്രമിക്കാം.

rathish babu said...

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ..
ഇഷ്ടായി എന്നാലും ഈ വരികള്‍ അത്ര നന്നായോ എന്ന് സംശയം
ആശംസകള്‍

rathish babu said...

കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ..
ഇഷ്ടായി എന്നാലും ഈ വരികള്‍ അത്ര നന്നായോ എന്ന് സംശയം
ആശംസകള്‍

rathish babu said...

എത്ര ശരികള്‍ ..

ആശംസകള്‍

ajith said...

പൂര്‍ണ്ണേന്ദുമുഖിയെന്ന പേരുപോലെ കവിതയും മനോഹരി

സൗഗന്ധികം said...

നിശാഗന്ധികൾ പൂക്കും ഏകാന്ത യാമങ്ങളിൽ
നീ പോരുകില്ലേ.. നിലാദീപ്തി പോലെ

പ്രണയിനിയോട്....
നന്നായി

ശുഭാശംസകൾ....

Cv Thankappan said...

നന്നായിരിക്കുന്നു
ആശംസകള്‍

വീ കെ said...

പൂർണ്ണേന്തുവിനേപ്പോലെ വിളങ്ങുന്നു കവിത...
ആശംസകൾ...

പട്ടേപ്പാടം റാംജി said...

പൂർണ്ണേന്ദുമുഖി പൂര്‍ണ്ണമായി തന്നെ.

ബിലാത്തിപട്ടണം Muralee Mukundan said...

ഇവിടെ ആ പൂർണ്ണേന്ദുമുഖിയെ തൊട്ടറിഞ്ഞൂ‍ൂ..കേട്ടൊ ഭായ്

കുസുമം ആര്‍ പുന്നപ്ര said...

പൂര്‍ണ്ണേന്ദു മുഖി കൊള്ളാം

സീത* said...

നിശയുടെ സൌന്ദര്യം ഒപ്പിയെടുത്തൊരു പൂര്‍ണ്ണേന്ദുമുഖി...

മനോജ്.എം.ഹരിഗീതപുരം said...

മനോഹരം

മനോജ്.എം.ഹരിഗീതപുരം said...

മനോഹരം

അനൂപ്‌ കോതനല്ലൂര്‍ said...

Enikku valare valare ishattapettu.nalloru sangeetham undu ee kavithayil

അമൃതംഗമയ said...

പൂര്‍ണേന്ദു പോലെ കവിതയും മനോഹരം

Kalavallabhan said...

@ രതിഷ്‌ ബാബു :
ശരിയും തെറ്റുമെല്ലാം വായനക്കാർ തീരുമാനിക്കുക. ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ അജിത്‌ :
ഒരു മുഴുനീള ബ്ലോഗുവായനക്കാരനായ താങ്കളുടെ അഭിപ്രായത്തിനു വളരെയധികം വിലകൽപ്പിക്കുന്നു. വളരെ നന്ദി.

@ സൗഗന്ധികം :
തെളിഞ്ഞ വായന.
വളരെ നന്ദി.

@ സി വി തങ്കപ്പൻ :
സ്ഥിരം വായനക്കാർ കുറച്ചുകൂടി തുറന്നഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കണം.
നന്ദി.

@ വീ കെ :

വളരെ നന്ദി.

Dr Premkumaran Nair Malankot said...

പൂര്‍ണ്ണേന്ദുമുഖിയോടംബലത്തില് വെച്ച്..........
എന്ന ഗാനം ഓര്‍ത്തുപോയി.
ഈ ‍പൂര്‍ണ്ണേന്ദുമുഖിയെക്കുറിച്ചുള്ള അവതരണം നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

ഫൈസല്‍ ബാബു said...

കണ്ണിലും കരളിലും നീ നിറഞ്ഞാൽ
എണ്ണമില്ലാതുള്ളൊരോർമകൾ തൻ
മൺവീണകൾ മീട്ടി ഞാനിരിക്കാം
കണ്മണി നാദമായി നീയലിയൂ
=======================
നല്ല വരികള്‍ ,

vettathan g said...

കവിത നന്നായിട്ടുണ്ട്

Kalavallabhan said...

@ പട്ടേപ്പാടം :
അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കുള്ള പ്രയാണം. (പറഞ്ഞുവന്നത്‌ മനസ്സിലായി)

@ ബിലാത്തിപട്ടണം മുരളീ മുകുന്ദൻ :
ഹാ ഹാ... വളരെ സന്തോഷം.

@ കുസുമം ആർ പുന്നപ്ര :
വളരെ സന്തോഷം.

Madhusudanan Pv said...പ്രണയിനിക്ക്‌ സമ്മാനിക്കാൻ പറ്റിയ സുന്ദരമായ പ്രണയകാവ്യം

Kalavallabhan said...

സീത :
വായന ഗംഭീരം, വളരെ നന്ദി.

മനോജ്‌ എം ഹരിഗീതപുരം :
കവിത മനോഹരമാണെന്നറിയിച്ചതിനു നന്ദി.

അനൂപ്‌ കോതനല്ലൂർ : ശരിയാണ്‌, ഗിരീഷ്‌ പറഞ്ഞതനുസരിച്ച്‌ ശ്രമിച്ചു. പക്ഷേ താങ്കൾ പ്രതീക്ഷിക്കുന്ന തരത്തിലൊരു ഈണത്തിലെത്തിച്ചേരാൻ കഴിഞ്ഞില്ല. എഴുതുന്നവർക്ക്‌ വേറിട്ടൊന്നിലേക്കു പോകാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
വളരെ നന്ദി.

Dhanesh... said...

നല്ല വരികള്‍.

Echmukutty said...

കവിത മനോഹരമായിട്ടുണ്ടല്ലോ. അഭിനന്ദനങ്ങള്‍.

Kalavallabhan said...

@ അമൃതംഗമയ : നല്ല അഭിപ്രായത്തിനു നന്ദി.

@ ഡോ. പ്രേംകുമാർ നായർ മലങ്കോട്‌ : കവിത നന്നായി എന്നറിയിച്ചതിലും പഴയ ഗാനം ഓർമ്മപ്പെടുത്താൻ കഴിഞ്ഞതിലും സന്തോഷം.

@ ഫൈസൽ ബാബു : എണ്ണമില്ലാതുള്ളോരോർമ്മകൾ ...
നന്ദി.

@ വെട്ടത്താൻ : ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

Anonymous said...

POORNENDUMUKHI valare ishttapettu, lalitham manoharam. Eenavum nannayitundu.

Kalavallabhan said...

@ മധുസൂദനൻ പി വി :
താങ്കളുടെ വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ധനേഷ്‌ :
അഭിപ്രയത്തിനു നന്ദി.

@ എച്മുകുട്ടി :
വളരെ സന്തോഷം.

@ പ്രിയ അനോനി :
പേരെന്തേ വെളിപ്പെടുത്താത്തൂ... കവിതയും ചൊല്ലലും, ഇഷ്ടവും മനോഹരവും ലളിതവും ആണെന്നറിയിച്ചതിൽ സന്തോഷം.
ഇനിയും വരണം.

അമ്പിളി. said...

എന്നും തളിരിട്ടു നിൽക്കുന്ന നിന്നെയീ


കണ്ണുകളാലെ വിഴുങ്ങീടുമപ്പോൾ


വെണ്ണപോലുരുകേണമെന്നിട്ടുമൂറി -


യെൻ മേനിയിലാകെ പടർന്നിടേണം

മനോഹരം..... പൂര്‌ണേന്ദുവിന്റെ സൌന്ദര്യം എന്റെ കണ്ണുകളും വിഴുങ്ങിയ പോലെ.... നല്ല രചനയ്ക്ക് അഭിനന്ദനങള്‍