വെള്ളിക്കൊലുസണിഞ്ഞവൾ
വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി
എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും
കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി
ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു
കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു
ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി
- കലാവല്ലഭൻ
......................................
16 comments:
കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും അറിയിക്കുന്നു.
ഒരു പഴയ കവിത വീണ്ടും പോസ്റ്റ് ചെയ്യുന്നു.
ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി
എന്നത്തെയും പോലെ താളാത്മകം അഭിനന്ദനങ്ങൾ.
പ്രാസ വെള്ളിത്തിരകളിൽത്തുള്ളിയെഴുന്നള്ളുന്നീ കാവ്യവള്ളം..!!
നല്ല കവിത.
ശുഭാശംസകൾ.....
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി
നന്നായി എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
nice
കലാവല്ലഭം
കവിതാവല്ലഭം
നന്നായി ...!
പാടിവന്നപ്പോൾ പഴയ കാമുകറ പുരുഷോത്തമൻ പാടിയ ഏതോ ഒരു പാട്ടിന്റെ ഈണമായി തോന്നി.
നന്നായിരിക്കുന്നു കവിത.
ആശംസകൾ...
കവിതയ്ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
മോശം എന്ന പോലെ ഒന്നും തോന്നിയില്ല. ആശംസകള്‍
കൊള്ളാമെന്ന് പറഞ്ഞാലത്
കള്ളമായ് കരുതുമോ
കൊള്ളാമെന്ന് പറഞ്ഞാലത്
കള്ളമായ് കരുതുമോ
കള്ളൊന്നുള്ളിൽ ചെന്നാൽ
കൊള്ളാവുന്നതും കള്ളമായിടാം
കള്ളിയിവളെ വെള്ളം പോൽ ഉള്ളിലാക്കിയൊരു
പിള്ള തൻ പോൽ കള്ളക്കളി കളിച്ചീടുന്നൊരുവൻ
നന്നായിട്ടുണ്ട്, മാഷേ
'ള്ള' കൊണ്ടൊരു തുലാഭാരം.
കൊള്ളാം കവിത
ആശംസകള്‍
ള്ള ള്ള ള്ള...
കൊള്ളാം...
നല്ല രസണ്ട്...
വായിക്കണമെന്നു കരുതിയതല്ല..
എവിടെ നോക്കിയാലും 'ള്ള' നിറഞ്ഞുനില്ക്കുന്ന കൌതുകം കണ്ടപ്പോള് വായിച്ചുപോയി...
ഇനിയും വരട്ടെ..
പള്ള നിറക്കുന്ന ഇത്തരം പോസ്റ്റുകള്..
Post a Comment