Tuesday, May 6, 2014

മദ്യത്തിൻ വീര്യം


മദ്യത്തിൻ വീര്യം

കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചു ഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം

മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻ ബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ഒരിക്കലെത്തുമാ മരണമായീ മദ്യം
പരേതനെന്നൊരു വിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീ ലഹരിയാം വാക്കാൽ

ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാ ബോധോദയങ്ങളെ
ഉടച്ചിടുന്നു ഞാനൊഴിഞ്ഞ കുപ്പിപോൽ
അടുത്തനേരത്തെ കുടി തുടങ്ങുമ്പോൾ

ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരു നിരോധനമെന്നാൽ
ഇളകിയാടിയെൻ സർക്കാരിൻ നിലനില്പും
കളവല്ലിതു സത്യം മദ്യത്തിൻ വീര്യമല്ലോ


കലാവല്ലഭൻ

17 comments:

Kalavallabhan said...

ഒരു സമകാലിക വിഷയം അവതരിപ്പിക്കാൻ ഒരു പഴയ കവിത വീണ്ടും പോസ്റ്റ് ചെയ്യുന്നു.

കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും അറിയിക്കുന്നു.

Gireesh KS said...

കവിത ഇഷ്ടമായി
മദ്യത്തെ ഇല്ലാതാക്കുന്നതിനേക്കാൾ മദ്യപൻമാരെ ഇല്ലാതാക്കുന്നാതാണ് ഉചിതം എന്ന് തോന്നുന്നു...

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

മദ്യം കുടിക്കുന്നത് കഷ്ടം
കവിത വായിച്ചില്ലെങ്കില്‍ നഷ്ടം

പട്ടേപ്പാടം റാംജി said...

സര്‍ക്കാരിനെ പോലും ഇളക്കാന്‍ വീര്യം കൂടിയവന്‍

സൗഗന്ധികം said...

ചത്തുകിടന്നാലും കുപ്പി..!!!!

സന്ദർഭോചിതമായ കവിത


ശുഭാശംസകൾ.....

വീകെ said...

മദ്യമില്ലെങ്കിൽ സർക്കാരില്ല...
ജനങ്ങൾക്ക് ബോധം വന്നാലല്ലെ സർക്കാരിനെതിരെ കൊടിപിടിക്കാൻ പോകൂ.. അവരെ ബോധമില്ലാതാക്കേണ്ടത് ഏതൊരു സർക്കാരിന്റേയും കടമ.
നല്ല കവിത.
ആശംസകൾ...

ബിലാത്തിപട്ടണം Muralee Mukundan said...

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻ ബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ചില ‘വീര്യ’ങ്ങൾ കൂട്ടാനും മറ്റു ചിലവ കുറക്കാനും ഈ ലഹരിക്ക് സാധിക്കും...!

മുക്കുവന്‍ said...

Giri...

Liquor is doing its duty to reduce the numbers... but some how the production is more than the destruction :)

മുക്കുവന്‍ said...

good one.. keep posting.

ഗൗരിനാഥന്‍ said...

നോ കമ്മന്റ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്..നമുക്കറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കല്ലേ നല്ലതു :)

ഫൈസല്‍ ബാബു said...

നല്ല സന്തേശം നല്‍കിയ കവിത.

വേണുഗോപാല്‍ said...

വീര്യം കൂടിയ മദ്യം ...
അതിലും വീര്യം കവിതയ്ക്ക്.

നാടിന്റെ ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ ഒരു സര്‍ക്കാരും ഇതിനു തടയിടാന്‍ മുതിരില്ല. ഖജനാവ് കാലിയാക്കുന്ന പണിക്ക് സര്‍ക്കാര്‍ മിനക്കെടുമോ? അവര്‍ക്ക് കുടിച്ചാലെന്ത്... മരിച്ചാലെന്ത്??

Bipin said...

മദ്യത്തിനു വീര്യം മാത്രമല്ലുള്ളത്
പണം കായ്ക്കും ഒരു മരമാണത്
അത് കുലുക്കി പത്ത് പണമെടുക്കാതെ
ഉറങ്ങുമെങ്ങിനെ ഈ രാഷ്ട്രീയക്കാർ

ajith said...

മദ്യപാനം ആരോഗ്യത്തിന് ഹാനികരം!!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒട്ടും ദുര്‍ഗ്രാഹ്യത ഇല്ലാതെ, എന്നെപോലെ സാധാരണക്കാരന് മനസ്സിലാകുന്ന വിധമാണ് താങ്കളുടെ രചന.
എങ്കിലും നല്ല വീര്യമുള്ള കവിത...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇവിടെ അമര്‍ത്തി നോക്കൂ

Cv Thankappan said...

പോസ്റ്റ് കാണാന്‍ പറ്റിയിരുന്നില്ല.
മദ്യവും മദ്യംതൊട്ടവനെയും നാറും!
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍