വഴിത്താരകൾ
ചിരകാല മോഹങ്ങൾ പൂവിടുമ്പോൾ
പെരുകുന്നൊരാമോദമകതാരിലും
നിറയുന്നൊരാകുംഭം പൊലിയുമ്പൊഴും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
കരുതിയില്ലൊരുനാളുമീവിധേന,
കരതലാരേഖകൾ വിരിഞ്ഞുമില്ല
വരുതിയിലാവാത്തതിൻ പിറകെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
എരിയുന്നൊരുദരത്തിൻ കനലിലൂടെ
കരിച്ചൊരാ കറുത്ത വേഷങ്ങളും
തിരിയിട്ട നന്മതൻ വെളിച്ചത്തിലൂടെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
പരമാത്മ സ്വരൂപത്തിലുറച്ചു നിന്നും
മറുവാക്കിനൊഴുക്കിലിടറാതെയും
പെരുമയിലുയരാതതാസ്വദിച്ചും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
തിരമാലയിൽ പെട്ടുഴറിടുമ്പോൾ
പിറകിലൊരു കുളിർക്കറ്റായുന്തിയുന്തി
കരയിലേക്കണച്ചൊരാ കരങ്ങളെയും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
ഒരുതരി വെളിച്ചമായി ഭാഗ്യമെന്നും
ചരിച്ചിടുന്നെന്നുടെ മുൻപിലായി
ചരാചരങ്ങൾക്കും നാഥനായോനെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
- കലാവല്ലഭൻ
…………………………..
8 comments:
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച ഏവർക്കും എന്റെ നന്ദി അറിയിക്കുന്നു.
വൈകി എങ്കിലും ഈ മാസത്തെ കവിതയും പോസ്റ്റ് ചെയ്യുന്നു.
ഖ്വാജാ മേരേ ഖ്വാജാ....
ദിൽ മേം സമാജാ..
ബേകാസോ കി തക്ദിർ..
തൂനെ ഹേ സവാരി..
വളരെ നല്ല കവിത.
ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ.....
ആശംസകൾ...
വഴിത്താരകളില്‍ കാലിടറാതെ...!!
ആശംസകള്‍
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.
നന്മയുടെ പ്രകാശം പരത്തുന്ന വഴിത്താരയിലൂടെ നിര്‍ഭയമായി സഞ്ചരിക്കാന്‍ അനുഗ്രഹമുണ്ടാകട്ടെ!
ആശംസകള്‍
എരിയുന്നൊരുദരത്തിൻ കനലിലൂടെ
കരിച്ചൊരാ കറുത്ത വേഷങ്ങളും
തിരിയിട്ട നന്മതൻ വെളിച്ചത്തിലൂടെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ
കാലിടറാതെ സഞ്ചരിച്ചുകൊണ്ടിരിക്കുക
തിരമാലയിൽ പെട്ടുഴറിടുമ്പോൾ
പിറകിലൊരു കുളിർക്കറ്റായുന്തിയുന്തി
കരയിലേക്കണച്ചൊരാ കരങ്ങളെയും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ....
ഈ തിരച്ചിലിൽ ഉള്ളവരെല്ലാം നേരായ പാതയിൽ തന്നെ... ആശംസകൾ
Post a Comment