ആ നല്ലകാലം
ചിങ്ങപ്പൂ വിരിയുമ്പോൾ പൂവിളികളുയരുന്നു
തിങ്ങുന്നുണ്ടുള്ളിലായി നിറവിന്നാഹ്ലാദങ്ങൾ 1
കരിനീലമേഘങ്ങൾ വിടചൊല്ല്ലിയകലുന്നു
കരിമിഴിയിൽ കണ്മഷി വാലിട്ടെഴുതുന്നു 2
പകലോനുടുപ്പിക്കും ഓണക്കോടികളാലെ
പൂകൈത ചാർത്തുന്നു മണമുതിരും സൂനങ്ങൾ 3
പൊന്നെല്ലാം പൂശിയ വയലേലകൾ നിറയുന്നു
കുന്നുകൾ പോലുള്ളോരന്നക്കൂമ്പാരങ്ങൾ 4
മഞ്ഞക്കിളികളാൽ തിരുവോണം വിതറുന്നു
ഊഞ്ഞാലിലാടുന്നാ കൊലുസിട്ട പൂമ്പാറ്റ 5
തന്നന്നം തെയ്തെയ്യം പാടിക്കൊണ്ടോടുന്നു
മന്നനായി തീരുവാൻ ചുണ്ടൻ വള്ളങ്ങളും 6
ചിങ്ങം പിറക്കുമ്പോൾ കളിയേറെയുണ്ടല്ലോ
എങ്ങുമുയരുന്നാ,ക്കളിയുടെയാർപ്പുവിളി 7
തുള്ളിയുറയുവാൻ പൂതുമ്പ പൊത്തുമ്പോൾ
ഉള്ളറിയാതെങ്ങയ്യോ പോയി മറയുന്നു 8
ഓർമ്മച്ചെറുതോണിയിൽ ആഞ്ഞുതുഴയുമ്പോൾ
അറിയുന്നെൻ തോണിയ,നങ്ങാതെ നിൽപാണ് 9
കാലമാം പുഴയിലൂടൊ,ഴുകിയേറെ ജലം
മലയാളത്തിൻ പുതുമ മാവേലിക്കന്യമായി 10
മുക്രയിട്ടോടുന്നി,ക്കാലം തളരുന്നൊരുനാൾ
ചക്രം തിരിയുമ്പോ,ലെത്തുമെൻ പഴയോണം 11
ആനല്ലകാലത്തെ,ന്നരുമകൾതൻ പൂവിളികൾ
മാനത്തു നിന്നു ഞാൻ കൺകുളിരെ കണ്ടീടും. 12
- കലാവല്ലഭൻ
…………………………….
20 comments:
എല്ലാ മാസവും എന്റെ കവിതകൾ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ
നല്ല രചന. ആശംസകൾ.
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ....
നന്നായി മാഷേ.
ഓണാശംസകള്‍!
@ ഡോ. പി. മാലങ്കോട് :
ആദ്യ അഭിപ്രായത്തിനു നന്ദി
@ ശ്രീ :
വളരെ നന്ദി.
നന്നായിരിക്കുന്നു ഓണക്കവിത.
ആശംസകൾ...
ഓമച്ചിത്രങ്ങള് നന്നായി...ആശംസകള്‍
നല്ല രചന - ആശംസകള്‍
ആ നല്ലകാലത്തിന്റെ ഓര്‍മ്മകള്‍...
ഓണക്കവിത നന്നായിരിക്കുന്നു മാഷെ.
ഓണാശംസകള്‍
ഓണം വന്നോണം വന്നോണം വന്നേ...!!
മുക്രയിട്ടോടുന്നി,ക്കാലം തളരുന്നൊരുനാൾ
ചക്രം തിരിയുമ്പോ,ലെത്തുമെൻ പഴയോണം 11
ആ കാലത്തെ,ന്നരുമകൾതൻ പൂവിളികൾ
മാനത്തു നിന്നു ഞാൻ കൺകുളിരെ കണ്ടീടും.
നാട്ടിൽ നിന്നും സ്കൂട്ടായിട്ട് ... പ്രവാസികളായ ഞങ്ങളുടെ അടുത്തേക്കാണ് ആ പഴയ ഓണം , പടി കയറി വന്നിട്ടുള്ളത്..കേട്ടൊ ഭായ്.
ഇന്നൊക്കെ ഓണാഘോഷം
കാണണമെങ്കിൽ വിദേശത്ത് വരണം..!
ഓണത്തെക്കുറിച്ച് പാടാൻ പാണന്മാർ ഇപ്പോഴും ബാക്കി.....................കേൾക്കാൻ കുറെ ബൂലോഗരും!!!!!!!!!!
ഇനി ഒരു നന്മ തിരിച്ചു വരും എന്നുള്ള പ്രതീക്ഷ ഓരോ ഓണം കഴിയുന്തോറും നശിച്ചു കൊണ്ടിരിക്കുന്നു. ആദ്യ മാദ്യം ഓണം കൊണ്ടാടി മറഞ്ഞവർ തന്നെ ഭാഗ്യവാൻ മാർ ഓണം പോലും ഇഞ്ചിഞ്ചായി അന്യമായി കൊണ്ടിരിക്കുന്നു എന്നുള്ള ഓർമപെടുത്തൽ ആഘോഷപൂര്‍വം പാടിയ ഓരോ വരിയിലും നിറയുമ്പോഴും അവസാന വരി ഒരു കണീർ പൂക്കളം തീർത്തു അസ്സലായി മനോഹരം
അത്തപ്പൂക്കളം പോലെ വാക്കുകളുടെ മനോഹര വൃത്തം
കവിത വളരെ നന്നായി.ഇഷ്ടമായി.
സ്നേഹം നിറഞ്ഞ ഓണാശംസകൾ
ശുഭാശംസകൾ...
ഓണാശംസകൾ..
വീ കെ : വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ആനു രാജ് : ഓർമ്മച്ചിത്രങ്ങൾ.
പ്രദീപ് കുമാർ : അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.
ആശംസകൾ... ഓണാശംസകൾ...
പുതുവത്സരാശംസകള്‍
ഓർമ്മയുടെ പേരാണ് ഓണം. ഓണക്കവിത നന്നായിരിയ്ക്കുന്നു. ആശംസകൾ.
വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ല വായനക്കാരെയും എന്റെ നന്ദി അറിയിക്കുന്നു.
Post a Comment