കർക്കിടകം
- കലാവല്ലഭൻ
കർക്കിടകത്തിനെ
കറുത്ത ചേലകൾ ഇടവമുടുപ്പിച്ചു
കരിയാവോളം
വാരിത്തേച്ചു മിഥുനവുമിടയിടയിൽ
കുറുക്കനേപ്പോൽ
തക്കമ്പാർത്ത് കുത്തിയൊലിക്കുന്നീ
കാലവർഷം
കരിച്ചിടുന്നീ രുചികളുമൊന്നൊന്നായി
കാലനങ്ങൊരു
കണക്കെടുപ്പിനു ചിത്രഗുപ്തനുമായി
കരിമേഘത്തിൽ
താണിറങ്ങി കണക്കെടുക്കുന്നു
കറുത്തതെങ്കിലും
അഴകാർന്നിവളങ്ങൊരുക്കിടുന്നുണ്ട്
കെടാവിളക്കായ്
പുണ്യാത്മാക്കൾക്കിത്തിരികൈവെട്ടം
കുഞ്ഞിക്കാതിൽ
പകർന്നിടുന്നു സംസ്കൃതിത്തൈലം
കിളിമകൾ പാടും
രാമായണമാം നറുതേന്മൊഴിയാലെ
കറുത്തവാവിൻ
കാത്തിരിപ്പൊരടതൻ രുചിയായി
കപ്പലിലേറി
നീന്തിവരുന്നൊരു നാവായെന്നെന്നും
കാരിരുമ്പിൻ
പേശികളാലെ തുഴകൾ വലിക്കുന്നൂ
കരിനാഗങ്ങൾ
പുളഞ്ഞിടുന്നു ഓണക്കാഴ്ചക്കായി
കള്ളിയെന്നീ
കാടിന്മകളും കൂകിവിളിയ്ക്കുമ്പോൾ
കൺകളടച്ചിവരിരുളാക്കുന്നത്
കണ്ടീടുന്നല്ലോ
കടത്തിടരുതീ ചേട്ടയെയിനിയീ
കർക്കിടകത്തിലും
കടത്തിടേണം അകമലരതിലീ
ശീവോതിയേയും
........................................................
16 comments:
കഴിഞ്ഞ മാസത്തെ കവിത വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
കറുത്തതെങ്കിലുമിവൾ തന്നഴകോലും നന്മകളതും സുഖം.
നല്ല കവിത
ശുഭാശംസകൾ...
@ സൗഗന്ധികം :
ആദ്യ അഭിപ്രായത്തിനു വളരെ നന്ദി
ഗുഡ്.
ഓണക്കോടിയുടുത്തൂ മാനം
മേഘക്കസവാലേ, വെണ്
മേഘക്കസവാലേ...
കർക്കിടകത്തിൻ കറുത്ത ചേലകൾ
വലിച്ചെറിഞ്ഞല്ലോ, മാനം
വലിച്ചെറിഞ്ഞല്ലോ......
@ ഡോ. പി. മാലങ്കോട് :
ഓണക്കോടി എടുക്കണമെന്നു കരുത്തിയതല്ലേയുള്ളു ?
വീണ്ടും കറുത്ത ചേലകൾ കൊണ്ടു മൂടിക്കളഞ്ഞില്ലേ ?
Onakkodi eduthu vekkaam. Adikam divasangal ini illallo.
കാ,യുടെ കറുപ്പിന്റെ , കര്‍ക്കിടകത്തിന്റെ തീരാവിശേഷങ്ങള്‍ കാവ്യഭംഗിയോടെ പെയ്തിറങ്ങുന്ന വരികള്‍ ..
കള്ളക്കര്‍ക്കടകം
ഗാനം അസ്സലായി
കവിത ഇത്തിരി കട്ടിയായോ...
ആശംസകൾ....
നല്ല രചന ....
കരിമേഘത്തില്‍ വന്നിറങ്ങിയ കാലനും,
ചിത്രഗുപ്തനും കണക്കെടുത്ത്,കണക്കെടുത്ത് കുറച്ചുപേരെയങ്ങ് കൊണ്ടുപോയി....
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
കേരളം മുഴുവനും ഇപ്പോള്‍ ചേട്ടാഭഗവതിയാ...നല്ല കവിത
@ മുഹമ്മദ് ആറങ്ങോട്ടുകര : അഭിപ്രായത്തിനു നന്ദി
@ ajith : വളരെ നന്ദി
@ വീ കെ : ഏയ് അത്ര കട്ടിയൊന്നുമല്ല.
@ Pradeep Kumar : വളരെ നന്ദി
@ Cv Thankappan : ഇപ്പോഴും തുടരുന്നു.
@ കുസുമം ആര് പുന്നപ്ര : പൊറുതി മുട്ടുന്നുവല്ലേ ?
ആഹാ കർക്കിടകത്തിലെ ഒരു ദിവസം പോലും വിട്ടു കളഞ്ഞില്ല. ഒരു കുഞ്ഞി കരക്കിടകം എന്തൊക്കെ ചെയ്തിട്ടുപോകുന്നു അവസാനം ചേട്ടയെ/ മൂദേവിയെ തൂത്തെറിഞ്ഞു തിരിഞ്ഞു നോക്കാതെ മടക്കം ശീവോതി/ശ്രീദേവിക്ക് വിളക്കു കൊളുത്തുന്ന കവിത
കറുത്തതെങ്കിലും അഴകാർന്നിവളങ്ങൊരുക്കിടുന്നുണ്ട്
കെടാവിളക്കായ് പുണ്യാത്മാക്കൾക്കിത്തിരികൈവെട്ടം
കുഞ്ഞിക്കാതിൽ പകർന്നിടുന്നു സംസ്കൃതിത്തൈലം
കിളിമകൾ പാടും രാമായണമാം നറുതേന്മൊഴിയാലെ
കറുത്തവാവിൻ കാത്തിരിപ്പൊരടതൻ രുചിയായി
കപ്പലിലേറി നീന്തിവരുന്നൊരു നാവായെന്നെന്നും
ഇതൊക്കെയുണ്ടെങ്കിലും നമ്മുടെ നാട്ടിൽ സ്ഥിരമായി വാസമുറപ്പിച്ചിരുന്ന ചേട്ട ഭഹവതിമാടെ ഒഴിപ്പിക്കാനാകുമോ മാഷെ
ബൈജു മണിയങ്കാല :
നല്ല അഭിപ്രായത്തിനു വളരെ നന്ദി.
ബിലാത്തിപട്ടണം മുരളീ മുകുന്ദൻ :
നടക്കുന്ന ലക്ഷണമില്ല. ഒന്നിനെ അകറ്റിയാൽ പത്ത് വീണ്ടും വരുന്നു.
അഭിപ്രായത്തിനു നന്ദി.
Post a Comment