മൂലപ്പെരുമ
ദേവനാരായണ രാജൻ തീർത്തമ്പലപ്പുഴക്കോവിൽ
ദേവനെത്തേടിപ്പോയല്ലോ കരിംകുളത്ത്
അർജ്ജുനനു ഭഗവാനങ്ങേകിയ കൃഷ്ണ വിഗ്രഹം
‘കുറിച്ചി’യറിയാതെ കടത്തിപ്പോരുന്നല്ലോ
അന്തിയണഞ്ഞപ്പോളാ,ചമ്പക്കുളത്തെത്തിയ കൂട്ടർ
പന്തിയല്ലിനി യാത്രയെന്നു ശങ്കിച്ചു നിന്നു
രാത്രിയൊന്നു തങ്ങിടുവാൻ മാപ്പിളശ്ശേരിയിലെത്താൻ
മിത്രമായോ’രിട്ടിത്തൊമ്മനു’മില്ലൊരു ശങ്ക
കുരിശുവരയ്ക്കുന്നോന്റെ അകത്തളത്തിൽ ഭഗവാൻ
പരിലസിച്ചീടും വാർത്ത നാട്ടാരറിഞ്ഞു
നേരമൊന്നു പുലർന്നപ്പോൾ നാട്ടാരൊക്കെയൊത്തുകൂടി
പൂരാടം തിരുനാൾ രാജന്നകമ്പടിയായി
ഇമ്പമോടെ പാട്ടുമ്പാടി തമ്പുരാന്റെയൊപ്പം തോണിയിൽ
പമ്പയിലൂടെ ഭഗവാനെ യാത്രയുമാക്കി
എന്നുമിങ്ങനെ
ഭഗവാന്റെ യാത്രയോർമ്മിച്ചീടുവാനായി
വന്നണയുന്ന മിഥുന മൂലത്തിന്നാളിൽ
ചമ്പക്കുളത്താറ്റിലൊരു മതമൈത്രിയുറപ്പിക്കാൻ
തമ്പുരാനും കൂട്ടുനിന്നു, വള്ളംകളിയായി
- കലാവല്ലഭൻ
............................................................
20 comments:
എന്റെ കവിതകൾ വായിക്കുന്ന ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് ഈ മാസത്തെ കവിതയും അവതരിപ്പിക്കുന്നു.
കാലിക പ്രസക്തിയുള്ള രചന
@ ബൈജു മണിയങ്കാല :
പ്രസിദ്ധീകരിച്ചു നിമിഷങ്ങൾക്കകം അഭിപ്രായമറിയിച്ച താങ്കൾക്കു നന്ദി.
മതസൌഹാര്‍ദം കൈകോര്ത്തുനില്ക്കട്ടെ!
ആശംസകള്‍
കതിർമണിത്തിരകൾ ഇളകും കസവണിപ്പുഴയിൽ
മെല്ലെ തെയ്യം തുള്ളിവരും ചന്തം ചിന്തി വരും
ചന്ദനപ്പൊന്നലയിൽ,ആലേലം ചുണ്ടൻ വള്ളം നിരകൾ..!!!
മൂലപ്പെരുമ മനോഹരമായി.
ശുഭാശംസകൾ...
ചരിത്രം കാവ്യമായപ്പോള് മനോഹരം
കുരിശുവരയ്ക്കുന്നോന്റെ അകത്തളത്തിൽ ഭഗവാൻ
പരിലസിച്ചീടും വാർത്ത നാട്ടാരറിഞ്ഞു...
എല്ലാം ഒന്നെന്ന പൊരുള്‍ ...
മതമൈത്രി നാടുമുഴുവൻ പടരട്ടെ...
നന്നായിരിക്കുന്നു...
ആശംസകൾ...
കാലപ്പെരുമകള് പഴങ്കഥകള്‍....
ഇപ്പോള്‍ കഴിഞ്ഞതല്ലെയുള്ളു. മൂലം വള്ളം കളി
നതോന്നത തുടിക്കുന്നതു കണ്ടപ്പോൾ ആറന്മുളക്കാരനു സഹിക്കുമോ?
വ്യത്യസ്തമായി താങ്കളുടെ ഈ രചന, ആശംസകൾ.
ചമ്പക്കുളം മൂലം വള്ളം കളിയുടെ ആവിർഭാവത്തെ കുറിച്ചുള്ള വരികൾ , ഒരു ചരിത്രാഖ്യാനം കൂടിയായി കേട്ടൊ മാഷെ
വ്യത്യസ്തമായ ശൈലി
നന്നായിട്ടുണ്ട്
@ സി.വി. തങ്കപ്പൻ : നമുക്ക് പ്രതീക്ഷിക്കാം. അഭിപ്രായത്തിനു നന്ദി.
@ സൗഗന്ധികം : ആസ്വാദനത്തിനു വളരെ നന്ദി.
@ അജിത് : അറിയാവുന്നത്ര എഴുതി. അഭിപ്രായത്തിനു നന്ദി.
അര്‍ത്ഥവത്തായ കവിതാ ബ്ലോഗ്. എങ്കിലും, അവതരണഭംഗി പതിവുപോലെ ആയില്ല എന്ന് സംശയം. ആശംസകൾ.
മുഹമ്മദ് ആറങ്ങോട്ടുകര : അതെ അതെ, അഭിപ്രായത്തിനു നന്ദി.
വി കെ : അങ്ങനെ തന്നെ ആവട്ടെ, വളരെ നന്ദി.
ധ്വനി : കവിതയിലൂടെ അവതരിപ്പിക്കാൻ ഒരു ശ്രമം. അഭിപ്രായത്തിനു നന്ദി.
കുസുമം ആർ പുന്നപ്ര : അതെ, ശ്രദ്ധിക്കപ്പെടാനൊരു വഴി. വളരെ നന്ദി
അഭിപ്രായം അറിയിച്ച :
SASIKUMAR
ബിലാത്തിപട്ടണം Muralee Mukundan
ഷൈജു നമ്പ്യാര്‍
ഡോ. പി. മാലങ്കോട്
എല്ലാവർക്കും നന്ദി.
ശ്രീ വിജയ കുമാര്‍,
നിരണം അനുഗൃഹീതമായ പ്രദേശമാണ്. ഞാന്‍ പല തവണ ആ മണ്ണില്‍ ചവുട്ടിയിട്ടുണ്ട്.കണ്ണശ്ശ
ക്കവികള്‍ ജീവിച്ചിരുന്നത് മാത്രം മതി ആ മണ്ണ് പവിത്രീകരിക്കാന്‍ . ഒരിക്കലും പാരമ്പര്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ താങ്കള്‍ക്കും ,താങ്കളുടെ കവിതകള്‍ക്കും കഴിയില്ല.
Kattil Abdul Nissar :
നിരണ മഹാദേശം താങ്കളെ സ്വാധീനിച്ചു എന്നറിയുന്നതിൽ സന്തോഷം.
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
Post a Comment