മഴയമൃതം
മഴമുകിൽ മാനത്തു
കരിവാരിത്തേയ്ക്കുമ്പോൾ
മയിലുകൾ ആടുന്നു
പീലി നീർത്തി
മണിക്കുഴലൂതി പറന്നു
നടക്കുന്ന
മായക്കാറ്റിന്നുമൊരുത്സവമായി
മദ്ദളം ചെണ്ടയിടയ്ക്ക
പെരുമ്പറ
മാനത്തു താളത്തിൽ
മേളമിട്ടു
മാലോകർക്കൊക്കെയും
മാളമണയുവാൻ
മാനത്തു മിന്നൽ
തിരിവെളിച്ചം
മരതകപ്പച്ച മലർക്കാവടി
പോൽ
മരങ്ങളും താളത്തിൽ
തുള്ളി നിന്നു
മേളം മുറുകീട്ടും
മാറ്റങ്ങളില്ലാതെ
മാമലകൾ നെഞ്ചു വിരിച്ചു
നിന്നു
മണ്ണിൻ മണവും മലരിൻ
കുളിർമയും
മണിമുറ്റത്തെത്തുമ്പോൾ
മനം കുളിരും
മണിമുത്തു വാരിയെറിഞ്ഞു
തുടങ്ങിയാ-
മാരിയും മഞ്ജീരം
കിലുക്കി തുള്ളി
മീനവും മേടവും പൊള്ളിച്ച
പാടുകൾ
മായാതെ മേനിയിൽ
നിന്നെങ്കിലും
മാനത്തുന്നെത്തിയ
തേൻ കണം തീർത്ത
മറവിക്കയത്തിൽ അമർന്നു
പോയി
മലയാള നാട്ടിലൊഴുകുന്നൊരീയമൃതം
മാരിവിൽപോലെ മറഞ്ഞുപോകാം
മടിത്തട്ടു കാട്ടി
കിടക്കും പുഴകളെ
മരണത്തിലേ,ക്കിനിയുമയച്ചിടല്ലേ...
- കലാവല്ലഭൻ
.....................................................
18 comments:
കഴിഞ്ഞ മാസത്തെ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത ഏവർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
http://alltvchannels.net/malayalam-channels
മഴ യിൽ തളിര്‍ക്കുന്നത് പച്ചപ്പും പുഴകളും മാത്രം അല്ല, നല്ല കവിതകളും പൂത് തളിർക്കും ആശംസകൾ മഴയോളം ഭംഗിയുള്ള കവിത
ബൈജു മണിയങ്കാല : നല്ല അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.
മനോഹരം.
മഴയെന്നും ഉണ്ടാവാന്‍ ,പൃകൃതിയെ സംരക്ഷിക്കാം
കവിത മനോഹരം!
അടുത്ത കറന്റ്കട്ട് ഉണ്ടാവാതിരിക്കാന്‍
ജലസമൃദ്ധി ഉണ്ടാവട്ടെ!അല്ലേ മാഷെ.
ആശംസകള്‍
മനോഹരകവിത
ഒരു മലര്‍മഴ പെയ്തതുപോലെ
ഇങ്ങനെയൊക്കെ കാണാനാകുന്ന കണ്ണുകൾ ഏവർക്കും കിട്ടിയെങ്കിൽ പ്രകൃത്യംബ സ്നേഹം കൊണ്ട് വീർപ്പുമുട്ടിയേനേ....
മനോഹരമായ കവിത മഴ ...; പുഴകൾ ഇനി ആറുമാസം ജീവനോടെ ഒഴുകട്ടെ
നല്ല കവിത.മഴക്കവിത
മഴ അമൃതവർഷം തന്നെ. അതിന്റെ മാധുര്യം ഈ വരികളിലും നിറയുന്നു.
ശുഭാശംസകൾ...
‘മലയാള നാട്ടിലൊഴുകുന്നൊരീയമൃതം
മാരിവിൽപോലെ മറഞ്ഞുപോകാം
മടിത്തട്ടു കാട്ടി കിടക്കും പുഴകളെ
മരണത്തിലേ,ക്കിനിയുമയച്ചിടല്ലേ...‘
അതെ മലയാള നാടിന്റെ
അമൃത് തന്നെയാണ് ഈ മഴയമൃത്..!
ഈ മഴ പെയ്തു പെയ്തു മണ്ണ് കുളിര്‍ത്തു മനസ്സും !
"മ "യിൽ തുടങ്ങും വരികളുമായൊരു മഴക്കവിത
"മനോഹരം "
mannin manam okke nmaukku nashtapedukayalle..............?
മഴക്കവിത സുന്ദരം.
'മ' കാരത്തിലെ, മഴയും, മരതകപ്പച്ചയും, മഴവില്ലും, മരങ്ങളും, മാമലകളും എല്ലാം സുന്ദരം.
ഈ കവിതയും.
സസ്നേഹം,
മീനവും മേടവും പൊള്ളിച്ച പാടുകൾ
മറവിക്കയത്തിൽ മായ്ക്കുന്ന മഴയമൃതം... ഞാനും നനഞ്ഞു. നല്ല കവിത. ആശംസകൾ സുഹൃത്തേ.
Post a Comment