Wednesday, August 1, 2012

എത്ര ചിത്രം

എത്ര ചിത്രം

- കലാവല്ലഭൻ













.
ഈ കവിത ഇവിടെ കേൾക്കാം...

പാർത്ഥന്നു സാരഥിയായി നിന്നരുളും
പന്നഗശായിയാം തമ്പുരാനും
പമ്പതൻ വിരിമാറിൽ തത്തിക്കളിച്ചിടും
പള്ളിയോടങ്ങളുമെത്ര ചിത്രം

മാനത്തെ കരിവീരർ മുത്തമിടുന്നൊരീ
മാമല ചുരത്തീടും പാലാഴിയും
മാവേലിമന്നന്റെ കൺകുളിർപ്പാനായി
മാലോകർ തുഴയുന്നതുമെത്ര ചിത്രം

തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം

കല്മഷനാശന്റെ പല്ലവ കോമള
കരമതിൽ വിലസീടും കമലദളങ്ങളായി
കരകളാം കരകളിൽ വസിച്ചീടും ഗോകുലർ
കൈമെയ്യ് മറന്നിടു,ന്നൊരുമയിതുമെത്ര ചിത്രം


ആറുമുളയിലായ് ജീവിത സ്പന്ദനം
ആലോലമാടിക്കും ആശ്രിത വത്സലൻ
ആനന്ദത്തിരകളിൽ ജീവിതത്തോണിതൻ
അമരത്ത്, സാരഥിയാവതുമെത്ര ചിത്രം.


…………………………….

23 comments:

Kalavallabhan said...

ഈ മാസം ഓണപ്പോസ്റ്റ്‌ -
കഴിഞ്ഞ വർഷത്തെ ആറന്മുള വള്ളംകളിയോടനുബന്ധിച്ചിറക്കിയ സ്മരണിക (പാഞ്ചജന്യം) യിൽ പ്രസിദ്ധീകരിച്ച ഒരു കവിത.

ജൂലൈ മാസത്തെ കവിതയായ "ചില്ലുകൂട്‌" വായിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. കമന്റുകൾക്കൊപ്പം മറുപടി ഇടാൻ കഴിഞ്ഞില്ല. ക്ഷമിക്കുക.

എല്ലാവർക്കും
ഓണാശംസകൾ
നേരുന്നു.

RAGHU MENON said...

ഒരു വള്ള സദ്യ ഉണ്ട പ്രതീതി

Kalavallabhan said...

വള്ളസദ്യ തുടങ്ങി.
ആദ്യ അഭിപ്രായത്തിനു നന്ദി.

ajith said...

എത്രയും ചിത്രം ചിത്രം

rameshkamyakam said...

കവിത നന്നായി.

പട്ടേപ്പാടം റാംജി said...

ചിത്രം ക്രിത്യമായി.

മുകിൽ said...

വരുന്ന ഓണത്തിനു വേണ്ടി ഒരു നല്ല ചിത്രം!

കുസുമം ആര്‍ പുന്നപ്ര said...

ആറന്മുള വള്ളസദ്യയുടെ ഓര്‍മ്മ തന്ന ഈ കവിത വളരെ ഇഷ്ടപ്പെട്ടു

Admin said...

നന്നായി..
ഉണ്ടു..

പി. വിജയകുമാർ said...

അമരത്ത്‌ ആശ്രിതവൽസലന്റെ സാരഥ്യം.....നന്നായി ഓണസദ്യ.

Unknown said...

നല്ല ആലാപനസദ്യ... Really like it

ജയരാജ്‌മുരുക്കുംപുഴ said...

ചിത്രം മനോഹരം .... .... ........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

Unknown said...

വളരെ ഇഷ്ടപ്പെട്ടു കവിതയും ആലാപനവും
ഓണാശംസകള്‍

Cv Thankappan said...

കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍

നിത്യഹരിത said...

ഓണപോസ്റ്റ് നന്നായി.... ഹൃദ്യമായ ഓണാശംസകള്‍... കലാവല്ലഭനും ഇവിടെയെത്തുന്നതും എത്താത്തതുമായ എല്ലാ ബ്ലോഗ്‌ സൗഹൃദങ്ങള്‍ക്കും...
ഓണാശംസകളോടൊപ്പം കവിതയ്ക്കും ആശംസകള്‍...

റിനി ശബരി said...

എത്ര വിദൂരമായാലും ...
ഓണപുലരികള്‍ വന്നു തലൊടുമ്പൊള്‍
വല്ലാത്തൊരു തലമാണിപ്പൊഴും മനസ്സില്‍-
രൂപപെടുക .. പറഞ്ഞറിയിക്കാന്‍ ആവില്ലത് .
അതിനോടനു ബന്ധിച്ചുള്ള വരികളും ചിത്രങ്ങളും
മനസ്സിനേ കൂട്ടികൊണ്ട് പൊകും ... എങ്ങൊട്ടൊക്കെയോ ..
ഒരിക്കല്‍ , ഒരിക്കല്‍ മാത്രം കൂട്ടുകാരന്റെ കൂടെ വള്ള സദ്യ
സമയത്തുണ്ടായിരുന്നു , വള്ള സദ്യക്കുള്ള വിഭങ്ങളുമായി
വരുന്ന തിരുവോണത്തൊണിയേ ദൂരെ നിന്ന് കന്റിട്ടുണ്ട് ..
പക്ഷേ വള്ള സദ്യയില്‍ കൂടാന്‍ കഴിഞ്ഞില്ല .. ഇഷ്ടായീ കേട്ടൊ ..

നിത്യഹരിത said...

ഓഫ്‌ ടോപ്പിക്ക്:

പ്രിയസ്നേഹിതര്‍ക്ക്, അവരുടെ ബന്ധുക്കള്‍ക്ക് പിന്നെ ഏവര്‍ക്കും വര്‍ണ്ണാഭമായ, സ്വച്ഛന്ദമായ, സന്തോഷത്തിന്‍റെ, സമൃദ്ധിയുടെ, സമാധാനത്തിന്‍റെ ഒരു പുതുപുലരി...

രഘുനാഥന്‍ said...

നല്ല കവിത...

kochumol(കുങ്കുമം) said...

ആദ്യമായിട്ടാണ് ഇവിടെ ...വന്നത് നന്നായി
ആറന്മുള വള്ളസദ്യകഴിച്ചിട്ടുണ്ട് നേരത്തെ അതൊന്നൂടെ ഓര്‍മ്മിച്ചു ...!
കവിത കേള്‍ക്കാന്‍ സാധിച്ചില്ല ...!

Unknown said...

നല്ല കവിതയാണ്. ഓണാശംസകള്‍

വേണുഗോപാല്‍ said...

ആറന്മുള ഉത്രട്ടാതി ജലോല്‍സവം ഒരു വട്ടം കണ്ടു ലയിച്ചിട്ടുണ്ട് ... കവിക്ക്‌ പാര്‍ത്ഥസാരഥി നല്ലത് മാത്രം നല്‍കട്ടെ

അക്ഷരപകര്‍ച്ചകള്‍. said...

നല്ല എഴുത്ത്‌ ആരുടേതായാലും വീണ്ടും വായിയ്ക്കാന്‍ മനസ്സ് കൊതിയ്ക്കും ..... കവിത മനോഹരം അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം..

അതിമനോഹരമായ വരികൾ..
കാണാനും ഒപ്പം കേൾക്കാനും...!