Monday, July 2, 2012

ചില്ലുകൂട്

ചില്ലുകൂട്













കെങ്കേമമായൊരു വാഹനത്തി-
          ലിരുന്നു ചീറിപ്പായവേ
തങ്കശോഭ കലർന്നു കണ്ടൊ-
          രാംഗലേയ മൂന്നക്ഷരം
എങ്കലുള്ളൊരു പച്ചനോട്ടാ-
          ലൊഴിച്ചുമോന്തിയെഴുനേല്ക്കവേ
സങ്കടങ്ങളൊഴിഞ്ഞപോൽ നുര-
         പൊന്തിടുന്നു മനതാരിതിൽ
നീണ്ടിരുണ്ടുകാണുന്നു പാത
          കൃശഗാത്രിയാമുരഗം പോലെ
കണ്ടിടുന്നിതു തീർത്തതെന്തെ-
          നിക്കു മാത്രമൊരു പാതയോ?
പാഞ്ഞ വാഹനം ചുംബനങ്ങളാൽ
          കണ്ടമേനിയൊ,ടുരസീടവേ
പഞ്ഞിപോലെ പറന്നൊരിണ-
          യാലിംഗനത്തിലമർത്തിയോ
അന്നെനിക്കിതു തോന്നിയില്ലൊരു
          ചില്ലുകൂടിന്നുള്ളിലായി
എന്നുമിങ്ങനെ തൂങ്ങിടേണ്ട ഗതി
          വന്നുകൂടിടുമെന്നത്
ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
          കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
          അതിവേഗവും

...................................

27 comments:

Kalavallabhan said...

ജൂലൈ മാസ കവിത പ്രസിദ്ധപ്പെടുത്തട്ടെ. (മലപ്പുറം, കോഴിക്കോട്‌ ഏരിയയിലുള്ളവരാരെങ്കിലും ഇതിന്റെ പ്രിന്റ്‌ വായിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം.)

ജൂൻ മാസ കവിതയായ " കൊല്ലാമിന്നാരെയും..." വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കളെയും നന്ദി അറിയിക്കുന്നു.

ഉദയപ്രഭന്‍ said...

ചിയേര്‍സ്

ഒരില വെറുതെ said...

നന്ദി

ajith said...

ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
അതിവേഗവും


...കവിതയിലൂടെ നല്ലൊരു സന്ദേശം. പക്ഷെ കേള്‍ക്കുന്നവര്‍ ആര്‍

പട്ടേപ്പാടം റാംജി said...

കൊണ്ടാലും പഠിക്കില്ല എന്നാണ് ഇന്നത്തെ ന്യായം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല സന്ദേശമുള്‍ക്കൊള്ളുന്ന വരികള്‍

കുസുമം ആര്‍ പുന്നപ്ര said...

നല്ല അര്‍ഥവത്തായ കവിത. ഏതിലാണ് അടിച്ചു വന്നത്?

Unknown said...

ബാറിൽ പോയി വെള്ളമടിച്ച് അല്ലേ!....

വരികൾ നന്ന്

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം...ഇഷ്ടായി ട്ടൊ...!

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം...ഇഷ്ടായി ട്ടൊ...!

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം...ഇഷ്ടായി ട്ടൊ...!

കല്യാണിക്കുട്ടി said...

ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
അതിവേഗവും


very nice..............

ഷാജി നായരമ്പലം said...

നന്നു നന്നു പദബദ്ധമാക്കി തനതായ താളവുമൊരുക്കുകില്‍
വന്നിടും വരിയില്‍ വൃത്തിയില്‍ കുസുമമഞ്ജരീ സുഖമിണങ്ങിടും

വീകെ said...

നന്നായിരിക്കുന്നു കവിത.
ഏതെങ്കിലും വൃത്തത്തിലെഴുതിയതാണൊ..?
ആശംസകൾ...

രഘുനാഥന്‍ said...

ഒന്നിനും പരിഹാരമല്ലിതു മദ്യവും-
അതിവേഗവും
നല്ല വരികള്‍ :)

Cv Thankappan said...

നന്നായിരിക്കുന്നു കവിത.
കൂട്ടില്‍ മാത്രമല്ല പുറത്തും ഇഴയുന്നുണ്ട്!!!
ആശംസകള്‍

പി. വിജയകുമാർ said...

സങ്കടങ്ങൾ ഇല്ലാതാക്കാൻ (എന്നേക്കുമായി!) ഇതല്ലാതെ എന്തു വഴി?!
നല്ല ഒരു സന്ദേശമുൾക്കൊള്ളുന്ന വരികൾക്ക്‌ നന്ദി.

എഡിറ്റർ said...

സോദ്ദേശകവിത..അഭിനന്ദനങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ശരിയാണ്..
ഒന്നിനും പരിഹാരമല്ല
മദ്യവും

അതിവേഗവും

നല്ല ഒരു കൊച്ചു സന്ദേശകാവ്യം..!

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........

K@nn(())raan*خلي ولي said...

നല്ല സന്ദേശം.
പോസ്റ്റ്‌ ഫോണ്ടിന്റെ വലിപ്പം ഇത്തിരി കൂട്ടാമോ?

ആശംസകള്‍

ബെന്‍ജി നെല്ലിക്കാല said...

ഇന്നത്തെ ഭൂരിപക്ഷം അപകടമരണങ്ങളുടെയും കാരണം മദ്യം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം കവിതയിലൂടെ വരച്ചുകാട്ടിയ കലാവല്ലഭനു നന്ദി... എന്നിട്ടും ഇത് നിയന്ത്രിക്കാന്‍ നമ്മുടെ ഭരണകൂടത്തിനു സാധിക്കുന്നില്ലല്ലോ. മദ്യവ്യവസായം സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായതു കൊണ്ടാവാം അല്ലേ? കമന്റുകളിലൂടെ ഗഹനമായ സംവാദം തന്നെ ഈ വിഷയത്തില്‍ ഇവിടെ നടക്കേണ്ടതാണ്. ആശംസകള്‍... ഞാന്‍ കൂടെ ചേരുന്നു.

കൊച്ചുമുതലാളി said...

കവിത ഇഷ്ടമായി!

Kalavallabhan said...

ഉദയപ്രഭൻ
ചിയേർസ്‌ ഒന്നും പറഞ്ഞു പഠിക്കരുത്‌. ആദ്യ അഭിപ്രായത്തിനു നന്ദി.

ഒരില വെറുതെ :
വന്നതിലും വായനയ്ക്കും നന്ദി.

അജിത്‌ :

കവിതകളെ സ്നേഹിക്കുന്ന താങ്കളുടെ അഭിപ്രായത്തിനു നന്ദി.
അതേ ഉപദേശിക്കുന്നവർ ഭ്രാന്തരാ
വുന്ന കാലമല്ലേ

പട്ടേപ്പടം റാംജി :

അതെ അതെ, നിയമം സരക്ഷിക്കുന്നവർ പോലും സമത്വമല്ലേ നോക്കുന്നത്‌.

ആറങ്ങോട്ടുകര മുഹമ്മദ്‌ :

വളരെയധികം നന്ദി.

കുസുമം ആർ പുന്ന്പ്ര :

ഇത്‌ അച്ചടിച്ചുവോ എന്ന കാര്യത്തിൽ ഉറപ്പില്ല. പലരും പ്രസിദ്ധപ്പെടുത്തിയാലും അറിയിക്കുകയോ ഒരു കോപ്പി അയച്ചു തരികയോ ചെയ്യില്ല.
അഭിപ്രായത്തിനു നന്ദി.

സുമേഷ്‌ വാസു :

അതെ, കണ്ടില്ലേ ഇപ്പോ ഫ്രൈയിമിനുള്ളിലാ.
അഭിപ്രായത്തിനു നന്ദി.

Kalavallabhan said...

വർഷിണി* വിനോദിനി :

നിങ്ങൾക്കൊക്കെ ഇഷ്ടമായാൽ കവിത വിജയിച്ചു എന്നാണ്‌ ഞാനർത്ഥമാക്കുന്നത്‌.
വളരെ നന്ദി.

കല്യാണിക്കുട്ടി :

വളരെ നന്ദി.

ഷാജി നായരമ്പലം :

എന്തു തന്നെയുരച്ചിടീലുമൊരു
മന്ദ ബുദ്ധിയാമെന്നിൽ
ചന്തമുള്ള പദങ്ങളൊന്നുമേ
ഉന്തിയാലുമടുക്കീലാ

അടുത്ത്‌ കുസുമത്തിൽ മണമേറ്റാൻ ശ്രമിക്കാം.

വീകെ :

ശ്രീ ഷാജി നായരമ്പലത്തിന്റെ അഭിപ്രായം കണ്ടില്ലേ ?
അഭിപ്രായത്തിനു നന്ദി.

രഘുനാഥൻ :

പട്ടാളക്കരൊക്കെ ഇങ്ങനെ പറയുമോ ?
വന്നതിലും അഭിപ്രായം അറിയിച്ചതിലു വളരെ സന്തോഷം.

സീ. വി. തങ്കപ്പൻ :

നല്ല അഭിപ്രായത്തിനു നന്ദി.

പി. വിജയകുമാർ :

വഴികൾ വേറെയുമുണ്ട്‌.
വരവിനും അഭിപ്രായം അറിയിച്ചതിലും നന്ദിയുണ്ട്‌.

എഡിറ്റർ :
നന്ദിയുണ്ട്‌.

മുരളീ മുകുന്ദൻ :

തിരക്കിനിടയിലും ഇവിടെ വരെ വരാനും അഭിപ്രായം അറിയിക്കാനും കാണിച്ച സന്മനസ്സിനു നന്ദി.

ജയരാജ്‌ മുരുക്കും പുഴ :
വളരെ സന്തോഷം

കണ്ണൂരാൻ :

ശ്രമിക്കാം. വന്നതിൽ സന്തോഷം.

ബെഞ്ചി നെല്ലിക്കാല :

അതെ അതെ. മദ്യമില്ലാത്തിടത്ത്‌ ഇപ്പോൾ ആളു കുറവല്ലേ ?
നന്ദി.

കൊച്ചു മുതലാളി :

സന്തോഷം.

Unknown said...

ഇഷ്ടമായി കവിത
അല്ലാപനം അതിലും നനായി

ആശംസകള്‍

അക്ഷരപകര്‍ച്ചകള്‍. said...

നല്ല സന്ദേശം. അഭിനന്ദനങ്ങള്‍.