വെള്ളത്തിനായ് കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട് ഒരു വായനയാവാം)
( ഇനി കവിത കേട്ടുകൊണ്ട് ഒരു വായനയാവാം)
ഏറ്റം പെരിയവൻ കെട്ടിയൊരു മുല്ലയെ
ഏഴല്ലൊരൊൻപത് ജന്മക്കരാറെഴുതി
"അല്ലലില്ലാതൂട്ടാമവളെയും അവൾതൻ
അമ്മാത്തും പിന്നെയാ ഊരിനേയും"
അന്നറിഞ്ഞില്ല വാർദ്ധക്യമെത്തുമെന്നും
അനന്തിരവർ അമ്മാവന്മാരാവുമെന്നും
തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല
ദേഹം വെടിയാൻ അനുവദിച്ചീടുകിൽ
ദേഹി മറ്റൊന്നിലെത്തിടാം, ഊട്ടീടാം
കാലത്തിൻ കോലങ്ങളാടിത്തിമിർത്തു
കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു വീണു
പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല
സ്പിരിറ്റുപ്പു പഴമ്പഞ്ചസാര പോലും
സ്മരണയിൽ പോലുമെത്തീടുകില്ല
പഞ്ചസാരയിൽ കുഴച്ചുറപ്പിച്ച കെട്ടിൽ
പമ്പരവിഡ്ഡിയായി കാലം കഴിച്ചിടുന്നു
പൊട്ടിയാൽ പട്ടിണിയകന്നിടും താനേ
പെട്ടിയൊരെണ്ണമ്പോലും കരുതിടേണ്ട
കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ
വെള്ളത്തിന്നായ് കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം
- കലാവല്ലഭൻ
.....................................
33 comments:
ഈ മാസത്തെ കവിതയിലൂടെ ഞാനും അണ പൊട്ടിയൊഴുകുന്ന പുതിയ അണക്കെട്ടിനു വേണ്ടിയുള്ള സമരത്തിൽ പങ്കുചേരുന്നു.
കവിത കേൾക്കുവാനുള്ള സൗകര്യം ഒന്നു രണ്ടു ദിവസങ്ങൾക്കകം ഒരുക്കുന്നതാണ്.
നവംബർ മാസ കവിതയായ "ഇന്നത്തെ കാഴ്ച" വായിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തു
ക്കൾക്കും നന്ദി അറിയിക്കുന്നു.
ഒരു പരാതി : ഹിറ്റുകളും കമന്റുകളും കുറയുന്നതായി കാണുന്നു.
പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല...
വളരെ നല്ലത് കലാവല്ലഭന്‍.
വെള്ളത്തിന്നായ് കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം
നല്ല കവിത ചേട്ടാ ... അഭിനന്ദനങ്ങള്‍
മുല്ലപ്പെരിയാറില്‍ മുഖം തിരിക്കുന്ന തമിഴ് രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ ലേഖനം :
ക്ലിക്ക് ചെയ്യൂ : നാടിനെ രാഷ്ട്രീയ ദുരന്തം മാടി വിളിക്കുമ്പോള്‍
നമുടെ നാടിനും കുടപ്പിറപ്പുകള്‍ക്കും വേണ്ടി നമുക്ക് ഒരുമിക്കാം പ്രവര്‍ത്തിക്കാം പോരാടാം
നല്ല കവിത
പ്രവര്‍ത്തിക്കാം പോരാടാം
"പാണ്ടിയെ പിണക്കിയാൽ ഇന്നെന്നുടെ
പണ്ടി വീർപ്പിക്കുന്നതിന്നുപായമില്ല" അതെ , അതാണ് കാര്യം! :(
കവിത ഇഷ്ടായിട്ടോ...
കേൾക്കനിത് വീണ്ടും വന്നീടാം... കേൾക്കുന്നു ഞാനിവിടെ വല്ലഭനൊപ്പം,
കേളുന്നകേരളമക്കൾ തൻ സങ്കടം ; പാണ്ടിയെ പിണക്കാനാകുമോ നമുക്ക്..?
സമകാലികം,ഉചിതം. അഭിനന്ദനം!
nallathu, kalaavallabhan. nalla prathikaranam.
വികാരം മാറ്റിവച്ചു വിവേകപരമായി കാണുന്നതിനു അഭിനന്ദനം
തളർന്നൊരീ ദേഹത്തിൽ കരുത്തേറെയില്ല
താങ്ങായൊരാളെയും കാണ്മാനുമില്ല
നന്നാക്കി
കവിതയിലൂടൊരു പ്രതികരണം, നന്നായി.
ആശംസകള്‍ ..
സദയം ക്ഷമിക്കുക
പ്രളയം എന്നാല്‍,
സര്‍വ്വ നാശമല്ലോ..?
പറക്കാന്‍ അറിയുമെങ്കില്‍,
വാനിലേക്ക് ചിറകു വിരിക്കൂ..
അല്ലെങ്കില്‍, മരണമെന്ന
എളുപ്പത്തെ സ്വീകരിക്കൂ..
വയ്യെനിക്കിനിയും
നീറിപ്പുകയാന്‍..!
ദുര്‍ബലമാം ഹൃദയ ഭിത്തികള്‍ക്കുള്ളില്‍..!!!
@ നാമൂസ് :
മരിക്കാനെനിക്കു മനസ്സില്ലയെങ്കിലും
മരണത്തിൻ നിഴലിലല്ലയോ ഞാൻ
(കലാവല്ലഭൻ)
മനോക് കെ. ഭാസ്കർ :
അതല്ലേ ശരി ? "മടിയൻ ഇപ്പോൾ മല ചുമക്കുകയല്ല, മരണത്തെ വരിക്കുകയാണ്".
ഞാൻ പുണ്യവാളൻ :
നമ്മൾ രാമേശ്വരത്തോട്ടു പോകുന്നതിനു പകരം അവർ ഇനി കൊച്ചിയിലേക്ക് വരും. അന്ന് കേരളത്തിനു കുറുകെയും ഒരു "സേതു" ഉണ്ടായിരിക്കും.
പ്രദീപ് പൈമ : ആശം സകൾ
ലിപി രഞ്ചു : അതെ അതു തന്നെയാണ് ഇത്രയും കാലം നമ്മുടെ ശബ്ദത്തിന് നിയന്ത്രണം ഉണ്ടായിരുന്നത്. ഇന്ന് പേടിച്ച് കരയുകയാണ്.
നന്ദി.
മുല്ലയുടെ ദുഃഖം ഹൃദയസ്പർശിയായി...പങ്കു ചേരുന്നു...
നന്നായി... മുല്ലപ്പെരിയാര്‍ കവിതകള്‍ വളരെയൊന്നും കാണാനില്ലല്ലോന്നു കരുതിയിരിക്കുകയായിരുന്നു........
ഇത് കൊള്ളാം
നല്ല കവിതകള്‍ അനുവദിക്കുമെങ്കില്‍ എന്റെ ബ്ലോഗില്‍
ചേര്‍ക്കണമെന്നുണ്ട്
ശരിയാണ് നമുക്കവരെ പിണക്കാന്‍ ഒരിയ്ക്കലും പറ്റില്ല. അവരുള്ളതുകൊണ്ടാണ് നമ്മളു വല്ലതും കഴിച്ചു കിടക്കുന്നതു തന്നെ.
ഒരു ഉപകാരം ചെയ്യാമോ
താങ്കളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്
സ്വന്തം കവിതയോടൊപ്പം നമ്മുടെ പ്രിയപ്പെട്ട
കുഞ്ഞുണ്ണി മാഷുടെ കവിത ചൊല്ലിതരാമോ
അതിന്റെ ഓഡിയോ കിട്ടാനില്ല
ഒന്ന് ശ്രമിച്ചൂടെ എന്റെ കുറെ സുഹൃത്തുക്കള്‍ അത് ചോല്ലിക്കെല്‍ക്കാന്‍ ആഗ്രഹിക്കുന്നു സഹായിക്കാമോ
ശരിയാണ്...അവരെ പിണക്കേണ്ട..എൻഡോ സൾഫാനടിച്ചതായാലും, ഫ്യൂരിഡാൻ കൊഴച്ചു നനച്ചിട്ടായാലു സാരമില്ലനമുക്ക് പച്ചക്കറിയും, പരിപ്പും,അരിയും തരുന്നോരല്ലേ...അതു കൊണ്ട് നമ്മളു കറിം ചോറും വെച്ച് കഴിച്ചോരല്ലേ...അപ്പോ നമ്മളായിട്ടൊരു പ്രശ്നം വേണ്ട..നമ്മളു വെള്ളം കുടിച്ചു ചാവും, അവർ വെള്ളം കിട്ടാതെയും!...അപ്പോൾ രണ്ടു കൂട്ടരും ചായയും കുടിച്ചു, സദ്യയും കഴിച്ച് അലോചിച്ചു തീരുമാനിക്കട്ടേ..ജീവന്റെ പ്രശ്നമാണെന്ന്.!..പൊട്ടുന്നതിനു മുമ്പെ തീരുമാനിക്കണം...പൊട്ടിയിട്ട് പറയാനും കേൾക്കാനും ആളുകാണില്ല.. .!..അണ്ണനും തമ്പീം ഫായി ഫായി..!വേഗം ഡാം കെട്ടിയാൽ തമിഴനു ശാന്തി.. നമുക്കും ശാന്തി.!
കവിത നന്നായി.. ഭാവുകങ്ങൾ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനവധി വായിച്ചു
പക്ഷെ ഇത്ര ഭംഗിയായി ചുരുക്കം വരികളില്‍ പ്രധിഷേധിച്ച ഒരു പോസ്റ്റ് ആദ്യമായി കാണുകയാണ്
താന്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു
കൂടാതെ ഈ കവിത കൂടുതല്‍ ആളുകളിലെക്കെത്താനും ഇടയാവട്ടെ!
കൊള്ളാം കവിത
പാണ്ടിയെ പിണക്കിയാൽ നമ്മുടെ ഭക്ഷണാവശ്യങ്ങൾക്ക് മുട്ടു വരും എന്നു പേടിച്ചോണ്ടൊരിക്കാതെ ഇവിടെ ഉണ്ടാക്കാൻ നോക്കണം. എന്നിട്ട് പാണ്ടി പിണങ്ങുന്നെങ്കിൽ ആയിക്കോട്ടേ എന്നു വച്ച് നമുക്ക് ഉചിതമെന്നു തോന്നുന്നത് ചെയ്യണം.
ഇതും നോക്കൂ.geetha-stories.blogspot.com
കറുപ്പുടുത്തെത്തുന്ന പാണ്ടിയയ്യൻ
കറുപ്പഴിക്കുന്നതീ കലക്കവെള്ളത്തിലോ
വെള്ളത്തിന്നായ് കൊലചെയ്തിടുമ്പോൾ
വായ്ക്കരിയിടുവാനും എത്തീടവേണം
നല്ല കവിത ശ്രീ കാലാവല്ലഭന്‍ ... ആശംസകള്‍
നല്ല കവിത. ആശംസകള്‍...
:)
കാലികം ...കലാമയം
അണക്കെട്ട്
അണപൊട്ടിയൊഴുകിയപ്പോഴാണ്.....
ചിറ കെട്ടിവെച്ചതെല്ലാം
ദു:ഖസാന്ദ്രമാണെന്നറിഞ്ഞത് .
see more articles http://basheerudheen.blogspot.com/
മുല്ലപ്പെരിയാര്‍ ലേഖനങ്ങള്‍ കണ്ടു...അതൊരു മനോഹര കവിതാരൂപത്തില്‍ ഇവിടാ കാണുന്നത്....
"വെള്ളത്തിനായ് കൊല ചെയ്തിടുമ്പോൾ ...
( ഇനി കവിത കേട്ടുകൊണ്ട് ഒരു വായനയാവാം)"
എങ്ങിനയാണ് കവിത കേള്‍ക്കാന്‍ പറ്റുന്നത്..? എവിടെ ക്ലിക്ക് ചെയ്യണം?
മാഷേ, കവിത അസ്സല്‍. പ്രതിഷേധം ഇരമ്പട്ടെ.
കവി തന്നെ പാടി കേള്‍ക്കുന്നത് ഒരു സുഖമാണ്. എഴുത്ത് തുടരട്ടെ.
അനശ്വര : അതിനു താഴെക്കാണുന്ന പ്ലയറിൽ പ്ലേ സിംബലിൽ പ്രസ്സു ചെയ്യൂ.
HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............
Post a Comment