Wednesday, November 9, 2011

ഇന്നത്തെ കാഴ്ച

ഇന്നത്തെ കാഴ്ച


(കവിത കേട്ടുകൊണ്ട് ഒരു വായന നടത്താം)



ഓർമ്മകളമ്മയെ കുത്തി നോവിക്കുന്നു
കാർമേഘമായി കണ്ണിലിരുട്ടു പരക്കുന്നു
വാർമുടിത്തുമ്പുമുലഞ്ഞുകിടക്കുന്നു
മാറുന്നു കാഴ്ച്ചകളഭ്രപാളി കണക്കെ

കാതുതിന്നീടുന്നമകനുടെയാഗ്രഹം
ഓതേണമവന്നച്ഛൻ കാതിലെന്നും
പോതുമൊരു ബൈക്കവൻ പൂതിയല്ലോ
പുതുമയൊടൊന്നേകേണമെന്നുമമ്മ

രാമനായിമാറിയ താതനനവനുടെ
കാമന കാൽ വിരലാലൊന്നുതൊട്ടു
ആമയമൊക്കെയുമകന്നുപോയി
കാമിനിയാമഹല്യക്കു മോക്ഷമേകി

പുതുവെളിച്ചത്തിലീയാമ്പാറ്റപോലെ
മതിവരാ കൂട്ടരുമായ് പാറിടുന്നു
പാതിവഴിയിലിന്ധന സൂചകമെപ്പൊഴും
ഒതുങ്ങുന്നിടത്തേക്കു വിശപ്പറിയിച്ചിടാൻ

വീട്ടിലെവിഹിതത്തിലൊതുങ്ങിടാതെ
ഓട്ടത്തിൻ തുടർച്ചയിൽ ഭംഗംവന്നിടുന്നു
കൂട്ടരോരോന്നായകലുന്ന കാഴ്ചകൾ
കൂട്ടൂന്നു മർദ്ദം ചോരക്കുഴലുകളിലും

അല്ലലില്ലാതെ പാറി നടന്നിടുവാൻ
വല്ലവിധേനയും പണമുണ്ടാക്കിടേണം
എല്ലാവഴികളുമടഞ്ഞപ്പോളവനുടെ
മല്ലവിചാരച്ചിറകു മുളച്ചിടുന്നു

കാത്തിരുന്നവനോരിരയെ കുടുക്കുവാൻ,
എത്തുന്നതോ സുമംഗലി ഹുങ്കുകാട്ടി
ഞാത്തിയിട്ടോരാ കുണ്ഡലമ്മാലകളും
കൊത്തിയകന്നവനൊരു പരുന്തുപോലെ

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

കാക്കിയണിയും കൊമ്പന്മീശകളിൽ
പൊക്കുവാനായാസപ്പെടേണ്ടതില്ല
കക്കുന്നവനുള്ളിൽ കള്ളമില്ലല്ലോ
വെക്കെന്നഴിക്കുള്ളിലാക്കിടുന്നു.

- കലാവല്ലഭൻ


.........................................

29 comments:

Kalavallabhan said...

ഒക്ടോബർ മാസ കവിതയായ “ബന്ധങ്ങൾ ബന്ധനങ്ങൾ” വായിക്കുകയും കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് ഈ മാസത്തെ കവിതയും അല്പം വൈകിയെങ്കിലും അവതരിപ്പിക്കുന്നു. സമകാലിക വിഷയങ്ങളാണ്‌ എന്റെ കവിതകൾക്കേറെയും വിഷയങ്ങളാകുന്നത്, ഇത്തവണയും അങ്ങനെ തന്നെ.
വായിച്ചും കേട്ടും അഭിപ്രായങ്ങൾ അറിയിക്കുക.

ശിഖണ്ഡി said...

കവിത കേട്ടുകൊണ്ട് വായിച്ചു... ഇഷ്ട്ടമായി...

sulaiman said...

കേട്ടുകൊണ്ടുള്ള വായന... കൊള്ളാം.

പൊട്ടന്‍ said...

കലാവല്ലഭാ
ഭാഷ കുറെക്കൂടെ ശക്തമാക്കി ആശയത്തെ തുളച്ചു കയറ്റിക്കൂടെ?
ഈണത്തിനായ്‌ കോമ്പ്രമൈസ്?

Mohammed Kutty.N said...

Good...

Yasmin NK said...

സംഗതി എനിക്കും മനസ്സിലായി. പൊട്ടന്‍ പറഞ്ഞ പോലെ ഭാഷ ഇനിയും ശക്തമാക്കിയാല്‍ എന്നെപോലുള്ളവരൊക്കെ കുഴങ്ങിപ്പോകും.

ആശംസകള്‍..

വീകെ said...

ആശംസകൾ....

ഞാന്‍ പുണ്യവാളന്‍ said...

അല്ലലില്ലാതെ പാറി നടന്നിടുവാൻ
വല്ലവിധേനയും പണമുണ്ടാക്കിടേണം
എല്ലാവഴികളുമടഞ്ഞപ്പോളവനുടെ
മല്ലവിചാരച്ചിറകു മുളച്ചിടുന്നു..........


കവിത ഇഷ്ടമായി , സ്നേഹാശംസകള്‍

Lipi Ranju said...

ഇത് കൊള്ളാട്ടോ ഈ കവിത കേട്ടുകൊണ്ട് ഉള്ള വായന, കവിത വല്യ പിടിയില്ലാത്തവര്‍ക്കും എളുപ്പം മനസിലാവും.

Kalavallabhan said...

ശിഖണ്ടി : ആദ്യത്തെ അഭിപ്രായത്തിനു നന്ദി. ഇനിയും വരണം.

സുലൈമാൻ : കേട്ടുകൊണ്ടുള്ള വായനയാവുമ്പോൾ, പ്രത്യേകിച്ച് എഴുതിയ ആൾ തന്നെ ചൊല്ലുമ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാനാവും എന്നു കരുതി.

പൊട്ടൻ : താങ്കളുടെ അഭിപ്രായം നല്ലതു തന്നെ. എഴുതുന്ന ആളിന്റെ ഭാഷാ പ്രാവീണ്യം എഴുത്തിൽ വരുത്തിയാൽ, പ്രത്യേകിച്ച് കവിതയാവുമ്പോൾ വായന കുറയും. വായിക്കാതെ പലരും മറ്റുള്ളവർ പറയുന്നത് കേട്ട് തലകുലുക്കും. കവിത എന്ന തലക്കെട്ട് കാണുമ്പോൾ ഇന്ന് പലരും താളുമറിക്കുന്നതിനു കാരണം ഇതാണ്‌. എങ്കിലും താമസിയാതെ അങ്ങനെയൊന്ന് പ്രതീക്ഷിക്കാം.

മുഹമ്മദ്കുട്ടി ഇരിമ്പിലിയം : സന്തോഷം.

മുല്ല : എനിക്കറിയാം.

വികെ : നന്ദി.

ഞാൻ പുണ്യവാളൻ : വളരെ നന്ദി.

ലിപി രഞ്ചു : അതെ, ഇന്നിപ്പോൾ എല്ലാം റെഡി മെയിഡ് അല്ലേ ? അപ്പോ കവിതയ്ക്കും പിടിച്ചു നില്ക്കാൻ ഒരു വഴി വേണ്ടേ ?
വളരെ നന്ദിയുണ്ട്.

prakashettante lokam said...

വളരെ നന്നായിട്ടുണ്ട്. ഈ സൂത്രം പഠിപ്പിക്കാമോ..?

വേണുഗോപാല്‍ said...

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

ഇന്നിന്റെ നേര്‍ചിത്രം ...
നന്നായി എഴുതി ... ഇഷ്ടമായി
ആശംസകളോടെ (തുഞ്ചാണി)

നാമൂസ് said...

കുറ്റവാളികള്‍ ഉണ്ടാകുന്നത്.
ഒരു ബൈക്ക്, പിറകിലൊരു പെണ്ണ്, കൈകളില്‍ സൂചി കുത്തി കയറ്റല്‍, പിന്നെയും പിന്നെയും പണമാവശ്യം.. എന്ത് ചെയ്യേണ്ടൂ... മോഷണം, കൊള്ള കവര്‍ച്ച..!!!
ആവശ്യങ്ങളിലെ അത്യാവശ്യങ്ങളെ പരിഗണിക്കാതിരിക്കെ അവയത്രയും അനാവശ്യമെന്ന് തിരിച്ചറിയാത്ത നാളു വരേയ്ക്കും.
ഇതഭംഗുരം കാണുക തന്നെ..!!!

എഴുത്തും, അതിന്റെ ശബ്ദാവിഷ്കാരവും നല്ലോരനുഭവം തന്നെ.. അഭിനന്ദനം.

വര്‍ഷിണി* വിനോദിനി said...

വരികള്‍ കേട്ട് ആസ്വാദിച്ചു...അഭിനന്ദനീയം...!

Kalavallabhan said...

പ്രകാശേട്ടന്റെ ലോകം : എന്തു സൂത്രം ? വന്നതിൽ വളരെയധികം സന്തോഷം, ഇനിയും വരണം.

വേണുഗോപാൽ : സ്വർണ്ണക്കടയുടെ പരസ്യത്തിൽ നിന്ന് സെലക്ട് ചെയ്ത് കല്യാണത്തിന്‌ ആഭരണം വാങ്ങിയത് നേരിൽ കണ്ടിട്ടുള്ളതാണ്‌.
വന്ന് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.

നാമൂസ് : കാഴ്ചവസ്തു ആകുവാനും ആക്കുവാനും ആഗഹിക്കുന്ന ഒരു ജനത, അവസാനം ഒരു ട്രജഡി. കഥ പൂർണ്ണം.
അഭിനന്ദനത്തിനു നന്ദി.

വർഷിണി* വിനോദിനി : സന്തോഷം.

കുസുമം ആര്‍ പുന്നപ്ര said...

കേട്ടു കൊണ്ട് വായിച്ചു. കൊള്ളാം.ഇപ്പോഴുള്ള കള്ളന്‍മാരെല്ലാം കൊച്ചു പിള്ളാരാ.

പാവപ്പെട്ടവൻ said...

കുറെകൂടി ചൊല്ലി നന്നാക്കാമായിരുന്നെന്ന് തൊന്നുന്നു...ആശംസകൾ

സീത* said...

കേട്ടു കൊണ്ട് വായിച്ചു... മോഹങ്ങൾ വഴി നടത്തുന്ന ജീവിതങ്ങൾ..

anupama said...

പ്രിയപ്പെട്ട കലാവല്ലഭന്‍,
വളരെ വ്യക്തതയോടെ കവിത ചെല്ലുന്നത് കേട്ടു വരികള്‍ വായിച്ചപ്പോള്‍,അര്‍ഥം എളുപ്പം മനസ്സിലായി!
ഈ പുതിയ ആശയത്തിന് അഭിനന്ദനങ്ങള്‍ !
കവിതാപാരായണം അസ്സലായി,സുഹൃത്തേ!
സസ്നേഹം,
അനു

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നുകളിലേക്കിറങ്ങിവന്ന് ചൊല്ലിയാടുന്ന ഒരു കവിയെ ഞാനിവിടെ കൺകുളിർക്കേ കണ്ടു കേട്ടൊ വല്ലഭാ

പട്ടേപ്പാടം റാംജി said...

ഇതിന് ഇനി കട്ടി ഒന്നും കൂട്ടണ്ട. എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇങ്ങനെ തന്നെ മതി വല്ലഭാ.

Unknown said...

കേള്‍ക്കാന്‍ നല്ല സുഖം ഉണ്ട് മാഷെ.

ആസാദ്‌ said...

ജോര്‍ , കേള്‍ക്കാനും വായിക്കാനും കൊള്ളാം..
എടുത്തുദ്ധരിക്കട്ടെ ഞാനിതൊന്നു കൂടി..

മേനിയിലണിഞ്ഞു പണമ്പറ്റിടുന്നോളെ
അനുകരിച്ചീടും സുവർണ്ണകളേറും നാട്ടിൽ
വാനം മുട്ടുമാ വില്പനശാലകളെ വെല്ലും
കനകാംഗി ചല്പ്രദർശനശാലയല്ലോ

best wishes

Anonymous said...

ആഹാ.. പുതിയ ഒരു ട്രെന്‍ഡ് കൊണ്ട് വന്നല്ലോ!!
ഇനി ഈ പരിപാടി ഞങ്ങളും ഒക്കെ പരീക്ഷിക്കേണ്ടി വരുമോ??

പറയാതെ വയ്യ..
നല്ല സുഖം ഉണ്ട് കേട്ട് കൊണ്ടുള്ള ഈ പാരായണം..
കവിത .. ഇന്നത്തെ കാഴ തന്നെ..
നന്ദി ... ആശംസകള്‍.. :)

ജീവി കരിവെള്ളൂർ said...

കൊള്ളാം, ലളിതമായ രചനയും ആലാപനവും .

സാമ്പത്തികാസമത്വങ്ങൾ സമൂഹത്തിൽ കള്ളനെ സൃഷ്ടിക്കും .ഇത് മോഷണത്തെ സാധൂകരിച്ചതല്ല . പലപ്പോഴും തോന്നിയിട്ടുള്ളതാണ് , എന്തിനാണ് ഒരാൾക്കിവിടെ ജീവിച്ചുമരിക്കാൻ ഇത്രയേറെ ആഭരണങ്ങൾ ...

ജയിംസ് സണ്ണി പാറ്റൂർ said...

നന്നായിരിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu......... aasjhamsakal..........

Kalavallabhan said...

കുസുമം ആർ പുന്നപ്ര : വല്യകള്ളന്മാറ്ക്കും കുറവില്ല.
പാവപ്പെട്ടവൻ : സംഗീത സംവിധാനത്തെപ്പറ്റി വലിയ പിടിയില്ല. പാടാൻ കഴിയും.
സീത : വളരെ സന്തോഷം
അനുപമ : വളരെ സന്തോഷൻ
മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം : നന്ദിയുണ്ട്.
പട്ടേപ്പാടം റാംജി : നമ്മുടെ ഒരു ശൈലി വച്ചങ്ങെഴുതുന്നു അത്രമാത്രം.
മൊട്ട മനോജ് : സന്തോഷം
ആസാദ് : ഹ ഹ ഹാ‍ാ.. പെണ്ണുങ്ങ്നളെ പറഞ്ഞപ്പോൽ സുഖിച്ചു അല്ലേ ?
പദസ്വനം : പരീക്ഷിക്കുക. ആശംസകൾ
ജിവി കരിവെള്ളൂറ് : വളരെ സന്തോഷം
ജയിസ് സണ്ണി പറ്റൂറ് : വളരെ സന്തോഷം
ജയരാജ് മുരുക്കുമ്പുഴ : നന്ദി.

ജാനകി.... said...

വൃത്തത്തിലുള്ള കവിതകൾ വളരെ കുറവാണിപ്പോൾ
അതു കൊണ്ടു തന്നെ കവിതയുടേ ആസ്വാദനത്തോടൊപ്പം ഒരു ഗൃഹാതുരത്വം തോന്നി പണ്ടത്തെ ക്ലാസ് മുറിയിലിരുന്ന് വായിച്ച പോലെ-കാരണം വൃത്തസംബന്ധം-

ഒരു വരി- എനിക്ക് ചിലപ്പോൾ ഗ്രഹിക്കാൻ കഴിയാഞ്ഞിട്ടാകും- അതിതാണ് -
“കക്കുന്നവനുള്ളിൽ കള്ളമില്ലല്ലോ“ അത്...അതെങ്ങിനെ ശരിയാകും-സത്യസന്ധമായി എങ്ങിനെയാ കക്കുന്നേ...?