കുട്ടനാട്
നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും
നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും
നീളമുള്ളോരീർക്കിലിൻ തുമ്പിലായ്
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും
പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും
വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
- കലാവല്ലഭൻ
...................................
...................................
7 comments:
കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത പുതിയ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
ഇനി ഈ മാസം ഒരു പഴയ കവിത ആവട്ടെ,
ഗ്രാമീണസൌന്ദര്യം ചാരുതയോടെ കണ്‍മുമ്പില്‍ പീലിവിടര്‍ത്തിയാടുന്നു!
നന്നായി കവിത
ആശംസകള്‍
കേരനിരകളാടും
ഒരു ഹരിതചാരുതീരം!!
കലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും
അതു കൊള്ളാം..
ആശംസകൾ...
നീലാംബരത്തിൽ .... ആദ്യത്തെ ആ രണ്ടു വരികളുടെ ഒഴുക്കും ഭംഗിയും ബാക്കിയുള്ള വരികളിൽ ഒന്നും കണ്ടില്ല.
നീളമുള്ളോരീർക്കിലിൻ തുമ്പിലായ്
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും
പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും
കുട്ടനാടൻ ശീലുകളെ പോലെ തന്നെ അതിമനോഹരമായ വരികളാൽ ശരിക്കും കവിത തുളുമ്പി വരികയാണിവിടെ...
വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
Post a Comment