നമുക്കു നമ്മളെ തിരഞ്ഞെടുക്കാം
- കലാവല്ലഭൻ
നമുക്കു നമ്മളെ തിരഞ്ഞെടുക്കാം
നാടാണെന്നാലും
നായകരായി തലയ്ക്കു
മീതെ
നടനം ചെയ്യുമ്പോൾ
നാളെ എന്നൊരു ദിനമുണ്ടെന്നു
നടിച്ചി,ടൂകിലും
നല്ലൊരു ‘നാളെ’ വന്നിടുമെന്നതി-
നില്ലൊരു ശങ്കകളും
തമ്മിൽ ഭേദം തൊമ്മന്നെന്നത്
തമാശരൂപേണ
തമ്മിൽ തമ്മിൽ പറഞ്ഞതേറ്റും
തൊമ്മനെയഗ്രത്ത്
തലക്കനമേറിയൊരഗ്രജനങ്ങനെ
തന്നെ നിന്നാലോ
താഴത്തുള്ളോർ ചൂണ്ടുവിരലാൽ
താഴെയിറക്കീടും
ആകാശങ്ങളിൽ പറന്നിടുവോർക്ക്
അവശതയെന്തെന്ന്
അറിഞ്ഞിടാത്തൊരു ഉന്നതിയിങ്കൽ
അലഞ്ഞിടുന്നോർക്കും
അടിക്കടിക്കിനി താഴേക്കെത്താൻ
അവസരമുണ്ടാക്കും
അറിവുകൾ പകരും വ്യവസ്ഥിതിയെ
അറിഞ്ഞു നമിക്കേണം
............................................................
12 comments:
കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
അറിവുകൾ പകരും വ്യവസ്ഥിതിയെ
അറിഞ്ഞു നമിക്കേണം
ആശംസകള്‍
അക്ഷരങ്ങളെ ഒരുപോലെ നിരത്തിയപ്പോയും വരികള്‍ക്ക് എന്തെന്നില്ലാത്ത സൌന്ദര്യമുണ്ടായിരുന്നു...
ആശംസകള്‍..
അതെ അങ്ങനെ തന്നെ .ആശംസകൾ
ഇതുകൂടി ഇല്ലായിരുന്നെങ്കിൽ അവരാരും ആകാശത്തു നിന്നൊരിക്കലും ഇറങ്ങുമായിരുന്നില്ല. ആശംസകൾ...
അർത്ഥവത്തായ വരികൾ.
ഗഹനമായ ചിന്തകളുണര്‍ത്തുന്ന വരികള്‍
നമ്മുടെ പതിനിധികൾ തന്നെ.
ആക്ഷേപ ഹാസ്യം വളരെ നന്നായി .
കൊള്ളാം
താഴത്തുള്ളോർ ചൂണ്ടുവിരലാൽ
താഴെയിറക്കീടും
ആദ്യം ഒന്ന് ചൂണ്ടും
കണ്ടില്ലെങ്കിൽ ചൂണ്ടുവിരലിൽ
മഷി പുറത്തും
പക്ഷെ ആ പുരട്ടലും പോര
മനം പുരട്ടി തുടങ്ങി
ഗംഭീരം മാഷെ ശക്തം വരികൾ
നമ്മുക്ക് നാമെ പണിവത് നാകം നരകവുമതുപോലെ എന്നാണല്ലോ മ്മ്ടെ ഉള്ളൂഎ മുത്തശ്ശൻ പറഞ്ഞിരിക്കുന്നത് അല്ലേ ഭായ്
പക്ഷേ മാളികമുകളിലേറിയാൽ പിന്നെ ഏവരും താഴെയുള്ളവരെ തിരസ്കരിക്കുന്ന കാലമല്ലേ ഇത്...!
Post a Comment