Friday, July 1, 2011

കാലന്നപരൻ

കാലന്നപരൻ


ഒരുച്ചാൺ വയറിനുപണിയെടുപ്പോൻ
ഓമനിക്കുന്നൊരു കുഞ്ഞുപോലും
ഓടിക്കളിക്കേണ്ട പ്രായത്തിലിന്ന്
ഓർത്തുകിടക്കുന്നു വിധിയെയോർത്ത്

കുഴലൂത്തുകാരനാം വിഷരാഗാനുയായി
കാറ്റിൽ പറത്തുന്നു വിപ്ളവങ്ങൾ
കരിച്ചിടുന്നൂ പുതു നാമ്പിനേയും
കരിയുന്നരവയറിലൊരു പിഞ്ചിനേയും

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?

കാനനത്തിൽ കരുത്തോടങ്കുരിക്കും
കാലങ്ങളോളം കവിതമൂളിനില്ക്കും
കച്ചവടത്തിന്ന് ഇടയില്ലവിടെ
കാലന്നപരനാം കീടനാശിനിക്ക്

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

- കലാവല്ലഭൻ

.............................................................

43 comments:

Kalavallabhan said...

കർമ്മഫലം എന്ന ജൂൺ മാസ കവിത വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ നല്ല സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

മനസ്സിൽ രോഷവും സങ്കടവും ഉളവാക്കുന്ന സമകാലിക വിഷയങ്ങളെ ആസ്പദമാക്കി എഴുതുമ്പോൾ കവിതയ്ക്ക് മാധുര്യം കുറയുന്നുവോ എന്നൊരു സംശയം. എങ്കിലും വായന കഴിയുമ്പോൾ ഒരഭിപ്രായം കുറിയ്ക്കുവാൻ മടി കാണിക്കില്ലെന്ന് വിശ്വസിക്കുന്നു.

വീകെ said...

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

വളരുന്ന ജനകോടികൾക്ക് ഭക്ഷണമേകാൻ
വിണ്ണു മുഴുവൻ വിഷമയമാക്കി....
എത്രയോ സത്യം....!
ആശംസകൾ...

വി.എ || V.A said...

‘പണം കായ്ക്കും മരംനോക്കി പാഞ്ഞുകേറാൻ പായുന്നിതാ, പണ്ഡിതനും പാമരനും പാരിലൊക്കെ പാപിയല്ലോ....’ കാണുന്ന സമകാലസത്യങ്ങൾ അറിയാവുന്ന ശൈലിയിൽ ഉള്ളുതുറന്ന് എഴുതുകതന്നെ വേണം, അതംഗീകരിക്കാൻ ആളുമുണ്ടാവും. നല്ല പദങ്ങൾ ഉപയോഗിക്കാനുള്ള ചാതുര്യം താങ്കളുടെ കവിതകളിൽ പ്രകടമാണ്. തൊട്ടുമുമ്പത്തെ കവിതയും ഭാവാത്മകമായി. അനുമോദനങ്ങൾ....

നാമൂസ് said...

ജീവിച്ചിരിക്കുന്ന കുറെ ജഡങ്ങള്‍ക്ക് നടുവില്‍ മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മോചനമില്ല... ഹാ, കഷ്ടം! ഹൃദയമുള്ളവര്‍ക്ക് സമാധാനമില്ല,

തെളിയുമോ-
രക്ഷയുടെ വെട്ടം,
മായുമോ-
മരണത്തിന്റെ ഇരുട്ട്.

പട്ടേപ്പാടം റാംജി said...

തെറ്റുകളും ചിലപ്പോള്‍ ശരിയെന്നു തോന്നുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ഇഷ്ടപ്പെട്ടു.

നിരീക്ഷകന്‍ said...

"മനസ്സിൽ രോഷവും സങ്കടവും ഉളവാക്കുന്ന സമകാലിക വിഷയങ്ങളെ ആസ്പദമാക്കി എഴുതുമ്പോൾ കവിതയ്ക്ക് മാധുര്യം കുറയുന്നുവോ എന്നൊരു സംശയം."
പ്രതികരണശേഷിയാണ് മരണവും ജീവിതവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു ഘടകം .......പിന്നീട് അല്പം മാധുര്യത്തിനു വേണ്ടി ഈ ശ്രമം ഉപകരിച്ചാലോ?
ആശംസകള്‍

പൈമ said...

വിഷം ഉണ്ടാക്കുന്നവര്‍ അത് ഉപയോഗിക്കുമോ ?
ആദ്യ ഭാഗം അത്ര പോര ...
നല്ല വിഷയം ....
സ്നേഹത്തോടെ....
പ്രദീപ്‌

ശ്രീനാഥന്‍ said...

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ- എത്ര സത്യം! ഇഷ്ടമായി.

വര്‍ഷിണി* വിനോദിനി said...

മധുര നൊമ്പരങ്ങളും പ്രണയവും വിരഹവും മാത്രമല്ലല്ലോ കവിത...നല്ല ഉദ്യമം..ആശംസകള്‍.

സീത* said...

കവിതയുടെ മാധുര്യമൊട്ടും ചോർന്നു പോയിട്ടില്യാട്ടോ..തുടർന്നും എഴുതാം ഇതുപോലെ..
കാലന്നപരനാം കീടനാശിനി...അതിനിയും എത്ര സ്വപ്നങ്ങൾ കരിച്ചു കളയും...കണ്ണു തുറക്കേണ്ടത് ആരാണ്...

നികു കേച്ചേരി said...

നിസ്സഹായരായി വിഷമേല്ക്കാൻ വിധിച്ച ജന്മങ്ങൾ നമ്മൾ.
:()

Muralee Mukundan , ബിലാത്തിപട്ടണം said...

കാലന് അപരനായി വന്ന കീടനാശിനി കീടങ്ങൽക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും അപരനായ കാലനായി മാറുകയാണല്ലോ അല്ലെ..ഭായ്

നന്നായിട്ടുണ്ട് കേട്ടൊ വല്ലഭൻജി

‘മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും ...’

ajith said...

സത്യം...വളരെ നന്നായിപ്പറഞ്ഞു

jayanEvoor said...

എല്ലാറ്റിനും ഒരു അവസാനമുണ്ട്.
മനുഷ്യകുലത്തിനും!

What else to tell!

ജയരാജ്‌മുരുക്കുംപുഴ said...

thettinum, sharikkum idayil nissahayarayi nilkkendi varunna avastha....... bhavukangal.........

jyothi said...

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും

ആശംസകൾ!

കുസുമം ആര്‍ പുന്നപ്ര said...

ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും
കൊല്ളാം നല്ല വരികള്‍.നല്ല കവിത

K@nn(())raan*خلي ولي said...

@@
സമ്മതിച്ചു. വല്ലഭന്‍ തന്നെ!

(വല്ലഭനു കവിതയുമായുധം)

**

ചെറുത്* said...

കവിതയുടെ തലകെട്ടിന് ആദ്യ കയ്യടി
കവിതയുടെ തനതായ ഘടനയും ചൊല്ലാന്‍ പറ്റിയ വരികളും
ആശയവും അവതരണവും നല്ലത്. അതോടൊപ്പം ഏച്ചുകെട്ടല്‍ അനുഭവപെടാതെയുള്ള ആദ്യപ്രാസത്തിന്‍‌റെ പ്രയോഗം അഭിനന്ദനാര്‍ഹം.

ഇനിയിപ്പൊ ഇഷ്ടപെട്ടെന്ന് പ്രത്യേകം പറയണോ എന്തോ :)
ആശംസകള്‍ വല്ലഭാ.

Lipi Ranju said...

മനസ്സിലെ രോഷവും സങ്കടവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും വരികളുടെ ഭംഗി ഒട്ടും കുറയുന്നില്ലട്ടോ...
ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ ...

Unknown said...

അപ്പൊ പിന്നെ രാസവളത്തിന് പ്രതിവിധി എന്താണ് ?

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
സമകാലീന പ്രശ്നങ്ങള്‍ വിഷയമാക്കി എഴുതിയ മനോഹരമായ കവിത!വളരെ ഭംഗിയായി പ്രതികരിച്ചു!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും

ഞെട്ടിക്കുന്ന സത്യം...ചിന്തിപ്പിക്കുന്ന വരികള്‍... ആശംസകള്‍!! ആദ്യമായാണ് ഇവിടെ. ഇനിയും വരാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ നല്ല വിഷയവും വളരെ വളരെ നല്ല അവതരണവും!
മനസ്സില്‍ തോന്നുന്നത് വരിമുറിച്ചു എഴുതുന്ന നമ്മുടെ അത്യാധുനിക കവി(യത്രി)ബ്ലോഗര്‍മാര്‍ ഈ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ്.

അഭിനന്ദനങ്ങള്‍

ഒരു ദുബായിക്കാരന്‍ said...

ഒരു പൌരന്റെ ധര്‍മ്മ രോഷം അല്ലെ? ആശയവും കവിതയും നന്നായി..പ്രത്യേകിച്ച് ഈ വരികള്‍

"ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി
ഹരിച്ചുംഗുണിച്ചും വിളവേറെയാക്കി
ഹനിച്ചിടുന്നീ മണ്ണിൻ തനതായതും"

ആശംസകള്‍ വല്ലഭാ.

ഭാനു കളരിക്കല്‍ said...

വിഷം പുരട്ടി പണമെറിഞ്ഞുവിത്തായി
വിളയുന്നതൊക്കെയും വിഷമതല്ലോ
വിശക്കുമ്പോഴിവനും കഴിച്ചിടുവാൻ
വിളമ്പുന്നതൊക്കെയുമീ ഫലങ്ങളല്ലോ ?


മാ നിഷാദാ എന്ന വരികളില്‍ നിന്നാണല്ലോ ആദി കാവ്യം ജന്മം കൊള്ളുന്നത്‌. കവിതയുടെ ധര്‍മ്മം മധുരിപ്പിക്കല്‍ അല്ല.

കവിത ഇഷ്ടമായി.

Raveena Raveendran said...

മലരൊന്നു വിരിയുമ്പോൾ മധുനുകരാൻ
മകരന്ദൻ അണയുമ്പോൾ വിഷമഴയോ ?
മരണത്തില്പിടയുമീ കീടങ്ങൾതൻശാപം
മായ്ച്ചീടുമോ മാനവരാശിയെയും
കണ്ടറിയാം അല്ലേ ?

kanakkoor said...

പ്രാസം ഒപ്പിച്ചു കവിത.. ഇന്ന് അപ്പൂര്‍വ്വം.
അഭിനന്ദനങ്ങള്‍

Vayady said...

കവിത വളരെ ഇഷ്ടമായി. സമകാലീന പ്രശ്‌നങ്ങള്‍ കവിതയുടെ രൂപത്തില്‍ ആക്കാന്‍ അത്ര എളുപ്പമല്ല എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഇതുപോലുള്ള വിഷയങ്ങള്‍ ഇനിയും എഴുതണം എന്നാണ്‌ എന്റെ അഭിപ്രായം. അഭിനന്ദനങ്ങള്‍.

കെ.എം. റഷീദ് said...

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്‌
പൂവിന്റെ കണ്ണില്‍ നീ നോക്കരുത്
പൂതനാ തന്ത്രം പുരണ്ടാതാണെങ്ങും "

നേരമില്ല ഇനിയും അറച്ചു നിന്നാല്‍ നമ്മുടെ തലക്കുമുകളില്‍ കുടിയും ഹെലികോപ്റ്ററുകള്‍ പറക്കും അതില്‍ നാമും നമ്മുടെ തലമുറയും ദ്രവിച്ച് ഇല്ലാതാകും .

Villagemaan/വില്ലേജ്മാന്‍ said...

"ഹരിതാഭയിൽ രാസവള വിഷമെറിഞ്ഞ്
ഹരിതവിപ്ലവം എന്നതേറ്റുചൊല്ലി"

നല്ല വരികള്‍...ഇത് കണ്ടപ്പോള്‍ നാടിലെ ഒരു കാര്യം ഓര്‍മ്മ വന്നു.

വഴിയരുകില്‍ കണ്ട ഒരു കടയില്‍ കയറി ആപ്പിളിന് വില ചോദിക്കവേ, സുഹുത് ചെവിയില്‍ പറഞ്ഞു...വാങ്ങണ്ട ..കാര്യം പിന്നെ പറയാം എന്ന്. പിന്നീടറിഞ്ഞു...ആപ്പിളില്‍ ഒക്കെ പുറമേ എന്തൊക്കെയോ പുരട്ടുന്നു എന്നൊരു വാര്‍ത്ത ഉണ്ടത്രേ...നേരാണോ എന്നറിയില്ല...നേരത്തെ വിഷം തളിച്ച പഴങ്ങളെ പേടിച്ചാല്‍ മതിയായിരുന്നു...

ഒരു യാത്രികന്‍ said...

പ്രാസമുള്ള കവിതകള്‍ അവസാനിച്ചു എന്നാണ് കരുതിയത്. ഇതിഷ്ടമായി........സസ്നേഹം

ഷാജി നായരമ്പലം said...

വല്ലഭാ ചൊല്ലുവാനേറെയുണ്ടേ
മെല്ലെ ഞാന്‍ ചൊല്ലിടാം, പിന്നെയാട്ടെ!
അല്ലിനി കേട്ടേയടങ്ങുകെന്നാല്‍
തല്ലാകുമോ എന്നു സംശയിപ്പൂ....

Kalavallabhan said...

തല്ലിയാൽ ഞാനൊന്നു നന്നായിടും
കൊല്ലുമെങ്കിൽ കഥ കഴിഞ്ഞുകിട്ടും
അല്ലിനി തലോടാ‌ലാണൊരുന്നം
മെല്ലെയാവേണമതെന്നുമാത്രം

സങ്കൽ‌പ്പങ്ങൾ said...

വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനതയോട് മാപ്പ് ,കവിക്ക് അഭിനന്ദനങ്ങള്‍....

ഷാജി നായരമ്പലം said...

വല്ലഭാ, ചൊല്ലിടാം ചേലുതന്നെ
ചൊല്ലുന്ന പദ്യം പദാനുപാദം
ആദ്യന്തമീരടിത്താളമോടെ
ഹൃദ്യമീണത്തില്‍പ്പൊതിഞ്ഞിടുമ്പോള്‍.

ഒത്ത ഛന്ദസ്സില്‍പ്പദങ്ങള്‍ നിര്‍ത്തി
മാത്രകള്‍ തെറ്റാതെ ചൊല്ലിനോക്കൂ
തെറ്റും പദം മാറ്റി നിര്‍ത്തിടേണം
ആറ്റിക്കുറുക്കി പറഞ്ഞിടേണം...

ദൃശ്യ- INTIMATE STRANGER said...

al de best

കോമൺ സെൻസ് said...

നല്ല വരികള്‍.
കവിക്ക് അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ കവിതകളുടെ വല്ലഭാ.
നന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam

Anurag said...

അഭിനന്ദനങ്ങള്‍ ...

Kalavallabhan said...

അഭിപ്രായങ്ങളറിയിച്ച എല്ലാ നല്ലയാളുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സുരേഷ്‌ കീഴില്ലം said...

കവിതകള്‍ ഇനിയുമുണ്ടാകട്ടെ

സ്മിത said...

നിരണം കവികളുടെ പിന്‍മുറക്കാരനാ........?