മദ്യത്തിൻ വീര്യം
കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചുഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം
മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം
പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ
ഒരിക്കലെത്തുമാമരണമായീമദ്യം
പരേതനെന്നൊരുവിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീലഹരിയാംവാക്കാൽ
ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ
ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരുനിരോധനമെന്നാൽ
ഇളകിയാടിയെൻസർക്കാരിൻനിലനില്പും
കളവല്ലിതുസത്യംമദ്യത്തിൻവീര്യമല്ലോ
- കലാവല്ലഭൻ
Friday, October 1, 2010
Subscribe to:
Post Comments (Atom)
48 comments:
സെപ്റ്റംബർ മാസത്തിലെ “പുണ്യമാസം” എന്ന കവിത വായിച്ച എല്ലാ വായനക്കാർക്കും (ഏകദേശം 450 ലേറെ ഹിറ്റുകൾ) കൂടാതെ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വ്യജനെക്കുറിച്ചു വ്യജമില്ലാത്ത വരികള്‍..!
വളരെ നല്ല വരികൾ. നല്ല കവിത
എന്തിനാണ് മനുഷ്യമാരീ കാശു കൊടുത്ത് വൃത്തികെട്ട സാധനം വാങ്ങി കുടിക്കുന്നത് എന്നാണ് ഞാന്‍ ആലോചിക്കണേ?
എന്നാലും കണ്ണട്ടയിട്ടുവാറ്റിയ വല്ലഭന്റെ മദ്യ കവിത എനിക്കിഷ്ടമായി. നല്ല കവിത.
അറിഞ്ഞു കൊണ്ടു ആത്മഹത്യയാണു. മദ്യദുരന്തത്തിലാണെങ്കിൽ പെട്ടെന്ന്. അല്ലെങ്കിൽ അല്പാല്പം. അത്രയേ വ്യത്യാസമുള്ളൂ. എന്തായാലും ഈ വിഷയമെടുത്തു എഴുതിയതു നന്നായിരിക്കുന്നു.
വല്ലഭ്ജി...മദ്യകവിത നന്നായിരിക്ക്ണു...ലേശം അച്ചാറുംകൂട്ടി അടിച്ചു...ഠേ..ന്ന്ണ്ട്..
ന്നാപ്പിന്നെ..വീണ്ടും കാണാം..
‘ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ‘
- ഇഷ്ടമായി ഈ മദ്യക്കവിത.
നല്ല ഉശിരൻ മദ്യവിരുദ്ധവരികൾ! അനിൽകുമാർ ഉദ്ധരിച്ച വരികൾ തന്നെ കേമം!
കവിതയ്ക്ക് നല്ല വീര്യം..!! :-)
‘ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ‘
കിടിലനൊരു പദ്യം പ്രാസത്തനിമയിൽ ;
പടച്ചുവിട്ടിതായൊരു കവി കലാവല്ലഭൻ !
കിടുകിടാവിറപ്പിച്ചോരൊ ബുലോഗരേയും,
കടുത്തകൊട്ടുവടിയടിച്ചപോലെയാക്കിയിങ്ങനേ.....
നല്ല കവിത !
ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ
ഇഷ്ടായി വരികള്‍
മദ്യകവിത നുണഞ്ഞതിന് ലഹരിയാ -
ലാദ്യമായ് കിറുങ്ങീ മദ ഭരത്താല്...
അരിഞ്ഞു വീഴ്ത്തും തലകള്‍ പോലെയോ
വരികള്‍ നിരന്നു കിടക്കുന്നു കവിതയില്‍
nalla veeryamulla varikal !
ezhuthuka
www.ilanjipookkal.blogspot.com
നന്നായിട്ടുണ്ട്, ആശംസകള്‍
നുര പതഞ്ഞൊരീ വരിയിടകളില്
തിരയിളക്കുന്നൊ,രരിയ ബോധന-
മതു നുണയുവാന്‍ സമയമില്ലിനി
മതിയെനിക്കെന്റെ കുരുട പാനകം!
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം..
എന്താണീ കണ്ണട്ട?
കലാവല്ലഭന്‍,
നന്നായി ഈ മദ്യകവിത !
നല്ലൊരു താളമുണ്ട് ...
ഇഷ്ടപ്പെട്ടു
നല്ല സ്വയമ്പന്‍ കവിത :)
@ കുമാരൻ
നാടൻ കള്ളവാറ്റുകാരോട് ചോദിച്ചു നോക്കൂ.
assalayittundu......... abhinandanangal...............
അയ്യേ അട്ടയെ ഇട്ടു വാറ്റിയതോ കുടിച്ചത്?
നല്ല കവിതകേട്ടോ കലാവല്ലഭാ.
മരിക്കും എന്ന മുന്നറിയിപ്പുകൊണ്ട് ആരും പുകവലിക്കുകയോ കുടിക്കുകയോ ചെയ്യാതെ ഇരിക്കുന്നില്ല.
അപ്പോള്‍ മരണത്ത്തെപോലും വെല്ലുന്ന ഒരു ജീവിത സമസ്യ ഈ വിഷയത്തില്‍ മനുഷ്യന് നേരിടുന്നു എന്ന് ഞാന്‍ കരുതുന്നു.
ഒരിക്കലെത്തുമാമരണമായീമദ്യം
പരേതനെന്നൊരുവിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീലഹരിയാംവാക്കാൽ
ശരിയാണ് ഭവിഷ്യത്തുകള്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് ലഹരിക്ക് പലരും അടിമപെടുന്നത്. വളരെ നന്നായിരിക്കുന്നു. നല്ല വീര്യമുള്ള വരികള്‍.
ഏതോ ഒരു സിനിമയില്‍ ഇന്നസെന്റ് പറയുന്നത് പോലെ മദ്യമടിച്ചപ്പോഴാണോ കവിത എഴുതാന്‍ തോന്നിയത്? :-D
കലാവല്ലഭ...ഏതു വ്യാജനടിച്ചപ്പോഴാ ഇങ്ങനെ ഒന്നു എഴുതാൻ തോന്നിയത്...!? വൈപ്പിനാണൊ...?
ആശംസകൾ...
:)
onnu koodi vayichu..... aashamsakal..................
രിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരുനിരോധനമെന്നാൽ
ഇളകിയാടിയെൻസർക്കാരിൻനിലനില്പും
കളവല്ലിതുസത്യംമദ്യത്തിൻവീര്യമല്ലോ
വീര്യമുള്ള വരികളാണ് കേട്ടോ
ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ
മദ്യത്തിന് വീര്യം കൊണ്ടോ..എന്തോയെന്നറിയില്ല, വീണ്ടും വീണ്ടും വായിച്ചാസ്വദിക്കാന്‍ തോന്നുന്ന വരികള്‍ ! വളരെ ഇഷ്ടായി.
:)
''മദ്യത്തിന് വീര്യം കൊണ്ടോ..എന്തോയെന്നറിയില്ല, വീണ്ടും വീണ്ടും വായിച്ചാസ്വദിക്കാന്‍ തോന്നുന്ന വരികള്‍ ! വളരെ ഇഷ്ടായ''-സ്വപ്നസഖി
നിങ്ങളൊക്കെ എന്ത് വായിച്ചിട്ടാണ് ഇഷ്ടായി, കിഷ്ടായി എന്ന് പുലമ്പുന്നത്. ഒരു തറക്കവിത. പരസ്പരം പുറംചൊറിഞ്ഞുകൊടുക്കുന്നവര്ക്കുള്ള വേദിയാകുന്നു ബൂലോഗം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
@ Hight Lovers
വന്നതിൽ സന്തോഷം.
വിമർശനങ്ങളെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
താങ്കൾ ഈ കവിതയെപ്പ്റ്റി വിമർശന ബുദ്ധിയോടെ ഒന്ന് വിശദമായി എഴുതിയിരുന്നുവെങ്കിൽ നന്നായിരുന്നു.
പ്രതീക്ഷയോടെ..
കവിതക്കുമുണ്ട് ഒരു ലഹരി. ഒരു പക്ഷെ, മദ്യത്തെക്കുറിച്ച് ആയതുകൊണ്ടാവാം. നന്നായിട്ടുണ്ട്.
thanks kalavallabhan. vimarshanangale ishtappedunna thankalkku ente salute
നന്നായിട്ടുണ്ട് , ആശംസകള്‍
Hight Lovers said...
എന്തൊക്കെയോ എഴുതിപ്പിടിപ്പിക്കുന്നു. അത് വായിച്ച് ഗംഭീരം, മനോഹരം എന്ന് കമന്റിടാന്‍ കുറെ പരിഷകളും. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ. കണ്ണട്ടയിട്ടാണ് പോലും മദ്യം വാറ്റുന്നത്. എന്താണീ കണ്ണട്ട, തേരട്ട എന്ന് കേട്ടിട്ടുണ്ട്. കണ്ണട്ട ആദ്യമായി കേള്‍ക്കുന്നതാണ്. കലാവല്ലഭന്‍ മദ്യം വാറ്റുന്നതിനെക്കുറിച്ച് കേട്ടറിവുപോലും ഇല്ലെന്ന് തോന്നുന്നു. അറിഞ്ഞുകൂടെങ്കില്‍ പറഞ്ഞുതരാം. നെല്ല്, കശുമാങ്ങ, ശര്‍ക്കര തുടങ്ങിയവ ഉപയോഗിച്ചാണ് മദ്യം വാറ്റുന്നത്. വീര്യം കൂട്ടാന്‍ ചിലര്‍ അല്പം നവസാരവും ചേര്‍ത്തേക്കും. ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ എഴുതിയ മദ്യത്തിന്റെ ചില ഗുണങ്ങള്‍ എന്ന പോസ്റ്റ് വായിച്ച് കമന്റിടുകയും താന്‍ എഴുതിയ കവിത വായിക്കണമെന്ന് അഭ്യര്ഥിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. ഒരു ബോറന് കവിത വായിച്ച് എന്റെ സമയം നഷ്ടപ്പെടുത്തിയത് കലാവല്ലഭന്‍ തീര്‍ത്താല്‍ തീരാത്ത നന്ദി, നന്ദി, നന്ദി
October 13, 2010 4:22 AM
......................
ഈ വിശദമായ അഭിപ്രായം താങ്കൾ “പുണ്യമാസം” എന്ന കവിതയ്ക്കാണു ഇട്ടത്. അതിനാൽ ഇന്നാണു ഇതു കണ്ടത്.
താങ്കളോട് എനിക്കു നന്ദിയുണ്ട്. താങ്കൾ പറഞ്ഞത് ശരിയുമാണു. ഞാനൊരു മദ്യപനല്ല. കവിതയെഴുതുമ്പോൾ എഴുതുന്നയാൾ കഥാപാത്രമായി മാറണം. അപ്പോഴാണക്കവിതയ്ക്ക് ജീവൻ ഉണ്ടാവുന്നത്. ആ ജീവനാണു താങ്കളെക്കൊണ്ടിത്രയുമൊക്കെ പറയിപ്പിച്ചത്.
കവിതയിലല്ല പ്രശ്നം കണ്ണട്ട എന്നതിലാണെന്നറിഞ്ഞു.
കണ്ണട്ട ഒരുതരം കറുത്ത വലിയ അട്ടയാണു. ഇതിനെ മാത്രമല്ല മറ്റു പലതും വീര്യം കൂട്ടാനുപയോഗിക്കുന്നുണ്ട് എന്നാണെന്റെ അറിവ്. മദ്ധ്യതിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിൽ “കണ്ണട്ട” എന്നുതന്നെയാണിതിനെ വിളിക്കുന്നത്.
താങ്കൾ പറയുന്നതുപോലെ അത്ര സുതാര്യമല്ല ഈ വാറ്റ്. കാശുണ്ടാക്കണമെന്ന ഒരേ ഒരു ലക്ഷ്യം മാത്രമാണിതിനു പിന്നിലുള്ളത്.
@ Hight Lovers
വിശദമായ അഭിപ്രായം താങ്കൾ “പുണ്യമാസം” എന്ന കവിതയ്ക്കാണു ഇട്ടത്. അതിനാൽ ഇന്നാണു ഇതു കണ്ടത്.
താങ്കളോട് എനിക്കു നന്ദിയുണ്ട്. താങ്കൾ പറഞ്ഞത് ശരിയുമാണു. ഞാനൊരു മദ്യപനല്ല. കവിതയെഴുതുമ്പോൾ എഴുതുന്നയാൾ കഥാപാത്രമായി മാറണം. അപ്പോഴാണക്കവിതയ്ക്ക് ജീവൻ ഉണ്ടാവുന്നത്. ആ ജീവനാണു താങ്കളെക്കൊണ്ടിത്രയുമൊക്കെ പറയിപ്പിച്ചത്.
കവിതയിലല്ല പ്രശ്നം കണ്ണട്ട എന്നതിലാണെന്നറിഞ്ഞു.
കണ്ണട്ട ഒരുതരം കറുത്ത വലിയ അട്ടയാണു. ഇതിനെ മാത്രമല്ല മറ്റു പലതും വീര്യം കൂട്ടാനുപയോഗിക്കുന്നുണ്ട് എന്നാണെന്റെ അറിവ്. മദ്ധ്യതിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിൽ “കണ്ണട്ട” എന്നുതന്നെയാണിതിനെ വിളിക്കുന്നത്.
താങ്കൾ പറയുന്നതുപോലെ അത്ര സുതാര്യമല്ല ഈ വാറ്റ്. കാശുണ്ടാക്കണമെന്ന ഒരേ ഒരു ലക്ഷ്യം മാത്രമാണിതിനു പിന്നിലുള്ളത്.
Nalla Bhasha
കള്ള് കുടിച്ചവര്ക്കറിയാം അതിന്റെ ഗുണം ...കുടിക്കാതിരുന്നാല്‍ അറിയാം അതിന്റെ പൊല്ലാപ്പ് ..
കലാ വല്ലഭാ ...വല്ലപ്പോഴുമൊക്കെ
ഒരു സ്മാളോ ..ലാര്‍ജോ ഒക്കെ ഒന്ന് വിട്ടു നോക്ക് ..കാണാം പുകില് ..
മദ്യമേ വിഷമേ വിഷ മദ്യമേ.....
നന്നായി ഈ കവിത.
കൊള്ളാമീ മദ്യഗാനം..
കണ്ണുതുറപ്പിയ്ക്കുമീ ഗാനമാലപിച്ചു ഞാന്‍
അവസാന സിപ്പുമെടുക്കവേ,
കാലുറയ്ക്കാത്തൊരെന് സഹകുടിയന്മാര്
കയ്യടിച്ചു. ഉഗ്രന്‍ കാവ്യമതെന്നുമാലപിച്ചിടാം
നമ്മുടെയീ കുടി വേദികളില്‍ ..
കവിത നന്നായിട്ടുണ്ട് കേട്ടോ ..
ഖാദേര്ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ചൊറിയാന്‍ വരാന്‍ വൈകി..ഒന്നും തോന്നല്ലേ..വിവാദം ആക്കല്ലേ..ഒരു തമാശ എഴുതിയതാണ്.
മദ്യ കവിതയില്‍ ഒരു വരി..കുടിയന്െറ സത്യം ചെയ്യലു പരാമര്‍ശിച്ചിട്ടുണ്ട്. അതെനിയ്ക്കിഷ്ട മായി.
ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാബോധോദയങ്ങളെ
ഉടച്ചിടുന്നുഞാനൊഴിഞ്ഞകുപ്പിപോൽ
അടുത്തനേരത്തെകുടിതുടങ്ങുമ്പോൾ
ആകപ്പാടെ നോക്കിയിട്ട് ഒരു വീര്യമുണ്ടേ...ഈകവിതയ്ക്ക്
വല്ലഭന് ജി, മദ്യത്തിന് വീര്യം ഇനിയും വിട്ടിലാന്നു ഉണ്ടോ?
പുതിയതൊന്നും കണ്ടില്ല. അതോ ഉന്നതി ഇഷ്ടപെടുന്നവന്റെ കമന്റ് കണ്ടു വിരക്തി തോന്നിയോ?
വിട്ടു പിടി ആശാനെ, പോകാന്‍ പറയു. പുതിയതൊക്കെ പെട്ടന്ന് പോരട്ടെ..
പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻബോധം
Too good. Congrats!
good poem
പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ
നല്ല കവിത. പ്രമേയവും അവതരണവും ഏറെ ഇഷ്ടമായി.
Post a Comment