പൂരക്കാഴ്ച
---------------
പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്
ആനന്ദത്തോടൊന്ന് നോക്കിയപ്പോൾ
ആനകളോരോന്നായ് നിരന്നിടുന്നു
സ്വർണ്ണ പ്രഭ തൂകും നെറ്റിപ്പട്ടങ്ങളും
വർണ്ണാഭ ചൊരിയുന്ന മുത്തുക്കുടകളും
വെൺചാമരാലവട്ടങ്ങളും വീശുന്ന
മണ്ണിലെക്കാഴ്ചക്കിന്നതീവ ഭംഗി.
ചെണ്ടയും പഞ്ചവാദ്യങ്ങളും ചേർന്ന്
പണ്ടേപ്പോലെ തനി ആവർത്തനങ്ങളായ്
ഇലഞ്ഞിത്തറമേളം പതഞ്ഞൊഴുകി-
പ്പലവട്ടം, തകൃതകൃതയിൽ കലാശമായി
വമ്പരാം കൊമ്പന്മാർ തുമ്പികളെപ്പോലെ
തുമ്പിക്കൈയ്യാട്ടി നിന്നാടിടുമ്പോൾ
ആയിരംവർണ്ണങ്ങൾ വാരിവിതറിയ
മായക്കുടകൾ മാറി മാറിവന്നു
തിരുവമ്പാടിക്കന്നൊരു ശീലക്കുടയെങ്കിൽ
പാറമേക്കാവിനൊരോലക്കുട - ഇന്ന്
വർണ്ണങ്ങളാൽ മാനം വെട്ടിപ്പിടിക്കുന്ന
പൂര മത്സരമാക്കുന്നൊരീ കുടമാറ്റങ്ങളും
പകലെല്ലാം വാരിവിതറിയ വർണ്ണങ്ങൾ
പകലോനണഞ്ഞപ്പോൾ വാരിക്കൂട്ടി
രജനീശനാകാശ പൂരമൊരുക്കിയാ-
ഖജനാവെരിയും വെടിക്കെട്ടുകളാൽ
കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ
..........................................................
Tuesday, June 1, 2010
Subscribe to:
Post Comments (Atom)
29 comments:
എന്റെ “പെൻഷൻ” എന്ന കവിതയും ഏകദേശം 400 പേരോളം വായിച്ചു എന്നറിയിക്കുന്നതിൽ എനിക്കതിയായ സന്തോഷമാണുള്ളത്.
താഴെപ്പേരെടുത്തു പറയുന്ന മുപ്പത്തിരണ്ട് (32) വിലയേറിയ വ്യത്യസ്തത നിറഞ്ഞ അഭിപ്രായങ്ങൾ എന്നെ കൂടുതൽ കവിതയെഴുതുവാൻ പ്രേരിപ്പിക്കുന്നു.
മറുന്ന മലയാളി : ആദ്യ അഭിപ്രായം അറിയിച്ചതിനു നന്ദി
നിരക്ഷരൻ : ഇത്തരം കവിതകളെയാണു ഞാനും ഇഷ്ടപ്പെടുന്നത്
ജുനൈത് : നന്ദി
വായാടി : സ്ഥിരം വരാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
ഒഴാക്കൻ : നന്ദി
ജീവി കരിവെള്ളൂർ : അതേ പെൻഷനുള്ള ജോലിക്ക് ഇന്നും വലിയ ഡിമാന്റാണു.
അയിലക്കുന്ന് : നന്ദി
ശ്രീ ഗോപാലുണ്ണികൃഷ്ണ :കവിതയെപ്പറ്റിയുള്ള അഭിപ്രായത്തിനു നന്ദി.
ശ്രീ പട്ടേപ്പാടം റാംജി : കവിതയെപ്പറ്റിയുള്ള അഭിപ്രായത്തിനു നന്ദി.
ശ്രീ അപ്പു : വളരെയധികം നന്ദി
ശ്രീ ഇസ്മായിൽ കുറുമ്പടി(തണൽ): സാധാരണക്കാരന്റെ(ഞാനും) ഭാഷയിലെഴുതാനാണു തത്പര്യം.
വരയും വരിയും(സിബു നൂറനാട്) : സന്തോഷം.
വഷളൻ : സന്തോഷം
ശ്രീ എൻ ബി സുരേഷ് : ചെമ്മനം ചാക്കോ ടച്ച് എന്നോക്കെ താങ്കളെപ്പോലൊരാൾ സംശയിക്കുന്നു എന്നറിയുന്നത് തന്നെ എന്നെപ്പോലൊരാൾക്ക് വലിയ ഒരു അംഗീകാരം തന്നെയാണു.
മാസത്തിൽ ഒരു കവിതയെന്നത് താങ്കൾ കണ്ടുപിടിച്ചതിനു.(എ+ ) തരുന്നു.
മിസ് നീന ശബരീഷ് : നന്ദി
മിസ് സ്മിത മീനക്ഷി : നന്ദി
മഴത്തുള്ളികൾ : നന്ദി
ഗീത : ടീച്ചറേ ഇതും എനിക്കൊരംഗീകാരമാണല്ലോ.
ശ്രീ ഉമേഷ് പിലിക്കൊട് : നന്ദി
ശ്രീ ജയരാജ് മുരുക്കുമ്പുഴ : നന്ദി
മാത്യു രണ്ടാമൻ/മത്തായി ദി സെക്കണ്ട് : സന്തോഷം
ശ്രീ ഷാജി കെട്ടുങ്ങൽ : നന്ദി
ശ്രീ ഷുക്കൂർ ചെറുവാടി : സന്തോഷം
വല്യമ്മായി : സന്തോഷം
ശ്രീ ലിജീഷ് കെ : സന്തോഷം
ഒരു യാത്രികൻ : എന്റെ വീട്ടിലും
ശ്രീ മധു ഹരിതം : വിമർശനം സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു. തുടക്കക്കാരനാണു. കൃത്യമായ ഒരു ശൈലി സെറ്റാവാറായിട്ടില്ല.എഴുത്തിന്റെ
അവസാനത്തെ 8 വരികൾ താങ്കൾ വായിച്ചില്ലേ?
ശ്രീ രഘുനാഥൻ :ഞാനൊരു പട്ടാളക്കാരനല്ല. മോഹമുണ്ടായിരുന്നു
ശ്രീ പ്രവീൺ വട്ടപ്പറമ്പത്ത് : സാധാരണക്കാരന്റെ ഭാഷയേ എനിക്കും അറിയൂ.
ഉപാസന : സോറി.
ശ്രീ വിൽസൻ ചേനപ്പാടി :സന്തോഷം
എന്റെ കവിത നൊമ്പരപ്പെടുത്തുന്നതും, വിഷമം ഉണ്ടാക്കുന്നതും , കരയിപ്പിക്കുന്നതും ആവാൻ കാരണമായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. വിഷയത്തിന്റെ തീവ്രതയാണതിനു കാരണം.
എന്റെ ബ്ലോഗിൽ സ്ഥിരമായിട്ട് വരാൻ തീരുമാനിച്ച് എല്ലാവർക്കും എന്നും സുസ്വാഗതം.
സ്കൂളില്‍ പഠിച്ച കവിതകള്‍ പോലെ ഒരു സുഖം.
ലളിതമായ ഭാഷ. ലളിതമായ ആശയം. വാക്കുകള്‍ കൊണ്ട് തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രം വരച്ചു കാട്ടിയതിന് നന്ദി.
തൃശൂർപ്പൂരം അടിമുടി ആസ്വദിച്ച സുഖം.. ശക്തൻതമ്പുരാനു എന്റേയും നമസ്കാരം.
“പൂരക്കടലിന്നക്കരെ നിന്നോരു
പൂർണ്ണതയുള്ളൊരു മേളം കേട്ട്‘
സന്തോഷിക്കുന്നു. ആശംസകൾ!
ലളിതമായ വരികളിലൂടെ ആശയം പ്രകടമാക്കിയിരിക്കുന്നു. ചിലയിടങ്ങളില്‍ പ്രാസവും രസം പകരുന്നുന്ന്ട്. നന്ദി.
"കാട്ടിൽ വിഹരിച്ചോരാനകളെ കൂടി
പാട്ടിലാക്കുന്നൊരീ നമ്മളറിയേണം
ജടയായിരുന്നോരു കാടുവെട്ടി പൂര-
പ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ"
അതെ ലളിതം മനോഹരം
mannarkkadum pooramunde....
ശക്തൻ തമ്പുരാന്റെ മഹിമ ,കുടമാറ്റത്തിന്റെ ലാവണ്യം,ഇലഞ്ഞിത്തറയുടെ മേളകൊഴുപ്പ് ,വെടിക്കെട്ടിന്റെ ആരവം,ഗജവീരന്മാരുടെ എടുപ്പ്...
ഇനി പൂരത്തിനെന്തിനാ പോണ്യേ
തൃശൂർപ്പൂരം ദേ ...കണ്ടില്ലേ !
ശരിക്കും ആസ്വദിച്ച സുഖം ....കേട്ടോ വല്ലഭ
ആശംസകള്‍ .........
പോകാന്കഴിഞ്ഞീലയെങ്കിലുമെന്താ-
പൂരം കവിതയില്‍ കണ്ടുരസിച്ചുഞാന്.
കളിയല്ല കാര്യവും തമ്പുരാന്ചരിതവും
കണ്ടൂ"കലാവല്ലഭ"ക്കവിതയില്നിറയെ
..
കവിത നന്നായിരിക്കുന്നു. ലളിതമയ പ്രയോഗങ്ങള്‍
pooram kandu; ini pokatte.
ആഹ പൂരം :)
നല്ല കവിത വല്ലഭാ..!!
ലളിതമയ പ്രയോഗങ്ങള്‍....
പൊടിപൂരം!!!
നല്ലൊരു പൂര കാഴ്ച
കവിത കൊള്ളാം കേട്ടോ
ഒരു ഉത്സവത്തിന്റെ അനുഭവം ചില വരികളില്‍ മാത്രം
വല്ലഭനു കവിതയും
നല്ലൊരായുധം
അതെ...
ഇതല്ലെ ‘സാധാരണക്കാരന്റെ കവിത’...!!
പണ്ടെങ്ങൊ വായിച്ചു മറന്ന ഒരു കവിത വീണ്ടും വായിച്ചപോലെ തോന്നി...!!
ആശംസകൾ...
പൂരപ്പടഹമുയർത്തിയ തമ്പുരാൻ ശക്തനല്ലോ -നന്നായിരിക്കുന്നു ഈ പൂര വര്‍ണ്ണന .
പൂരക്കാഴ്ചകള്‍ നന്നായി
വര്‍ണ്ണങ്ങളും താളങ്ങളും അക്ഷരങ്ങളില്‍ ലയിച്ചിരിക്കുന്നു.
കൊള്ളാം
ആദ്യരണ്ടുവരി ഓട്ടന്‍ തുള്ളല്‍ സ്റ്റൈലില്‍ വായിച്ചു.ബാക്കി പറ്റിയില്ല. സ്വയ വിവരണം എഴുതി വച്ചിരിക്കുന്നതിന്രെ അര്‍ത്ഥമെന്താണാവോ?
WORD VERI ?
പൂരത്തിന്റെ പരമ്പരാഗത കാഴ്ചകളെല്ലാം കവിതയിലുണ്ട്. ഒരു ദൃക്സാക്ഷി വിവരണം പോലെ തന്നെ. പക്ഷേ മനുഷ്യൻ ഭക്തിയുടെ പേരിൽ കാട്ടിക്കൂട്ടുന്നതു പറയാനല്ല ഈ കവിത താങ്കൾ എഴുതിയത് . അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
ഈശ്വരനു വേണ്ടി നടത്തുന്ന പ്രഹസനങ്ങളിൽ ലോകത്തിലെ ഏറ്റവും ശാന്തനായ ഒരു മൃഗത്തെ നാം പീഡിപ്പിക്കുകയാണല്ലോ. അതിനെതിരെയുള്ള താക്കീതാണ് ഈ കവിതയുടെ ട്വിസ്റ്റ്.
വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ ഓർക്കുന്നുണ്ടാകുമല്ലോ.
നമ്മുടെ ഹൈവേകളിലും ഇടറോഡുകളിൽ പോലും 365 ദിവസവും ദൈവത്തിന്റെ പേരിൽ ശക്തിപ്രകടനങ്ങളാണല്ലോ.
അതിൽ നീറുന്നതും യാതനകൾ ഏടുവാങ്ങുന്നതും പാവം പാവം ആനകൾ.
സി. അനൂപിന്റെ വിശുദ്ധയുദ്ധം എന്ന നോവൽ ഒരു ആനയുടെ പ്രതികാരത്തിന്റെ കഥയാൺ പറയുന്നത് കേട്ടോ.
വരയും വരിയും (സിബു നൂറനാട്): ആദ്യത്തെ അഭിപ്രായത്തിനു നന്ദി.
വായാടി :
ഇഷ്ടമായല്ലോ, സന്തോഷം.
മുകിൽ : ശക്തൻ തമ്പുരാനെ കവിതയിൽ ഞാൻ നമസ്കരിക്കുകയല്ല ചെയ്തത്.
ഗോപലുണ്ണിക്രുഷ്ണ : നന്ദി
ഇസ്മായിൽ കുറുമ്പടി (തണൽ) : ദ്വിതീയാക്ഷര പ്രാസം കൊണ്ടുവരാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്.
ആദില :
അഭിപ്രായമറിയിച്ചതിനും വരവിനും നന്ദി.
ആയിരത്തിയൊന്നാം രാവ് :
മണ്ണാർക്കാട് പൂരം കേട്ടിട്ടുണ്ട്.
ബിലാത്തിപട്ടണം :
പൂരത്തിന്റെ നാട്ടുകാർ ആസ്വദിക്കുമെന്ന് എനിക്കരിയാമായിരുന്നു.
ഉമേഷ് പിലിക്കൊട് :
നന്ദി.
അബ്ദുൾകാദർ കൊടുങ്ങല്ലൂർ :
പൂരവും കാര്യവും തമ്പുരാൻ ചരിതവും കണ്ടത് നാലുവരി കവിതയിൽ കൂടി അറിയിച്ച താങ്കൾക്ക് വളരെയധികം നന്ദി.
ഹംസ :
നന്ദി
കുസുമം ആർ പുന്നപ്ര :
ഇനിയും വരണം
ഭായി :
സന്തോഷം
ജിഷാദ് ക്രോണിക് :
സന്തോഷം, ആദ്യ വരവിനു നന്ദി.
ശ്രീനാഥൻ :
അദ്യ വരവിനു നന്ദി, ഇനിയും വരിക
ഗീത :
സന്തോഷം ടീച്ചറേ
മധു ഹരിതം :
ഒരു നല്ല അവലോകനം പ്രതീക്ഷിച്ചിരുന്നു.
ജയിംസ് സണ്ണി പാറ്റൂർ :
താങ്കളാണു അത് കണ്ടതായി പരമർശിച്ചത്.
ശിവന്റെ തലയിലെ ജടയായി സങ്കല്പ്പിച്ചിരുന്ന തേക്കിൻ കാട് വെറുമൊരു വാശിപ്പുറത്ത് വെട്ടിത്തെളിച്ചു.
ഇതാണു എന്നെ ഈ കവിത എഴുതാൻ പ്രേരിപ്പിച്ച ഘടകം.
വീകെ :
ഇത്തരം കവിതകളേ എഴുതാനറിയൂ. ആദ്യ വരവിനു നന്ദി, ഇനിയും വരിക.
ജീവി കരിവെള്ളൂർ :
നന്ദി.
ഡോ. വാസുദേവൻ നമ്പൂതിരി :
സന്തോഷം സന്തോഷം, താങ്കളുടെ വരവിനും അഭിപ്രായത്തിനും നന്ദി.
ശ്രീ :
സന്തോഷം.
മൈത്രേയി :
ഓട്ടൻ തുള്ളൽ രീതിയിലല്ല എഴുതിയത്.
സ്വയം വിവരണമല്ല, എന്റെ “പെൻഷൻ” എന്ന കവിത പലരെയും നൊമ്പരപ്പെടുത്തിയെന്നും കരയിപ്പിക്കരുതെന്നും മറ്റും അഭിപ്രായപ്പെട്ടതിനു മറുപടി എഴുതിയതായിരുന്നു.
മറുപടി പുതിയ പോസ്റ്റിന്റെ ആദ്യാഭിപ്രായം ആയിട്ടകുമ്പോൾ ഈവരുടെയും ശ്രദ്ധയിൽ പെടും എന്നു കരുതി.
വേഡ് വെരി. ഇതിനകം എടുത്തു കളഞ്ഞു.
എൻ. ബി. സുരേഷ് :
എന്തേ പൂരക്കാഴ്ച്ച കാണാനിത്ര വൈകിയത് ?
ഞാനീക്കവിത എഴുതിയതെന്തിനെന്ന് അവസാന 6 വരികളിലുണ്ട്. ആനകളെ മാത്രമല്ല.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
പുഉരം മനോഹരം
വളരെ വിത്യസ്തമായ വരകള്‍
നന്നായിട്ടുണ്ട്
ദാ... പ്പോ... പൂരം.
നല്ല പൂരായിണ്ട്!!!!!ഗഡി...
Post a Comment