Monday, March 15, 2010

ഫലിതം

ഒരു ട്രെയിൻ യാത്രക്കിടയിൽ മുകളിലെ ബർത്തിൽ കിടന്നയാൾ താഴെ നിന്നിരുന്ന തമിഴത്തികളോട്‌ മലയാളത്തിൽ :

"ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

തമിഴത്തികളിലൊരാൾ : "എന്നാ"

വീണ്ടും അയാൾ : "ആ ബോട്ടിലൊന്ന് എടുത്തു തരൂ.."

കാര്യം പിടികിട്ടിയ മറ്റൊരു തമിഴത്തി: " ബാട്ടിലാ..."

അയാൾ : "അതേ"

ബോട്ടിലെടുത്ത്‌ കൊടുത്തുകൊണ്ട്‌ മറ്റ്‌ തമിഴത്തികളോടായി :

"ബാട്ടില താൻ ബോട്ടിലു ബോട്ടിലു ചൊല്ലണു" എല്ലാവരും കൂടി ചിരിക്കുന്നു.

6 comments:

ഭായി said...

വിവരമില്ലാത്തവന്റെ കാര്യം! പറഞിട്ട് കാര്യമില്ല വല്ലഭാ...
:-)

ഗീത said...

കലാവല്ലഭാ, തമിഴത്തികളെ തൊട്ടു കളിക്കല്ലേ.
എന്തായാലും ഒരു മുന്‍‌കൂര്‍ കരുതലെന്ന നിലയ്ക്ക് വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിക്കോളൂ. അല്ല, ഇതിലിപ്പം മലയാളിയെ കളിയാക്കീന്നു പറഞ്ഞ് അങ്ങോട്ടു കേസെടുക്കാം അല്ലേ? എന്നാലതു വേഗം ചെയ്തോളൂ, ഇതു കണ്ട് അവര്‍ കേസെടുക്കും മുന്‍പ്. :)

നല്ലോണം ചിരിച്ചുകേട്ടോ. ‍

Radhika Nair said...

കൊള്ളാം :)

Vayady said...

ഞാന്‍ ചിരിച്ചു..പിന്നേം ദേ വീണ്ടും ചിരിച്ചൂ..ഞാന്‍ അങ്ങിനെയിങ്ങിനെയൊന്നും ചിരിക്കുന്ന ആളല്ലാട്ടോ!!

ഹാപ്പി ബാച്ചിലേഴ്സ് said...

കന്നടയിലും ഇതേ പോലെ " അ " കാരത്തിന്റെ ഉപയോഗം കൂടുതല്‍ ആണ്. നമ്മള്‍ ഓഫീസ് എന്ന് പറയുമ്പോ അവര്‍ കളിയാക്കും അവര്‍ക്ക് അത് ആഫീസ് ആണ്. പിന്നെയും കുറേയുണ്ട് തമാശകള്‍

ഹാപ്പി ബാച്ചിലേഴ്സ് said...

കന്നഡ